ഇതാണ് ലൈഫ്

Life
Advertisements

പഴഞ്ചൊല്ലിലെ തിരുത്തലുകൾ

പഴഞ്ചൊല്ലിലെ തിരുത്തലുകൾ


1. കൊക്കാകാൻ വേണ്ടിയല്ല കുളിച്ചത് – കാക്ക
2. വളഞ്ഞ വാല് തന്നെ മതിയെന്ന് പട്ടി
3. വേദം പഠിക്കാൻ താൽപര്യമില്ല – പോത്ത്
4. ഈനാംപേച്ചിയുമായി ഇനി കൂട്ടിനില്ലെന്നു മരപ്പട്ടി
5. മത്തൻ കുത്തിയാൽ ഇനി മുളക്കില്ലെന്നു കുമ്പളം
6. ചക്കിയുമായി ഒത്തുപോകാൻ ബുദ്ധിമിട്ടുണ്ടെന്നു ചങ്കരൻ
7. തൊഴുത്തിൽ കെട്ടാൻ വേണ്ടി മെലിയുന്നില്ലെന്ന് ആന
8. എന്നെ പേടിച്ച് ആരും ഇതുവരെ ഇല്ലം ചുട്ടിട്ടില്ല – എലി
9. നടുക്കടലിൽ എത്തിയാലും സ്ട്രോ ഇട്ടു കുടിക്കാൻ ഉദ്ദേശമില്ല – നായ
10. കൊറോണ ഉള്ളപ്പോൾ മുറ്റത്തു പോയി എന്നെ മണത്തിട്ടു കാര്യമില്ല – മുല്ല
11. ഗതികെട്ടാലും ഇതുവരെ പുല്ലു തന്നിട്ടില്ല – പുലി
12. അടി തെറ്റിയാൽ ഞാൻ മാത്രമല്ല എല്ലാവരും വീഴും – ആന
13. എന്നെ പിടിച്ചു മെത്തയിൽ കിടത്താൻ ആരു പറഞ്ഞെന്ന് അട്ട
14. ഇടി വെട്ടിയവനെ ഇനി മുതൽ കടിക്കില്ല – പാമ്പ്
15. നാടോടുമ്പോൾ നടുവേ ഓടാൻ മനസ്സില്ല – ഞാൻ 😊

Advertisements

രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല

ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു.

പരിപ്പ്, അത് വറുക്കാൻ
തിരുവാർപ്പ് ‘,

നോൺ🍗🍖🌭🌭 വേണമെങ്കിൽ കുറിച്ചി, അതു പൊതിഞ്ഞു കിട്ടുന്ന പൊതി. അത് കറിവെക്കാൻ ചെമ്പ്,

മെഡിക്കൽ കോളേജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ്സ് കോട്ടയത്ത്‌ മാത്രം⚰️⚰️
അവിടുന്ന് ദേവലോകം.

കുട്ടിപ്പടിയും കൂടെ അച്ഛൻപടിയും അപ്പച്ചിപ്പടിയും ഉള്ള നാട്….
മോസ്കോയും വത്തിക്കാനും
താഷ്കെന്റ് ഉം
അത്യാവശ്യം വേണമെങ്കിൽ പാകിസ്ഥാൻ പോലും ഉള്ള നാട്, 🐷🐷പന്നിമറ്റവും, 🐠🐟മീനടവും
🐶പട്ടിത്താനവും, 🐃എരുമപ്പെട്ടിയും, 🦅കാക്കത്തോട്, 🦉🦉മൂങ്ങാക്കുഴി,
🦉🦉മൂങ്ങാനി,
🐭🐭എലിവാലി, 🦁🦁സിംഹവനം,
🦌🦌മാൻവെട്ടം 🐯പുലിക്കുട്ടിശ്ശേരി,
🐕പട്ടിയാലിമറ്റം,
🐂🐂എരുമേലി, പാമ്പാടി
എന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട്

വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻ മൂട്, കൂവപൊയ്ക,
ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തും കുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട് പൂവത്തിളപ്പ്
മൂന്നിലവ്
ഓട്ടക്കാഞ്ഞിരം
സാക്ഷാൽ പാല .
എന്നിങ്ങനെ
വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്ന നാട് …….

