Happy Daughters Week (Malayalam)

👩‍🦰 Happy Daughters Week 👩‍🦰

🙍👭🙍👭🙍👭
മകൾ ഒരിക്കലും ഒരു Tension അല്ല.
പക്ഷേ
ഇന്നത്തെ ലോകത്ത്
മകൾ
Ten – sons – ന് തുല്യമാണ്
പത്ത് ആൺമക്കൾക്ക്
🙍👭🙍👭

ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു:
എന്നെയോ നിന്റെ ഭർത്താവിനെയോ ആരെയാണ് കൂടുതൽ സ്നേഹിക്കുക..??

👭👭🙍🙍👭👭🙍🙍

മകൾ നൽകിയ ഏറ്റവും മികച്ച മറുപടി:
-“എനിക്ക് ശരിക്കും അറിയില്ല,
പക്ഷെ പപ്പയെ കാണുമ്പോൾ
ഞാൻ അവനെ മറക്കുന്നു,
പക്ഷെ ഞാൻ അവനെ കാണുമ്പോൾ,
ഞാൻ പപ്പയെ ഓർക്കുന്നു..
🙍🙍🙍👭👭👭👭🙍🙍🙍

നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം,
എന്നാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാൻ കഴിയില്ല.

അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമായത്
👭🙍👭🙍👭👍👭👍👭🙍

ഇത് മകളുടെ ആഴ്ചയാണ്..
ചുറ്റുപാടിൽ മാത്രം ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ മൂല്യവത്തായ ഒരു മകൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അവളെ സ്വന്തം ശ്വാസം പോലെ സ്നേഹിക്കുന്നുവെങ്കിൽ..;
🙍👭🙍👭🙍👭

നിങ്ങളുടെ മകളെ ഓർത്ത് നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ ….


പെൺമക്കളുള്ളവർക്ക് ഇത് അയച്ചുകൊടുക്കൂ..!!

പെൺമക്കൾ സന്തോഷമാണ്.
പെൺമക്കൾ മാലാഖമാരാണ്.!👼👼

🙍👭👭👭👭👭👭🙍

❤ Happy❤
Daughters❤
❤ Day ❤
❤️ എല്ലാ പെൺമക്കൾക്കും
അഭിനന്ദനങ്ങൾ ❤️

പെൺമക്കൾ വീട്ടിലെ തത്തകളെ പോലെയാണ്..
അവൾ സംസാരിക്കുമ്പോൾ,
ഇടവേളയില്ലാതെ സംസാരിക്കുന്നു..
& എല്ലാവരും പറയുന്നു,
“ദയവായി കുറച്ചു നേരത്തേക്ക്
മിണ്ടാതിരിക്കുമോ”

അവൾ നിശബ്ദയായപ്പോൾ,
അമ്മ പറയുന്നു,
സുഖമില്ലേ എന്റെ കുട്ടീ”

അച്ഛൻ പറയുന്നു,
“എന്തുകൊണ്ടാണ് ഇത്ര നിശബ്ദത”

സഹോദരൻ പറയുന്നു,
“എന്നോട് നിനക്ക് ദേഷ്യമാണോ ?”

അവൾ വിവാഹിതയാകുമ്പോൾ എല്ലാവരും പറയുന്നു,
“എല്ലാ സന്തോഷവും വീട്ടിൽ നിന്നും പോയ പോലെ”

അവളാണ് യഥാർത്ഥ നോൺ-സ്റ്റോപ്പ് സംഗീതം..

വികാരഭരിതരും സുന്ദരികളും മധുരവും ആത്മാർത്ഥതയുമുള്ള പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു😊

അതവിടെയാണ്…
അതിവിടെയാണ് …
അതെന്റെ മകളാണ്..😊

=പെൺകുട്ടികൾ ഒരു മകളായതിൽ അഭിമാനിക്കുന്നു 😋
👌🍃ഉപ്പിനെപ്പോലെ ഏറ്റവും സവിശേഷമായ സ്വഭാവമാണ് സ്ത്രീക്കുള്ളത്
അവളുടെ സാന്നിദ്ധ്യം ഒരിക്കലും ഓർമ്മിക്കാറില്ല… പക്ഷെ
അവളുടെ അഭാവം എല്ലാ കാര്യങ്ങളും രുചിയില്ലാതാക്കുന്നു !!🐾👍
👌👍👯💃👯👭
പ്രിയ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാർക്കും പെൺമക്കൾക്കും ഭാര്യയ്ക്കും അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും പുത്രന്മാർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും കൈമാറുക.🙏

❤️❤️ Happy Daughters Week ❤️❤️

Advertisements

നിങ്ങളും ഒരു മലയാളിയല്ലേ…!

മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്..!!

ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ
“കുഴപ്പമില്ല”
അല്ലെങ്കിൽ
“അങ്ങനെയൊക്കെ പോകുന്നു”
എന്ന മറുപടിയാണ് കിട്ടുക…!!

ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക് കഴിയും..
ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാൽ വെറുതെ “അടിപൊളി” എന്നൊന്ന് പറഞ്ഞു നോക്കൂ….!!!!

മറ്റെയാൾ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും..
കാരണം അയാൾ ആഗ്രഹിക്കുന്നത്
“”കുഴപ്പമില്ല”” എന്ന മറുപടി കേൾക്കാനാണ്….

വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്…!!!

ഒരു തമിഴനോട് ചോദിച്ചു നോക്കൂ…
“എപ്പടി ഇരുക്ക്”
മറുപടി
“റൊമ്പ പ്രമാദം സാർ”” എന്നായിരിക്കും.

ഒരു ഹിന്ദിക്കാരനോട് ചോദിക്ക്, അവൻ പറയുക “ബഹുത് അച്ഛാ” അല്ലെങ്കിൽ “ബഹുത് ബടിയാ “
എന്നായിരിക്കും..

ഒരു ഇംഗ്ലീഷുകാരനോട് ചോദിക്കുക, അവൻ പറയുക “ഫൈൻ” അല്ലെങ്കിൽ “ഗ്രേറ്റ്” എന്ന്……

ഒരു അറബിയോട്
ചോദിച്ചാൽ
“അൽഹംദുലില്ലാ ” അല്ലെങ്കിൽ
“അൽക്വൈസ്” എന്നു പറയും.. എല്ലാം പോസിറ്റീവ് ആയ പദങ്ങൾ..

ആരെങ്കിലും ചിരിക്കുന്നത് കണ്ടാൽ ഏറ്റവുമധികം അസ്വസ്ഥരാകുന്നത് മലയാളികളാണ്…..!!!!

കാരണം വളരെ ലളിതമാണ്…. അവനു ചിരിക്കാൻ കഴിയില്ല..
ഇനി ചിരി വന്നാലോ അതടിച്ചമർത്തി ഒരു ഭാഗത്ത് നീങ്ങിയിരിക്കും അത്ര തന്നെ…!!

കാരണം മലയാളി ജീവിക്കുന്നത് അവന്റെ ഭൂതകാലങ്ങളിലും ഭാവി കാലങ്ങളിലും മാത്രമാണ്….!!!

അവന് ചുറ്റുപാടുകളെ, പ്രകൃതിയെ,പൂക്കളെ, നക്ഷത്രങ്ങളെ, കാൽ ചവുട്ടുന്ന മണ്ണിനെ,ചുറ്റുമുള്ള മനുഷ്യരെ ഒന്നും ശ്രദ്ധിക്കാൻ സമയമില്ല…!!!
അവൻ എപ്പോഴും ബിസിയാണ്…

എന്തിനോ ഒക്കെ വേണ്ടിയുള്ള ഓട്ടത്തിലാണവൻ ….
മക്കൾക്കു വേണ്ടി, അച്ഛനമ്മമാർക്ക് വേണ്ടി,
ഭാര്യക്കും ഭർത്താവിനും വേണ്ടി ജീവിതം ഹോമിച്ചു കൊണ്ടിരിക്കുകയാണ്…..!!!

തനിക്ക് വേണ്ടി ജീവിക്കുകയോ?
ആ ചോദ്യം തന്നെ അവന് താങ്ങാൻ കഴിയുന്ന ഒന്നല്ല…!!!

അവന് ഒന്നിനും സമയമില്ല.. ജീവിക്കാൻ മറന്നവന്ന് എവിടെയാണ് ആഹ്ലാദം?

ജീവിതം കൈവിട്ടു പോയവൻ എങ്ങനെ ചിരിക്കാനാണ്…
അവനെ സംബന്ധിച്ച് ഫലിതം വെറും “വളിപ്പാ”കുന്നു.അല്ലെങ്കിൽ “ചെളി”യെന്ന ന്യു ജൻ ഭാഷയിൽ കൊഞ്ഞനം കുത്തൽ..

