മരണം

മരണം

ഭാര്യ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

“എന്തൊരു ഉറക്കമാണ് ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ…?”

അത് കേട്ട ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷെ എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല.

ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി, പക്ഷെ പറ്റുന്നില്ല.

ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു. !!!

“എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല”

എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.

ആരും കേള്‍ക്കുന്നില്ല.
ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു. ആരും കേള്‍ക്കുന്നില്ലാ.

കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ എന്‍റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.
ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ പറയുന്നത് ഒന്നും അവൾ കാണുന്നേ ഇല്ലാ.

പിന്നീട് അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.

ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്‍റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.

അവരോടായി അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌. “ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ അനങ്ങുന്നില്ല”
എന്ന്.

ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,
“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,
എന്‍റെ കൈകാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല” എന്ന്.

പക്ഷെ എന്റെ സംസാരം അവരാരും കേള്‍ക്കുന്നു പോലുമില്ലാ.

എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്

അവർക്കിടയിൽ കിടന്നു എന്‍റെ മക്കളും ബന്ധുക്കളും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌.

കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്‍റെ വീട്ടിലേക്ക് ആളുകൾ വന്നു നിറഞ്ഞു.

അവരിൽ ചിലർ അടുത്തുള്ളവരോട് ചോദിക്കുന്നത് ഞാൻ കേട്ടു:

“എപ്പോഴാണ് മരിച്ചത്”

എന്ന്!!!!!!!!..

എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.

ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു.:

“ഞാൻ മരിച്ചിട്ടില്ല എന്ന്”.

എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല.

എന്‍റെ കൂട്ടുകാർ, കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്‍റെ വീട്ടിലേക്കു വരാൻ തുടങ്ങി.

എന്‍റെ ഒരു അടുത്ത ബന്ധു ഉണ്ട്, അവർക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.

അവർക്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് ഭാര്യ എന്നും പറയുമായിരുന്നു.

ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്.

പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു.

ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു.

അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.

എന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.

അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു.

ഒരു വട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.

അദ്ദേഹവും എന്നെ കാണാൻ വന്നു.

അതുപോലെ എന്‍റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് ഭാര്യ പറയുന്നത് കേട്ടിരുന്നു.

അങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു.

അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്‍റെ വീട്ടിൽ എന്‍റെ തൊട്ടരികിൽ നില്കുകയാണ്.

ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്.

മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്‍റെ പഴയൊരു ഉറ്റ സുഹൃത്ത് വിതുമ്പുന്നു.

എന്‍റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു.

അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.

അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.

ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്‍ക്കുന്നില്ലാ.
…………………………
പെട്ടെന്ന് എന്‍റെ തലക്ക് മുകളിലെ ഫാനിന്‍റെ കറക്കം നിന്നു.

മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു, കറണ്ട് പോയതാണ്.

ആരോ എമർജൻസി തെളിയിച്ചതും എന്‍റെ ഭാര്യ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.!!!

“യെന്തൊരു കിടപ്പാണ് ഇത്.
ഇന്ന് ഓഫീസിലൊന്നും പോകുന്നില്ലേ…..?”

ഞാൻ ചാടി എണീറ്റു. അതേ, ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.

ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു.

അതെ…
എല്ലാം…!
ഒരു സ്വപ്നമായിരുന്നു.

എന്‍റെ വെപ്രാളം കണ്ടു ഭാര്യ ചോദ്യം ആവർത്തിച്ചു.

ഞാൻ പറഞ്ഞു:

“ഇല്ല ഇന്ന് ഓഫീസിൽ പോകുന്നില്ല. നമുക്ക് നീ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം. വരുന്ന വഴിക്ക് എന്‍റെ സുഹുർത്തിന്‍റെ വീട്ടിലും പോകണം…

ഓര്‍ക്കുക,
മരണം വിളിപ്പാടകലെ…

ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തർക്കും വന്നു ഭവിക്കാം.

എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക.

സൽക്കർമ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേർക്കുക.

❤എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം…

Advertisements

ജീവിക്കാതെ മരിക്കുന്നവർ

മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥ

മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥയാണിത്. താനില്ലാതെ വീട്ടില്‍ ഒന്നും നടക്കില്ല എന്ന് കരുതി അവര്‍ക്കായി ജീവിച്ചിരുന്ന കുടുംബ നാഥ എന്നാല്‍ വീട്ടില്‍ കണ്ട് കാഴ്ച്ച കണ്ട് ഞെട്ടുന്ന സ്ഥിതിയാണുണ്ടായത്. കഥാകാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥയിലേയ്ക്ക് കടക്കാം. ഇഷ്ടമായെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാം. എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു. അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു. ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി. മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു. ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി. ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു. ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, വസ്ത്രങ്ങൾ വൃത്തിയാക്കപ്പെടിലെന്ന്, മുറ്റം കരിയില കൊണ്ടു നിറയുമെന്ന്, ഈ വീട് ഉണരുകയായോ ഉറങ്ങുകയോ ഇല്ലെന്ന് ഞാൻ കരുതിയിരുന്നു. അവയൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. ഈ വീടിനു ഒരു മാറ്റമേയൊള്ളു. ഇവിടെ ഞാനില്ലെന്നൊരു മാറ്റം മാത്രം. എന്റെ മക്കളും ഭർത്താവും സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോഴും ഞാൻ ഭയപ്പെട്ടത് എന്റെ മക്കൾ, എന്റെ ഭർത്താവ് അവരെങ്ങനെ ഞാനില്ലാതെ ജീവിക്കുമെന്നായിരുന്നു. പുറത്തു എവിടെയെങ്കിലും പോയാൽ ഓടിയെത്തിയിരുന്നത് ഞാനില്ലാതെ എന്റെ വീടില്ല എന്നൊരു ചിന്തയിലായിരുന്നു പക്ഷെ ഇന്നു… ഞാൻ മരിച്ച അന്നു അലമുറയിട്ടു കരഞ്ഞ മക്കൾ ഇന്ന് മാറിയിക്കുന്നു. ‘നീ ഇല്ലാതെയെങ്ങനാ ഇന്ദു ഞാൻ ജീവിക്കുക’ എന്നു ചോദിച്ച ജയേട്ടനും ആ സങ്കടത്തിൽ നിന്നൊക്കെ മാറി. ഇവരെയൊക്കെ ഓർത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി. *കുടുംബത്തിന് വേണ്ടി, സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചു ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്. – ജീവിക്കാതെ മരിക്കുന്നവർ.. 🙏🙏🙏

Advertisements

മാറിലെ അർധ ചന്ദ്രൻ

‘മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ…. മക്കളെയും’; സ്തനാർബുദ പോരാട്ടത്തിന്റെ നേരനുഭവം പറഞ്ഞ് സുനിത


സ്തനാർബുദത്തോടു പൊരുതുന്ന അനേകം സ്ത്രീജീവിതങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇവരിൽ കുറേ പേർ അർബുദത്തെ തോൽപ്പിച്ച് ജീവിതവഴിയിൽ മുന്നേറുമ്പോൾ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, ചേർത്തു നിർത്തേണ്ട സമയത്തു അകറ്റി നിർത്തി ജീവിതം കരുപിടിപ്പിച്ചവരെയും കാണാം. ലോക വനിതാദിനമായ ഇന്ന് കാൻസർ അതിജീവനം വി ക്യാൻ ഗ്രൂപ്പിൽ സുനിത ലിയോൺസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നതും ഒരു സ്തനാർബുദ പോരാട്ടത്തിലൂടെയാണ്. കുറിപ്പ് വായിക്കാം.


മാറിലെ അർധ ചന്ദ്രൻ


ഇതൊരു കഥയല്ല. ജീവിത അനുഭവമാണ്. നേരുള്ള അനുഭവം. പകുതി അറുക്കപ്പെട്ട മുല മുറിവിലൂടെ നെഞ്ചിലേറ്റിയ പ്രണയം ഊർന്നിറങ്ങി പോയ ഒരു ഒറ്റമുലച്ചിയുടെ കഥ.


ഹേമ… ഹേമ ചേച്ചി..


അമല കാൻസർ സെന്ററിൽ വച്ചാണ് ഞാൻ ഹേമ ചേച്ചിയെ ആദ്യമായി കാണുന്നത്. ഓരോ കീമോതെറാപ്പിക്കും മുമ്പ് ഓരോ പ്രാവശ്യവും ഒപി യിൽ ചെന്ന് ഡോക്ടറെ കാണണം. ഓരോ സമയത്തെയും ഡോസ് വ്യത്യാസം ആയിരിക്കും. ശക്തി കൂട്ടിയും കുറച്ചും പുതിയ മരുന്നുകൾ ചേർത്തും. 24 കീമോയുടെ, ഏതാണ്ട് പകുതി കഴിയുന്ന നാളുകളിലാണ് ഞാൻ ഹേമ ചേച്ചിയെ ശ്രദ്ധിക്കുന്നത്. ഒറ്റനോട്ടത്തിൽ രോഗിയാണെന്ന് മനസ്സിലായി. കിളിർത്തു വരുന്ന മുടി, സ്റ്റിറോയ്ഡുകൾ കാരണമാവും വല്ലാതെതടിച്ചുവീർത്ത് ഇരിക്കുന്നു ആകെ കരിവാളിച്ച ഒരു രൂപം. കൂടെ ഒരു അമ്മയുണ്ട്. മടിയിൽ ഒരു കുഞ്ഞുവാവയും. ഒരു വയസിനടുത്ത് പ്രായം ഉള്ള ഒരു ആൺകുഞ്ഞ്. നല്ല മിടുക്കൻ കുട്ടി. അവൻ എപ്പോഴും ഇങ്ങനെ പാലുകുടിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് എങ്ങാനും ഒന്നു മാറ്റിയാലും വല്ലാത്ത കരച്ചിലാണ്.


രാവിലെ എത്തിയാലും ഒപിയിൽ ചിലപ്പോൾ നീണ്ട കാത്തിരിപ്പാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എന്റെ അപ്പനും അമ്മയും ഇരിക്കുന്നുണ്ടാവും. അമ്മ ഇങ്ങനെ കൊന്ത ചൊല്ലുന്നുണ്ടാവും. അതൊരു ശോകമൂകമായ ഒരിടമാണ്. ആരും അങ്ങനെ ഒന്നും സംസാരിക്കില്ല. പിന്നെ കണ്ണുകൾ കൊണ്ട് തിരിച്ചറിയാം ആരൊക്കെയാണ് രോഗികൾ ആരൊക്കെയാണ് ഉടയവർ. ആരും സ്വയം പരിചയപ്പെടുത്താറില്ല. എല്ലാവരുടെയും കണ്ണുകളിൽ ദീനതയാണ്. വിളിക്കുമ്പോൾ ഉഴം അനുസരിച്ച് കയറിപ്പോകും. തിരിച്ചിറങ്ങുമ്പോൾ ചിലപ്പോൾ വലിയ നീണ്ട കടലാസ് ചീട്ട് ഉണ്ടാവും. അടുത്ത ലക്ഷ്യം ആ കടലാസ് ചീട്ടിൽകുറിച്ചിട്ടുണ്ടാവും. ഫാർമസി, കീമോവാർഡ്, റേഡിയേഷൻ മുറി…. അങ്ങനെ ഏതെങ്കിലും.