തെക്കേത്തു കവല കൈലാത്തു കവല പുളിക്കൽ കവല, കുട്ടിക്കാട്ടു കവല, പേട്ട കവല, നൂറ്റൊന്നു കവല
എന്നിങ്ങനെ കവലകൾ ഇഷ്ടംപോലെ…..
പാറക്കുളവും, ഒറവയ്ക്കലും, മണിപ്പുഴയും പള്ളിക്കത്തോടും,
പച്ചാതോടും,
എരുത്ത്പുഴയും കറുകച്ചാലും, അതിരമ്പുഴയും കൈപ്പുഴയും പാതാമ്പുഴയും പാറമ്പുഴയും എന്നിങ്ങനെ ജല സമൃദ്ധമായ നാട്,
അരീക്കര, അമനകര, മറ്റക്കര,
ആർപ്പൂക്കര ഇങ്ങനെ വിവിധ കരകൾ
മണർകാട്, മറ്റക്കാട് കടയനിക്കാട്,
ഇലയ്ക്കാട് തോട്ടയ്ക്കാട്, ആനിക്കാട്
കപിക്കാട്, വാക്കാട്
എന്നിങ്ങനെ കാടിന്റെ മക്കൾ,
🦅പരുത്തുംപാറ, 🐸തവളപ്പാറ,
🚣🏻‍♂️തോണിപ്പാറ,
👹ചാത്തൻപാറ
എന്നിങ്ങനെയുള്ള പാറമട മാഫിയ,
ചങ്ങനാശ്ശേരി, നെയ്യാട്ടുശ്ശേരി,
അമ്മഞ്ചേരി, വാരിശ്ശേരി എന്നിങ്ങനെ
ചേരി ബന്ധം,
പൊൻകുന്നം, അയർക്കുന്നം, മാണികുന്നം, പറയൻകുന്ന്, വട്ടകകുന്ന്, ചെട്ടിക്കുന്ന്, എന്നിങ്ങനെ 🏔️🏔️
എത്രയോ കുന്നുകൾ,
വട്ട്കളവും, വട്ടുകുളവും, ലോക്ഡൗൺ കാലത്ത് അത്യാവശ്യമാണെങ്കിൽ വാറ്റ്പുരയും,,,
കടപ്പൂര്, പുലിയന്നൂർ, നീണ്ടൂർ,
അമയന്നൂർ,
ളാക്കാട്ടൂർ, ഏറ്റുമാനൂർ മാഞ്ഞൂർ,
തിരുവഞ്ചൂർ, കുടമാളൂർ
എന്നിങ്ങനെ ഊരുകൾ…
💛💛💛💛 മഞ്ഞാമറ്റവും,
💙💙നീലൂരും,
💛💛മഞ്ഞാടിയും നിറസമൃദ്ധമാക്കുന്ന,
ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക്
ഒക്കെ കൂടി മതസൗഹാർദം
പുലർത്തുന്ന,
കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി , പറവൻതുരുത്ത്…
എന്നിങ്ങനെ തുരുത്തിൽ
ഉള്ളവർ,
കോത്തല, എരുമത്തല, എന്നിങ്ങനെ തലകൾ,……
ഇഞ്ചിയാനി,
ഇളപ്പാനി,
മൂന്നാനി, എന്നിങ്ങനെ ആനിമാർ വാഴുന്നിടം
വാഴൂരും…
പൂഞ്ഞാറും, പാക്കിലും അരീപ്പറമ്പും, ചാക്കരിമുക്കും,

“ആണിന്നോടും പെണ്ണിനോടും “മാറിടം എവിടെയാ” എന്ന് കോട്ടയത്തല്ലാതെ വേറെവിടെ ചോദിച്ചാലും തല്ല് കിട്ടുന്ന മാറിടം…