മലയാളിയുടെ വീട്ടിൽ കറണ്ട് പോയാൽ അവൻ ചെയ്യുന്ന ഒരു പണിയുണ്ട്….
“”കറൻറ് പോയല്ലോ “”
എന്നു പറയുകയും ഉടനെ തന്നെ വാതിൽ തുറന്നു പുറത്തിറങ്ങി അപ്പുറത്തെ വീട്ടിൽ കറണ്ട് ഉണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും ….!!!

അവിടെയും കറണ്ടില്ലെങ്കിൽ അവന് ആശ്വാസമായി …. അതായത് എനിക്കോ കറണ്ടില്ല, അവനും കറണ്ടില്ലല്ലോ….!!!

ഇതുതന്നെയാണ് മലയാളിയുടെ മനോഭാവം….
മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ സന്തോഷിക്കുന്ന അസൂയ നിറഞ്ഞ മനസ്സാണ് മലയാളിയുടെത്..

ആരെങ്കിലും ചിരിച്ചാൽ, സന്തോഷിച്ചാൽ, ആഘോഷിച്ചാൽ, അവർക്കെല്ലാം എന്തോ കുഴപ്പമുണ്ട് എന്നതാണ് അവന്റെ നിലപാട്…!!!

കുഴപ്പം ന്ന് വെച്ചാല് വട്ട്, അത് തന്നെ…!!!

പ്രണയത്തിന്റെ ലഹരി (ഇതൊരു അശ്ലീലമാണ് പലർക്കും ),
അതു പോലെ ആഹ്ലാദം, ഉന്മാദം, ശാന്തത, എന്തിന് സന്തോഷം പോലും അവന് അന്യമാണ്…!!!!

ആഹ്ലാദത്തിന്റെ പല അവസ്ഥകളെ അവൻ അവന്റെ നിഘണ്ടുവിൽ വെറും “ഭ്രാന്തായി” ചിത്രീകരിച്ചിരിക്കുന്നു….!!

ഇത്രമാത്രം സന്തോഷത്തിന്റെ അവസ്ഥകളെ മനസ്സിലാക്കാത്ത വിധം മലയാളി തരം താണു പോയത് എന്തുകൊണ്ടാണ്
എന്ന് ചിന്തിക്കേണ്ടതുണ്ട്..!!

സ്വന്തമായി ജീവിക്കാതെ സ്വന്തമായി സന്തോഷിക്കാൻ സാധിക്കാതെ…..
എങ്ങനെയാണ് ഇവർ കാലം കഴിച്ചു കൂട്ടുന്നത്…

എന്തു കാര്യത്തിലും അതെത്ര നന്നായാലും അതിനെ അഭിനന്ദിക്കാൻ മലയാളി തയ്യാറാവില്ല….

“ഓ.. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു….”

അല്ലെങ്കിൽ
“ഇതൊക്കെ ഉടായിപ്പ് അല്ലെ “
ഇങ്ങനെയാവും പ്രതികരണം…..

ചങ്കെടുത്ത് കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്ന് പറയുന്നവൻ മലയാളി…!!!

ടിപ്പിക്കൽ മലയാളിയുടെ കൈയ്യിൽ എപ്പോഴും ഒരു മുഴക്കോൽ കാണും.. മറ്റുള്ളവരെ അളക്കുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം….
സ്വന്തം കാലിൽ മന്തു വെച്ചു കൊണ്ട് കാലുളുക്കിയവനെ കളിയാക്കുന്നവനാണവൻ…!!!

ഇതൊക്കെ കേരളത്തിൽ മാത്രം…!!
കേരളത്തിന്റെ അതിർത്തി കടന്നാൽ അത് ഉത്തരേന്ത്യയോ ഗൾഫ് നാടുകളോ അമേരിക്കയോ ആവട്ടെ അവൻ സ്മാർട്ട് ആകുന്നു…!!!
“മലയാളി മനോഭാവം” എടുത്ത് അട്ടത്തു വെക്കുന്നു…അല്ലെങ്കിൽ റിട്ടേൺ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് അവനറിയാം…!!!

