അവശേഷിക്കുന്നത് മുറിവുകളാണ്

ആന്ധ്രപ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ, ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച് അവളുടെ മൂന്നു കുട്ടികള്‍ പേടിച്ചരണ്ട് നോക്കിനിൽക്കെ മുടിക്ക് കുത്തിപ്പിടിച്ച് പാളത്തിലൂടെ വലിച്ചു കൊണ്ടുപോയവർ അവളുടെ ഭർത്താവിനെയും ഇരുമ്പുവടി കൊണ്ടടിച്ച് മൃതപ്രായനാക്കിയിരുന്നു. ചോരയൊലിപ്പിച്ച് റെയിൽവേ പോലീസിനോട് ചെന്ന് പറഞ്ഞ ഭർത്താവിനോട് അത് ടൌൺ പോലീസിന്റെ പണി ആണെന്ന് പറഞ്ഞ് അവരുടെ പണിയിൽ വ്യാപൃതരായ അവരുടെ മനസ്സ്, ആ ഗർഭിണിയെ വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തവരിൽ നിന്ന് ഒട്ടും ഭിന്നമായി തോന്നിയില്ല. രണ്ട് മണിക്കൂറെടുത്തു ആ മനുഷ്യൻ വഴി ചോദിച്ചു പിടിച്ച് ടൌൺ പൊലീസിന് അടുത്തെത്താൻ. ഒന്ന് ഫോൺ ചെയ്‌തെങ്കിലും ടൌൺ പോലീസിനെ അറിയിക്കാൻ റെയിൽവേ പൊലീസിന് പറ്റില്ലായിരുന്നോ? ആത്മാർത്ഥത അധികം ആവരുതല്ലേ?

മദ്യവും മയക്കുമരുന്നും ആണോ ഇവരുടെയൊക്കെ സഹാനുഭൂതി വറ്റിച്ച് ക്രൂരമായ നിസ്സംഗതയിലേക്ക് തള്ളിവിടുന്നത് ? അറിഞ്ഞൂടാ. വാർത്തകൾ അറിഞ്ഞാൽ അവശേഷിക്കുന്നത് മുറിവുകളാണ്.

Advertisements
Advertisements

അലക്‌സ് ബിയേർഡിന്റെ ‘ദി ലയിംഗ് കിങ്’

നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ‘ദി ലയിംഗ് കിങ്’

നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും.

മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും.

103 വയസ്സായ ആമയുടെ മുഖത്തു നോക്കി നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും.

ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും.

അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി.

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി.

മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു പൊതുമൃഗങ്ങള്‍ ആവേശഭരിതരായി.

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു.

തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട് തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു.

ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു…

കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി.

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ…?

എലിയെ നോക്കി ‘കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ’ എന്ന് പന്നി പുച്ഛിച്ചു. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി.

പക്ഷെ, എലിയുടെ വാക്കുകൾ സമൂഹത്തിൽ ചർച്ചയായി. മാലിന്യം തിന്നുന്ന വെറുമൊരു പന്നിയാണ് നമ്മെ അടക്കി ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി.
മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി…

ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി.

സത്യം പറയാൻ ഒരു എലിയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ…

(കടപ്പാട്)

ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻ്റ് പ്രസിദ്ധമായ ഈ കഥ.
ഈ കഥയുമായി ലോകത്ത് ആർക്കെങ്കിലും സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ആണ്.

Author: Unknown | Source: WhatsApp

Advertisements

അയല്‍പ്പക്കക്കാര്‍ എല്ലാം മോശം

സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു..

ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ ‘പാണ്ടി’കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി… പകരം ബംഗാളികള്‍ ആ സ്ഥാനം ഏറ്റെടുത്തു..

ഇത് ഇവിടെ ഇപ്പോള്‍ പറഞ്ഞതെന്താണെന്ന് ചോദിച്ചാല്‍.. തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട്. അതും ഒല, അമസോണ്‍,എല്‍ജി, മാരുതി തുടങ്ങിയ അഗോള ഭീമന്‍മാരുടെ കമ്പനികളില്‍…

കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 100ല്‍ അധികം വ്യവസായിക എസ്‌റ്റേറ്റുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ കൂടി മലയാളികള്‍ അടക്കം നാല് കോടിയില്‍ അധികം പേര്‍ പ്രത്യക്ഷമായും പരോഷമായും ജോലികള്‍ ചെയ്യുന്നു..

ഒരോ ജില്ലകള്‍ക്കും അനുയോജ്യമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് അവിടേയ്ക്ക് വ്യവസായം ആകര്‍ഷിക്കാന്‍ തമിഴ്‌നാട്ടിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ തുടങ്ങിയ വി-ഗാര്‍ഡിനെ വരെ അവര്‍ കോയമ്പത്തൂരില്‍ എത്തിച്ചത്. വാളായാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യവസായ പാര്‍ക്കില്‍ നമ്മുടെ വി-ഗാര്‍ഡ് പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്്.

അതുപോലെ തന്നെ തിരുവള്ളൂര്‍ (ഓട്ടോ മോട്ടീവ്), ചെന്നൈ (ഇലട്രോണിക്‌സ്,ഐടി), വെല്ലൂര്‍(ലതര്‍), കാഞ്ചീപുരം (സില്‍ക്ക്), സേലം (സ്റ്റീല്‍), ഈ റോഡ് (പവര്‍ലൂം), നാമക്കല്‍ (ട്രാന്‍സ്‌പോര്‍ട്ട്), പെരുംമ്പത്തൂര്‍( സിമിന്റ്), തിരുച്ചിറപ്പള്ളി (കോച്ച് ബില്‍ഡിങ്ങ്), കോയമ്പത്തൂര്‍ (വ്യവസായം,ഐടി) എന്നീ ഹബ്ബുകളാക്കി വ്യവസായികളെ ആകര്‍ഷിച്ചു. തമിഴ്‌നാട് സ്ഥാപിച്ച ഒരു വ്യവസായ പാര്‍ക്കിലും കേരളത്തിലേത് പോലെ പൂച്ച പെറ്റു കിടപ്പില്ല. സമ്പൂര്‍ണ ശേഷിയില്‍ ഉല്‍പാദനം നടക്കുന്നുണ്ട്.

മൊബൈല്‍ ഫോണില്‍ വിപ്ലവം സൃഷ്ടിച്ച നോക്കിയ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങിയത് തമിഴ്‌നാട്ടിലായിരുന്നു. മൂന്നു പ്ലാന്‍ുകള്‍ക്ക് വെള്ളവും വെളിച്ചവും സ്ഥലവും നല്‍കി ജയലളിത തമിഴ്‌നാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്ലാന്റ് പിന്നീട് പൂട്ടിയെങ്കിലും തമിഴ്‌നാടിന്റെ തലവരമാറ്റിയ തീരുമാനമായിരുന്നു ഇത്. നോക്കിയയയുടെ ചുവട് പിടിച്ചാണ് ഒലയും ആമസോണും, എല്‍ജിയും മാരുതിയും സിമിന്റ് ഫാക്ടറികളും തമിഴ്‌നാട്ടിലെത്തിയത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇന്ത്യന്‍ ഐടി സെക്ടറിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വ്യവസായിക ഉല്‍പ്പനങ്ങളില്‍ 13 ശതമാവും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്.

വാഹന നിര്‍മാണ ഫാക്ടറികള്‍ 46,091 കോടിയാണ് തമിഴ്‌നാട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ 2.21ലക്ഷം പേരാണ് തൊഴില്‍ എടുക്കുന്നത്. ലതര്‍ വ്യവസായത്തില്‍ 9000 കോടിയാണ് നിക്ഷേപം. ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ 42 ശതമാനം ലതറും തമിഴ്‌നാട് ഉല്‍പാദിപ്പിച്ച് നല്‍കുന്നുണ്ട്.

പേപ്പര്‍ വ്യവസായത്തില്‍ 2011-12 വര്‍ഷത്തില്‍ മാത്രം 2000 കോടി നിക്ഷേപം തമിഴ്‌നാട്ടില്‍ എത്തി. നാലു ലക്ഷം ടണ്‍ പേപ്പറാണ് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് ആവശ്യമായ 18 ശതമാനം കെമിക്കല്‍, പ്ലാസ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിദേശത്തേട്ട് 12 ശതമാനം കയറ്റി അയക്കുകയും ചെയ്യുന്നു.

അതു പോലെതന്നെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 36 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ 27 ശതമാനവും. ഹാന്റ് ലൂം പവര്‍ ലൂം മേഖലയില്‍ 3.50 കോടി പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റ് പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തുറന്നത് ഏഴ് വലിയ സിമിന്റ് ഫാക്ടറികളാണ്. അതും ശതകോടികളുടെ നിക്ഷേപത്തില്‍…. ഇതാണ് നമ്മള്‍ പാണ്ടികളെന്ന് വിളിച്ച തമിഴരുടെ ഇപ്പോഴത്തെ അവസ്ഥ.. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയം നോക്കാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്.

അതാണ് നമ്മള്‍ പോലും തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യവസായ ഹബ്ബായി തമിഴ്‌നാട് മാറാന്‍ വലിയ താമസം ഒന്നും ഇല്ല… നമ്മള്‍ അന്നേരവും അവരെ നോക്കി കൊഞ്ഞനംകുത്തികൊണ്ടിരിക്കും…

കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയില്‍ അധികം നിക്ഷേപിച്ച എന്റെ അറിവില്‍ ഒരേ ഒരു കമ്പനിയെ ഉള്ളൂ.. അത് വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാനത്തെിയ ഗൗതം അദാനിയാണ്. പക്ഷേ, ഈ കാലത്ത് കേരളത്തില്‍ നിന്ന് വി-ഗാര്‍ഡിനെയും കിറ്റക്‌സിനെയും, നിസാനെയും പോലെ നിരവധി കമ്പനികളെ തുരത്താന്‍ നമ്മുക്ക് ആയിട്ടുണ്ട്.

അതുകൊണ്ട് ഇവിടുത്തെ യുവ തലമുറ ഇന്നും ജോലി തെണ്ടി നാടുവിട്ട് വിമാനംകയറുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയും. അത് അഭിമാനമാണോ.. അപമാനമാണോ.. എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും…

ഇത്രയും ഡാറ്റകള്‍ തപ്പിയെടുത്ത് ഏഴുതിയിട്ടത് എന്താണെന്ന് ചോദിച്ചാല്‍…. ”നമ്മള്‍ സൂപ്പര്‍… അയല്‍പ്പക്കക്കാര്‍ എല്ലാം മോശം” എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ”ചില” സുഹൃത്തുക്കള്‍ക്കായും.. കേരളത്തില്‍ ഇനി വേണ്ടത് വ്യവസായിക നിര്‍മാണ ഫാക്ടറികളാണ് എന്നു പറയാനും വേണ്ടിയാണ്… ഇലട്രിക്ക് യുഗം തുടങ്ങി കഴിഞ്ഞു.. എണ്ണയില്‍ മാത്രം നിലനില്‍ക്കുന്ന ഗള്‍ഫ് മോടി അവസാനിക്കാന്‍ വലിയ താമസം ഇല്ല. അതിന്റെ അലയൊലകള്‍ niകേരളത്തെയാണ് ഏറ്റവും ബാധിക്കുക.. വലിയ അസമത്വങ്ങള്‍ അത് ഇവിടെ ഉണ്ടാക്കും.