കോട്ടയം കാരുടെ സ്വഭാവം വ്യക്തമാക്കാൻ ഒരു നിഷ്കളങ്ക കവലയും
കോട്ടയം രീതിയിൽ എന്നാത്തിനാ വന്നേ എന്ന് ചോദിക്കുന്ന
#വൈക്കവും..
ഇതിൽ ഒന്നിലും പെടാതെ ഒരു പട.. കൂരോപ്പട
ഹിന്ദി ടച്ച് വരുത്താൻ കിസ്സാൻ.
അഴിമതി ചൂണ്ടി കാണിക്കാൻ കോഴ,,
പിന്നെ തവളക്കുഴീം ഓന്തുകവലേം 😜 അങ്ങനെ സ്ഥലപ്പേരുകൾ കൊണ്ട് ഞെട്ടിപ്പിക്കുന്നവർ
കോട്ടയം കാർ ….
💜💙💚💛🧡🧡

Advertisements
Kottayam District
Advertisements

എന്താണ് ഉക്രൈൻ വിഷയം

എന്താണ് ഉക്രൈൻ വിഷയം

(നാടൻ ശീലിൽ ഉള്ള വിശദീകരണം)

കൂട്ടുകുടുംബ വ്യവസ്ഥയിൽ താമസിച്ചുവരുന്ന വല്യ കുടുംബo.

അല്പം ദൂരെയായി അവർക്ക് ഒരു കുടുംബ ശത്രു ഉണ്ട്…

അവന്റെ പാര കൊണ്ടും മക്കൾക്ക് സ്വാതന്ത്ര്യം കൂടിപോയത് കൊണ്ടും കൂട്ടുകുടുംബം തകർന്നു😕😕

മക്കൾ ഭാഗം ചോദിച്ചു.☹️ പ്രതാപിയും തന്റെടിയുമായി അച്ഛൻ അവസാനം അത്‌ അനുവദിച്ചു.🥸
മക്കൾ പ്രത്യേകം വീടുവച്ചു

അപ്പോൾ അച്ഛൻ ( കുടുംബം പിരിഞ്ഞെങ്കിലും പ്രതാപിയായ അച്ഛൻ )മക്കളോട് പറഞ്ഞു
” നിങ്ങൾ പ്രത്യേകമായി താമസിക്കുന്നത് ഒക്കെ ശരി,
പക്ഷേ നമ്മുടെ പൊതു ശത്രുവിനെ ആരും വീട്ടിൽ കയറ്റരുത്, 🤥
ബാക്കി എന്ത് വേണമെങ്കിലും ആയിക്കോളൂ. നിങ്ങളുടെ വീട്ടുമുറ്റത്ത് അവനെ കണ്ടാൽ എന്റെ സ്വഭാവം മാറും “

സ്വല്പം വരുമാനം ആയപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കാതെ മൂത്ത മോൻ മുമ്പ് തങ്ങളുടെ ആകെയും ശത്രുവിനെ പരിഷ്കാരി മിത്രമാക്കി വീട്ടുമുറ്റത്ത് കയറ്റി,😎😎😎

അപ്പോഴും അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു
” വേണമെങ്കിൽ അവൻ വീട്ടുമുറ്റത്ത് വന്നോട്ടെ,
അവനെ വീടിന്റെ അകത്ത് കയറ്റേണ്ട,😔
നിങ്ങൾ അവന്റെ വീട്ടിലും പോവേണ്ട “😞

ഇതും കേൾക്കാതെ ശത്രുവിന്റെ കൂട്ടാളികളെ വരെ വീട്ടിൽ കൊണ്ടുവന്നു കളിക്കാനുള്ള അവസരം മോൻ ഉണ്ടാക്കി… 🤭

അതുവരെ ക്ഷമിച്ചിരുന്ന അച്ഛനു ഒരു സംശയം,

ഇനി ഞാൻ മിണ്ടാതെ നിന്നാൽ മോനും കൂട്ടാളികളും ചേർന്ന് എന്റെ വീട്ടിൽ കയറി എന്നെ തല്ലുന്ന അവസ്ഥ ഉണ്ടാവും…

അതിനേക്കാൾ നല്ലത് വാക്കിനു വിലയില്ലാത്ത മോനെ അങ്ങ് തീർത്തേക്കാം🤬

അച്ഛൻ മോന് നല്ല ഭേഷായി അടി കൊടുത്തു.
ആദ്യ അടി കൊള്ളും മുൻപ് തന്നെ മോന്റെ കൂട്ടുകാരൻ അവനെ ഉപേക്ഷിച്ചു ഓടി…😝😝😝