ചിരിക്കുന്ന ഒരു മുഖങ്ങളെ പോലും അവിടെ കണ്ടില്ല, കണ്ടിട്ടില്ല. എന്റെ അമ്മയാണ് ആദ്യം ഹേമ ചേച്ചിയെ പരിചയപ്പെടുന്നത്. പാലക്കാട് അടുത്ത് നിന്നാണ് വരുന്നത്. ചേച്ചിയും അമ്മയും ആ കുഞ്ഞു മോനും. വേറെ ആണുങ്ങൾ ഒന്നുംകൂടെ കാണാറില്ല.


ചേച്ചിഎന്നോടും പതിയെ വർത്തമാനം പറഞ്ഞു തുടങ്ങി. രണ്ടു മക്കളുണ്ട്. മൂത്തതും ആൺകുട്ടിയാണ്. നാലു വയസ്സു കഴിഞ്ഞു. അവനെ കൊണ്ടു വരാറില്ല. അനിയത്തി നോക്കിക്കോളും.


ഞങ്ങൾ രോഗത്തെക്കുറിച്ച് പരസ്പരം പറഞ്ഞു…. അറിഞ്ഞു..


എനിക്ക് ബ്ലഡിൽ ആണ്.ചേച്ചിക്ക് ലിംഫോമാ. കഴുത്തിൽ ആയിരുന്നു തുടക്കം ചെറിയ മുഴകൾ ആയിട്ട്. പിന്നെ ബ്രസ്റ്റിൽ….. ഒരെണ്ണം എടുത്തു കളഞ്ഞു, മുഴുവനായി. കീമോ എല്ലാം കഴിഞ്ഞു. റേഡിയേഷൻ ഉണ്ട്. കുറച്ചു ചെയ്തപ്പോൾ ഓപ്പറേഷൻ ചെയ്ത മാറിലെ മുറിവ് പഴുക്കുന്നു. അത് ഡ്രസ്സ് ചെയ്യാനാണ് വരുന്നത്. റേഡിയേഷൻ ഇനിയും പൂർത്തിയാക്കാനുണ്ട്. ചേച്ചി അത്രയും ഒക്കെ പറഞ്ഞുള്ളൂ. ഡോക്ടറെ കണ്ടു കഴിയുമ്പോൾ ഞാൻ കീമോവാർഡിലേക്ക് പോകും. കുറച്ച് സമയം ഞങ്ങൾ സംസാരിക്കും. ചേച്ചിയുടെ സ്വന്തം അമ്മയാണ് കൂടെ. രണ്ട് അമ്മമാരും മാറിയിരുന്നു സംസാരിക്കും. എന്റെ അമ്മയും കരയും… കൂട്ടത്തിൽ ആ അമ്മയും… എന്റെ അപ്പൻ അപ്പോൾ ന്യൂസ് പേപ്പറിൽ മുഖം താഴ്ത്തി ഇരിക്കും. ഒരുപക്ഷേ ഉള്ളിൽ കരയുന്നുണ്ടാവും.


എന്റെ അമ്മയിൽ നിന്നാണ് ചേച്ചിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിഞ്ഞത്. നേരിട്ട് പറഞ്ഞതല്ല അപ്പനോട് പറയുന്നത് കേട്ടതാണ്. ഹേമ ചേച്ചിയുടേത് പ്രേമ വിവാഹം ആയിരുന്നു. ചേച്ചിയെക്കാൾ ഉയർന്ന ജാതിയിൽ നിന്നും. രണ്ടാമത്തെ തവണ ഗർഭിണിയായപ്പോഴാണ് അസുഖം ബാധിച്ചത്. മാസം തികയും മുമ്പേ കുട്ടിയെ ഓപ്പറേഷൻ ചെയ്തു പുറത്തെടുത്തു. കുഞ്ഞിന് ആറു മാസം ആകുന്നതിനു മുമ്പേ മാറിലും അസുഖം ബാധിച്ചു. ഒരെണ്ണം മുറിച്ചുമാറ്റി. അതോടുകൂടി ഭർത്താവിന്റെ പ്രണയവും തീർന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപുതന്നെ അയാൾ അപ്രത്യക്ഷനായി. വലിയ സാമ്പത്തികം ഒന്നുമില്ല ചേച്ചിയുടെ വീട്ടിൽ. അച്ഛൻ നേരത്തെ മരിച്ചു. രണ്ടു പെൺമക്കൾ മാത്രം. അമ്മയുടെ ആങ്ങളമാരാണ് ചികിത്സാചെലവ് വഹിക്കുന്നത്. അയാളെ പിന്നെയും പോയി ഇവർ കണ്ടു. മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ…. മക്കളെയും വേണ്ട…….. അയാൾ പിന്നെ ഒരിക്കലും അവരെ തേടി വന്നില്ല…


കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി. ഞാനും കരുതി ഒരു ഒരു മുല ഇല്ലെങ്കിലെന്താ സ്നേഹിച്ചു വിവാഹം കഴിച്ചതല്ലേ… ഇങ്ങനെ ഉപേക്ഷിക്കാമോ….. ഞാൻ അന്നാളിൽ വിവാഹം കഴിക്കാത്ത ചെറിയപെൺകുട്ടി…. വെറും 19 വയസ്സ്. രോഗത്തെയും മരണത്തെയും എനിക്കൊട്ടും പേടിയില്ലായിരുന്നു. ചേർത്തു പിടിക്കാൻ അപ്പന്റെ വിരിഞ്ഞ നെഞ്ചും പ്രാർത്ഥനയും നോമ്പുമായി നിഴൽപോലെ അമ്മയും. ഒരു പേടിയും തോന്നിയില്ല.


ചിലപ്പോഴൊക്കെ ഹേമ ചേച്ചി കണ്ണേട്ടന്നെ കുറിച്ച് പറയുമായിരുന്നു. കണ്ണൻ എന്നാണ് അയാളുടെ വിളിപ്പേര്. ഉപേക്ഷിച്ചു പോയി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജോലിത്തിരക്ക് കാരണം വരുന്നില്ല എന്നാണ് പറയാറുള്ളത്. നല്ല ഭംഗിയുള്ള കണ്ണുകൾ ആയിരുന്നു ചേച്ചിയുടെത്. നിറയെ പീലികൾ തിങ്ങി വെള്ളപ്പളുങ്കു പാത്രത്തിൽ നടുവിലൊരു കറുത്ത മുന്തിരി പോലെ. പിടയുന്ന കണ്ണുകൾ നിറയുമ്പോൾ തുളുമ്പുന്ന സമുദ്രം മാതിരി… ഒരിക്കൽ എപ്പോഴോ പഴയ ഫോട്ടോ കാണിച്ചു. നല്ല സുന്ദരിയായിരുന്നു. നിറയെ മുടിയുള്ള മെലിഞ്ഞ സുന്ദരി. പിന്നെ കല്യാണ ഫോട്ടോ കാണിച്ചു. അയാളും സുന്ദരൻ.


അവിടെ കീമോ വാർഡിൽ ചെറുപ്പക്കാരായ രോഗികൾ എല്ലാവരും തന്നെ ബാഗിലോ പേഴ്സിലോ പഴയ ഫോട്ടോകൾ സൂക്ഷിച്ചു വയ്ക്കും. കാരണം രൂപമാറ്റം അതിഭയങ്കരം ആയിരിക്കും. പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു എന്ന് ഒരുറപ്പുവരുത്തൽ. ആരെയെങ്കിലും ഒന്ന് കാണിച്ച് ഒന്ന് ആശ്വസിക്കാൻ. ഞാനും സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ. ചേച്ചിയെ ഞാനും കാണിച്ചു ഫോട്ടോ…. നീ നല്ല സുന്ദരിക്കുട്ടി ആയിരുന്നല്ലോ…. ചേച്ചി എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.


അമ്മ ഇടയ്ക്കൊക്കെ വീട്ടിൽ വച്ച് ചേച്ചിയെ കുറിച്ച് അപ്പനോട് പറയും. എന്നിട്ട് ഇങ്ങനെ പറഞ്ഞ് ആശ്വസിക്കും, ആ അമ്മയുടെ അവസ്ഥ എന്താല്ലേ.. നമ്മുടെ മോളും ഇതുപോലെ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ ഉപേക്ഷിക്കപ്പെട്ടേനെ. ഇതിപ്പോ നമ്മൾ ഉണ്ടല്ലോ അവൾക്ക്. ആരും കെട്ടിക്കൊണ്ടു പോയില്ലേലും നമ്മൾ ഉണ്ടാവുമല്ലോ കൂടെ…


ഉപേക്ഷിക്കപ്പെടുന്നതിന്റെയും അവഗണിക്കപ്പെടുന്നതിന്റെയും വേദന എനിക്കന്ന് അറിയില്ലായിരുന്നു. നെഞ്ചിൽ നിന്ന് ഒരിത്തിരി മാംസം അടർന്നു പോയപ്പോൾ….. കൂടെ അടർന്നു പോയത് ചിലരുടെയൊക്കെ പ്രണയം ആവാം… ജീവിതം ആവാം…. ഇതൊന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് എനിക്ക് അന്ന് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ചേച്ചിയുടെ കണ്ണുകളിൽ ഇരമ്പുന്ന ദുഃഖം ഞാനും അറിയാതെ പോയി….


ശരീരങ്ങൾക്കുമപ്പുറം പ്രണയ സാക്ഷാത്കാരം ഉണ്ടെന്ന് മനസ്സിലാകാത്ത ഏതോ മൂഢൻ ആയിരിക്കും അയാൾ. പെണ്ണിന്റെ നെഞ്ചിലെ മാംസ പാളികൾക്കിടയിൽ ആണ് സ്നേഹം എന്നും ദാമ്പത്യം എന്നും കരുതിയ ഏതോ വിഡ്ഢി….. അയാളെതന്നെ വാർത്തു വച്ചാൽ എന്ന പോലെയുള്ള രണ്ടു പൊടി കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വേറെ ഏതോ പെണ്ണിന്റെ മാർ ച്ചൂട് തേടി പോയി കാണും. ഹേമ ചേച്ചിയുടെ കണ്ണുകളിൽ ആ സങ്കട കടലിനപ്പുറം കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങ് പാറി നടന്നിരുന്നു. അന്ന് അത്എനിക്ക് മനസ്സിലായില്ല എങ്കിലും ഇന്ന് ഞാൻ എന്റെ ഉൾക്കണ്ണിൽ കാണുന്നു ആ കണ്ണീരിൽ ഉലഞ്ഞു പോകുന്ന ഒരു കുഞ്ഞു വെട്ടം.