മലയാളിക്ക് മഴ ഭയങ്കരമാണ്, കാറ്റ് ഭീകരമാണ്, വെയിലോ അതി കഠിനമാണ്….!!!
നശിച്ച മഴ, മുടിഞ്ഞ ചൂട് ഒക്കെ അവന്റെ മാത്രം പ്രയോഗങ്ങളാകുന്നു…

ഭയങ്കരം,ഭീകരം, കഠിനം എന്ന വാക്കുകളെല്ലാം വരുന്നത് മലയാളിയുടെ നെഗറ്റീവായ മനോഭാവത്തിൽ നിന്നാണ്…

മഴയ്ക്ക് എങ്ങനെയാണ് ഭയങ്കരമാവാൻ കഴിയുക…
ശക്തമായ മഴ എന്നോ നല്ല മഴ എന്നോ ഒക്കെ പറയുകയല്ലേ നല്ലത്.

മഴയെയോ വെയിലിനെയോ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്ന് നമുക്കറിയാം…
അപ്പോൾ അങ്ങനെ ഒരു മഴ പെയ്യുമ്പോൾ അതിനോടൊന്നിച്ച് പോകാൻ അല്ലേ നാം ശ്രമിക്കേണ്ടത്..
ഒരു പീടികക്കോലായിൽ നിന്ന് ആ മഴ ഒന്നാസ്വദിയ്ക്കാൻ അവനു കഴിയില്ല…!!

അവന് അപ്പോഴും തിരക്കാണല്ലോ..
ട്രാഫിക് ലൈറ്റ് കേടായാൽ അവന് ഭ്രാന്തിളകും..!!!
ഏറ്റവും അധികം ഹോൺ
അടിക്കുന്നതും മലയാളി തന്നെ…!!!

ഇത്രയൊക്കെ പറയുമ്പോൾ നിങ്ങളും ഒരു മലയാളിയല്ലേ
എന്ന് ചോദിക്കുന്നവൻ ടിപ്പിക്കൽ മലയാളിയായിരിക്കും…..!!!
അവന് ഈ പോസ്റ്റ്‌ ഷെയർ ചെയ്യാൻ ആവുകയില്ല…….😂

Author: Unknown | Source: WhatsApp

Advertisements

നമ്മുടെ ആരോഗ്യം നാം തന്നെ സംരക്ഷിക്കണം

വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് ,

ഫാർമസിസ്റ്റില്ല … കടയിലെ പയ്യനോടു പറഞ്ഞു , അവൻ ഗുളിക തന്നു …

പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി – ” ബോസ് എവിടെ ? ലീവാണോ ?”

“അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ്
വീട്ടിൽ പോയതാ ….”

ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി
🤔
അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല … ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് …

അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ ..

ഡോ. വന്നൂ … മരുന്നുകളുടെ എണ്ണവും അളവും കൂട്ടി …. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു …

വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു …

അപ്പോൾ അദ്ദേഹം പറയുന്നു – കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും … ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ 😃
ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു…
🤔
സഹോദരിയുടെ മകളേയും
കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് …
മുടി സോഫ്റ്റാക്കാനും, സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ …

സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല package തന്നു.

ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് … കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി – എന്താണ് hair treatment ചെയ്യുന്നെ എന്ന് ..

”ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും … മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും “
മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി
🤔

അകന്ന ഒരു സുഹൃത്തിന്റെ,
ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണിക്കാർ .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് …
കൊള്ളാം …

ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു …

അതെന്താ 2 എണ്ണം മാത്രം നാടൻ … കൗതുകം കൊണ്ട് ചോദിച്ചു പോയി …

പണിക്കാരൻ പറയുകയാ
” മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളർത്തുന്നതാ … ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന് 😃
🤔

ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും, സഹോദരി കുടുംബവും ഇന്ന് കഴിക്കാൻ പോയി … നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം … മുതലാളിയോട് കുശലപ്രശ്നം നടത്തി … ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു …

അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു …

” ഇതെന്താ ? “എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു
“മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ ”

അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് … എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു – എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് …
അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല “

കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു …🤔

വാൽകഷണം .

കച്ചവടം ലാഭമുണ്ടാക്കാനാണ് ,
നമ്മുടെ ആരോഗ്യം
നാം തന്നെ സംരക്ഷിക്കണം.

ആരാണ് എഴുതിയത് അറിയില്ല കണ്ടപ്പോൾ ഷെയർ ചെയ്യണം എന്ന് കരുതി…….

Copied ☺️☺️

Advertisements