
Mehabooba… KGF Song Lyrics

Lyrics of Malayalam Songs in Malayalam
മലയാള ഗാനങ്ങളുടെ വരികൾ
ആഹാഹാ ഹാ .ആഹാഹാ ഹാ..ഹാഹാ .ലാലാലാ
ലാലാലാ …ഉം
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ..
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം അനുരാഗം.. തേൻമാരിയായ്
നിന്റെ മൗനവും.. മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ
എന്നും താരാട്ടാമോമൽ പൂവേ ..
ആഹാ …ഹാഹാഹാ ..ഹാഹാഹാ.. ലാലാലാ ലലലാ ..ഉം ..
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
സനിസ പമഗ പമഗരിസനി
കണ്ണിലായിരം മെഴുതിരി മിന്നിനിന്നപോൽ
മെല്ലെ വന്നു നീ.. ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി..
മിന്നൽ കണ്ചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ ..
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ..
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം അനുരാഗം.. തേൻമാരിയായ് ..
Music: രാഹുൽ രാജ്
Lyricist: ബി കെ ഹരിനാരായണൻ
Singer: വിജയ് യേശുദാസ്
Film: കോഹിനൂർ
ആരോ പാടുന്നു ദൂരെ
ആത്മാവില്‍ നോവുള്ള പോലെ
ഈറന്‍ മുളംതണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്ന പോലെ
ഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ
ആരോ ഹോയ്….
ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ
അതിലശ്രുകണങ്ങളുമില്ലേ
സുന്ദരസന്ധ്യകളില്ലേ
അവ കൂരിരുളാവുകയില്ലേ
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ
ആരോ ഹോയ്….
മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
ആരോ ഹോയ്….
Music: ഇളയരാജ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ഹരിഹരൻകെ എസ് ചിത്ര
Film : കഥ തുടരുന്നു
നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നിൽ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ഡെസ്ഡിമോണയോ
ഹേ രാവിറങ്ങി വന്ന താരമേ തേരിറങ്ങി വന്ന തിങ്കളേ
ഏദൻ തോട്ടം പൂത്തുലഞ്ഞ നിന്റെ മേനിയിൽ
ഏഴാം സ്വർഗ്ഗം തേടിയിങ്ങു വന്നതാണു ഞാൻ..
ഇന്നു നീ എന്റെയീ
വീടുവെച്ച വണ്ടിയെറണം
ലണ്ടനിൽ ചുറ്റണം
പട്ടുതട്ടമിട്ടുലാത്തണം
നീ തിരിഞ്ഞു നിൽക്കേ
നെഞ്ചുലഞ്ഞു പോയി
ഒന്ന് പുൽകുവാനെൻ
കൈത്തരിച്ചു പോയി
എന്നിളം കൈകളിൽ തത്തി നീയാടുമോ റാണീ..
നെഞ്ചിൽ…
ഇക്കളി തീക്കളി എന്നെ
വിട്ടു പോയിടല്ലേ നീ
ഇക്കിളി പൂക്കളിൽ മുത്ത-
മിട്ടണച്ച പെണ്മണി..
ചക്രവർത്തിയായ് നിൻ
ചിത്രമേടയേറാൻ..
തൊട്ടു തൊട്ടു നിന്നെൻ
കൈപിടിക്കുമെങ്കിൽ..
പട്ടുനൂൽ ചെപ്പിലെ
കോഹിനൂർ രത്നമേ പോരൂ…
നെഞ്ചിൽ…
Music: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: എസ് പി ബാലസുബ്രമണ്യം
Film : ഗാന്ധർവ്വം
വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി അവളേ
പനിനീര് മലരാക്കി…
വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി…
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന് മൊഴിയില്‍
മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ
അവളെ തരളിതയാക്കിയതാരേ…
വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്
വിരഹമെന്നാലും മയങ്ങി..
