ചാച്ചൻ്റെ സ്നേഹ സ്മരണയ്ക്ക്!!

It's Scribble Time !

” ഇതാണോ?”…” അല്ല.. അതിൻ്റെ അപ്പുറത്ത്”… “ഇതോ?”…” ആ, അതു തന്നെ!” – അവധിക്കാലം ആണ്; ഞങ്ങൾ അമ്മ വീട്ടിലും!! ഞങ്ങൾക്കു വേണ്ടി ഞാവൽ പഴം പറിച്ചു തരാൻ ഞങ്ങളുടെ തോമസുകുട്ടി ചാച്ചൻ ഞാവൽ മരത്തിൻ്റെ മുകളിലും! ചാച്ചൻ മരത്തിൽ കയറി നിന്നും, അവിടെ നിന്ന് തോട്ടി കൊണ്ടും ഒക്കെ പറിച്ചിടുന്ന ഞാവൽ പഴം താഴെ വീണ് ചതഞ്ഞു പോകാതിരിക്കാൻ ഞങ്ങൾ കുട്ടികൾ ( cousins) എല്ലാവരും മരത്തിനു താഴെ ഒരു വലിയ തുണിയും വിരിച്ചു നിൽപ്പാണ്. നല്ല കറുത്ത നിറമുള്ള, നല്ല മധുരമുള്ള, എന്നാൽ ചെറിയ ഒരു കമർപ്പുള്ള ആ ഞാവൽ പഴങ്ങൾ ഞങ്ങൾ കൺകുളിർക്കേ കണ്ടും കൊതി തീരെ തിന്നും അവധിക്കാലം ആഘോഷമാക്കി.

ബാല്യകാലത്തെ അവധിക്കാലം ഏകദേശം മുഴുവൻ എന്നവണ്ണം അമ്മ വീട്ടിൽ ആണ് ചിലവഴിച്ചത്. പിള്ളേരുടെ അവധിക്കാലം അടുക്കുമ്പോൾ ഞങ്ങളുടെ അമ്മച്ചി (grand mother) ഏകദേശം മുട്ടൊപ്പം വലുപ്പമുള്ള വലിയ ടിൻ പാത്രങ്ങളിൽ പലവിധ മധുര പലഹാരങ്ങൾ ഉണ്ടാക്കി നിറയ്ക്കാൻ തുടങ്ങും. പിന്നെ അമ്മച്ചിയും (grand mother), ചാച്ചൻമാരും (uncles), ആൻ്റിമാരും (aunts) എല്ലാവരും ഞങ്ങളുടെ വരവിനായി കാത്തിരിപ്പാണ്. അവധി തുടങ്ങി ഒരാഴ്ച്ചക്കുള്ളിൽ ഞങ്ങളെ കണ്ടില്ലെങ്കിൽ, ഞങ്ങളുടെ വീട്ടിനുള്ളിലെ, വല്ലപ്പോഴും മാത്രം മുഴങ്ങുന്ന land phone മുഴങ്ങും – അമ്മച്ചിയാണ്!! ” പിള്ളേരെ കണ്ടില്ലല്ലോ” എന്ന് mummy യോട്ടം daddy യോടുമുള്ള ചോദ്യം! അധികം വൈകാതെ ഞങ്ങൾ അവിടെ തൈക്കാട്ടുശ്ശേരിയിൽ എത്തി, അമ്മച്ചി ഉണ്ടാക്കി വച്ചിരിക്കുന്ന അച്ചപ്പം, കുഴലപ്പം…

View original post 282 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s