Author: Unknown | Source: WhatsApp

Advertisements

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ
ഫാ. ജയിംസ് കൊക്കാവയലിൽ


എന്തിനെയും ഏതിനെയും പച്ചക്കണ്ണടയിലുടെ മാത്രം വീക്ഷിക്കുക എന്നത് മുൻമന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ സ്വഭാവസവിശേഷതയായി മാറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിയാകാൻ സാധിക്കാതെപോയി. ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളപ്പെട്ടുവെന്നു മാത്രമല്ല സുപ്രീം കോടതി വരാന്തയിൽപ്പോലും അദ്ദേഹത്തെ അടുപ്പിച്ചില്ല. ഇതോടെ ഈ മുൻമന്ത്രി ആകെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹം ഇതിൻ്റെ ദേഷ്യം മുഴുവൻ ലോകായുക്തയോടു തീർക്കുന്നുണ്ടെങ്കിലും അതിലും ഒരു വേർതിരിവ് കാണാനുണ്ട്. കേരള ലോകായുക്ത അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാരൂൺ അൽ റഷീദ് എന്നിവർ സംയുക്തമായാണ് ജലീലിനെതിരെയുള്ള വിധിന്യായം പുറപ്പെടുവിച്ചതെങ്കിലും അദ്ദേഹത്തിൻ്റെ കണ്ണിലെ കരട് ജസ്റ്റിസ് സിറിയക് ജോസഫ് മാത്രമാണ്. ഈ ന്യായാധിപനെതിരെ ജലീൽ പലതവണ രംഗത്തെത്തിയെങ്കിലും ഇത്തവണ ഒരു അനുശോചനസന്ദേശം പോലും തൻ്റെ വിരോധപ്രകടനത്തിന് വേദിയാക്കിയെന്നത് തികഞ്ഞ പ്രതിഷേധത്തോടെ മാത്രമേ കാണാൻ സാധിക്കൂ.
സിനിമാനടനും 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ. ജഗദീഷിൻ്റെ ഭാര്യയും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ദു:ഖത്തെക്കാളുപരി ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള പ്രതികാരപ്രകടനമാണ് മുഴച്ചുനിൽക്കുന്നതെന്ന് മനസിലാക്കാം.
പശ്ചാത്തലം
ഡോ.കെ .ടി.ജലീലിൻ്റെ അനുശോചനക്കുറിപ്പിൽ നിന്ന് നമുക്ക് വ്യക്തമാകുന്നതനുസരിച്ച്, അഭയാക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്കു വേണ്ടി സിസ്റ്റർ സെഫിയുടെ കന്യാത്വപരിശോധന നടത്തിയത് ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 2008 ൽ ഡോ. രമ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അധ്യക്ഷയായിരിക്കുമ്പോഴാണ് അത്യന്തം വിവാദപരമായ ഈ പരിശോധന നടന്നത്. ജലീൽ പറയുന്നതനുസരിച്ച്, കുറ്റാരോപിതയായ സിസ്റ്റർ സെഫിയുടെ കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാകാം എന്ന ഡോ.രമയുടെ ടീമിന്റെ നിഗമനം (വിചിത്രമായ കണ്ടുപിടുത്തം) സിബിഐ പ്രത്യേക കോടതി സ്വീകരിക്കുകയും 2020 ഡിസംബർ മാസത്തിൽ കുറ്റാരോപിതരായ രണ്ടു പേരെ ശിക്ഷിച്ചുകൊണ്ട് വിധിയാകുകയും ചെയ്തു.
മന്ത്രിസ്ഥാനം നഷ്ടമായതോടെ അഭയാക്കേസിലെ വിധിയിൽ അടക്കാനാവാത്ത സന്തോഷപ്രകടനങ്ങളാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് . ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബന്ധുവാണ് എന്നതാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടുതന്നെ ജലീലിൻ്റെ അനുശോചന സന്ദേശം ഡോ.രമയ്ക്കുള്ള ഉപകാരസ്മരണയും ജസ്റ്റിസ് സിറിയക് ജോസഫിനും ക്രൈസ്തവ സഭയ്ക്കും നേരെയുള്ള കൂരമ്പുമായി പരിണമിച്ചു.
മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
ജലീലിൻ്റെ നിലവാരം കുറഞ്ഞ അനുശോചന സന്ദേശത്തിന് മറുപടി വന്നത് ജസ്റ്റിസ് സിറിയക് ജോസഫിന്റെയോ , സഭയുടെയോ ഭാഗത്തുനിന്നല്ല. മുൻ ഡിജിപി ആർ. ശ്രീലേഖ ഒരു പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തൽ ജലീലിനുള്ള തക്കതായ മറുപടിയായി മാറി. ഒരു പക്ഷേ ജലീലിനെ നേരിട്ട് ഉദ്ദേശിച്ചിട്ടില്ലെങ്കിലും മുൻ ഡി ജി പി യായ അവരുടെ പ്രസ്താവന കൃത്യമായ സമയത്തും കൃത്യമായ വിഷയത്തിലും വന്നു. ചിലപ്പോൾ ഇതൊരു ദൈവിക ഇടപെടലായിരിക്കാം.
കേരളത്തിലെ പോലീസ് സംവിധാനത്തിൽ തെറ്റായ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത് . അന്വേഷണസംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഒരു ഫോറൻസിക് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയെടുത്ത് അത് സത്യസന്ധമാണെന്നു കോടതിയുടെ മുമ്പിൽ കാണിക്കാൻ വലിയ പ്രയാസവുമില്ല. പല കേസുകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇതു മൂലം പല കേസുകളിലും നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഫോറൻസിക് ലബോറട്ടറികളെ പോലീസിൻ്റെ അധികാരപരിധിയിൽ നിന്ന് സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുകയുള്ളൂ.
റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ ഫോറൻസിക് ലാബിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. ഈ ആവശ്യം ഉന്നയിച്ച് വളരെ നാളുകൾക്ക് മുൻപ് താൻ, പല തരത്തിലുള്ള പഠനം നടത്തി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ് എന്നാൽ ആരുമത് ശ്രദ്ധിച്ചില്ല. ഇത്രയുമാണ് ശ്രീലേഖയുടെ വ്യക്തമായ വെളിപ്പെടുത്തൽ.
നമ്മുടെ നിയമപാലന രംഗത്ത് മെഡിക്കോ- ലീഗൽ സംവിധാനത്തിൽ നിലനിൽക്കുന്ന അങ്ങേയറ്റം ഗുരുതരമായ ദുഷ്പ്രവണതയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗം പൂർണ്ണമായും പോലീസ് സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനങ്ങൾ പൂർണമായ നിഷ്പക്ഷത ഉറപ്പാക്കിയിട്ടുള്ള സ്വതന്ത്ര സംവിധാനമല്ല. ഇനിയും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ശ്രീലേഖയുടെ ആരോപണം അവിശ്വസിക്കുന്നവർ അഭയക്കേസിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫെയ്സ് ബുക് പോസ്റ്റിൻ്റെ ഒരു പ്രസക്ത ഭാഗം കൂടി വായിക്കുന്നത് ഉചിതമായിരിക്കും.
ഡോ. കൃഷ്ണൻ ബാലേന്ദ്രൻ്റെ ഫെയ്സ്ബുക് പോസ്റ്റിൽ നിന്ന്
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ (സിസ്റ്റർ സെഫി) ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു.
കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine -നെ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു “വിദഗ്ദ്ധ” ടീമായിരുന്നു അവരെ പരിശോധിച്ചിരുന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.
MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേപ്പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.
നിയമത്തില്‍ ഒരു Expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience).
ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.
ഓർക്കണം,
സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ “കൊല” കേസ് ഇല്ല. “കൊലപാതക” ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!!
ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ചത് എന്റെ വിഷയമായ Forensic Medicine ൽ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായത്തെ (Opinion) ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു….
[NB. ഡോ. ബാലേന്ദ്രൻ്റെ പോസ്റ്റിൽ പറയുന്ന ഫോറൻസിക് മേധാവി ഡോ.രമയാണ്.]
ഉപസംഹാരം
ഒരു മുൻ ഡിജിപിയുടെ ആരോപണത്തിൽ കഴമ്പില്ലാതെ വരില്ലല്ലോ. മെഡിക്കോ ലീഗൽ മേഖലയിൽ നിന്നുള്ള ഒരു ഫോറൻസിക് വിദഗ്ധൻ്റെ അഭിപ്രായവും അതിനോട് ചേർന്ന് പോകുന്നതാണ്. ഇതേ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന ഫോറൻസിക് വിദഗ്ദ്ധർ വേറെയുമുണ്ട്. അങ്ങനെയെങ്കിൽ സ്വാധീനത്തിന് വിധേയമായി എഴുതപ്പെട്ട ഒരു ഫോറൻസിക് റിപ്പോർട്ടാണ് അഭയകേസിൽ സിസ്റ്റർ സെഫിക്കെതിരെ സമർപ്പിക്കപ്പെട്ടതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മൂടിവയ്ക്കപ്പെട്ടിരുന്ന ഈ സത്യം പുറത്തുവരുന്നതിൽ ഡോ.രമയുടെ മരണവും കെ.ടി. ജലീലിൻ്റെ പ്രതികാരദാഹം ശമിപ്പിക്കുന്ന അനുശോചനവും ആർ. ശ്രീലേഖയുടെ കൃത്യസമയത്തുള്ള വെളിപ്പെടുത്തലുമൊക്കെ നിമിത്തങ്ങളാവുകയാണ്. നിരന്തരം അസഹ്യപ്പെടുത്തുകയെന്ന മർക്കട മനോഭാവത്തോടെ അഭയക്കേസുമായി ബന്ധപ്പെടുത്തി ജലീൽ പോസ്റ്റുകളും പ്രസ്താവനകളും തുടർച്ചയായി ഇറക്കുന്നുണ്ട്. പഴയ സിമി പ്രവർത്തകൻ്റെ നിലവാരത്തിൽ നിന്ന് ഒരു ജനപ്രതിനിധിയുടെ തലത്തിലേക്ക് ജലീൽ വളർന്നിട്ടില്ല എന്നതിന് അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ തന്നെ സാക്ഷ്യം നൽകുന്നു.
https://fb.watch/cbVKRDBauo/

Advertisements
Advertisements

ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!

ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!

 ജോഷി മയ്യാറ്റിൽ

തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ!

വല്ലാർപാടം ടെർമിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയിൽ പാളം പണിയുന്നതിൻ്റെ ഭാഗമായി 14 വർഷം മുമ്പ് – കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി ആറിന് – മൂലമ്പിള്ളിയിൽനിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങൾ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ചെയ്ത പ്രസ്താവനയിൽനിന്ന് ഇതിന് അല്പം വ്യത്യാസമേയുള്ളൂ. അന്ന് ‘നക്സലുകൾ’ ആയിരുന്നു പ്രശ്നക്കാർ! വൈപ്പിൻ LNG സമരത്തിലും ഗെയിൽസമരത്തിലും സർക്കാർ ഇതേ ചാപ്പകുത്തൽ തന്ത്രമാണ് പ്രയോഗിച്ചത്. സ്റ്റാൻ സാമിയച്ചനെതിരേ കേന്ദ്ര സർക്കാർ പ്രയോഗിച്ച ‘അർബൻ നക്സൽ’ പ്രയോഗവും നമ്മുടെ മനസ്സിലുണ്ടല്ലോ.