ഇന്നും ഒരുപാട് ഒറ്റ മുലച്ചികൾ നമുക്ക് ചുറ്റുമുണ്ട്, അവരെയൊക്കെ പ്രണയത്തോടെ ചേർത്തുപിടിക്കുന്ന കൈകളും ഉണ്ട്, അച്ഛൻ ആകാം… ഭർത്താവ് ആകാം…. കാമുകനോ…. കൂട്ടുകാരനോ….. സഹോദരനോ…. ആരുമാകട്ടെ…. നിങ്ങൾ അറിയുക…. മുല മുറിക്കപ്പെട്ടവർ പ്രണയം, ജീവിതം, ആഗ്രഹങ്ങൾ….. ഇവയൊക്കെ നിഷേധിക്കപ്പെട്ടവർ അല്ല. തുണി അഴിക്കുമ്പോൾ ഒക്കെ കാമംമാത്രം ജനിപ്പിക്കുന്ന രൂപമല്ല സ്ത്രീ. ഒരു ഭാഗം മുറിഞ്ഞു പോയാലും അറ്റു പോയാലും നിന്റെ ഒരിത്തിരി പ്രണയം മതി അവൾ വീണ്ടും പൂത്തുതളിർത്തുകൊള്ളും.


ഹേമചേച്ചിയെ ഞാൻ കണ്ടില്ല, കുറേനാൾ. പിന്നീട് 3 വർഷം കഴിഞ്ഞപ്പോൾ പതിവ്ചെക്കപ്പുകൾ നടത്താനായി ഞാൻ വീണ്ടും ചെന്നപ്പോൾ ഒരിക്കൽ കൂടി കണ്ടു. എന്നെ പോലെ അവരും വന്നതാണ്. അന്നും കണ്ണേട്ടൻ ഇല്ല. ഇത്തവണ അനിയത്തിയാണ് കൂടെ.കുഞ്ഞുമോൻ മിടുക്കനായി വലുതായി നഴ്സറിയിൽ പോകുന്നുണ്ട്. അന്ന് എന്റെ വിവാഹം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കരിവാളിപ്പ് ഒക്കെ മാറി നിറം ഒക്കെ വച്ചു എങ്കിലും കണ്ണുകളിൽ ആ പ്രതീക്ഷ കണ്ടില്ല. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. അന്ന് യാത്ര പറഞ്ഞു പിരിഞ്ഞു പിന്നെ കണ്ടിട്ടില്ല. ഇപ്പോൾ എവിടെയാണാവോ. ഒരു ഫോൺ നമ്പർ പോലുമില്ല.


സമർപ്പണം…. നെഞ്ചുപിളർന്ന പെണ്ണുങ്ങൾക്ക് വേണ്ടി….

കടപ്പാട്: മനോരമ ഓൺലൈൻ
💫💫💫💫💫💫💫💫💫💫💫

Advertisements

സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്

സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്

Advertisements

അമ്മ

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിൽ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകൾ കാണിച്ചു തരുന്ന അമ്മമാരിൽ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം.

ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാൻ, ധ്യാനകേന്ദ്രത്തിൽ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാൻ വേണ്ടിയാണ് മക്കൾ പോകുന്നത്. സ്നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തിൽ മക്കളോട് തീർത്തു പറയുകയാണ്. തനിക്ക് മാറി നിൽക്കാൻ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും പറഞ്ഞു മക്കളെ തിരിച്ചയക്കുന്ന അമ്മ നമ്മുടെ സിനിമാ രീതികൾ വെച്ചായാലും ജീവിതം വെച്ചായാലും ബോബി പറയുംപോലെ എന്തൊരു കണ്ണിൽ ചോരയില്ലാത്ത സാധനമാണെന്ന് പറഞ്ഞു പോകും.

അവർ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകൻ സജി അപ്പോൾ പറയുന്നുണ്ട്.
“പ്രാകരുത്… അവർ നിന്നെക്കൊണ്ടൊക്കെ ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… ആവാഞ്ഞിട്ടാണ്.. അവർ അടുത്തു വരുമ്പോൾ അമൃതാഞ്ജന്റെ മണമാണ്… വേദന കൊണ്ടാണ്…. അവർക്ക് ആവാഞ്ഞിട്ടാണ്”

‘Home’ സിനിമയിലെ കുട്ടിയമ്മയും ഇതുപോലെ ഒരമ്മയാണ്. മുട്ടുവേദന കാരണം സ്റ്റെപ്പ് പോലും കയാറാനാവാതെ പ്രയാസപ്പെടുന്ന, എന്നാൽ മുകൾ നിലയിൽ കിടക്കുന്നിടത്തെ ഫാൻ ഓഫാക്കാൻ പോലും താഴെയുള്ള അമ്മയെ വിളിക്കുന്ന ടീനേജുകാരനായ മകനുള്ള അമ്മ. സിനിമയിൽ മുട്ടുവേദന കൊണ്ട് പ്രയാസപ്പെട്ടിട്ടും വീട്ടുജോലികൾ ചെയ്യാൻ ഓടിനടക്കുന്ന ആ അമ്മയും, മടിയനും അലസനുമായ ആ മകനും നമ്മെ ചിരിപ്പിച്ചെങ്കിലും. നമ്മുടെയൊക്കെ വീടുകളിൽ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്.

ആശുപത്രിയിൽ പോയി നോക്കിയാൽ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാർ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിർബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിൻ കില്ലറുകളിൽ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി….

പഠിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള കർത്തവ്യം എന്ന് കുട്ടികളും, അതിനൊരു തടസ്സവും ആകരുത് എന്ന് രക്ഷിതാക്കളും ഉറപ്പിച്ചു പോയ കാലത്ത് ഇങ്ങനെ ആവുന്നതിൽ ആശ്ചര്യമില്ല. പഠിപ്പും അറിവും കൂടുമ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തിയില്ലാത്ത, അലസരായ ഒരു തലമുറ കൂടിയാണ് വളർന്നു വളരുന്നത്. മൊബൈലിൽ ലോകത്തിലെ സർവ്വ സംഗതികളും അറിയുമെങ്കിലും അടുത്ത കടയിൽ പോയി ഒരു സാധനം ശരിയായി വാങ്ങി വരാൻ പ്രാപ്തിയില്ലാത്ത, എന്തെങ്കിലും ഒരു പ്രശ്നം നേരിടാൻ കഴിയാത്ത മക്കളുണ്ട് എമ്പാടും.

രവീന്ദ്രനാഥടാഗോറിന്റെ ‘റായ്ചരൻ’ എന്ന കഥയിലെ കുട്ടിയെ പോലെ താൻ പ്രഭുകുമാരൻ ആണെന്ന മട്ടിലാണ് പല കുട്ടികളും വളരുന്നത്. മാതാപിതാക്കൾ തങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരേണ്ട ഒപ്പം തങ്ങളുടെ പണികൾ കൂടി ചെയ്യേണ്ട വേലക്കാരും!.

മക്കളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പോലും അറിയാത്ത, കർക്കശക്കാരായ തലമുറയിൽ നിന്നും പുതിയ തലമുറയിലേക്ക് എത്തിയപ്പോൾ സ്നേഹവും വാത്സല്യവും കൂടി മക്കളോടുള്ള ഒരുതരം വിധേയത്വത്തിന്റെ മട്ടിൽ എത്തിപ്പോയോ എന്ന് തോന്നും.

പ്രയാസങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാത്ത ഒരുപാട് രക്ഷിതാക്കളുണ്ട്. ശരിക്കും മക്കളോടും തങ്ങളോട് തന്നെയും ചെയ്യുന്ന ദ്രോഹമാണ്.

വീട്ടുജോലികൾ ചെയ്യുന്നതും കടയിൽ പോകുന്നതും പറമ്പിലെ പണികളിൽ സഹായിക്കുന്നതുമൊക്കെ പഠനം തന്നെയാണ്. പുസ്തകമില്ലാതെ ജീവിതത്തിൽ എന്നെന്നേക്കും ഉപകരിക്കുന്ന പാഠങ്ങൾ. ആ അനുഭവങ്ങളിലൂടെ ലഭിക്കുന്ന അറിവും കരുത്തും ചെറുതല്ല. ഒരു വെയിലിലും വാടിപ്പോകാതെ വളരും.

‘എള്ളിലെ കല്ല് നീക്കാതെ’ മടിയന്മാരും അലസന്മാരുമായി മക്കൾ വളരുമ്പോൾ ഓരോ വീടിനകത്തും അമൃതാഞ്ജൻ മണമുള്ള അമ്മമാർ ഏറുകയാണ്. മക്കളുടെ പഠനത്തിന് കാവലിരുന്നു ഉറക്കമൊഴിച്ചും, മക്കൾക്കായി നല്ലതൊരുക്കി ബാക്കി വരുന്നത് വല്ലതും വാരിവലിച്ചു തിന്നും ചിലപ്പോൾ വീണ്ടും ഉണ്ടാക്കാൻ മടിച്ചു പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നും….

ഒരുപാട് ദൂരെയൊന്നും പോകണ്ട. നമ്മുടെയൊക്കെ വീടകങ്ങളിലുണ്ട്….
കണ്ടറിയാൻ മക്കൾക്ക് കഴിയണം എന്നില്ല. അവരുടെ ഒരു കൈ സഹായം കൂടിയുണ്ടെങ്കിൽ ഓരോ വീടകവും സ്വർഗ്ഗമാകും. വീടിനുപരിക്കാത്തവർ എങ്ങനെയാണ്…

ചെറുപ്പത്തിലേ താങ്ങാനാവാത്ത പണികളും മക്കളെ ചൊല്ലിയുള്ള പിരിമുറുക്കവും ആധിയും പേറി ശരീരവും മനസ്സും തകർന്നു രോഗികൾ ആയിത്തീരുകയാണ് പല അമ്മമാരും. ചീഞ്ഞു വളമാകേണ്ടവരല്ല ഒരമ്മയും.

പഠപുസ്തകങ്ങളിലും വെബ്‌സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക.

Advertisements

അമേരിക്ക നമുക്കൊരു പാഠമാകട്ടെ

അമേരിക്ക നമുക്കൊരു പാഠമാകട്ടെ !!!

🫂 വീട്ടിലെ പാചകം നിർത്തിയപ്പോൾ അമേരിക്കയിൽ എന്താണ് സംഭവിച്ചത്?

🫂 1980കളിലെ പ്രശസ്ത അമേരിക്കൻ സാമ്പത്തിക വിദഗ്ധർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി “അടുക്കള സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു, പ്രായമായവർ ശിശു സംരക്ഷണം സർക്കാരിന് നൽകിയാൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും അതിന്റെ പ്രസക്തിയും ഇല്ലാതാകും. ”എന്നാൽ വളരെ കുറച്ച് ആളുകൾ അവരുടെ ഉപദേശം ശ്രദ്ധിച്ചു. മറ്റുള്ളവർ വീട്ടിൽ പാചകം നിർത്തി. പുറത്തുനിന്ന് ഓർഡർ ചെയ്യുന്ന ശീലം വളർത്തി.