മിഴി പെയ്തു തോർന്നൊരു സായന്ദനത്തിൽ
മഴയായ് ചാറിയതാരേ
ദല മര്മ്മരം നേര്‍ത്ത ചില്ലകള്ക്കുള്ളില്
കുയിലായ് മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലെ
കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ
അവളെ പ്രണയിനിയാക്കിയതാരേ…
വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി അവളേ
പനിനീര് മലരാക്കി…
Film: Pranayavarnagal
Lyricist: Sachithanandan Puzhangara
Musician: Vidyasagar
Singer: Sujatha
ആരോ വിരല്‍ മീ..ട്ടി
മനസ്സിന്.. മണ്‍വീണയില്‍….
ഏതോ മിഴിനീരിന് ശ്രുതി
മീ..ട്ടുന്നു മൂ..കം…
തളരും.. തനുവോടെ..
ഇടറും.. മനമോടെ..
വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ…
ഇന്നാ..രോ വിരല്‍ മീട്ടി
മനസ്സിന്.. മണ്‍വീണയില്‍…….
വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി
നിന്റെ ആര്‍ദ്രഹൃദയം..
തൂവല്‍ ചില്ലുടഞ്ഞ പടമായി
(2)
ഇരുളില്‍ പറന്നു
മുറിവേറ്റുപാടുമൊരു
പാവം പൂവല് കിളിയായ് നീ..
ആരോ വിരല്‍ മീ..ട്ടി
മനസ്സിന്.. മണ്‍വീണയില്‍….
ഏതോ മിഴിനീരിന് ശ്രുതി
മീ..ട്ടുന്നു മൂ..കം…
പാതിമാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ
മഴയില്‍..
കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്പ്പതാ..രേ
നിന്റെ മോഹശകലം
പീലി ചിറകൊടിഞ്ഞ ശലഭം..
(2)
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര് മുകിലാ..യ് നീ..
ആരോ വിരല്‍ മീ..ട്ടി
മനസ്സിന്.. മണ്‍വീണയില്‍….
ഏതോ മിഴിനീരിന് ശ്രുതി
മീ..ട്ടുന്നു മൂ..കം…
തളരും.. തനുവോടെ…
ഇടറും.. മനമോടെ..
വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ…
വാര്മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ (2)
കളിയാടി നില്ക്കും കഥനം നിറയും
യമുനാനദിയായ് മിഴിനീര് വഴിയും
വാര്മുകിലെ…
പണ്ട്നിന്നെ കണ്ടനാളില് പീലിനീര്‍ത്തി മാനസം (2)
മന്ദഹാസം ചന്ദനമായി (2)
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
ജീവന്റെ താളങ്ങൾ
വാര്മുകിലെ…
അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കള്‍ നന്ദനമായി (2)
നളിനനയനാ
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ നീവീണ്ടും
വാര്മുകിലെ…
Music: രവീന്ദ്രൻ
Lyricist: യൂസഫലി കേച്ചേരി
Singer: കെ എസ് ചിത്ര
Raaga: ജോഗ്
Film : മഴ
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ……
ഉം…ഉം..ഉം….
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ (2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ…ഉം…ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film : ആയുഷ്ക്കാലം
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറു മഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായി
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്കുമോ….
പൂത്തു നില്ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞു പോകും മഞ്ഞണിത്തിങ്കളില്
സൂര്യപരാഗം കുതിരുമ്പോള്‍
പൂങ്കിനാവിന്‍ ചിറകു തലോടി
കുളിർന്നു നില്പ്പൂ ഞാന്‍….
വെറുതെ നിന്റെ മിഴിയില്‍
നോക്കി നില്ക്കാന് മോഹമായ്…
വെള്ളിമേഘ തേരിലിറങ്ങി
വേനല്‍ നിലാവും സന്ധ്യകളും
പെയ്തു തോരും മാമഴയായി
പൊന്‍കിനാവും പൂവിതളും
ഓര്മ്മമൂളും വെണ്താളുകളില്
പീലി തെളിയുകയായ്…
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായ്……
Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: മീനത്തിൽ താലികെട്ട്
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ….ഉം………
ഉം……………..