നരനായാട്ട് നടത്താനുള്ള സർക്കാരിൻ്റെ ലൈസൻസെടുക്കലും മുന്നൊരുക്കവുമാണ് ‘തീവ്രവാദി’പ്രയോഗം. നേരും നെറിവുമില്ലാത്ത സർക്കാർനയങ്ങളും ശൈലികളും മൂലം ജീവനും സ്വത്തും സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കാൻ നിർബന്ധിതരായിത്തീരുന്ന സാധാരണക്കാർക്കാണ് ഈ കിരീടം ഫാസിസ്റ്റു മനസ്സുള്ള സർക്കാരുകൾ ചാർത്തിക്കൊടുക്കാറ്. ജനകീയസമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ് സർക്കാരിൻ്റെ സ്ഥിരം പല്ലവി. എന്നാൽ, അക്രമമുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്വേഷവിഷപ്രസംഗങ്ങൾ നടത്തിയും തെരുവുകളെ ആകമാനം വിറപ്പിച്ച് ശക്തിപ്രകടനങ്ങൾ നടത്തുന്ന ഒറിജിനൽ തീവ്രവാദികളെയും ഭീകരരെയും അങ്ങനെ വിളിക്കാനോ നേരിടാനോ സർക്കാരിനു കഴിയാറില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തീർച്ചയായും ഒരു കാര്യം സത്യമാണ്: കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഏതു മനുഷ്യനും ഒരു തീവ്രവാദിയായി മാറിയേക്കാം. പക്ഷേ അവർ സർക്കാർ സൂചിപ്പിക്കുംവിധമുള്ള തീവ്രവാദികളല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തീവ്രവും ന്യായവും ധീരവുമായ നിലപാടെടുത്ത്‌ ഭരണകൂട ഭീകരതയോട് ജനാധിപത്യ മാർഗങ്ങളിലൂടെ പൊരുതാനിറങ്ങുന്നവരാണ്.

മൂലമ്പിള്ളിക്കാരും ഫാസിസ്റ്റുകളും

2008-ൽ മൂലമ്പിള്ളിയിലെ പത്തു കുടുംബങ്ങളെയും കടമക്കുടി, മുളവുകാട്, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, കടുങ്ങല്ലൂർ, ഏലൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും അവരുടെ ഭവനങ്ങളിൽനിന്ന് തെരുവിലേക്കിറക്കി വിട്ട തികച്ചും കിരാതമായ കേരളസർക്കാറിൻ്റെ നടപടി ഓർത്ത് എന്നും കേരളത്തിനു ലജ്ജിക്കേണ്ടിവരും. അന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഓഫീസ് സമുച്ചയത്തിലേക്ക് കുടിൽകെട്ടി താമസിക്കാനായി പ്രകടനമായി പോയ കുടിയൊഴിപ്പിക്കപ്പെട്ടവരെ പോലീസ് തടഞ്ഞതോടെ അവർ എറണാകുളം മേനക ജങ്ക്ഷനിൽ രാപകൽ സമരം ആരംഭിച്ചു. 45 ദിവസങ്ങൾ നീണ്ട ആ സമരത്തെയാണ് അന്നത്തെ മുഖ്യമന്ത്രി നക്സലുകളുടെ സമരം എന്നു വിശേഷിപ്പിച്ചത്.

ഒടുവിൽ, 2008 മാർച്ച് 19ന് സർക്കാരിന് ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടി വന്നു. ഏറ്റെടുത്ത ഭൂമിക്ക് സെൻ്റിന് രണ്ടു ലക്ഷം രൂപ വീതം നല്കാമെന്നും സർക്കാർ വാസയോഗ്യമാക്കി നല്കുന്ന 4-6 സെൻ്റു ഭൂമിയിൽ താമസമുറപ്പിക്കും വരെ മാസം 5000 രൂപ വീതം ഓരോ കുടുംബത്തിനും കൊടുക്കാമെന്നും കുടിവെള്ളം, വിദ്യുച്ഛക്തി, റോഡുകൾ എന്നീ സൗകര്യങ്ങളോടുകൂടിയ ഭൂമി വിതരണം ചെയ്യാമെന്നും ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ തൊഴിൽ ലഭ്യമാക്കാമെന്നുമൊക്കെയായിരുന്നു പാക്കേജിലുള്ള മോഹനവാഗ്ദാനങ്ങൾ. അവയാൽ ആകൃഷ്ടരായി, ചെറുത്തു നിന്നിരുന്ന മറ്റു കുടുംബങ്ങൾകൂടി തങ്ങളുടെ ആധാരങ്ങൾ ലാൻഡ് അക്വിസിഷൻ ഓഫീസിൽ അടിയറവു വച്ചു.

2008 നവംബറിൽ പുനരധിവാസ ഭൂമിക്കായുള്ള സർക്കാർ നീക്കങ്ങൾ ആരംഭിച്ചു. 2012-ഓടെ ഏഴിടങ്ങളിലായി പുനരധിവാസ മേഖലകൾ തയ്യാറാക്കി. പക്ഷേ 316 കുടുംബങ്ങളിൽ 52 കുടുംബങ്ങൾ മാത്രമേ എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തും ആ സ്ഥലങ്ങളിൽ വീട് വച്ചിട്ടുള്ളൂ. ഓരോ പുനരധിവാസ ഭൂമിയിലും ഉണ്ടാകേണ്ടിയിരുന്ന വീടുകളുടെയും ഇതുവരെ പണിയപ്പെട്ടിട്ടുള്ള വീടുകളുടെയും എണ്ണം താഴെ ചേർക്കുന്നു: മൂലമ്പിള്ളി (5/13), കോതാട് (5/18), മുളവുകാട് (0/15), ചേരാനല്ലൂർ (4/6), തുതിയൂർ കരുണാകരപിള്ള റോഡ്, കാക്കനാട് (2/54), തുതിയൂർ ഇന്ദിര നഗർ, കാക്കനാട് (2/104), വടുതല (34/106).

വാഗ്ദാനങ്ങൾ, സന്ദർശനങ്ങൾ, മിനിറ്റ്സുകൾ, മാപ്പപേക്ഷകൾ

ഇതിനിടെ ഇടത്തു-വലത്തു മുന്നണിക്കാർ പലപ്പോഴായി മൂലമ്പിള്ളി വിഷയത്തിൽ അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വാചകക്കസർത്തുകളും സന്ദർശനങ്ങളും മാപ്പപേക്ഷകളും നടത്തി. 2010-ൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി മൂലമ്പിള്ളി സന്ദർശിച്ച് തങ്ങൾ ഭരണത്തിലെത്തിയാൽ പ്രഥമപരിഗണനാവിഷയങ്ങളിൽ മൂലമ്പിള്ളി ഉണ്ടാകും എന്ന് ഉറപ്പു നല്കി. 2011-ൽ മുഖ്യമന്ത്രിയായ അദ്ദേഹം മൂലമ്പിള്ളി കോർഡിനേഷൻ സമിതിയുമായി ചർച്ച നടത്തി. നൂറു ദിന കർമപരിപാടിയിലെ ആദ്യ പദ്ധതിയായി മൂലമ്പിള്ളി പാക്കേജ് അംഗീകരിച്ച് മിനിറ്റ്സിൽ എഴുതിവച്ചു. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻ സമരക്കാരുടെ പക്കലെത്തി രണ്ടു പ്രാവശ്യം (2008; 2014) മാപ്പു പറഞ്ഞു.

ടെർമിനലിൻ്റെയും ജനത്തിൻ്റെയും ദുരവസ്ഥ

എന്നാൽ, ഇപ്പോഴും ‘തലതിരിഞ്ഞ വികസന’ പദ്ധതിയും അതിൻ്റെ ഇരകളും പെരുവഴിയിലാണ്. ടെർമിനലിൻ്റെ അവസ്ഥയ വളരെ ശോചനീയമാണ്. ലക്ഷ്യം കണ്ടിരുന്നതൊന്നും പൂർത്തിയാക്കാതെ നാളുകൾ നീളുകയാണ്. വീടുകൾ പൊളിച്ച് ജനത്തെ ഓടിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണിതൊരുക്കിയ റെയിൽപാളം ഇപ്പോൾ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറക്കിവിടപ്പെട്ടവരുടെ ജീവിതം അനിശ്ചിതത്വത്തിലും നിരാശയിലും പുകയുകയുമാണ്. പുനരധിവാസ ഭൂമി ലഭിച്ച 316 കുടുംബങ്ങളും തങ്ങൾ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ഇപ്പോൾ വെന്തുരുകുകയാണ്. 264 വീട്ടുകാർ ഇപ്പോഴും വാടകവീടുകളിലും ചാർത്തുകളിലുമായി ജീവിതം തള്ളിനീക്കുന്നു. പാക്കേജിൻ്റെ ഭാഗമായി സർക്കാർ നല്കിയ ഏഴു പുനരധിവാസമേഖലകളിൽ ചേരാനല്ലൂരൊഴികെ ആറു സ്ഥലങ്ങളും ചതുപ്പുനിലം നികത്തിയെടുത്തവയാണ്. അവിടെ പണിയപ്പെട്ട 52 ഭവനങ്ങളിൽ ഒട്ടുമിക്കവയ്ക്കും വിള്ളലുകൾ സംഭവിച്ചുകഴിഞ്ഞു. പല ഭവനങ്ങൾക്കും ഒരു വശത്തേക്ക് ചരിവ് ഉണ്ട്. സർക്കാർ നല്കിയ ഇടം പാർപ്പിടം പണിയാൻ യോജിച്ചതല്ലെന്ന PWDയുടെ പഠന റിപ്പോർട്ടും സർക്കാരിൻ്റെ പക്കലെത്തിയിട്ടുണ്ട്. സർക്കാരിൻ്റെ നീതിരഹിതമായ വികസന നയവും ശൈലിയും കൊണ്ട് അനേകം കുടുംബങ്ങൾ ശിഥിലമായി, വ്യക്തികൾ മാനസിക പിരിമുറുക്കത്തിന് അടിപ്പെട്ടു, ഏറെപ്പേർ രോഗികളായി. 32 പേർ ഇതിനകം മരിച്ചു. ഇതിൽ രണ്ടു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു! കോതാടുനിന്ന് സർക്കാർ കുടിയിറക്കി വിട്ട കുന്നത്ത് ഫ്രാൻസിസ് (68), തുതിയൂർ ഇന്ദിരാനഗറിലെ പുനരധിവാസ മണ്ണിൽ വീടുവയ്ക്കാനാവാതെ, അയ്യപ്പൻകാവിലെ തൻ്റെ വാടകവീട്ടിൽ വച്ച് കഴുത്തിൽ കുരുക്കിട്ട് ഈ ഭൂമിയിൽനിന്നുതന്നെ കുടിയിറങ്ങിപ്പോയത് ഇക്കഴിഞ്ഞ നവംബർ 29-ാം തീയതി ആയിരുന്നു!