വിദഗ്ധർ മുന്നറിയിപ്പ് നൽകിയതുപോലെ അമേരിക്കൻ കുടുംബങ്ങളുടെ ഏതാണ്ട് വംശനാശത്തിലേക്ക് നയിച്ചു. സ്നേഹത്തോടെ പാചകം ചെയ്യുക എന്നാൽ കുടുംബത്തെ വാത്സല്യത്തോടെ ബന്ധിപ്പിക്കുക എന്നതാണ്. പാചകം ഒരു കല മാത്രമല്ല. കുടുംബ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ്. അടുക്കള ഇല്ലെങ്കിൽ ഒരു കിടപ്പുമുറി മാത്രം, അതൊരു കുടുംബമല്ല, ഹോസ്റ്റലാണ്..

അടുക്കള അടച്ച് കിടപ്പുമുറി മാത്രം മതിയെന്ന് കരുതുന്ന അമേരിക്കൻ കുടുംബങ്ങളുടെ കാര്യമോ?.

🫂 1971-ൽ, യു.എസിലെ 71 ശതമാനം കുടുംബങ്ങളിലും കുട്ടികളുള്ള ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.

🫂 2020 ആകുമ്പോഴേക്കും ഇത് 20 ശതമാനമായി കുറഞ്ഞു. അന്ന് ജീവിച്ചിരുന്ന കുടുംബങ്ങൾ ഇന്ന് നഴ്സിംഗ് ഹോമുകളിൽ (വൃദ്ധസദനങ്ങളിൽ) താമസിക്കുന്നു.

🫂 യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഇപ്പോൾ ഒറ്റപ്പെട്ട കുടുംബങ്ങളിൽ 15 ശതമാനം സ്ത്രീകളും, 12 ശതമാനം പുരുഷന്മാരുമാണ്

🫂 19% വീടുകളും അച്ഛന്റെയോ അമ്മയുടെയോ ഉടമസ്ഥതയിലുള്ളതാണ്.

🫂 6% കുടുംബങ്ങൾ ആണ്-പെൺ അഭയകേന്ദ്രങ്ങളാണ് (ഒരുമിച്ചു താമസിക്കുന്നത്).

🫂 ഇന്ന് ജനിക്കുന്ന കുട്ടികളിൽ 41% അവിവാഹിതരായ സ്ത്രീകൾക്ക് ജനിച്ചവരാണ്. ഇവരിൽ പകുതിയും സ്‌കൂളിൽ പോകുന്ന പെൺകുട്ടികളാണ്

🫂 അമേരിക്കയിലെ ആദ്യ വിവാഹങ്ങളിൽ 50 ശതമാനവും ഈ കുഴപ്പം കാരണം വിവാഹമോചനത്തിൽ അവസാനിക്കുന്നു.

🫂 രണ്ടാം വിവാഹങ്ങളുടെ 67%, ഒപ്പം 74% മൂന്നാം വിവാഹങ്ങളും പ്രശ്‌നകരമാണ്.

🫂 അടുക്കളയും കിടപ്പുമുറിയും ഇല്ലെങ്കിൽ ദാമ്പത്യത്തിന്റെ തകർച്ചയുടെ ഉദാഹരണമാണ് അമേരിക്ക.

🫂 കുടുംബങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ശരീരം തടിക്കുന്നതിന് കാരണമാകുന്നു. അണുബാധയ്ക്കും അനാവശ്യ ചെലവുകൾക്കും അതിനാൽ അടുക്കളയിൽ പാചകം ചെയ്യുന്നത് മാത്രമല്ല കുടുംബത്തിന്റെ ക്ഷേമത്തിന് കാരണം. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് നമ്മുടെ വീട്ടിലെ മുതിർന്നവർ പുറത്ത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ/ഒഴിവാക്കാൻ ഉപദേശിച്ചത് എന്നാൽ ഇന്ന് ഞമ്മൾ ഞമ്മളുടെ കുടുംബത്തോടൊപ്പം റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നു… “സ്വിഗ്ഗി, സൊമാറ്റോ, യൂബർ ഈറ്റ്‌സ് പോലെ ഓൺലൈനിൽ ഓർഡർ ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു, ഉയർന്ന വിദ്യാഭ്യാസമുള്ള ഇടത്തരക്കാർക്കിടയിൽ പോലും ഫാഷനായി മാറുകയാണ് ഈ ശീലം. ഭാവിയിൽ വിൽ ഇതൊരു ദുരന്തമായിരിക്കും…

നാം എന്ത് കഴിക്കണം എന്ന് മനഃശാസ്ത്രപരമായി തീരുമാനിക്കുന്ന ഓൺലൈൻ കമ്പനികൾ ആണ്… നമ്മുടെ പൂർവ്വികർ തീർത്ഥാടനത്തിനും പുറപ്പാടിനും പോകുന്നതിന് മുമ്പ് പാചകം ചെയ്ത് കൊണ്ടുപോകാറുണ്ടായിരുന്നു. അത്രയേറെ അവർ വീട്ടിലെ ഭക്ഷണത്തെ സ്നേഹിച്ചിരുന്നു. അതിനാൽ വീട്ടിൽ പാചകം ചെയ്യുക, ഒരുമിച്ച് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക

Author: Unknown | Source: WhatsApp 

Advertisements

FULL BASEMENT TOUR || 2022

FULL BASEMENT TOUR || 2022

Advertisements

I hope you enjoy this full basement tour all of my other home tours are below.

My Prayer Room Tour https://youtu.be/shCet5hRMh8
My Kitchen & living room Tour (main floor) https://youtu.be/aSe87rO5kOU
My Bedroom and bathroom Tour (top floor) https://www.youtube.com/watch?v=gWfK9…

Catholic DISCOUNT Codes
15% off ENTIRE order of Catholic Company with promo code catholicmom
https://www.catholiccompany.com/
Catholic DISCOUNT Codes
10% off Entire order of Stay Close to Christ with Promo code CATHOLICMOM10
https://stayclosetochrist.com/collect…

🌸 My Website
https://acatholicmomslife.com/
🌸Support My Work:
https://www.patreon.com/acatholicmoms…
🌸Instagram:
https://www.instagram.com/acatholicmo…
🌸Facebook:
https://www.facebook.com/acatholicmom…
🌸Pinterest:
https://www.pinterest.com/acatholicmo…
🌸MY STORE:
https://www.amazon.com/shop/acatholic…

WRITE TO ME
Heather Johnson
PO BOX 76
North Branch, MN 55056

Thank you for supporting this channel by shopping through all these links
🌸MY ETSY SHOP https://www.etsy.com/shop/ACatholicMo…

Most Asked Questions
Are you going to have more children?
It’s 100% up to God, all my trust is in him😁

What are the best Catholic Books that you would recommend?
I have a video that has my all time favorite books:) https://www.youtube.com/watch?v=RsVeu…

Where is the music from your videos from?
https://artlist.io/

Where did you get your Miraculous Medal?
Here are links to my Silver medals https://amzn.to/3izHsWO

How Can I learn the Rosary?
Easiest way is to pray with a video or app I will link my Rosary videos here
https://www.youtube.com/playlist?list…

I want to be Catholic! What do I do?
Ask to join RCIA classes at your nearest Catholic Chruch:) Here are some videos that might help you get a jump start https://www.youtube.com/playlist?list… learn more about the Catholic faith

I want to be A Catholic YouTuber what is your advice?
Pray! Ask God what he is asking of you! Here are my videos for people who want to start a Catholic Youtube channel https://www.youtube.com/playlist?list…

If you are looking for more Catholic rescourses check out these links
Catholic Answers https://www.youtube.com/user/catholiccom
Relevant radio https://relevantradio.com/
EWTN is Catholic TV on Cable http://www.ewtn.com/
Patrick Madrid http://patrickmadrid.com/

Thinking about being Catholic playlist
https://www.youtube.com/watch?v=yIiyW…

Video for confession
https://www.youtube.com/watch?v=5tL92…

A Little About Me & This Channel
Hello thanks for stopping by my channel! I’m Heather and I’m a Catholic wife and mom of 3 young boys and 2 girls! I hope my channel will inspire others to grow more in love with God! I try to keep it positive and bring Joy to others here on this channel! I will be sharing all kind of videos from faith, mommy tips and tricks, testimonies, NFP, lifestyle, family and even some Catholic family vlogs here and there. Hope you enjoy! God bless you!

#catholiclife #catholicmom #Catholic

* some links above are affiliate links.

Advertisements

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്

കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്.

ഭഗവാനെ. ഒന്നും വരുത്തല്ലേ.

മൂകമായി പ്രാർത്ഥിച്ചു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിലേക്ക് തന്നെ നോക്കി.

ഗുഡ് മോർണിംഗ് ഡിയർ ഫ്രണ്ട്‌സ്.

മനോഹരമായി ചിരിച്ചു കൊണ്ട് കളക്ടർ സദസ്സിനെ അഭിസംബോധന ചെയ്തു.

എല്ലാവരും കളക്ടറെ തന്നെ നോക്കി ഇരിക്കുകയാണ്.

വളരെ മെലിഞ്ഞു കഴുത്തൊപ്പം വെട്ടിയ മുടിയും നീണ്ടു മെലിഞ്ഞ കഴുത്തുമുള്ള ഒരു നാടൻ പെണ്ണ്. നരച്ച ഒരു കോട്ടൺ സാരിയാണ് വേഷം. ചെറിയ മുഖത്തെ വലിയ കണ്ണുകൾ മറച്ചു കൊണ്ട് കറുത്ത ഫ്രെയിം ഉള്ള കണ്ണട ധരിച്ചിരിക്കുന്നു. ഇരുണ്ട നിറമുള്ള മുഖത്തെ വെളുത്ത പല്ലുകൾ അല്പം പുറത്തേക്ക് തള്ളിയിരിക്കുന്നു.

ഇതിനുമൊക്കെ അപ്പുറത്ത് കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്.

ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു.

നിങ്ങളുടെ മനസ്സുകളിൽ എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉണ്ടെന്നു എനിക്ക് തോന്നുന്നു. എന്തായാലും ചോദിക്കാം.

സദസ്സിലെ പിറുപിറുക്കലുകൾ കേട്ട് ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു.

മാഡത്തിന്റെ പേരെന്താ ഇങ്ങനെ?.

ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വായാടി ഹിബയാണ് അത്‌ ചോദിച്ചത്.

എന്റെ പേര് റാണി എന്നാണ്. സോയമോയി എന്റെ കുടുംബ പേരാണ്. ഞാൻ ജാര്ഖണ്ഡ് സ്വദേശിനിയാണ്.

ഓഹ്. നമ്മുടെ ധോണിയുടെ നാട്.

പെട്ടെന്നാരോ വിളിച്ചു പറഞ്ഞു.

അതെ. ധോണിയുടെ ജാർഖണ്ഡ് തന്നെ. ധോനിയെ നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാണെന്നു തോന്നുന്നു.

എനിക്ക് കൊഹ്‌ലിയെ ആണ് ഇഷ്ടം.