ദൂരെ നിന്ന് കൂട്ടുകാരൻ സ്വന്തം തന്തയുടെ അടി കൊള്ളുന്നത് നോക്കി നിൽക്കുന്നു 😂

മൂത്ത മോന് അപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞ സത്യം മനസിലായത് ഈ കൂട്ടുകാരനെ നമ്പരുത്😖😖😖

( ഇതല്ലേ ശരിക്കും ഉക്രൈനിൽ നടക്കുന്നത് )😖
കടപ്പാട്: ആരോ നന്നായി കാര്യം മനസ്സിലാക്കി നമുക്ക് മനസ്സിലകുന്നപോലെ കുറിച്ചത് 🙏🙏🙏

Author: Unknown | Source: WhatsApp

Advertisements

വെറുതെ, ‘കോഴി’

🐓🐥🐥🐥🐥🐥🐥
ഒരു തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളുംകൂടി പോവുമ്പോൾ,
🐥 ഒരു കോഴിക്കുഞ്ഞ് 🐓 തള്ളക്കോഴിയോട് ചോദിച്ചു:
ഈ മനുഷ്യന്മാർക്ക് പല പല പേരുണ്ടല്ലോ.
🧔🏻 ശങ്കരൻ,
🧒🏾 ദാസപ്പൻ,
🧑🏻 ഗോപാലൻ,
👱🏻‍♂ സുലൈമാൻ,
👨🏻 മത്തായി എന്നൊക്കെ…….
🐥 അതെന്താ, നമുക്കുമാത്രം വെറുതെ, ‘കോഴി’ എന്നുമാത്രം പേര്?
🐓 തള്ളക്കോഴി പറഞ്ഞു:
മോളെ, മനുഷ്യർക്ക്‌ ജീവിച്ചിരിക്കുമ്പോൾ മാത്രമേ പേരുകളുള്ളു; മരിച്ചുകഴിഞ്ഞാൽ ഒറ്റയൊരു പേരേയുള്ളു:

ശവം 😏😏😏😏😏😏😏😏

🐓 എന്നാൽ നമുക്കോ..?
നമ്മൾ മരിച്ചുകഴിഞ്ഞാൽ എത്രയാ പേരുകൾ..?
🐓 ചിക്കൻ ചില്ലി
🐓 ചിക്കൻ തന്തൂരി
🐓 ചിക്കൻ 65
🐓 ചിക്കൻ മസാല
🐓  ചിക്കൻ ടിക്ക
🐓  ചിക്കൻ മുഖളായ്
🐓  പെപ്പർ ചിക്കൻ
🐓  ജിഞ്ചർ ചിക്കൻ
🐓  ഗാർലിക് ചിക്കൻ
🐓  ചിക്കൻ കബാബ്
🐓  ചിക്കൻ മക്രോണി
🐓  ചിക്കൻ അൽഫാം
🐓  ചിക്കൻ പനീർ
🐓  ചിക്കൻ റോസ്റ്റ്
🐓  ചിക്കൻ കാന്താരി
🐓  ചിക്കൻ വെന്താലു
🐓  ചിക്കൻ ബക്കറ്റ്
🐓  ചിക്കൻ ഒലത്തി!

😁😁😁😁😁😁😁

Advertisements

എന്താല്ലേ നമ്മൾ ആണുങ്ങൾ

എന്താല്ലേ നമ്മൾ ആണുങ്ങൾ…
******-*****.

*സുന്ദരി x സുന്ദരൻ
കാമുകി x കാമുകൻ
വഞ്ചകി x വഞ്ചകൻ
കുമാരി x കുമാരൻ
ശ്രീമതി x ശ്രീമാൻ
പണക്കാരി x പണക്കാരൻ

പക്ഷേ….
അഹങ്കാരി x ???? 😂

ഇതാ പറയുന്നേ …
ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്…!!😊
ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ “അഹങ്കാരൻ” എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌….