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം
ചില്ലു വെയിലായാലും രാത്രി മഴയായാലും
നിന്റെ കിളി വാതില്ക്കല്
വന്നു വിളിക്കാമെന്റെ മുത്തേ…………………
എകാന്തമാം ഈ സന്ധ്യയില്‍…
പ്രേമാര്‍ദ്രമാം…. ഈ വേളയില്‍
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം
മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിന് സ്വരം മെല്ലെ കേള്‍ക്കുന്നു ഞാ..ന്
മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിന് സ്വരം മെല്ലെ കേള്‍ക്കുന്നു ഞാ….ന്
മാറോടു ചേരാം ചാരെ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴി നീരിന് തുള്ളികള്‍……
മിഴിത്തൂവലാ…ലെ കവര്‍ന്നെടുക്കാം
ആരാരിരം താരാട്ടിനാല്‍
ആനന്ദമായ് ചേര്‍ന്നാടിടാം
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം
എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ…
എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ………
കാണാതെ കാണും മോഹ കുയില്‍ കുരുന്നെ
മഞ്ഞില്‍ മുങ്ങുമീ മഴവില്ലിന് ചില്ലയില്‍…..
മലര് തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍
ഈ രാത്രിയില്‍ നിന് വേണുവില്‍
ഹിന്ദോളമായ് ഞാന്‍ മാറിടാം
ദൂരെ ഒരു താരം താഴെയൊരു തീരം
ദൂതിനൊരു കാണാ കാറ്റു കളഹംസം
ചില്ലു വെയിലായാലും രാത്രി മഴയായാലും
നിന്റെ കിളി വാതില്ക്കല്
വന്നു വിളിക്കാമെന്റെ മുത്തേ……………….
എകാന്തമാം ഈ സന്ധ്യയില്‍
പ്രേമാര്‍ദ്രമാം ഈ വേളയില്‍
ഗാനം : ദൂരെ ഒരു താരം
ചിത്രം : മീനത്തിൽ താലികെട്ട്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നും ഈയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ
വെണ്ണിലാക്കൊമ്പിലെ…
കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈ വളർന്നും മെയ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ
വെണ്ണിലാക്കൊമ്പിലെ…
കന്നിമുകിൽക്കോടി ചുറ്റി
പൊൻ വെയിലിൽ മിന്നു കെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങി
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ
വെണ്ണിലാക്കൊമ്പിലെ…
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ഉസ്താദ്
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടികണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ………
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ………
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരംഎള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻമാറോളം മുങ്ങിനിവർന്നോട്ടേ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടിനവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽവെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രംആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീരാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾനീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങിആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈ ഈറൻ സ്വപ്നങ്ങൾ എള്ളോളം നുള്ളിയെടുത്തോട്ടെ.. ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടിനവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപംകാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യംതാമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻപെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണംഅരയന്നത്തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണംനാണം മൂടും കണ്ണൊന്നെഴുതാൻ ആരും കാണാകാർമുകിലിൻ മഷി വേണം എല്ലാം നുള്ളിയെടുത്തോട്ടെ.. ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടികണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ………കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ………
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ….. ഞാൻമാറോളം മുങ്ങിനിവർന്നോട്ടേ……
കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന് സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ –(2)
മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന് നിഴല്‍പ്പാട് ഞാനല്ലയോ
കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്നേഹത്തിന് തുമ്പികള്‍ –(2)
തുടിക്കുന്ന നിന് ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന് നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ
കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന് സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നില്‍ ഈ ജന്മമേകുന്നു ഞാന്‍
Music: രവീന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Raaga: ഹരികാംബോജി
Film : കളിപ്പാട്ടം
നിലാവേ..മായുമോ.. കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്.. തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം.. ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്…
നിലാവേ.. മായുമോ.. കിനാവും നോവുമായ്..
മുറ്റം നിറയെ.. മിന്നിപടരും.. മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും.. തമ്മിൽ കൊതിച്ചും.. കൊഞ്ചികളിയാടി നമ്മൾ..
നിറം പകർന്നാടും.. നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ.. ദൂരെ.. ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ.. മായുമോ.. കിനാവും നോവുമായ്..
ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ…..
നീലക്കുന്നിൻ മേൽ.. പീലിക്കൂടിൻ മേൽ.. കുഞ്ഞു മഴ വീഴും നാളിൽ..
ആടിക്കൂത്താടും മാരികറ്റായ് നീ.. എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും..
വെറും മണ്ണിൽ വെറുതേ.. കൊഴിയുഞ്ഞു.. ദൂരെ.. ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ.. മായുമോ.. കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്.. തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം.. ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്…
നിലാവേ..മായുമോ.. കിനാവും നോവുമായ്…
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Raaga: പീലു
Film : മിന്നാരം
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന് തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ…ഓ..ഓ..
തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന് വാത്സല്യം… വാത്സല്യം…
രാപാടിയേകും നാവേറ്റു പാട്ടിന് നൈര്‍മല്യം… നൈര്‍മല്യം…
തളിരിട്ട താഴ് വ രകള്‍ താലമേന്തവേ….
തണുവണി കൈകളുള്ളം ആര്ദ്രമാക്കവേ….
മുകുളങ്ങള്‍ ഇതളണിയെ..
കിരണമാം കതിരണിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ…
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന് തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ…ഓ..ഓ..
എരിയുന്ന പകലിന് ഏകാന്തയാനം
കഴിയുമ്പോ..ള്‍ കഴിയുമ്പോ..ള്‍
അതില്‍ നിന്നും ഇരുളിന് ചിറകോടെ രജനി
അണയുമ്പോ..ള്‍ അണയുമ്പോ..ള്‍
പടരുന്ന നീലിമയാല്‍ പാദമൂതവേ…
വളരുന്ന മൂകതയില്‍ ആരുറങ്ങവേ…
നിമിഷമാം ഇല കൊഴിയേ
ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു…
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന് തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…
മൗനം പാടുന്നൂ…
മൗനം പാടുന്നൂ…
Artist: K.S Chitra, M.G Sreekumar.
Song: Mandhara Cheppundo
Lyrics by: Poovachal Khadar.
ചന്ദനകാറ്റേ കുളിര് കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര് കൊണ്ടു വാ
ചന്ദനകാറ്റേ…
ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന് മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ
ചന്ദനകാറ്റേ…
അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ
ചന്ദനകാറ്റേ…
Music: എസ് പി വെങ്കടേഷ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: പീലു
Film : ഭീഷ്മാചാര്യ
ചന്ദനമണിവാതിൽ പാതിചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേ
എന്തായിരുന്നൂ മനസ്സിൽ…
ചന്ദനമണിവാതിൽ…
എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..
ചന്ദനമണിവാതിൽ…
നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ.. (2)
മായാവിരലുകൾ തൊട്ടാൽ മലരുന്ന
മാദകമൌനങ്ങൾ നമ്മളല്ലേ….
ചന്ദനമണിവാതിൽ…
Music: രവീന്ദ്രൻ
Lyricist: ഏഴാച്ചേരി രാമചന്ദ്രൻ
Singer: ജി വേണുഗോപാൽ
Raaga: ഹിന്ദോളം
Film/album: മരിക്കുന്നില്ല ഞാൻ
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം….
സുഖദമീ നാളിൽ ലലല ലലലാ….
പ്രണയശലഭങ്ങൾ ലലല ലലലാ….
അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്‍…)
സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
താരാപഥം ചേതോഹരം….
സഫലമീ നേരം ലലല ലലലാ….
ഹൃദയവീണകളിൽ ലലല ലലലാ….
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം…)
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
താരാപഥം ചേതോഹരം….
Music: ഇളയരാജ
Lyricist: പി കെ ഗോപി
Singer: എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര
Raaga: കീരവാണി
Film: അനശ്വരം
അ അ അ അ അ അ……അ അ അ…അ അ അ… അ അ അ.. അ അ അ അ…
ദേവീ……….
ദേവീ
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ ഹൃദയസൌരഭം
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം
ദേവീ…
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ
ദേവീ…
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മിയാൻമൽഹർ
Film: ഞാൻ ഗന്ധർവ്വൻ
അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ്
ദേവാങ്കണങ്ങൾ…
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ
ദേവാങ്കണങ്ങൾ…
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
സ്നേഹസാന്ദ്രമാകുമീ വേദിയിൽ…
ദേവാങ്കണങ്ങൾ…
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: കല്യാണി
Film: ഞാൻ ഗന്ധർവ്വൻ