മറ്റാരോ ഉടനെ വിളിച്ചു പറഞ്ഞു. കോറസ്സായി ഓരോരോ പേരുകൾ ഓരോരുത്തരായി വിളിച്ചു പറയാൻ തുടങ്ങി. സദസ്സ് ആകെ ശബ്ദമുഖരിതമായി.

സൈലെൻസ് പ്ലീസ്.

വിദ്യ മിസ്സ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. സദസ്സ് പൊടുന്നനെ നിശബ്ദമായി.

സോറി മാഡം.

വിദ്യ മിസ്സ്‌ അവരുടെ നേരെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു.

ഇട്സ് ഓക്കേ.

പുഞ്ചിരിച്ചു കൊണ്ട് കളക്ടർ പറഞ്ഞു.

ഇനി മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?.

സദസ്സിൽ നിന്നും നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു.

ചോദിക്കൂ കുട്ടീ.

മാഡം എന്താണ് മുഖത്തു മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത്?.

കളക്ടറുടെ മുഖം പെട്ടെന്ന് വിവർണ്ണമായി. മെലിഞ്ഞ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. മുഖത്തെ പുഞ്ചിരി മാഞ്ഞു പോയി. സദസ്സ് പെട്ടെന്ന് നിശബ്ദമായി.

അവർ മേശപ്പുറത്തു വെച്ചിരുന്ന വെള്ളക്കുപ്പി തുറന്നു അല്പാല്പമായി വെള്ളം കുടിച്ചു. പിന്നെ ചോദിച്ച കുട്ടിയോട് മെല്ലെ ഇരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ മെല്ലെ പറയാൻ തുടങ്ങി.

ഒരു കുഴപ്പം പിടിച്ച ചോദ്യമാണ് കുട്ടി ചോദിച്ചിരിക്കുന്നത്. ഒറ്റ വാക്കിൽ ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ഒന്നാണ് അത്‌. അതിന്റെ ഉത്തരമായി എന്റെ ജീവിത കഥ തന്നെ നിങ്ങളോട് പറയേണ്ടതുണ്ട്. നിങ്ങളുടെ വിലപ്പെട്ട ഒരു പത്തു മിനുട്ട് എന്റെ കഥക്കായി നിങ്ങൾ മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ ഞാൻ പറയാം.

തയ്യാറാണ്.

സദസ്സ് ഒന്നടങ്കം പറഞ്ഞു.

വളരെ നന്ദി.

ഞാൻ റാണി. നിങ്ങൾ പറഞ്ഞ ധോണിയുടെ ജാർഖണ്ഡ് സ്വദേശിനിയാണ് ഞാനും. അദ്ദേഹം റാഞ്ചിയിൽ നിന്നാണ്. ഞാൻ ആദിവാസി മേഖലയിൽ നിന്നും. അദ്ദേഹത്തിന്റെ നാട്ടിൽ 76 ശതമാനം സാക്ഷരത ആണെങ്കിൽ എന്റെ നാട്ടിൽ അത്‌ വട്ട പൂജ്യമാണ്. അപ്പൊ നിങ്ങൾക്ക് മനസ്സിലായി കാണും എന്റെ നാടിന്റെ സ്ഥിതി എന്താണെന്ന്.

റാണി ഒന്ന് നിർത്തി സദസ്സിനെ നോക്കി. അതീവ ശ്രദ്ധയോടെ റാണിയുടെ സ്ഫുടമായ ഇംഗ്ലീഷ് കേട്ട് ഇരിക്കുകയാണ് അവർ.

മൈക്ക മൈൻസുകൾ നിറഞ്ഞ കോഡെർമ ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു എന്റെ ജനനം.

എന്റെ അച്ഛനും അമ്മയും മൈൻസിലെ ജോലിക്കാർ ആയിരുന്നു. എനിക്ക് മേലെ രണ്ട് ചേട്ടന്മാരും താഴെ ഒരു അനിയത്തിയും ഉണ്ടായിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൊച്ചു കൂരയിൽ ആയിരുന്നു ഞങ്ങളുടെ താമസം.

മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടായിരുന്നു എന്റെ അച്ഛനമ്മമാർ തുച്ഛമായ വേതനത്തിന് മൈൻസുകളിൽ ജോലി ചെയ്തിരുന്നത്. വളരെ കുഴപ്പം പിടിച്ച ഒരു ജോലി ആയിരുന്നു അത്‌.

എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും രണ്ടു ചേട്ടന്മാരും ഓരോ അസുഖങ്ങളുമായി കിടപ്പിലായത്. മൈൻസുകളിലെ മാരകമായ മൈക്ക പൊടി ശ്വസിച്ചാണ് അസുഖം ഉണ്ടായത് എന്ന അറിവ് അക്കാലത്തു അവർക്ക് ഉണ്ടായിരുന്നില്ല.

എനിക്ക് അഞ്ചു വയസ്സ് ആവുമ്പോഴാണ് ചേട്ടന്മാർ അസുഖം മൂർച്ഛിച്ചു മരിച്ചു പോയത്.

ഒരു ചെറിയ ഇടർച്ചയോടെ റാണി സംസാരം നിർത്തി കൈലേസു കൊണ്ട് നിറഞ്ഞ കണ്ണുകൾ ഒപ്പി.

മിക്ക ദിവസങ്ങളിലും പച്ച വെള്ളവും ഒന്നോ രണ്ടോ റൊട്ടിയും ആയിരുന്നു ഞങ്ങളുടെ ഭക്ഷണം. രോഗം മൂർച്ഛിച്ചു പട്ടിണി കിടന്നാണ് എന്റെ രണ്ടു ചേട്ടന്മാരും ഈ ലോകം വിട്ടു പോയത്. എന്റെ ഗ്രാമത്തിൽ ഒരു ഡോക്ടർ പോയിട്ട് സ്കൂളിന്റെ പടി കടന്നവർ കൂടെ ഉണ്ടായിരുന്നില്ല. സ്കൂളോ ആശുപത്രിയോ എന്തിനു പേരിനു പോലും ഒരു കക്കൂസ് പോലുമില്ലാത്ത വൈദ്യുതി എത്താത്ത ഒരു ഗ്രാമം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുമോ?.

സദസ്സ് മുഴുവൻ മിണ്ടാട്ടമില്ലാതെ ഇരിപ്പാണ്.

ഒരു ദിവസം പട്ടിണി കിടന്നു എല്ലും തോലുമായ എന്റെ കൈ പിടിച്ചു അച്ഛൻ ഏന്തി വലിഞ്ഞു നടന്നു ചെന്നത് തകര ഷീറ്റ് കൊണ്ട് മറച്ച ഒരു വലിയ ഖനിയിൽ ആണ്.

കാലപ്പഴക്കം കൊണ്ട് കുപ്രസിദ്ധി ആർജിച്ച ഒരു മൈക്ക മൈൻസ് ആയിരുന്നു അത്‌.

മൈക്ക കുഴിച്ചെടുത്തു കുഴിച്ചെടുത്തു പാതാളം വരെ താണ് പോയ പുരാതനമായ ഒരു ഖനി. ഏറ്റവും അടിയിലുള്ള കഷ്ടിച്ച് നൂണ്ടു പോകാവുന്ന ചെറിയ ഗുഹകളിലൂടെ ഇഴഞ്ഞു ചെന്നു മൈക്ക അയിരുകൾ ശേഖരിക്കുന്ന ജോലിയായിരുന്നു എനിക്ക്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾക്ക് മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ.

ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാൻ വയറു നിറച്ചു റൊട്ടി കഴിച്ചത്. പക്ഷെ അന്ന് ഞാൻ ഛർദിച്ചു പോയി.

ഒന്നാം ക്ലാസ്സിൽ പഠിക്കേണ്ട പ്രായത്തിൽ ഞാൻ വിഷപൊടികൾ ശ്വസിച്ചു പേടിപ്പെടുത്തുന്ന ഇരുട്ടറകളിലൂടെ നൂഴ്ന്നു മൈക്ക വാരി എടുക്കുകയായിരുന്നു.

ഇടക്കിടെ ഉണ്ടാവുന്ന മണ്ണിടിച്ചിലിൽ നിര്ഭാഗ്യവാന്മാരായ കുട്ടികൾ മരിച്ചു പോവുന്നത് അവിടെ പതിവായിരുന്നു. പിന്നെ ഇടക്കിടെ ചിലർ മാരകമായ അസുഖങ്ങളാലും.

എട്ടു മണിക്കൂർ ജോലി ചെയ്താലാണ് ഒരു നേരത്തെ റൊട്ടി വാങ്ങാനുള്ള കാശെങ്കിലും കിട്ടുന്നത്. പട്ടിണിയും വിഷപുകയും കാരണം ഞാൻ ഓരോ ദിവസവും മെലിഞ്ഞു ഉണങ്ങി കൊണ്ടിരുന്നു.

ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ഖനിയിലെ ജോലിക്ക് പോവാൻ തുടങ്ങി. അല്പം അസുഖം ഭേദമായ ഉടനെ അച്ഛനും അമ്മയും ഞാനും അനിയത്തിയും കൂടി ജോലി ചെയ്തു പട്ടിണി ഇല്ലാതെ കഴിയാം എന്ന ഒരു നില വന്നു.

പക്ഷെ വിധി മറ്റൊരു രൂപത്തിൽ ഞങ്ങളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. വല്ലാത്ത പനി കാരണം ഞാൻ ജോലിക്ക് പോവാത്ത ഒരു ദിവസം പെട്ടെന്ന് മഴ പെയ്തു. ഖനിയുടെ അടിത്തട്ടിൽ ജോലി ചെയ്യുന്നവരുടെ മുൻപിൽ ഖനി ഇടിഞ്ഞു നൂറോളം ആളുകൾ മരിച്ചു പോയി. കൂട്ടത്തിൽ എന്റെ അച്ഛനും അമ്മയും അനിയത്തിയും.

റാണിയുടെ ഇരു കണ്ണുകളിലൂടെയും കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി. സദസ്സിലുള്ള എല്ലാവരും ശ്വസിക്കാൻ പോലും മറന്നു നോക്കി നിൽക്കുകയായിരുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
എനിക്കന്നു കേവലം ആറു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം.

ഒടുവിൽ ഞാൻ സർക്കാരിന്റെ അഗതി മന്ദിരത്തിൽ എത്തിച്ചേർന്നു. അവിടെ എനിക്ക് വിദ്യാഭ്യാസം കിട്ടി. എന്റെ ഗ്രാമത്തിൽ നിന്നും ആദ്യമായി ഞാൻ അക്ഷരങ്ങൾ പഠിച്ചു. ഒടുക്കം ഇതാ കളക്ടറായി നിങ്ങളുടെ മുൻപിലും.

ഇതും ഞാൻ മേക്കപ്പ് ഉപയോഗിക്കാത്തതും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും നിങ്ങളുടെ സംശയം.

സദസ്സിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട് അവർ തുടർന്നു.