അതുപോലെ….
വായാടി × ??? (വായാടൻ ഇല്ല),
തല്ലുകൊള്ളി × ??? (തല്ലുകൊള്ളൻ ഇല്ല), വായനോക്കി × ??? (വായനോക്കൻ ഇല്ല)

എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്….. 🤣🤣
അതുപോലെ ഉത്തമൻ x??? (ഉത്തമി ഇല്ല)
പാവം നമ്മൾ ആണുങ്ങൾ, ചീത്ത പ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു..�

……. എന്താ ല്ലെ നമ്മൾ ആണുങ്ങൾ………
😀😀😀😀😀😀

Author: Unknown | Source: WhatsApp 

Advertisements

ഒരു മനസ്സമ്മത ചടങ്ങ്

പള്ളിയിൽ ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു.

പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു..

ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു..

മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്..

ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്..l

ഹാൾ നിശബ്ദമായി..

പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..
അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..!

ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു..

യുവതിയേം കുഞ്ഞിനേയും കണ്ട വധു വരന്റെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം..
നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?

വരന്റെ അമ്മ ബോധം കെട്ടു വീണു..

എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു..

ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു.

ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ചു..

എന്താ കുട്ടീ കുട്ടിക്ക് പറയാനുള്ളത്..?

എനിക്കൊന്നും പറയാനില്ല ഫാദർ പിറകിൽ നിന്നിട്ട് ഒന്നും കാണാനും കേൾക്കാനും വയ്യ..
അതാ മുന്നിൽ വന്നു നില്ക്കാമെന്ന് വിചാരിച്ചത്..

Advertisements

ചെവി

ചെവി

ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അവഗണിക്കപ്പെട്ട അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ എന്നൊരു ഉത്തരമേയുള്ളു!

കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാകവികൾ ചെവികൾക്ക് മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ!?

പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ; എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്.

കണ്ണും, മൂക്കും, ചുണ്ടും എല്ലാംകൂടി മുഖത്തുകേറി ഞെളിഞ്ഞിരുന്നപ്പോൾ, സ്ഥലക്കുറവ് മൂലം അരികുകളിലേക്ക് ഒതുക്കപ്പെട്ടവർ.

കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം മുഴുവൻ താങ്ങുന്നവർ…

മാസ്‌ക് വെക്കുമ്പോൾ വലിഞ്ഞു മുറുകുന്നവർ…

ഹെൽമറ്റ് വെക്കുമ്പോൾ ഞെരിച്ചു അമരുന്നവർ…

മുഖത്തിന് ചന്തം കൂട്ടാൻ വേണ്ടി കുഞ്ഞുംനാളിലേ കുത്തി ഓട്ടയാക്കപ്പെടുന്നവർ…

കുത്തിയ മുറിവ് അടഞ്ഞു പോകാതിരിക്കാനായി സ്വർണത്തിന്റെ ഭാരം പേറേണ്ടി വരുന്നവർ

കണക്ക് തെറ്റിച്ചതിന്റെ പേരിൽ പിടിച്ചു തിരിച്ചത് എത്രയോ പേർ …

ഒരുറുമ്പിനെ പോലും നോവിക്കാതിരുന്നിട്ടും, അടിച്ചു ചെവിക്കുറ്റി പൊട്ടിക്കും, ചെവിക്കല്ല് ഇളക്കും എന്നൊക്കെ ഭീഷണി കേൾക്കേണ്ടി വരുന്നവർ…

തോളിൽ കേറി ഇരിക്കുന്നവർ, കടിയ്ക്കുമോ എന്ന ഭയത്താൽ ഓരോ നിമിഷവും ഉള്ളുരുകി ജീവിക്കേണ്ടി വരുന്നവർ…

വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ പെൻസിലും പേനയും വിരലും കൊണ്ട് കുത്തും, ഇളക്കലും നേരിടേണ്ടി വരുന്നവർ…

എല്ലാം സഹിച്ചിട്ടും ഉടമസ്ഥന്റെ ശ്രദ്ധക്കുറവിന് ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി പുറത്തു കളഞ്ഞു എന്നു പഴി കേൾക്കേണ്ടി വരുന്നവർ…


നമ്മുടെ ചെവിയെ നമുക്ക് സംരക്ഷിക്കാം….നല്ലത് കേൾക്കുക… നല്ലത് കേൾപ്പിക്കു…

Advertisements