മൂലമ്പിള്ളിക്കാരും കോടതിയും

പാക്കേജ് പൂർണമായും പിഴവില്ലാതെയും നടപ്പിലാക്കാൻ സർക്കാരിനു നിർദേശം നല്കണമെന്ന് അഭ്യർത്ഥിച്ച് 46 പേർ ചേർന്ന് കേരള ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2012-ൽ പാക്കേജ് നടപ്പിലാക്കിയെന്നും ചതുപ്പുനിലം വാസയോഗ്യമാക്കിയാണ് നല്കിയതെന്നും ഗവൺമെൻ്റ് പ്ലീഡർ വാദിച്ചു. 2021 ആഗസ്റ്റ് 26-ന് ഈ കേസിൽ കോടതി വിധി പറഞ്ഞു.
സർക്കാരിൻ്റെ രേഖകളിൽത്തന്നെ വീടുകളുടെ വിള്ളലുകളെക്കുറിച്ചു പരാമർശമുള്ളതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറിയോ റവന്യൂ സെക്രട്ടറിയോ പരാതിക്കാരുടെ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ വെളിച്ചത്തിൽ കളക്ടറുമായി സംസാരിച്ച് നാലാഴ്ചയ്ക്കകം ഉചിതമായ നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. നാലു മാസത്തിനുള്ളിൽ ഒരു അന്തിമ തീരുമാനമുണ്ടാകണമെന്ന് കോടതി ഉത്തരവിട്ട വിഷയത്തിൽ ഈ സർക്കാർ ഇതുവരെയും ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല.

വർഷത്തിൽ ഒരു വഴിപാട്

സമരം നിറുത്തിയ മൂലമ്പിള്ളിക്കാർക്കു കിട്ടിയ ഏക സമ്മാനം അന്ധതബാധിച്ച സർക്കാർ സംവിധാനങ്ങൾക്കും ഓഫീസുകൾക്കും മുന്നിൽ എല്ലാ വർഷവും ഒരു ആചാരംപോലെ നടത്തേണ്ടിവരുന്ന ഒരു മൂലമ്പിള്ളി ദിനാചരണമാണ്! ഈ വർഷം മാർച്ച് 19-ാം തീയതി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് സർക്കാരിനെയും റവന്യൂ വകുപ്പിനെയും ഓർമിപ്പിക്കാൻ കത്തുകളയച്ചു പ്രതിഷേധിക്കുകയാണ് ഈ പാവപ്പെട്ട മനുഷ്യർ ചെയ്തത്.

ജീവിതം കയ്ച്ചവരുടെ തീവ്രവാദം…

മൂലമ്പിള്ളി സമരകാലത്ത് നിലവിലുണ്ടായിരുന്ന അതേ മുന്നണി നയിക്കുന്ന സർക്കാർ ഇപ്പോൾ കെ-റെയിൽ എന്ന മഹാവെള്ളാനയുമായി വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഏലൂരിലെ മഞ്ഞുമ്മൽനിന്നും കുടിയിറക്കപ്പെട്ട എൺപത്തിരണ്ടുകാരിയായ ശ്രീദേവി പറയുന്നത് കേൾക്കുക: “തുതിയൂരിൽ പുനരധിവാസയിടം ലഭിച്ച ഒട്ടുമിക്ക കുടുംബങ്ങളും വീടു പണിതിട്ടില്ല. കാരണം, പണിതവയ്ക്കെല്ലാം വിള്ളലുണ്ട്. ചതുപ്പുനിലമായതുകൊണ്ട് ഈ പ്രശ്നമുണ്ടെന്ന് അധികാരികൾക്കെല്ലാം അറിയാം. പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ അതിന് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ല. ഞങ്ങളുടെ ഗതി ആർക്കും വരാതിരിക്കേണ്ടതിന് ഇനി ഒറ്റ മാർഗമേയുള്ളൂ – വികസനം എന്നും പറഞ്ഞു വരുന്നവർക്ക് ആരും സ്വന്തം ഭൂമി വിട്ടുകൊടുക്കാതിരിക്കുക”.

വന്ദ്യവയോധികയായ ഈ അമ്മ പറയുന്നതിനോട് എനിക്കു പൂർണമായ യോജിപ്പില്ല. പക്ഷേ, ആ അമ്മ പറയുന്നതിൽ കാര്യമുണ്ട്. വാക്കിനും നിലപാടുകൾക്കും നേരും നെറിവുമില്ലാത്ത ഭരണകർത്താക്കളുള്ളിടത്ത് പൗരന്മാർ സ്വീകരിക്കേണ്ട നിലപാട് അതു തന്നെയാണ്. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മനുഷ്യോചിതവും ന്യായപൂർണവുമായ ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാകാത്ത ഭരണകൂടത്തിന് കേരളത്തിൽ ഒരിടത്തും വികസനത്തിൻ്റെ പേരിൽ മനുഷ്യരെ ഇനിയും കുടിയിറക്കാൻ അവകാശമില്ല. ആദ്യം മൂലമ്പിള്ളിക്കാർക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസനകാര്യം ചർച്ച ചെയ്യാം. അതല്ലേ സാമൂഹ്യനീതിയും സാമാന്യമര്യാദയും?

#krail

Advertisements

ഹിജാബ്, നിഖാബ്, ബുർഖ l Noble Thomas Parackal

ഹിജാബ്, നിഖാബ്, ബുർഖ l Noble Thomas Parackal

Advertisements

നിഖാബും ബുര്‍ഖയും ഒഴിവാക്കി നിര്‍ത്തി താത്പര്യമുള്ളവര്‍ക്ക് മാത്രം ഹിജാബ് ധരിക്കാന്‍ അനുവാദം നല്കുന്ന രീതിയിലേക്ക് മതശാസനങ്ങളെ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്… പൊതുസമൂഹം പെരുമാറുന്നിടത്തും അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ വിഹരിക്കാന്‍ കഴിയുന്നിടത്തും അവര്‍ ഒളിഞ്ഞുനോക്കുമെന്ന് ഭയപ്പെട്ട് ഒളിപ്പിച്ചു പിടിക്കുന്നതൊന്നും ആരും കൊണ്ടുവരരുത്.

Advertisements

ച​രി​ത്രം: ചു​വ​രെ​ഴു​ത്തും ചൂ​ണ്ടു​പ​ല​ക​യും!

ച​രി​ത്രം: ചു​വ​രെ​ഴു​ത്തും ചൂ​ണ്ടു​പ​ല​ക​യും!

ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്

ഈ​ജി​പ്തി​ലെ സൂയ​സ് ക​നാ​ൽ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന ഇ​സ്മാ​യീ​ലി​യ​യി​ലെ ഒ​രു പ്രൈ​മ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു, 1928 ൽ ​കേ​വ​ലം 22 വ​യ​സു​കാ​ര​നാ​യി​രു​ന്ന ഹ​സ്സ​ൻ അ​ൽ ബ​ന്ന. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ഈ​ജി​പ്തി​ന്‍റെ പാ​ശ്ചാ​ത്യ​വ​ത്ക്ക​ര​ണ​ത്തി​ൽ ഏ​റെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു ബ​ന്ന. 1924 ൽ ​തു​ർ​ക്കി ഖാ​ലി​ഫേ​റ്റ് നി​ർ​ത്ത​ലാ​ക്കി​യ അ​താത്തു​ർ​ക്കി​ന്‍റെ ന​ട​പ​ടി അ​ന്നു വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന ബ​ന്ന​യെ ഏ​റെ പ്ര​കോ​പി​പ്പി​ച്ചു. ഇ​സ്ലാ​മി​ക ലോ​ക​ത്തോ​ടു​ള്ള പ​ടി​ഞ്ഞാ​റി​ന്‍റെ വ​ഞ്ച​ന​യും ഇ​സ്ലാ​മി​നോ​ടു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് ബ​ന്ന അ​തി​നെ ക​ണ്ട​ത്. ഈ​ജി​പ്റ്റി​ലെ അ​ൽ അ​സ്ർ യൂ​ണി​വേ​ഴ്സി​റ്റി കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നു​വ​ന്ന ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​നചി​ന്ത​യു​ടെ പ്ര​ണേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന റ​ഷീ​ദ് റീ​ദ്ദ​യു​ടെ ചി​ന്ത​ക​ളി​ൽ ആ​കൃ​ഷ്ട​നാ​യ ബ​ന്ന, ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​ന ചി​ന്ത​യെ ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര ച​ട്ട​ക്കൂ​ടി​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​യൂ​ന്നി.

പ്ര​വാ​ച​കച​ര്യ​യു​ടെ വ​ഴി​യി​ൽ

ഇ​സ്ലാ​മി​ന്‍റെ പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത അ​നു​യാ​യി​ക​ളു​ടെ​യും ച​ര്യ​ക​ൾ പിന്തുട​ർ​ന്നു​കൊ​ണ്ട്, ഇ​സ്ലാ​മി​ന്‍റെ പ്രാ​മാ​ണി​ക ഗ്ര​ന്ഥ​മാ​യ ഖു​ർ ആ​നി​ന്‍റെയും ശ​രി​യ​ത്ത് നി​യ​മ​ങ്ങ​ളു​ടെ​യും മാ​ർ​ഗ​ത്തി​ൽ, മാ​തൃരാ​ജ്യ​ത്തെ ഒ​രു “ഇ​സ്ലാ​മി​ക് സ്റ്റേ​റ്റാ​’ക്കിമാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം രൂ​പം ന​ൽ​കി. അ​ല്ലാ​ഹു​വി​ന്‍റെ മാ​ർ​ഗ​ത്തി​ൽ “ജി​ഹാ​ദ്’ ന​ട​ത്താ​നും അ​നി​സ്ലാ​മി​ക​മാ​യ രാഷ്‌ട്രീയ രൂ​പ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​മാ​യി, ഇ​സ്ലാ​മി​കസ​മൂ​ഹം ഒ​രു സം​ഘ​ടി​തശ​ക്തി​യാ​യി മു​ന്നേ​റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട്, 1928 ൽ ​അ​ദ്ദേ​ഹം “ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ്’എ​ന്ന സം​ഘ​ട​ന​യ്ക്കു രൂ​പം ന​ൽ​കി.

പ്ര​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ക്കം ല​ളി​ത​വും ജ​ന​കീ​യ​വും പ​രോ​പ​കാ​ര പ്ര​വൃ​ത്തി​ക​ളി​ൽ അ​ധി​ഷ്ഠി​ത​വു​മാ​യി​രു​ന്നു. ഇ​സ്മാ​യീ​ലി​യ​യി​ലെ ചാ​യ​ക്ക​ട​ക​ളി​ൽ വ​ന്നു​കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ളോ​ട് അ​ദ്ദേ​ഹം ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. വി​ദേ​ശ മേ​ലാ​ള​ന്മാ​രി​ൽ​നി​ന്നും അ​നീ​തി​ക​ൾ​ക്കി​ര​യാ​യ ഏ​താ​നും തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു. ഇ​സ്ലാ​മി​ന്‍റെ സാ​ഹോ​ദ​ര്യ ആ​ദ​ർ​ശ​ത്തെ പു​ന​രു​ദ്ധ​രി​ക്കാ​നും അ​നീ​തി​ക്കെ​തി​രേ പൊ​രു​താ​നും അ​വ​ർ നി​ശ്ച​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ​യും ഇ​സ്ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ത്മാ​ഭി​മാ​നം വീ​ണ്ടെ​ടു​ക്കാ​നാ​യി “ജി​ഹാ​ദി’​ന്‍റെ മാ​ർ​ഗ​ത്തി​ൽ സ്വ​യം സ​മ​ർ​പ്പി​ക്കാ​ൻ അ​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് “ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ്’ പി​റ​ന്നു​വീ​ണ​ത്!പരോപകാര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു​കൊ​ണ്ടാ​ണ് ബ്ര​ദ​ർ​ഹു​ഡ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തീ​വ്രഭ​ക്തി​യു​ടെ ഒ​രു മ​താ​ത്മ​കത​ല​വും പ്ര​വ​ർ​ത്ത​ക​രി​ൽ ക്ര​മേ​ണ ശ​ക്തി​യാ​ർ​ജി​ച്ചു വ​ന്നു. “ഇ​സ്ലാ​മി​ന്‍റെ ത​നി​മ’യി​ലേ​ക്കു സ​മൂ​ഹ​ത്തെ തി​രി​കെ​യെ​ത്തി​ക്കാ​നും സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ ദു​രി​ത​ങ്ങ​ളി​ൽ അ​വ​രോ​ടൊ​പ്പം​നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും ബ്ര​ദ​ർ​ഹു​ഡ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​വ​ച്ചു. ഇ​ത് ബ്ര​ദ​ർ​ഹു​ഡി​ന് സ​മൂ​ഹ​ത്തി​ലും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കി. ക്ര​മേ​ണ സം​ഘ​ട​ന ജ​ന​സാ​മാ​ന്യ​ത്തി​നി​ട​യി​ൽ ശ​ക്ത​മാ​യ ഒ​രു ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നു​വ​ന്നു.