അന്ന് ഇരുട്ടിലൂടെ ഇഴഞ്ഞിഴഞ്ഞു ഞാൻ ശേഖരിച്ച മൈക്ക മുഴുവൻ ഉപയോഗിക്കുന്നത് മേക്കപ്പ് സാധനങ്ങളിലാണെന്നു പിന്നെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

ഒന്നാം തരം പിയർസെന്റ് സിലിക്കേറ്റ് ധാതുക്കൾ ആണ് മൈക്ക. നിരവധി വലിയ കോസ്മെറ്റിക് കമ്പനികൾ ഓഫർ ചെയ്യുന്ന മിനറൽ മേക്കപ്പുകളിൽ നിങ്ങളുടെ ചർമത്തിനു തിളക്കമേറ്റുന്നത് ഇരുപതിനായിരത്തോളം കൊച്ചു കുട്ടികൾ സ്വന്തം ജീവൻ പണയപ്പെടുത്തി വാരി എടുക്കുന്ന പല നിറങ്ങളിലുള്ള മൈക്ക ആണ്.

കരിഞ്ഞു പോയ അവരുടെ സ്വപ്നങ്ങളും പൊലിഞ്ഞു പോയ അവരുടെ ജീവനും പാറക്കൂട്ടങ്ങൾക്കിടയിൽ ചതഞ്ഞരഞ്ഞ അവരുടെ മാംസവും ചോരയും ചേർന്നാണ് നിങ്ങളുടെ കവിളുകളിൽ റോസാപ്പൂവിന്റെ മൃദുലത വിരിയിക്കുന്നത്.

കോടിക്കണക്കിനു ഡോളർ മൂല്യമുള്ള മൈക്കയാണ് ഇന്നും ഖനികളിൽ നിന്നും കുഞ്ഞിക്കൈകൾ വാരി എടുക്കുന്നത്. നമ്മുടെ ഒക്കെ സൗന്ദര്യത്തിനു മാറ്റ് കൂട്ടാൻ.

ഇനി നിങ്ങൾ പറയൂ.

ഞാൻ എങ്ങനെയാണ് എന്റെ മുഖത്ത് മേക്കപ്പ് സാധനങ്ങൾ പുരട്ടുക?. പട്ടിണി കിടന്നു മരിച്ചു പോയ സഹോദരങ്ങളുടെ ഓർമയിൽ ഞാൻ എങ്ങനെയാണു വയർ നിറച്ചു ഭക്ഷണം കഴിക്കുക?. കീറി പറിയാത്ത തുണി സ്വപ്നം പോലും കാണാത്ത എന്റെ അമ്മയുടെ ഓർമയിൽ ഞാൻ എങ്ങനെ ആണ് വില കൂടിയ പട്ടു വസ്ത്രങ്ങൾ ധരിക്കുക?.

സദസ്സ് മുഴുവൻ സ്തംഭിച്ചു ഇരിക്കുകയാണ്.

എന്നെ ശ്രവിച്ചതിനു നന്ദി.

ഒരു ചെറുപുഞ്ചിരിയോടെ നിറഞ്ഞ മിഴികൾ തുടക്കാതെ തല ഉയർത്തി പിടിച്ചു അവർ നടന്നു നീങ്ങുമ്പോൾ അറിയാതെ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്നു.

അവരുടെ ഒക്കെ മിഴികളിൽ നിന്നും ഒലിച്ചിറങ്ങിയ ചുടുകണ്ണീരിൽ മുഖത്തെ മേക്കപ്പുകൾ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോൾ.
………………………….
(അവസാനിച്ചു ).

( ഏറ്റവും ഗുണ നിലവാരം കൂടിയ മൈക്ക കുഴിച്ചെടുക്കുന്നത് ഇപ്പോഴും ജാർഖണ്ഡ് നിന്നാണ്. 20,000 അധികം കൊച്ചു കുട്ടികൾ പഠിക്കാൻ പോവാതെ അവിടെ ജോലി ചെയ്യുന്നു. ചിലർ മണ്ണിടിഞ്ഞും ചിലർ അസുഖങ്ങൾ ബാധിച്ചും വാടി കരിഞ്ഞു പോവുന്നു.

നമ്മുടെ മുഖം തിളങ്ങാൻ വേണ്ടി കൊഴിഞ്ഞു പോയ ആ കുസുമങ്ങൾക്ക് ആദരാഞ്ജലികൾ. )

എസ്.കെ

Advertisements

Know your Parents

Know your Parents: (KYP)

Brilliant Message!!

One who loves till her eyes close, is your Mother.
One who loves without an expression in his eyes, is your Father.
__________
Mother – Introduces you to the world.
Father – Introduces the world to you.
_________
Mother : Gives you life.
Father : Gives you living.
__________
Mother : Makes sure you are not starving.
Father : Makes sure you know the value of starving.
__________
Mother : Personifies Care.
Father: Personifies Responsibility.
__________
Mother : Protects you from a fall.
Father : Teaches you to get up from a fall.
__________
Mother : Teaches you walking.
Father : Teaches you walk of life.
__________
Mother : Teaches from her own experiences.
Father : Teaches you to learn from your own experiences.
__________
Mother : Reflects Ideology.
Father : Reflects Reality.
_________
Mother’s love is known to you since birth.
Father’s love is known when you become a Father.
_________
Mother loves from Heart.
Father loves from Brain.

🙏 Dedicated to all parents. 🙏

Advertisements

പുതുവത്സര ആശംസകൾ

❤️ പുതുവത്സര ആശംസകൾ 2022 ❤️

A. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ :

(1) ഉപ്പ്
(2) പഞ്ചസാര
(3) പാൽപ്പൊടി


B. വർദ്ധിപ്പിക്കേണ്ടുന്ന മൂന്നു കാര്യങ്ങൾ:

(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ


C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:

(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക

D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:

(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ

E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:

(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക

F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:

(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.

(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത്

(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത്

(4) ദൈവത്തോട് പ്രാർത്ഥിക്കുവാന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.

സ്വയം ശ്രദ്ധിക്കുക…… ചെറുപ്പമായി തുടരുക….. !!

5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!

6. നേരിട്ട് ബാധിക്കാത്ത
ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!

7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!

8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!

9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!

10. ക്ഷമിക്കാൻ ശ്രമിക്കുക!

11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!

12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!

13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!

14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!

ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!


✨ HAPPY NEW YEAR✨

Advertisements

കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി

“കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കറുത്ത ഡ്രോംഗോ മാത്രമാണ്.
അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു.
എന്നിരുന്നാലും, കഴുകൻ പ്രതികരിക്കുകയോ ഡ്രോംഗോയുമായി യുദ്ധം ചെയ്യുകയോ ഇല്ല.
ഡ്രോംഗോയ്‌ക്കൊപ്പം സമയവും ഊർജ്ജവും കളയില്ല.
അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു.

ഉയരത്തിൽ , ഡ്രാങ്കോയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ഓക്സിജന്റെ അഭാവം മൂലം ഡ്രോംഗോ ഒടുവിൽ വീഴുന്നു.

എല്ലാ യുദ്ധങ്ങളും നിങ്ങൾ പ്രതികരിക്കേണ്ടതില്ല.
എല്ലാ വാദങ്ങൾക്കും വിമർശകർക്കും നിങ്ങൾ പ്രതികരിക്കാനോ മറുപടി നൽകാനോ ആവശ്യമില്ല.
Choose your battle wisely ….

നമ്മുടെ നിലവാരം ഉയർത്തുക . അവയുമായി തർക്കിച്ചു സമയം പാഴാക്കുന്നത് നിർത്തുക.
അവയെ നിങ്ങളുടെ ഉയരത്തിലേക്ക് കൊണ്ടുപോകുക, അവ മങ്ങിപ്പോകും.

ശത്രു നിങ്ങളുടെ മുതുകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം …
എന്നാൽ ഓർക്കുക, കാലം എല്ലാവർക്കും അവസരങ്ങൾ നൽകുന്നു…

നിങ്ങളുടെ “ഉയർന്ന ഉദ്ദേശ്യം” നിങ്ങളെ ഉയരത്തിലേക്ക് കൊണ്ടുപോകട്ടെ, അവിടെ ശത്രുക്കൾക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ബുദ്ധിമുട്ടാണ്!

നമ്മൾ ആരെയും ചെറുതാക്കാൻ സമയം ചെലവാക്കേണ്ടതില്ല…
നമ്മൾ സ്വയം വലുതാവാൻ സമയം ചെലവാക്കിയാൽ മതി.
അവർ താനെ ചെറുതായിക്കൊള്ളും…
ഇത് ദൈവനിശ്ചയമാണ്…..

Advertisements

മനുഷ്യൻ

മനുഷ്യൻ

🎯 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

🎯 കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

🎯 ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

🎯 .ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ…? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക…

🎯 എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

🎯 ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

🎯 പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും… (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

🎯 ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

🎯 ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

🎯 എപ്പോഴും, സഹായത്തിനു നന്ദി പറയുക

🎯 പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

🎯 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

🎯 ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

🎯 സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

🎯 മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

🎯 നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

🎯 ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.

🎯 മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..

🛑 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക… എപ്പോഴും നല്ലത് eye കോൺടാക്റ്റോട്
കൂടിയുള്ളതാണ്.

🛑.ചെറിയ ജോലിയും ,ചെറിയ ശമ്പളവും വാങ്ങുന്നവരുടെ എടുത്ത് വലിയ ശമ്പളം വാങ്ങുന്ന ജോലി ഉള്ളവർ തന്റെ ജോലിയും സുഖ സൗകാര്യങ്ങളും പറയരുത്

🎯 നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും…

Author: Unknown | Source: WhatsApp

Advertisements

The Great Indian Wedding | Your Stories EP- 53 | SKJ Talks | Big Fat Indian Marriage | Short Film

വിവാഹത്തിന്റെ ധുർത്ത് വ്യക്തമാക്കുന്ന ഈ വീഡിയോ കാണണം, ഷെയർ ചെയ്യണം

The Great Indian Wedding | Your Stories EP- 53 | SKJ Talks | Big Fat Indian Marriage | Short Film

Advertisements

വിവാഹത്തിന്റെ ധുർത്ത് വ്യക്തമാക്കുന്ന ഈ വീഡിയോ കാണണം, ഷെയർ ചെയ്യണം

ഒരു പരുന്തിനെ പോലെ ആവുക

ഒരു പരുന്തിനെ പോലെ ആവുക..

🔅 നിങ്ങൾക്ക് ഉയരങ്ങളെ കീഴടക്കണം എങ്കിൽ ഒരു പരുന്തായി മാറുവാൻ ശ്രമിക്കുക. ഒരിക്കലും ഒരു തത്തയാവാതിരിക്കുക. തത്ത ഒരുപാട് സംസാരിക്കും. എന്നാൽ അതിനൊരിക്കലും ഉയരത്തിൽ പറക്കാനാകില്ല. പരുന്ത് ഒരിക്കലും സംസാരിക്കില്ല പക്ഷേ അത് ഉയരങ്ങളെ കീഴടക്കും. ഒപ്പം മറ്റുള്ള പക്ഷികളുടെ രാജാവായി വാഴുകയും ചെയ്യുന്നു. വിജയിക്കാനായി ഒരു പരുന്തിൽ നിന്ന് പഠിക്കേണ്ട, നിങ്ങളുടെ ജീവിതത്തിലേക്ക് പകർത്തേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1) പരുന്ത് എപ്പോഴും ഒറ്റക്കാണ് പറക്കുക
പരുന്ത് എപ്പോഴും ഒറ്റക്കാണ് പറക്കുക ഒപ്പം മറ്റു പക്ഷികളെ അപേക്ഷിച്ച് വളരെ ഉയരത്തിലും. പരുന്ത് ഒരിക്കലും ചെറിയ പക്ഷികളോടൊപ്പം പറക്കാറില്ല. ഇതിൽ നിന്ന് വലിയൊരു പാഠം നിങ്ങൾക്ക് പഠിക്കാനുണ്ട്. എപ്പോഴും ഒറ്റക്ക് നടക്കുക. കാരണം ഈ സമയത്താണ് നിങ്ങൾക്ക് നിങ്ങളെ കണ്ടെത്തുന്നതിനുള്ള അവസരം ലഭിക്കുക.

2)പരുന്തിൻറെ കാഴ്ച വളരെ വ്യക്തമായിരിക്കും.
പരുന്തിന് അതിൻറെ ഇരയെ 5 കിലോമീറ്റർ ദൂരെ നിന്ന് വരെ കാണാനാകും. തന്റെ ഇരയെ പരുന്ത് ഒരിക്കൽ കണ്ടെത്തിയാൽ പിന്നെ വഴിയിൽ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും അതിനെ പിടികൂടാതെ ഒരിക്കലും പിൻമാറില്ല. ഇതുപോലെയായിരിക്കണം നിങ്ങളും ചെയ്യേണ്ടത്. നിങ്ങൾ ആദ്യം നിങ്ങളുടെ ലക്ഷ്യം കണ്ടെത്തൂ. അതിനു ശേഷം നിങ്ങളുടെ യാത്രയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ആ ലക്ഷ്യം നേടാതെ ഒരിക്കലും പിൻതിരിഞ്ഞു നടക്കരുത്.

3) പരുന്ത് എപ്പോഴും ജീവനുള്ള ഇരയെ മാത്രമാണ് ഭക്ഷിക്കുക.
പരുന്ത് എപ്പോഴും ജീവനുള്ള ഇരയെയാണ് തേടുന്നത്. അത് ഒരിക്കലും മരിച്ച ഇരയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കില്ല. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ ഭൂതകാലം എങ്ങനെയോ ആവട്ടെ അത് മരിച്ചു പോയതാണ്. അതു കൊണ്ടു തന്നെ മരണമടഞ്ഞ അത്തരം ചിന്തകളിൽ വ്യാകുലപ്പെട്ടു ഇരിക്കാതെ വരാൻ പോകുന്ന നല്ല സമയത്തെ വരവേൽക്കൂ… നിങ്ങളുടെ ഭൂതകാല അനുഭവങ്ങളുടെ സ്ഥാനം ഭൂതകാലത്തിൽ തന്നെയാണ്. അതിനെ ഒരിക്കലും വർത്തമാനകാലത്തിലേക്ക് കൊണ്ടു വരരുത്. ഇനി അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഭൂതകാലം ഒരിക്കലും നിങ്ങളെ വർത്തമാനകാലത്തിൽ തുടരാൻ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഭൂതകാലത്തിൻറെ ഓർമകളെയും, അനുഭവങ്ങളെയും അവിടെ തന്നെ കുഴിച്ചുമൂടുക.

4) മഴയത്ത് എല്ലാ പക്ഷികളും തങ്ങളുടെ കൂട്ടിനുള്ളിൽ അഭയം തേടുമ്പോൾ പരുന്ത് ആ മഴയെ ആസ്വദിക്കുകയാണ് ചെയ്യുന്നത്.
മഴയുടെയും കാറ്റിന്റെയും ഒപ്പം പരുന്ത് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുന്നു. അങ്ങനെ പറന്ന്, പറന്ന് അത് മേഘങ്ങൾക്കും മുകളിലാകുന്നു. ഇതിൽ നിന്ന് വലിയൊരു പാഠം നിങ്ങൾക്ക് പഠിക്കാനുണ്ട്. നിങ്ങൾക്ക് മുന്നിൽ വരുന്ന പ്രതിസന്ധികളെ ആസ്വദിക്കാൻ പഠിക്കൂ.അതിലെ അവസരങ്ങളെ കണ്ടെത്തൂ. നെപ്പോളിയൻ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ” എല്ലാ പ്രശ്നങ്ങളും ഓരോ അവസരങ്ങളുമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്” എന്ന്.ആ അവസരങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ.

5) പരുന്ത് എപ്പോഴും അതിന്റെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് പുറത്താക്കുന്നു.
കാരണം ആ കുഞ്ഞുങ്ങൾ അവിടെയിരിക്കാൻ ആഗ്രഹിച്ചാൽ അവർ അവിടെ തന്നെ നിന്നു പോകും. അതിനാൽ അവയെ അവയുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടത്തി പരുന്ത് തന്റെ കുഞ്ഞുങ്ങളെ പറക്കാൻ പരിശീലിപ്പിക്കുന്നു. പക്ഷേ നമ്മൾ മനുഷ്യന് ഒരിക്കലും അത് മനസ്സിലാകില്ല. നിങ്ങൾ എത്രത്തോളം കംഫർട്ട് സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം ഭാവിയിൽ ഡിസ്കംഫേർട്ടായി മാറും.

🔅 ഇരിക്കുന്ന ചില്ലയുടെ ബലത്തേക്കാൾ അധികം നമ്മുടെ ചിറകുകളിൽ വിശ്വാസമർപ്പിക്കാം.
ഇന്നലെകൾ നമുക്ക് സമ്മാനിച്ച അപ്രിയമായ ഓർമ്മകളെ ഇളക്കി മാറ്റി, നമ്മെ പിന്നോട്ടു വലിക്കുന്ന,
ഉയർന്നു പറക്കാൻ തടസ്സം നിൽക്കുന്ന മുൻധാരണകളെ പറിച്ചു കളയാം.
ഒരു പരുന്തിനെപ്പോലെ നമുക്കും പുതുസ്വപ്നങ്ങളുടെ ആകാശങ്ങളിൽ പറന്നുയരാം…
വിജയത്തിന്റെ ഗിരി ശൃംഗങ്ങളെക്കാൾb സന്തോഷത്തിന്റെ മേഘങ്ങൾ വിഹരിക്കുന്ന ആകാശം നമ്മളെ കാത്തിരിക്കട്ടെ…
🔅

Author: Unknown | Source: WhatsApp

Advertisements
Advertisements

Be Confident, Be You | Muniba Mazari

Be Confident, Be You | Muniba Mazari

Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements

Cambly Website: http://www.cambly.com
Promo Code: Muniba

“Confidence is not about knowing that everyone around you admires you. It’s about acknowledging that even if no one around you appreciates you, you’ll still be ok!” – Muniba Mazari

When you admit that life doesn’t happen to you, it happens for you, your perception towards life changes. If you ever feel demotivated then here’s your daily dose of motivation!

Please subscribe to my channel: http://youtube.com/MunibaMazariOfficial

For Queries:

Email: askmunibamazari@gmail.com
Instagram: http://instagram.com/muniba.mazari
Twitter: http://twitter.com/muniba_mazari
Facebook: http://facebook.com/muniba.canvas
Website: http://www.munibamazari.com

#MunibaMazari #DailyMotivation #AspiretoInspire #DreamAimBelieve

Advertisements

ഇത് കലക്കി

* ഇത് കലക്കി*

അന്ന്
ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു….!
ഇന്ന്
അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു…!
അന്ന്
ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു…!
ഇന്ന്
ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു…!
അന്ന്
അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു…!
ഇന്ന്
ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു…!
അന്ന്
ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു…!
ഇന്ന്
ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു…!
അന്ന്
വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു.
ഇന്ന്
പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു.
അന്ന്
മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു…!
ഇന്ന്
മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു…!
അന്ന്
കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു…!
ഇന്ന്
തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു…!
അന്ന്
ഉള്ളത് കൊണ്ട് ഓണം പോലെ…!
ഇന്ന്
ഓണത്തിന് ഉള്ളത് പോലെ…!
അന്ന്
അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു…!
ഇന്ന്
കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അദ്ധ്യാപകർ പ്രാർത്ഥിക്കുന്നു…!!

നാം പിന്നിട്ട വഴികൾ ഒന്ന് തിരിഞ്ഞു നോക്കാൻ നമുക്ക് കഴിയട്ടെ നല്ല നല്ല ചിന്തകളും നല്ല നല്ല ആശയങ്ങളും പങ്ക് വെക്കാൻ നമുക്ക് കഴിയട്ടെ.

Advertisements

എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

Nelson MCBS

മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്.

യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി…..

കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി…

തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് ആവശ്യമില്ല എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു.

ഉപജീവനത്തിനും ദുഃഖാനുഭവങ്ങൾ മറക്കാനുമായി ഒരു ചെറിയ ഫാക്ടറിയിൽ അയാൾ ജോലിക്ക് കയറി.
പിന്നീട് , അവിടെ തൊഴിലാളിയായിരുന്ന ഒരു ദരിദ്ര സ്ത്രീയായ ജസീന്തയെ വിവാഹവും ചെയ്തു…

പക്ഷേ… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മോഹം ജസീന്ത പ്രകടിപ്പിച്ചപ്പോൾ നിക്കോളാസ് രോഷാകുലനായി.

” ഈശ്വരൻ എന്ന പരമ ദുഷ്ടൻ എന്റെ ഭാര്യയേയും മകനേയും തട്ടിയെടുത്തില്ലേ…?
ദത്തെടുക്കുന്ന കുഞ്ഞിനേയും തട്ടിയെടുക്കില്ലെന്ന് ആരറിഞ്ഞു….? “

പക്ഷേ , ജസീന്തയുടെ നിർബന്ധപൂർവ്വമായ പ്രേരണകൾക്കും നിരന്തര കരച്ചിലിനും വഴങ്ങി ഒടുവിൽ നിക്കോളാസ് ദത്തെടുക്കാൻ സമ്മതം മൂളി.

ജസീന്ത ഒരു അനാഥാലയത്തിൽ എത്തി.
അവിടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അധികൃതരുമായി സംസാരിച്ച് പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.

പക്ഷേ ജസീന്ത യോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല.
തന്നോടൊപ്പമുള്ള തന്റെ സഹോദരനെ കൂടി ദത്തെടുത്താൽ മാത്രമേ താൻ വരൂ എന്നവൾ വാശി പിടിച്ചു ; കരഞ്ഞു.

ഇത് മരിച്ചു പോയ…

View original post 196 more words

മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ ?

120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്, 33വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.*

എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്.
പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്.