ഇ​സ്ലാ​മി​ക​വ​ത്ക്ക​ര​ണം സ​മ​സ്തമേ​ഖ​ല​ക​ളി​ലും

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലേ​ക്കും സാ​മൂ​ഹി​കജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും ബ്ര​ദ​ർ​ഹുഡ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ച്ചു. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളും ഇ​സ്ലാ​മി​കത​ത്വ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബ്ര​ദ​ർ​ഹു​ഡ് പ്ര​വ​ർ​ത്ത​ക​ർ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ പ​തി​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു. അ​ങ്ങ​നെ, ഏ​ക​ദേ​ശം ഒ​രു പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഈ​ജി​പ്ഷ്യ​ൻ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും പ​ട​ർ​ന്നു​ക​യ​റി, ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ രാ​ഷ്‌്ട്രീയലക്ഷ്യം സു​ദൃ​ഢ​മാ​യി പ​തി​പ്പി​ക്കു​വാ​ൻ ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന് ക​ഴി​ഞ്ഞു.

ചാ​രി​റ്റി​ മു​ത​ൽ സാ​യു​ധ സ​മ​രം​വ​രെ

ഇ​തി​നോ​ട​കം, സം​ഘ​ട​ന അ​തി​ന്‍റെ രാഷ്‌ട്രീയ ല​ക്ഷ്യ​ത്തി​ലേ​ക്കു ചു​വ​ടു​ക​ൾ വ​ച്ചു​തു​ട​ങ്ങി. ഈ​ജി​പ്തി​നെ ശ​രി​യത്ത് നി​യ​മ​ത്തി​ൻ​കീ​ഴി​ൽ ഒ​രു ഇ​സ്ലാ​മി​ക രാഷ്‌ട്രമാ​ക്കി (ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്) മാ​റ്റു​ന്ന​തി​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന​യി​ൽ ഒ​രു ര​ഹ​സ്യ സാ​യു​ധസേ​ന​ക്ക് ബ്ര​ദ​ർ​ഹു​ഡ് രൂ​പം ന​ൽ​കി. ഇ​സ്ലാ​മി​ക സ​മൂ​ഹ നി​ർ​മ്മി​തി ല​ക്ഷ്യ​മാ​ക്കി ക്ര​മാ​നു​ഗ​ത​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ടുന്ന സാ​മൂ​ഹ്യ – സാ​മ്പ​ത്തി​ക – രാഷ്‌ട്രീയ മാ​റ്റ​ങ്ങ​ൾ സം​ഘ​ട​ന വി​ഭാ​വ​നം ചെ​യ്തു. ഇ​സ്ലാ​മി​ക ധാ​ർ​മി​ക​ത​യും നൈ​തി​ക​ത​യും രാഷ്‌ട്രത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ ബ​ന്ന ഈ​ജി​പ്ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ നി​ർ​ബ​ന്ധി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും ഈ​ജി​പ്തി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ച്ചി​രു​ന്ന കൊ​ളോ​ണി​യ​ൽ ശ​ക്തി​ക​ൾ​ക്കെ​തി​രേ ആ​യു​ധ​മേ​ന്തി ജി​ഹാ​ദി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള ക​ർ​ത്ത​വ്യ​ത്തി​ൽ​നി​ന്ന് ഒ​രു മു​സ്‌​ലി​മി​നും ഒ​ഴി​വി​ല്ലെ​ന്നു സം​ഘ​ട​ന നി​ല​പാ​ടെ​ടു​ത്തു. ബ്ര​ദ​ർ​ഹുഡ് ഈ​ജി​പ്തി​ന്‍റെ ഭ​ര​ണം പി​ടി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​രം​ഭി​ച്ചു.

ഈ​ജി​പ്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രുതഗ​തി​യി​ൽ മു​ന്നേ​റു​മ്പോ​ൾ​ത്ത​ന്നെ, 1936 മു​ത​ൽ 39 വ​രെ ന​ട​ന്ന പ​ല​സ്തീ​ൻ-യ​ഹൂ​ദ പോ​രാ​ട്ട​ത്തി​ലും 1948 ലെ ​അ​റ​ബ്-ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ലും പ​ല​സ്തീ​നൊ​പ്പം നി​ല​കൊ​ണ്ട ബ്ര​ദ​ർ​ഹുഡ്, അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും നി​ർ​ണാ​യ​ക ശ​ക്തി​യാ​യി. പ​ല​സ്തീ​ൻ പ്ര​ശ്നം അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു പൊ​തു​വി​ഷ​യ​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും യ​ഹൂ​ദ​ർ​ക്കെ​തി​രേ പ​ല​സ്തീ​ൻ ജ​ന​ത​യെ മു​ൻ​നി​ർ​ത്തി അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ലും ബ്ര​ദ​ർ​ഹുഡി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ജ​യം ക​ണ്ടു. 1948 ൽ ​ഈ​ജി​പ്ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ്‌ ന​ക്രാ​ഷി​യെ വ​ധി​ച്ചു​കൊ​ണ്ട് ബ്ര​ദ​ർ​ഹു​ഡ് ഈ​ജി​പ്തി​ന്‍റെ​മേ​ലു​ള്ള പി​ടി​മു​റു​ക്കി.

ഹ​മാ​സി​ന്‍റെ ജ​ന​നം

1948 ൽ ​ഇ​സ്രാ​യേ​ൽ രൂ​പീ​കൃ​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ​ല​സ്തീ​നി​ൽ വേ​രു​റ​പ്പി​ച്ച ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ് രൂ​പം​കൊ​ടു​ത്ത “ഹ​മാ​സ്’അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ത്ത​ന്നെ, ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന്‍റെ പ​ല​സ്തീ​നി​യ​ൻ മു​ഖ​വും ഇ​സ്ര​യേ​ലി​നെ​തി​രേ​യു​ള്ള ആ​ഗോ​ള ഇ​സ്ലാ​മി​ക സ​ഖ്യ​ത്തി​ന്‍റെ രാഷ്‌ട്രീയരൂ​പ​വു​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന്‍റെ​തു​പോ​ലെ, ചാ​രി​റ്റി, രാ​ഷ്‌​ടീ​യം, സാ​യു​ധപോ​രാ​ട്ടം എ​ന്നീ ത്രി​വി​ധ ത​ല​ങ്ങ​ളും, ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​ക നേ​തൃ​നി​ര​യു​മു​ള്ള ഒ​രു സ​ങ്കീ​ർ​ണ സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണ് ഹ​മാ​സി​നു​മു​ള്ള​ത്.

ഒ​രു സം​ഘ​ട​ന​യാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ ഈ ​മൂ​ന്നു​ത​ല​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ത്ഭു​ത​ക​ര​മാം​വ​ണ്ണം ഏ​കോ​പി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഹ​മാ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വ​ള​ത്തി​യെ​ടു​ക്കു​ന്ന ജ​ന​പി​ന്തു​ണ ത​ന്നെ​യാ​ണ്. ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന ഏ​ക​ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ക​രു​ക്ക​ൾ നീ​ക്കു​ന്ന ഹ​മാ​സി​ന്‍റെ മു​ഖ്യ ശ​ത്രു ഇ​സ്രാ​യേ​ലാ​ണെ​ങ്കി​ലും ജ​ന​പി​ന്തു​ണ​യി​ൽ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന ഇ​ത​ര പ​ല​സ്തീ​നി​യ​ൻ സം​ഘ​ട​ന​ക​ളു​മാ​യും അ​തു നി​ര​ന്ത​രം സം​ഘ​ർ​ഷ​ത്തി​ലാ​ണ്. ജ​ന​പി​ന്തു​ണ​യി​ൽ ഹ​മാ​സ് ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് ബ​ഹു​ദൂ​രം മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നു വേ​റെ​യും കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​തി​ൽ മു​ഖ്യ​മാ​യ​ത്, ഇ​സ്ലാ​മി​ക ലോ​ക​ത്തി​ന്‍റെ മ​ത​വി​കാ​ര​ത്തെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള അ​തി​ന്‍റെ ശേ​ഷി​ത​ന്നെ​യാ​ണ്.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തെ മു​സ്‌​ലിം ലോ​ക​ത്തി​ന്‍റെ ഒ​രു വൈ​കാ​രി​ക പ്ര​ശ്ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഹ​മാ​സ് അത്ഭു​ത​ക​ര​മാ​യ മി​ക​വാ​ണ് കാ​ട്ടു​ന്ന​ത്! 1988 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഹ​മാ​സി​ന്‍റെ ചാ​ർ​ട്ട​ർ, 11-ാം ന​മ്പ​റി​ൽ, ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടു​ന്ന സ​മ്പൂ​ർ​ണപ​ല​സ്തീ​നി​നെ മു​സ്‌​ലിം ലോ​ക​ത്തി​നു “അ​ള്ളാ​ഹു ന​ൽ​കി​യ വ​ഖ​ഫാ’​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു! അ​ങ്ങനെ, ഇ​സ്ലാ​മി​ൽ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ ജ​ന​ത​യു​ടെ​യും മ​ത​പ​ര​മാ​യ ഒ​രു പ്ര​ശ്ന​മാ​യി പ​ല​സ്തീ​ൻ പ്ര​ശ്ന​ത്തെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ ഹ​മാ​സ് വി​ജ​യം​ക​ണ്ടു! “അ​ല്ലാ​ഹു​വി​ന്‍റെ വ​ഖ​ഫ്’ ജൂ​ത​ന്മാ​രാ​യ കാ​ഫി​റു​ക​ളി​ൽ​നി​ന്നും മോ​ചി​പ്പി​ക്കു​ക എ​ന്ന​ത്, അ​ങ്ങ​നെ, സ​ക​ല മു​സ്‌ലിങ്ങ​ളു​ടെ​യും ബാ​ധ്യ​ത​യാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു! എ​ന്തു​കൊ​ണ്ടാ​ണ്, പ​ല​സ്തീ​ൻ പ്ര​ശ്നം ഇ​ങ്ങു കേ​ര​ള​ത്തി​ൽ​പോ​ലും, ഒ​രു അ​തി വൈ​കാ​രി​ക പ്ര​ശ്ന​മാ​യി മാ​റു​ന്ന​ത് എ​ന്ന്‌ ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു.

ത്രി​മാ​ന മു​ഖ​ങ്ങ​ളു​ടെ ആഗോ​ള​വ​ത്​ക്ക​ര​ണം

ഈ​ജി​പ്തി​ൽ ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ് ആ​വി​ഷ്ക​രി​ച്ച, ത്രി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഇ​സ്ലാ​മി​ക രാഷ്‌ട്രസ്ഥാ​പ​ന മാ​തൃ​ക, ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ അം​ഗീ​കൃ​ത രൂ​പ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ, സു​ന്നി-​ഷി​യാ വ്യ​ത്യാ​സ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്, ജോ​ർ​ദാ​നി​ലെ ഹി​സ്ബു​ല്ല​യു​ടെ​യും ഇ​ന്ത്യ​യി​ലെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഇ​ത​ര ഇ​സ്ലാ​മി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​നാ രൂ​പ​വും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും! ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടു​ള്ള പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ രാഷ്‌ട്രീയ രൂ​പ​ങ്ങ​ൾ ഇ​ന്ന് ഒ​രു ര​ഹ​സ്യ​മ​ല്ല. “ഹാ​ൻ​ഡ്‌​ബു​ക് ഓ​ഫ് പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാം” എ​ന്ന ഗ്ര​ന്ഥം ഇ​തി​ന്‍റെ ഒ​രു സ​മ​ഗ്ര ചി​ത്രം അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ശ​ക്തി​പ്രാ​പി​ക്കു​ന്ന സ​ല​ഫി-​വ​ഹാ​ബി മ​താ​ത്മ​ക​ത

19, 20 നൂ​റ്റാ​ണ്ടു​ക​ളി​ലു​ണ്ടാ​യ ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​ന ചി​ന്ത​യു​ടെ​യും രാഷ്‌ട്രീയ ഉ​ണ​ർ​വി​ന്‍റെ​യും ഫ​ല​മാ​യി വ​ള​ർ​ന്നു​വ​ന്ന സ​ല​ഫി-​വ​ഹാ​ബി ചി​ന്ത​യു​ടെ അ​തി​പ്ര​സ​രം, ആ​ഗോ​ള​ത​ല​ത്തി​ൽ എ​ന്ന​പോ​ലെ ഇ​ങ്ങു കേ​ര​ള​ത്തി​ലും, നി​ര​വ​ധി മ​ത-​രാഷ്‌ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന ഹി​ന്ദു​ത്വ രാഷ്‌്ട്രീയ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഈ ​പ്ര​സ്ഥാ​ന​ങ്ങ​ൾ ത​ഴ​ച്ചു വ​ള​രു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. ബൃ​ഹ​ദാ​ഖ്യാ​ന​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ് മോ​ഡേ​ൺ ചി​ന്താ​ലോ​ക​ത്ത്, ഐ​ഡി​യോ​ള​ജി​ക​ൾ ത​ക​ർ​ന്ന​ടി​യു​ക​യും ഐ​ഡ​ന്‍റിറ്റി​ക്കു​വേ​ണ്ടി​യു​ള്ള ത്വ​ര തീ​വ്ര​ത​ര​മാ​വു​ക​യും ചെ​യ്യു​മ്പോ​ൾ, ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ മ​താ​ധി​ഷ്ഠി​ത രാഷ്‌ട്രീയ രൂ​പ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക്

തീ​വ്ര ഇ​സ്ലാ​മി​ക രാ​ഷ്‌ട്രീയ​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ ക​ഴി​യ​ണ​മെ​ങ്കി​ൽ, ജ​നാ​ധി​പ​ത്യം, മ​നു​ഷ്യ ച​രി​ത്ര​ത്തി​ൽ ന​ട​ന്ന രാ​ഷ്‌്ട്രീയ രൂ​പപ​രി​ണാ​മ​ങ്ങ​ളി​ൽ, അ​വ​സാ​ന​ത്തേ​താ​ണ് (ഏ​റ്റ​വും ഉ​ന്ന​ത​മാ​ണ്) എ​ന്ന ഫ്രാ​ൻ​സി​സ് ഫു​ക്കു​യാ​മ​യു​ടെ ദ​ർ​ശ​ന​ത്തെ ലോ​കം ഗൗ​ര​വ​പൂ​ർ​വം ച​ർ​ച്ച ചെ​യ്യ​ണം. ഇ​ത​ര രാ​ഷ്ട്രീ​യ രൂ​പ​ങ്ങ​ളെ​ല്ലാം​ത​ന്നെ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ലേ​ക്കും സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കും അ​ടി​മ​ത്തത്തി​ലേ​ക്കു​മു​ള്ള ചു​വ​ടു​വ​യ്്പു​ക​ളാ​യി​രു​ന്നു എ​ന്ന ഫു​ക്കു​യാ​മ​യു​ടെ ദ​ർ​ശ​ന​ത്തെ വ​സ്തു​നി​ഷ്ഠ​മാ​യി വി​ല​യി​രു​ത്ത​ണം.

ഗോ​ത്ര ഭ​ര​ണ​വും, തി​യോ​ക്ര​സി​യു​ടെ​യും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന്‍റെ​യും വി​വി​ധ രൂ​പ​ങ്ങ​ളും സ​ർ​വാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ച​രി​ത്ര​ത്തി​ന്‍റെ വി​വി​ധ ദ​ശ​ക​ളി​ൽ പ​രീ​ക്ഷി​ച്ചു പാ​ഠ​മു​ൾ​ക്കൊ​ണ്ട മ​നു​ഷ്യ സ​മൂ​ഹ​ത്തി​നു​മു​ൻ​പി​ൽ, പ​രി​മി​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും, ജ​നാ​ധി​പ​ത്യം എ​ന്ന രാ​ഷ്‌്ട്രീയ രൂ​പ​ത്തി​ന്‍റെ മ​ഹ​ത്വം പ്രോ​ജ്വ​ല​മാ​യി​ത്ത​ന്നെ നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ മ​ത​രാ​ഷ്ട്ര വാ​ദി​ക​ൾ​ക്ക് നി​ഷേ​ധി​ക്കാ​നാ​വു​മോ?

ഉ​പ​സം​ഹാ​രം

മ​ത​രാ​ഷ്‌്ട്ര സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും സ​ർ​വാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും, കാ​ല​ഹ​ര​ണ​പ്പെ​ട്ട രാ​ഷ്‌്ട്രീ​യ രൂ​പ​ങ്ങ​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി, വ്യ​ക്തി​ക​ളു​ടെ ജീ​വ​നും അ​ന്ത​സും സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും അ​ടി​യ​റ​വ​യ്ക്കാ​ൻ പ്ര​ബു​ദ്ധം എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​സ​മൂ​ഹം ത​യ്യാ​റാ​കു​മോ? ച​രി​ത്ര​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ ചൂ​ണ്ടു​പ​ല​ക​ക​ളാ​കു​മോ? ആ​കു​മെ​ങ്കി​ൽ, അ​ത് ഏ​തു ദി​ശ​യി​ലേ​ക്കാ​യി​രി​ക്കും? ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ൻ, ച​രി​ത്ര​ത്തി​ൽ ന​ട​ത്തു​ന്ന ചു​വ​ടു​വ​യ്‌​പു​ക​ൾ മ​നു​ഷ്യ വം​ശ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​മോ അ​തോ പി​ന്നോ​ട്ട​ടി​ക്കു​മോ? കാ​ത്തി​രു​ന്നു കാ​ണാം; പ്ര​ത്യാ​ശ​യോ​ടെ!

https://www.deepika.com/feature/leader_page.aspx?topicId=31&ID=22011

Advertisements

മാധ്യമങ്ങളെന്ന വഴിവാണിഭക്കാര്‍ l Noble Thomas Parackal

മാധ്യമങ്ങളെന്ന വഴിവാണിഭക്കാര്‍ l Noble Thomas Parackal

Advertisements

ഫ്രാങ്കോ കേസിലെ വിധിന്യായം

289 പേജുള്ള ഫ്രാങ്കോ കേസിലെ വിധിന്യായം പൂർണ്ണമായും വായിച്ചു

പ്രോസിക്കൂഷൻ കേസ് ഇതായിരുന്നു എങ്കിൽ പൂർണ്ണമായും പ്രതിഭാഗത്തിന് അർഹിക്കുന്ന വിധി

പൊതുബോധത്തെ തൃപ്തിപ്പെടുത്താതെ കാര്യകാരണ സഹിതം നിയമവാഴ്ച ഉയർത്തിപ്പിടിച്ച വിധിയെഴുതിയ ജഡ്ജിക്ക് അഭിനന്ദനങ്ങൾ..

👉കേസ് തോൽക്കാൻ കാരണം പ്രോസിക്കുഷനും,. പോലീസും. പ്രോസികൂഷനും, അന്വേഷണ സംഘത്തിനെയും പരോക്ഷമായി നിശിതമായി വിമർശിച്ച് വിധി

👉ഇരയായ കന്യാസ്ത്രീയുടെ മൊഴികളിലെ പ്രകടമായ വൈരുധ്യം കേസിൽ പ്രധാനപ്പെട്ട കാരണമായി. ഇരയുടെ മൊഴികൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി

👉നിർണ്ണായകമായ ഇരയുടെയും സാക്ഷികളുടെയും ഫോണുകളും, ലാപ്ടോപ്പും, മൊബൈൽ രേഖകളും ഒന്നും കോടതിയിൽ നൽകാതെ തകരാർ ആയ ഒരു ഹാർഡ് ഡിസ്ക് മാത്രം കോടതിയിൽ നൽകിയ ഇര കള്ളം പറയുകയാണെന്ന് കോടതി

👉ഇര സാക്ഷികളും സാഹപ്രവർത്തകരുമായ സിസ്റ്റർമാരോട് താൻ 13 തവണ ബലാത്സംഗത്തിന് ഇരയായി എന്ന കാര്യം പറഞ്ഞിട്ടുണ്ട് എന്ന വാദം നുണയാണെന്ന് കോടതിയിൽ തെളിഞ്ഞു.

👉സഭയിൽ നിന്നും പുറത്തുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ച് നൽകിയ 2017 ലെ കത്തിലും പീഡനത്തേക്കുറിച്ച് പറയുന്നില്ല.

👉ഇര ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിനോട് പറഞ്ഞതും പ്രതി അയാളുമായി കിടക്ക പങ്കിടാത്തതിന്റെ പകയിൽ തനിക്കെതിരെ പ്രതികാര നടപടികൾ കാണിക്കുന്നു എന്നതാണ്. തന്നെ ബലാത്സംഗം ചെയ്തു എന്നല്ല എന്ന് ആറാം സാക്ഷികൂടിയായ ബിഷപ്പ് കുര്യൻ വെളിപ്പെടുത്തി.

👉കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോടും ഇര നൽകിയ പരാതിയിൽ പറഞ്ഞത് പ്രതിയായ ബിഷപ്പ് തനിക്ക് ലൈംഗിക ചുവയുള്ള അശ്ലീല മെസേജുകളും, ശബ്ദങ്ങളും അയക്കുന്നു എന്നതാണ്. ലൈംഗിക അതിക്രമം നടന്നു എന്ന് ആ പരാതിയിലും പറയുന്നില്ല. ഇക്കാര്യം പതിനെട്ടാം സാക്ഷിയായ കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വ്യക്തമാക്കി

👉കർദിനാൾ മാർക്കിന്‌ 2018 ൽ അയച്ച പരാതിയിലും ഒരു പ്രാവശ്യം പീഡിപ്പിച്ചു എന്നാണ് പറയുന്നത് 13 എന്ന മൊഴി ഇല്ല.

👉ജില്ല പോലീസ് മേധാവിക് നൽകിയ പരാതിയിൽ പീഡനം നടന്നു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ള മറ്റ് വിവരങ്ങൾ ഇല്ല

👉Penile pentratiton (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ) നടന്നിട്ടില്ല എന്ന ഇരയുടെ മൊഴിയും, 37 ആം സാക്ഷിയായ മൊഴി രേഖപെടുത്തിയ വനിത പോലീസ് ഓഫീസർക്കെതിരെയുള്ള ഇരയുടെ മൊഴിയും തെറ്റാണെന്ന് തെളിഞ്ഞു.

👉പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം പ്രതിയോടൊപ്പം ഏറെ ദൂരം ഒരുമിച്ച് കാറിൽ സഞ്ചരിക്കുകയും, വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

👉ഇനി കോൺവെന്റിൽ വരാൻ അനുവദിക്കില്ല എന്ന് ഇര പ്രതിക്ക് മെസേജ് അയച്ച ശേഷം കേരളത്തിൽ ഉണ്ടായിട്ടും കോൺവെന്റിൽ വരാതെ പോയ പ്രതി “ഞാൻ കുറുവിലങ്ങാടിലൂടെ കടന്നു പോകുകയാണ് ” എന്ന് മെസേജ് അയച്ചു എന്ന മൊഴി പ്രോസിക്കൂഷൻ വാദങ്ങൾക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തി

👉ഇരയുടെ 164 രഹസ്യ മൊഴി പ്രകാരം പ്രതി ഇരക്ക് അയച്ച മെസേജിൽ ” ഞാൻ നിന്റെ തീരുമാനത്തിനോടൊപ്പം ഹൃദയപൂർവ്വം ചേരുകയാണ് , എനിക്ക് നിന്നെ കാണണം, എനിക്ക് നിന്നെ വേണം, എന്നെ വിളിക്കൂ ” ‘with heavy heart I am joining with your decision’. ‘I want to see you, I want to need you, call
me’.
എന്നാണ് ഉള്ളത്. അതിൽ നിന്നുതന്നെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ, ബലമായുള്ള ഭീഷണിപ്പെടുത്താലോ ഈ സന്ദേശങ്ങളിലില്ല എന്ന് വ്യക്തം.

👉കസിൻ ഭർത്താവുമായുള്ള ഇരയുടെ രഹസ്യ ബന്ധത്തിനെതിരെ കസിൻ പരാതി നൽകിയ ശേഷമാണ് ഇര ആദ്യമായി പീഡന ആരോപണം ഉന്നയിക്കുന്നത് എന്നത് സംശയസ്പദമാണ്.

👉പരാതി നൽകാനുള്ള ഇരയുടെ 2 വർഷത്തെ കാലതാമസം വിശദീകരിക്കാൻ പ്രോസിക്കൂഷന് കഴിഞ്ഞെങ്കിലും ബാക്കി രണ്ട് വർഷത്തെ കാല താമസം വ്യക്തമായിട്ടില്ല.

👉സിസ്റ്റർ ടിൻസിയെ മദർ സുപ്പീരിയർ ആക്കിയത് ഇരക്കും, ഒപ്പമുള്ള മറ്റ് സിസ്റ്റർമാർക്കും താല്പര്യം ഉണ്ടായിരുന്നില്ല.അതുകൊണ്ട്തന്നെ ഇര സിസ്റ്റർ ടിൻസിക്കെതിരെ പരാതി നൽകിയിരുന്നു.

👉കോൺവെന്റിലെ അന്തേവാസികൾക്ക് ഇടയിൽ കടുത്ത പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇരയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

👉ഇരക്ക് സീറോ മലബാർ സഭയിൽ ചേരാൻ ആഗ്രഹം ഉണ്ടായിരുന്നതായി കർദിനാൾ മാർ അലഞ്ചേരിയുടെയും, ഇരയുടെയും മൊഴികളിൽ സ്ഥിതീകരിക്കുന്നു.

👉ഇരയും 3,4,22 എന്നീ സാക്ഷികളായ സിസ്റ്റർമാരും പള്ളിക്ക് മുൻപാകെ ചില നിബന്ധനകൾ വെച്ചിരുന്നു. കോൺവെൻറ് ബീഹാർ രൂപതക്ക് കീഴിൽ കൊണ്ടുവരണമെന്നതായിരുന്നു പ്രധാന ആവശ്യം ഈ ആവശ്യം അംഗീകരിച്ചിരുണെങ്കിൽ എല്ലാ പ്രശ്നങ്ങളും ഒത്തുതീർക്കാൻ അവർ തയ്യാറായിരുന്നു. ആവശ്യങ്ങൾ നിഷേധിച്ചപ്പോഴാണ് പരാതി നൽകിയത്.

👉നിർണ്ണായകമായത് മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനന്റെ നാലാം സാക്ഷി അനുപമയുമായുള്ള ടിവി ഇന്റർവ്യൂ.

👉രണ്ടാം സാക്ഷി ഉൾപ്പെടെ എല്ലാ സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യം.

👉ഫ്രാങ്കോ ബിഷപ്പും ഇരയും തമ്മിൽ നല്ല സൗഹൃദപരമായ ബന്ധമാണെന്ന് ഇമെയിൽ സംഭാഷണങ്ങൾ ഉൾപ്പെടെ നിരത്തി കോടതിയിൽ തെളിയിക്കാൻ സാധിച്ചു.(സംഭാഷണം കോടതി വിധിയിൽ )

👉ഇര പ്രതിക്ക് അയച്ച ഒരു സന്ദേശം ഇങ്ങനെ“dear lordship good afternoon, Now I understood howmuch love and concern you have for mj”ssssssss, you r too late to update….just now I have seen and replied u,how is ur health, work, mission, vision, etc……takecare of mj’s too who is in and out, I mean those who rout…for studies…..praying for u, thank u……..”

ഫ്രാങ്കോ ബിഷപ്പ് ഇരക്ക് അയച്ചത് ഇങ്ങനെ “oh my dear only today I saw the pictures. Beautiful.Please reply when you see this mail. thank you.”

👉ഇരക്ക് സ്വന്തം കസിന്റെ ഭർത്താവും സുപ്രീംകോടതി അഭിഭാഷകനുമായ ആളുമായി ബന്ധമുണ്ടെന്നുള്ള പ്രതിഭാഗം ആരോപണം കോടതിയിൽ നിർണ്ണായകമായി. ഇവർ തമ്മിൽ ബന്ധപ്പെട്ടപ്പോഴാകാം കന്യകത്വം നഷ്ടമായത് എന്ന പ്രതിഭാഗം വാദം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി.

👉തന്റെ ഭർത്താവുമായി ഇര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു എന്നും അഭിഭാഷകനായ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു എന്നും, അശ്ലീല സന്ദേശങ്ങൾ ഇരുവരും കൈമാറിയിട്ടുണ്ടെന്നുമുള്ള കസിന്റെ ആരോപണം നിർണ്ണായകമായി.

👉തന്റെ ഭർത്താവുമായി ഇരക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് കസിൻ സഭക്ക് നൽകിയ പരാതിയും അതിലെ ആരോപണങ്ങളും, പരാതി ഇതുവരെ പിൻവലിക്കാത്തതും നിർണ്ണായകമായി.

👉ഇരയുമായി അവിഹിത ബന്ധം ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വക്കീലിനെ പ്രോസിക്കൂഷൻ വിസ്തരിക്കാത്തത് അത്ഭുമാണെന്ന് കോടതി.

👉പ്രതി തന്നെ penile Penetration
(യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചെന്ന് രഹസ്യമൊഴിയിലോ, ഫസ്റ്റ് ഇൻഫോർമേഷൻ സ്റ്റേട്ട്മെന്റിലോ ഏതെങ്കിലും പരാതികളിലോ ഇര പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം സംശയതീതമായി തെളിയിച്ചു.

👉പ്രതി തന്നെ penile penetration (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചില്ല എന്ന കാര്യം ഇര പ്രത്യേകം ഡോക്ട്ടറോട് വെളിപ്പെടുത്തിയ കാര്യം മെഡിക്കൽ റിപ്പോർട്ടിൽ നിന്നും മായ്ച്ചു കളഞ്ഞു എന്നത് കോടതിയിൽ തെളിയിക്കപ്പെട്ടത്തോടെ പ്രോസിക്കൂഷന്റെ കേസ് പൂർണ്ണമായും ഇല്ലാതെയായി.

👉മെഡിക്കൽ റിപ്പോർട്ടിന്റെ ഒർജിനൽ കാർബൺ കോപ്പി കോടതിയിലെത്തിയപ്പോൾ ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞത് പ്രോസിക്കൂഷൻ ആരോപണങ്ങൾ
“Victim a resident of St. Francis Mission Homesince 2013. History of multiple sexual assault byBishop (FrancoMulackal) who was occasionalvisitor at the convent Home. The history of assaultmultiple times 13 times ie., in 4 year period.Assault including touching of private parts, inserting his fingers in victim’s vagina, forces her totouch his private parts and ejaculation in front ofher. No history of penetrative sex according tothe victim. Last episode one year back.”

👉ഇതിൽ ‘No history of penetrative sex according tothe victim “(യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം നടന്നിട്ടില്ല )എന്ന ഇര ഡോക്ട്ടർക്ക് നൽകിയ മൊഴിയുടെ ഭാഗമാണ് മായ്ച്ചു കളഞ്ഞ മെഡിക്കൽ റിപ്പോർട്ട് പ്രോസിക്കൂഷൻ കോടതിയിൽ നൽകിയത്. കാർബൺ കോപ്പിയിൽ നിന്നും കോടതി യാഥാർഥ്യം മനസിലാക്കി ഡോക്റ്ററെ വിസ്‌തരികുകയായിരുന്നു.

👉ഇരയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കസിന്റെ ഭർത്താവായ സുപ്രീംകോടതി വക്കീൽ ഇരയുടെ കോൺവെന്റിൽ എത്തി അഞ്ച് ദിവസം താമസിച്ചു എന്നതും ആ സമയത്ത് ഇരുവരും ഒരുമിച്ചുണ്ടായപ്പോൾ പാതിരാത്രി 1 മണിക്ക് ഫ്രാങ്കോ ഇരയുടെ മൊബൈലിൽ “എന്താ മാഷേ ” എന്ന് മെസേജ് അയച്ചു എന്നുമൊക്കെയുള്ള ഭാര്യയുടെ പരാതിയിലെ ആരോപണങ്ങൾ നിർണ്ണായകമായി.

👉അഭിലാഷ് മോഹനന്റെ ഇന്റർവ്യൂ എഡിറ്റഡ് ആണ് എന്ന അനുപമയുടെ മൊഴി വ്യാജ മൊഴിയാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചു.

👉ബിഷപ്പ് ഇരയായ കന്യസ്ത്രീയെ കൂടെ കിടക്കാൻ നിർബന്ധിക്കുകയാണ് എന്ന് ടാക്സി ഡ്രൈവറോട് വെളിപ്പെടുത്തി എന്ന മൂന്നാം സാക്ഷിയുടെ വെളിപ്പെടുത്തൽ വിശ്വാസ യോഗ്യമല്ലെന്നും PW5 കള്ളസക്ഷിയാണെന്ന് കോടതി നിരീക്ഷിച്ചു.

👉സാക്ഷികളായ ഒരു സിസ്റ്റർമാരോടും തന്നെ പ്രതി പീഡിപ്പിച്ചെന്ന് ഇര വെളിപ്പെടുത്തിയിട്ടില്ല എന്ന് തെളിയിക്കാൻ പ്രതി ഭാഗത്തിന് സാധിച്ചു.

👉പ്രോസിക്കൂഷൻ കോടതിയിൽ സമർപ്പിച്ച ഭൂരിപക്ഷം ഡിജിറ്റൽ തെളിവുകൾക്കും നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും, നിയമനുസൃത വസ്തുതകലുമില്ലാത്തതിനാൽ കോടതി അഡ്മിറ്റ് ചെയ്തില്ല

👉ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിക്കുന്ന കോൺവെന്റിലെ ഒന്നാം നിലയിലെ 20 നമ്പർ മുറിയുടെ അടുത്താണോ, ആ ഫ്ലോറിൽ എവിടെയാണ് ഇരയുടെ റൂം എന്നുപോലും അന്വേഷിക്കുകയോ കണ്ടെത്തുകയോ തെളിയിക്കാനോ പ്രോസികൂഷനോ പോലീസിനോ കഴിഞ്ഞില്ലെന്ന് കോടതി.

👉ഇര താമസിച്ച റൂം വ്യക്തമായി പറയാൻ പോലും സാക്ഷികൾക്ക് സാധിച്ചില്ല. വൈരുധ്യമാർന്ന മൊഴികളാണ് സാക്ഷികൾ നൽകിയത്.

👉പീഡിപ്പിച്ചു എന്ന് പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസത്തെ വീഡിയോകളിലും, ചിത്രങ്ങളിലും ഇര പ്രതിയോടൊപ്പം, ഭക്ഷണങ്ങൾ വിളമ്പി നൽകിയ മറ്റും സന്തോഷത്തോടെ കാണപ്പെട്ടു എന്ന പ്രതിഭാഗം വാദം വലിയ പരിധിവരെ നിർണ്ണായകമായി

👉പ്രതിയായ ബിഷപ്പിന്റെ അശ്ലീല മെസേജുകളും, കോളുകളും ഫോണിലുണ്ടെന്ന് ആരോപിച്ചെങ്കിലും ഫോൺ ആക്രികടയിൽ കൊടുത്തെന്നും, ലാപ്ടോപ്പ് തകരാറിലായി എന്നുമൊക്കെയുള്ള ഇരയുടെ മൊഴി കള്ളമാണെന്ന് കോടതി കണ്ടെത്തി. ബലാത്സംഗ ആരോപണങ്ങളും മൊഴികളും സാധൂകരിക്കാൻ ഇവയിൽ എന്തെങ്കിലും നൽകാൻ പ്രോസിക്കൂഷന് സാധിക്കണമായിരുന്നു എന്ന് കോടതി സഹതപിച്ചു.

👉ഇരക്ക് കസിന്റെ ഭർത്താവുമായി ഫോണിലൂടെ നിരന്തര ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം സ്ഥിതീകരിക്കാൻ കസിന്റെയും വക്കീലായ ഭർത്താവിന്റെയും ഫോണുകൾ ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കള്ളത്തരങ്ങൾ പറഞ്ഞു ഫോണുകൾ നൽകാത്തത് കോടതിക്ക് സംശയത്തിന് ഇട നൽകി.

👉നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്തവിധമുള്ള കേസിൽ ഇര എന്തൊക്കൊയോ വസ്തുതകൾ മറക്കാൻ ശ്രമിക്കുന്നു എന്ന് കോടതിക്ക് ബോധ്യപ്പെടുകയും, കേസിൽ സാക്ഷി മൊഴികളെ സധൂകരിക്കാനോ തെളിയിക്കാനോ പ്രോസിക്കൂഷന് സാധിക്കാതെ വരികയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രതിയെ ശിക്ഷിക്കാൻ ഈ കേസിൽ സാധ്യമല്ലെന്നും കോടതി നിരീക്ഷിക്കുന്നു.

👉ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ക്രിമിനൽ നിയമ വിചാരണ തത്വത്തിലാണ് നിന്നുമാണ് കോടതി വിധി വെയിറ്റേജ് നൽകിയിരിയുന്നത് എന്ന് കാണാം.

ഒരു വിചാരണ കോടതി ജഡ്ജ് തന്റെ മുമ്പിലെത്തിയ തെളിവുകളെയും സാക്ഷികളെയും, മൊഴികളെയും പൊതുബോധത്തിന്റെ വക്കാലത്ത് ഇല്ലാതെ നിക്ഷ്പക്ഷവും നിയമപരമായും വിലയിരുത്തിയിരിക്കുന്നു എന്നത് നിയമവാഴ്ചയുടെ കണ്ണിൽ പ്രസക്തവും അഭിനന്ദമാർഹവുമാണ്. അതേ സമയം ഇരയാക്കപ്പെട്ട സ്ത്രീക്ക് നേരിട്ട ആക്രമണവും അതിലെ തീരാ വേദനയും, നീതിയും ഇപ്പോഴും ബാക്കിയാണ് എന്നതും വേദനജനകമാണ്.

വിധിക്കെതിരെ നിയമപരമായി അപ്പീലുകൾ നൽകാനുള്ള അവകാശം ബാക്കി നിൽക്കേ കേസിൽ കൂടുതൽ നിയമ പോരാട്ടങ്ങൾക്കും, നിയമ വ്യാഖ്യാനങ്ങൾക്കും വാതിലുകൾ തുറന്നിരിക്കുകയാണ്.

മുൻവിധികളില്ലാതെ നീതി നടപ്പിലാകും എന്ന് പ്രത്യാശിക്കട്ടെ….

അഡ്വ ശ്രീജിത്ത്‌ പെരുമന
Adv Sreejith Perumana

Advertisements

പാവം Kirsi

പാവം Kirsi (കഴിഞ്ഞ ദിവസം അമൃതാനന്ദമയി ആശ്രമത്തിൽ വെച്ച് ആത്മഹത്യ ചെയ്ത ഫിൻലൻഡ് കാരി )

അവർ തൂങ്ങിമരിച്ച മഠം മാറി പോയി….!
ഇത് ഒരു കത്തോലിക്ക സഭയുടെ മഠത്തിൽ ആയിരുന്നെങ്കിൽ എങ്ങനെ ആഘോഷം ആവണ്ട വാർത്ത ആരുന്നു 🤔🤔 Kirsiyude വീടും വീട്ടുകാരും അവരുടെ മൊഴിയും മരിച്ച മഠത്തിന്റെ വിശകലനവും കഥകളും റൂട്ട് മാപ്പും…..എത്ര ദിവസത്തെ ചർച്ച ആയേനെ.. 🤔🤔
മഠത്തിലെ പീഡനങ്ങളും മഠത്തിന്റെ അടുത്തു കൂടി ആ വഴി പോയ ഏതോ പുരോഹിതനും അദ്ദേഹത്തിന്റെ വഴിവിട്ട ജീവിതവും പീഡനങ്ങളും…. എന്തൊക്കെ കഥകൾ ഇപ്പോൾ പിറന്നേനെ…!!
മഠത്തിലെ കിണർ മണ്ണിട്ട് മൂടാൻ തൂമ്പയുമെടുത്തു എത്രയോ പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ക്യൂ നിന്നേനെ….!!
ഏഷ്യാനെറ്റിലെ വിനുവണ്ണൻ എത്രയോ ദിവസം ഈ വാർത്ത ആഘോഷമാക്കിയേനെ….. എത്രയോ മണിക്കൂറുകൾ അന്തിചർച്ച നടത്തിയേനെ.
ജമായത്തി ഇസ്ലാമിയുടെ മീഡിയവൺ tv ഇത് എത്ര ദിവസം ചർച്ച ചെയ്തേനെ ……!!ലൂസിയും ഷൈജു ആന്റണിയും ചാനലിലും ഫേസ്ബുക്കിലും എത്രയോ തകർത്തേനെ…..!!
കത്തോലിക്ക സഭയെയും പൗരോഹിത്യത്തെയും സന്യാസത്തെയും എത്രയോ വലിച്ചുകീറി തെരുവിൽ പിച്ചിച്ചീന്തിയേനെ……!!
യോഗമില്ല Kirsi… ഒട്ടും യോഗമില്ല….!!
നീ മരിച്ച മഠം മാറിപ്പോയി…..!!
ഫസ്റ്റ് പേജിൽ വരേണ്ട നിന്റെ മരണ വാർത്ത ഉൾപേജിലെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി പോയി….!
പേടിക്കണ്ട….
വിഷാദ രോഗമെന്നും സഹോദരി അടുത്ത മാസം എത്തി കൂട്ടികൊണ്ട് പോവാൻ ഇരിക്കുകയായിരുന്നു എന്ന വിലയിരുത്തലിനെ,
മഠത്തിലെ പീഡനം സഹിക്കാവയ്യാതെ ബന്ധുക്കളെ അറിയിച്ചു കൂട്ടി കൊണ്ട് പോവാൻ ആവശ്യപ്പെട്ടു എന്നും ബന്ധുക്കൾ എത്തും മുമ്പേ മഠം അധികൃതർ കൊന്നു കെട്ടി തൂക്കി എന്നും ആരും ആരോപിക്കില്ല….!!
നിന്റെ പരിചയത്തിൽ ഉള്ള, നീ സംസാരിച്ചിട്ടുള്ള സന്യാസികൾ ആരൊക്കെ എന്ന് ആരും ചോദിക്കില്ല…. അവരെ ചോദ്യം ചെയ്യില്ല….. അവരുടെ മൊഴി എടുക്കുകയോ കല്പിത കഥകൾ മെനയുകയോ ഇല്ല…..!!
മഠം അടച്ചു പൂട്ടണമെന്നോ, പടിക്കെട്ടുകളിൽ കൈവരികൾ നിരോധിക്കണമെന്നോ കൈവരികളും പടിക്കെട്ടുകളും പൊളിച്ചു നീക്കണമെന്നോ ആരും പറയില്ല….!!
മഠത്തിൽ അന്തേവാസികൾ ആകുവാൻ മക്കളെ വിടല്ല് എന്ന് ഒരു മാതാപിതാക്കളെയും ആരും ഉപദേശിക്കുകയും ഇല്ല…..!!
നിന്റെ മരണത്തിന് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാൻ ഇവിടെ ഒരു അന്വേഷണവും ഉണ്ടാവാൻ പോവുന്നില്ല….. ഒരു ചർച്ചയും നടക്കുകയും ഇല്ല…. നിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഇല്ലാതിരിക്കട്ടെ….. ❗️
ആദരാജ്ഞലികൾ Kirsi (വരദ)🌹
NB: ആത്മഹത്യ ഒന്നിനും പരിഹാരം അല്ല… പക്ഷെ, നിങ്ങളുടെ ആത്മഹത്യ എന്നും ഓർക്കപെടണമെങ്കിൽ… ചർച്ച ആവണമെങ്കിൽ… അടുത്തുള്ള കത്തോലിക്ക സന്യാസ മഠം കണ്ട് പിടിച്ച് അവിടെ പോയി ആത്മഹത്യ ചെയ്യാൻ ശ്രെമിക്കുക… അവിടെ ആരെങ്കിലും മരിച്ചാൽ മാത്രമേ നമ്മുടെ മാധ്യമങ്ങൾക്ക് അതൊരു ദുരൂഹത നിറഞ്ഞ മരണം ആവുകയുള്ളു.

Author: Unknown