മറ്റെല്ലാ ജീവികളും ഈശ്വരൻ /പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ

50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്

നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി

*എന്താണ് ഇതിനൊരു പരിഹാരം

അതാണ് 5 P പ്രോഗ്രാം

1. Proper Food
2. Proper Breathing
3. Proper Exercise
4. Proper Relaxation
5. Proper Thinking

1.Proper Food

a. എന്ത് കഴിക്കണം
b. എത്ര കഴിക്കണം
C. എപ്പോൾ കഴിക്കണം
d. എങ്ങിനെ കഴിക്കണം
എന്നതൊക്കെ അറിയണ്ടേ?

a. മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്. എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും.
ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വേണം ഭക്ഷണം തെരഞ്ഞെടുക്കാൻ.

ഭക്ഷണത്തെ പ്രധാനമായും;
◆ സത്വഗുണ- പ്രധാനമായ ഭക്ഷണം
◆ രജോഗുണ പ്രധാനമായ ഭക്ഷണം
◆ തമോഗുണ പ്രധാനമായ ഭക്ഷണം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.

ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം.
ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആ ഭക്ഷണം നല്ലതാണോ എന്ന് കണ്ണുകളും (പാകമായതാണോ, കേടായതാണോ, നിറം)
മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ)
നാവും (വളിച്ചതാണോ ,കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ)
കൈകളും (കൂടുതൽ തണുത്തതോ ചൂടുള്ളതോ ആണോ) പരിശോധിക്കണം. അതിനാണത്രെ വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്.

b. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്.
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം. അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ ഒരു നേരത്തേക്ക് ആവശ്യമുള്ളൂ എന്നർത്ഥം.
അതന്നെ 2 നേരമോ മൂന്ന് നേരമോ ആയി കഴിക്കണം.
അതേപോലെ എപ്പോൾ വയറു നിറഞ്ഞു എന്ന് തോന്നിയാലും വീണ്ടും ഭക്ഷണം കഴിക്കരുത്.

c. വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ട് എന്നുള്ള സൂചനയാണ് വിശപ്പ്.
രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള മിനിമം 4 മണിക്കൂറെങ്കിലും വേണം.
അതുപോലെ വിശപ്പില്ലാത്തപ്പോഴും വായയ്ക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്.
ഇത് ഭക്ഷണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്.
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി യും , രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി യും
3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി യും
4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി യുമെന്നാണ് ‘മനീഷി’ കളുടെ അഭിപ്രായം.
എന്നാലും, ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം കഴിക്കുക. ഇടയ്ക്ക് രണ്ടായഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നതും വളരെ നല്ലതാണ്.

ഒരു ഹർത്താൽ ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും.
“ലംഘനം പരമൗഷധം” എന്നാണ് ചരക- ന്റെ അഭിപ്രായം.

d. നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുൻപോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം.
എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് – സിപ്പാ- യി മാത്രം അല്പം മാത്രം കുടിക്കാവുന്നതാണ്.

2.Proper Breathing

ചെറിയ കുട്ടികൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ?
ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ വയർ ചുരുങ്ങുന്നതായും കാണാം. അതുപോലെയാണ് ശ്വസിക്കേണ്ടത്. ശ്വാസോച്ഛ്വാസവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട്. ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ.
പണ്ട് നമ്മൾ മരം കയറുകയും ഓടുകയും മലകയറുകയും അദ്ധ്വാനിക്കുകയും ചെയ്തിരുന്നപ്പോൾ കിതയ്ക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഇത്തരം പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി.
വളരെ ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും തലച്ചോറിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.

3. Proper Exercise

ഈശ്വരൻ / പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറുവാനുമൊക്കെയുള്ള സംവിധാനത്തിലാണ്. എന്നാൽ ഇന്ന് നമ്മൾ ഇതൊന്നും ചെയ്യാത്തതിനാൽ ശരീരത്തിൽ മേദസ്സ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും, അത് പലവിധ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇതിന് ഒരു പരിഹാരമാണ് വ്യായാമം.
സൂര്യനമസ്ക്കാരമോ, യോഗയോ, നടത്തയോ, നീന്തലോ മറ്റ് ഏതെങ്കിലും ശാസ്ത്രീയ വ്യായാമ മുറകളോ നിത്യവും പരിശീലിക്കുന്നത് വളരെ നല്ലതാണ്.

4.Proper Relaxation

ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല. ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്. അതിനാൽ;

ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചവസാനിപ്പിച്ചിരിക്കണം.

ഭക്ഷണം എപ്പോഴും വയറു നിറച്ചു കഴിക്കാതിരിക്കുക

നേരത്തെ ഉറങ്ങണം (ദിവസവും രാത്രി 10 മണിക്ക് മുൻപായി).

അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്.

അതേ പോലെ മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം.

ആഴത്തിലുള്ള ധ്യാനം വഴി ശരീരവും മനസ്സും ഒരേപോലെ വിശ്രമിക്കുന്നു.

നിത്യവും 20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറങ്ങുന്നതിനെക്കാൾ ഗുണമത്രെ

5.Proper Thinking

നോക്കൂ.. നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന 99% കാര്യങ്ങളും നമ്മൾക്ക് വളരെ അനുകൂലമാണ്. എന്നിട്ടും നമ്മൾ എന്തിനാണ് വിഷമിക്കുന്നത്?
എല്ലാവരും അടിസ്ഥാന പരമായി നല്ലവരാണ്. വളരെ സന്തോഷത്തോടെ, പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ എല്ലാവരോടും എപ്പോഴും പെരുമാറുക. ആരെയും കുറ്റപെടുത്താതിരിക്കുക, തെറ്റുകൾ സ്നേഹപൂർവ്വം നമുക്ക് തിരുത്താൻ ശ്രമിക്കാം.

ചോ: ഒരു ചായ നന്നായി എന്ന് നമ്മൾ പറയുമ്പോൾ ആർക്കാണ് സന്തോഷമുണ്ടാവുന്നത്?
ഉ: അതുണ്ടാക്കിയ ആൾക്ക്.

ചോ: ഒരു ചിത്രം മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത്?

ഉ: അത് വരച്ചയാൾക്ക്.

ചോ: അങ്ങനെ- യെങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ് ?
ഉ: ഈശ്വരൻ

ചോ: ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ.

ചോ: അപ്പോൾ എതെങ്കിലും ഒരു സൃഷ്ടി മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് ?

ഉ: സൃഷ്ടാവായ ഈശ്വരന്.

ചോ: ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ.

ചോ: അപ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ വിഷമമുണ്ടാവുന്നത്?
ഉ: നമുക്ക് തന്നെ

അതിനാൽ എല്ലാകാര്യങ്ങളിലും നന്മ മാത്രം കാണുക.🙏🙏🙏

WhatsApp courtesy

Advertisements

വിറ്റാമിൻ F ന്റെ ഗുണം

🥰🥰🥰🥰🥰🥰🥰

എന്തിനാണ് നമുക്ക് പല തരത്തിലുള്ള, സ്വഭാവമുള്ള സുഹൃത്തുക്കൾ ഉണ്ടാകേണ്ടത്?

ചിലരോട് നമുക്ക് ബഹുമാനമാണ്.
ചിലരുടെ കൂടെ നമ്മൾ കളിതമാശകൾ പങ്കുവെയ്ക്കുന്നു.
ചിലരുടെ കൂടെ നമ്മൾ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
ചിലരുടെ കൂടെ ചേർന്ന് നമ്മൾ പാട്ടും ചിരിയുമായി കൂടുന്നു.
ചിലരുടെ പ്രശ്നങ്ങൾക്ക് നമ്മൾ കാത് കൊടുക്കുന്നു, പരിഹരിക്കാൻ ശ്രമിക്കുന്നു.
ചിലരെ നമ്മൾ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നു.
ചില സുഹൃത്തുക്കൾ ഇതെല്ലാം ചേർന്നത് ആണ്.
നമ്മൾ പരസ്പരം എല്ലാവരുടേയും നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.

നമ്മുടെ ഓരോ സുഹൃത്തുക്കളും ഒരു ചിത്രത്തിന്റെ പല പല ചെറിയ കഷണങ്ങൾ പോലെയാണ്. അവയെല്ലാം യഥാസ്ഥാനത്ത് ചേർത്ത് വെയ്ക്കുമ്പോൾ അത് ഒരു മനോഹരമായ ചിത്രം ആയിത്തീരും.
എന്നാൽ അതിൽ ഒന്ന് എടുത്ത് മാറ്റിയാൽ ആ ചിത്രം അപൂർണ്ണമാകും.

ഡോക്ടർമാർ പറയുന്നത് സുഹൃത്തുക്കൾ ഉണ്ടാകേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണെന്നാണ്നമുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്ന വിറ്റാമിൻ F (FRIENDS) ആണ് സുഹൃത്തുക്കൾ.

ധാരാളം സുഹൃദ് വലയങ്ങൾ ഉള്ളവർക്ക് ഡിപ്രഷൻ, സ്ട്രോക്ക് മുതലായവ ഉണ്ടാകുവാനുള്ള സാധ്യത താരതമേന്യ കുറവാണ് എന്നാണ് ഗവേഷകർ പറയുന്നത്.
പതിവായി ഈ “വിറ്റാമിൻ F”ന്റെ ഗുണം ആസ്വദിക്കുന്നവർക്ക്, അവരുടെ വയസ്സ് യഥാർത്ഥ വയസ്സിനേക്കാൾ 20-30 കുറവ് ആയത് പോലെ അനുഭവപ്പെടും.

ഊഷ്മളമായ സൗഹൃദം നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കും, ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയ്ക്കും. നമ്മുടെ കയ്യിൽ ഉള്ള വിറ്റാമിൻ F ന്റെ സ്റ്റോക്ക് കൂടിക്കൊണ്ട് ഇരിക്കട്ടെ.
ഒരിക്കലും അത് കുറയ്ക്കാതിരിക്കുക. കാരണം ഒരു മരുന്ന് കടയിലും കിട്ടാത്ത അമൂല്യമായ ഓഷധക്കൂട്ട് ആണ് സൗഹൃദം.

🥰🥰🥰🥰🥰🥰🥰

Advertisements
Advertisements

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം

ലോകം മുഴുവനും ഒരു നെഗറ്റിവിറ്റിയിലൂടെ( നിഷേധാത്മകത) കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. എന്തിനും ഏതിനും നിഷേധാത്മകതയെ മുറുകെപ്പിടിക്കുകയാണ് എല്ലാവരും. നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യുന്നവർ പ്രശസ്തരാകുന്ന ഒരു ലോകമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ന് പ്രശസ്തരാകണമെങ്കിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യണം. പണ്ടത്തെ സത്യവും നീതിയുമൊക്കെ പഴഞ്ചനായും അന്നത്തെ നിഷേധാത്മകത ഇന്നത്തെ ഫാഷനായും മാറിയിരിക്കുന്നു. റോജിൻ തോമസ് കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തു ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം (വീട്). […]

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം