Web of Life #poetry #earthweal

I want my children to livein a world where there’s a future to grow intoI took the decision to have children in good faithconsidering the implications: the world does not need more people, it needs more people prepared to make a difference I try to educate thembut by the time they’re grown, eco-warrior might not be a […]

Web of Life #poetry #earthweal

കാലഭീകരൻ | Malayalam Poem

☔☔☔☔☔☔☔☔☔☔☔
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

കവിത

🐸🐸കാലഭീകരൻ🐸🐸

കാണുകമുല്ലപെരിയാർഡാമിൻ
കടുത്തഭീകരദുരിതമുഖ०
കനത്തനാശ०പടിവാതൽക്കൽ
കണ്ണുതുറക്കുകസോദരരെ

കാലമതങ്ങുകടന്നുഡാമിൻ
കാലാവധിയു०തീർന്നല്ലോ
കല്ലുകൾപോലുമകന്നുവിളളൽ
കാണാ०ഡാമിൻകീഴ്ത്തട്ടിൽ

കാലത്തുളളിലെ ഭീതിയൊതുക്കി
കഠിനാധ്വാന०ചെയ്യുന്നോർ
കതിരോൻദൂരെമറഞ്ഞിരുൾവീണാൽ
കയറു०കൂരയിൽഭയമോടെ

കനത്തനിദ്രാഭാരത്താലേ
കണ്ണുകൾമെല്ലെയടഞ്ഞാലു०
കനവിൽഡാമുതകർന്നുവരുന്നത്
കണ്ടുനടുങ്ങിയുണർന്നീടു०

കക്ഷികൾപലരു०ചർച്ചകൾചെയ്തു
കണ്ടില്ലാപോ०വഴിയൊന്നു०
കലഹ०സമര०പ്രകടനജാഥകൾ
കണ്ടുമടുത്തുപാവങ്ങൾ

കവലകൾതോറു०തമിഴമ്മയുടെ
ക०ബിലുയർത്തിയകോലങ്ങൾ
കത്തിച്ചിവിടെ പ്രതിഷേധിച്ചു
കണ്ടില്ലാ പ്രതിവിധിയൊന്നു०

കാതിൽമരണത്തിൻമണികേൾക്കാൻ
കാതോർത്തുരുകി ചപ്പാത്തിൽ
കഴിയു०മക്കടെഅനുഭവമറിയാൻ
കടന്നുചെല്ലുകചപ്പാത്തിൽ

കനത്തമഴയിൽവെളളമുയർന്നാൽ
കണിശ०ഉടനടി ഡാ०തകരു०
കൽപ്പകനാട്ടിൽ ജില്ലകൾപലതു०
കയറിമെതിക്കു०പെരുവെളള०

കടുകോളം ചെറുകാര്യം പോലും
കലഹത്തിൻ കടലാക്കുന്നോർ
കണ്മുന്നിലെയീവൻ ദുരിതത്തെ
കണ്ടില്ലെന്ന് നടിക്കുന്നു.

കളിയല്ലാ ഇത്ഡാമുതകർന്നാൽ
കഥകഴിയു०ലക്ഷ०മനുജർ
കളയല്ലേഇനിസമയ०നിങ്ങൾ
കാണുകപോ०വഴി അതിവേഗം.

Author: സാബുആരക്കുഴ

❤❤❤❤❤❤❤❤❤❤❤

Advertisements

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

Advertisements

Presenting “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി”, Music Video By G.Venugopal

രചന: സുഗതകുമാരി.
സംഗീതം:. ജി വേണുഗോപാൽ.
ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്.


ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ ചടങ്ങുകളിലും മുഴങ്ങി കേൾക്കുന്ന ഗാനം.

A Malayalam Poem on the Passion for Love

നാഥാ, എന്തു ഞാന്‍ പകരം നല്‍കും

 The Suffering

തുടച്ചിട്ടും മായാത്ത നിന്‍ ചോരപ്പാടുകളില്‍

മായ്ക്കുന്തോറുംമായാത്ത ചോരമണത്തില്‍

ആഴ്ന്ന് ആഴ്ന്ന് പോയ നിന്‍ സ്നേഹത്തില്‍

നാഥാ, എന്തു ഞാന്‍ പകരം നല്‍കും.

പച്ചഞരന്പുകള്‍ കിതപ്പില്‍ നീലിച്ചപ്പോഴും

ഉള്ളലയ്ക്കുന്ന ക്രൂരമാം ശുന്യതയില്‍ ഉരുകിയുരുകി

ഒടുവിലാ അവസാനതുള്ളിയും….

ഒരുമാത്ര ഞാന്‍ കിറിയ നിന്‍ ഹ്യദയവും

തറചേല്‍പ്പിച്ച ആണിപഴുതുകളും

ഈ മാത്രഞാനറിയുന്നു ആത്മാവിന്‍ നൊന്പരം

പാവപരിഹാരത്തിന്‍ ചൂടെത്ര ചൊരിഞ്ഞാലും

അറിയില്ല നാഥാ,………….

നിര്‍ദ്ദയമായൊരു പിടച്ചിലോടെ

മരവിച്ച മനസുമായി മടങ്ങുകയാണ് നിന്‍ ഹ്യദയത്തിലേക്ക്

ഇനിയെനിക്കാവില്ല നാഥാ, നിന്‍ നിന്ദനo കാണാന്‍

പിഴയേറ്റുചൊല്ലുന്നു നാഥാ,

കേഴുന്നെനല്മാവ്, നിനക്കായി

എന്‍ പാപമെല്ലാം ക്രുശില്‍ ചേര്‍ത്തിടണെ

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

VAGABONDS FOR GOD – Poem by Bro Vineesh MSFS

Ever since I leaped out my mother’s lap

There floated questions perennial on my mind

Who Am I? Where Am I?  And such as these

And truly I still seek answers that lie

Beyond the skinny sheathed world.

I roamed the infinite sky and stars and

Wandered in the ideal world and

Swam across all the known oceans to find

No ending to my grief-stricken soul.

I heard the sages speak so bewildering

I listened to the wisdom of my time

Until I heard the wisdom of my own soul

That it is faith that answers all my questions.

As an evening fell, I lit a candle on my messy table

Dusted the torn book of salvation in an unusual hurry

Then I was soared into the delight of an abyss

I took a walk along with Abraham who took me the first lessons

And Moses led me to Sinai to show me the divine Decalogue

The prophets condemned my unbelief; but the tale of Ruth consoled me.

The wavering candle still burnt until I saw the ‘light’ himself

The son of man, the son of God who’s never ending faith

Purchased for me life and sold death by Calvary’s act

And articulated answers for my every question on a piece of wood.

Oh! I have found the wellspring of Nazarene from which

Flows the eternal water for my weary soul and

Never shall I return to the well of Samaria which can

Tempt me forget my soul’s destiny in you my beloved.

As the sun begun to shed its crimson rays over the waves of the river

I stood towards the east, heeding to the distant church bell.

Fr Vineesh CFIC

Bro Vineesh MSFS           

Chankile Chorayal Prananil Ezhuthiya: Poem by Fr Joy Chencheril MCBS

Chankile Chorayal Prananil Ezhuthiya Nerinte Peraanu Sneham

ചങ്കിലെ ചോരയാൽ പ്രാണനിൽ എഴുതിയ നേരിന്റെ പേരാണു സ്നേഹം  

Ithu Ninakkayi, Malayalam Poem by Fr Joy Chencheril MCBS

“ഇത് നിനക്കായ്”ഫാ. ജോയി ചെഞ്ചേരിൽ എം. സി. ബി. എസ്.

STATION XII: Jesus dies on the cross
STATION XII: Jesus dies on the cross (Photo credit: contemplative imaging)

ഏറ്റു പറച്ചിൽ (Malayalam Poem)

എന്റെ കർത്താവെ

ഓർമ്മകലാണിവ...

ചങ്കിലെ പാടിൽ

വിരലുകളിട്ട

ശിഷ്യന്റെ ഓർമ്മ.

നിനക്കൊപ്പം

മരിക്കാൻ കാട്ടിയ 

ചങ്കുറ്റത്തിന്റെ ഓർമ്മ

അല്പമെങ്കിലും,

അർത്ഥവും,

ഇത്രമാത്രം,

വിശ്വാസവും….

നിന്നിലർപ്പിച്ചവന്റെ,

ഓർമ്മ.

കടലും മലയും കടന്നുവന്ന്…

നിന്നെ അവതരിപ്പിച്ചവന്റെ

ഓർമ്മ!

ഓർമ്മകളിൽ 

മനം നിറയുമെങ്കിലും…

എനിക്കുനാണമാകുന്നു!

തെല്ലോളം ചങ്കുറ്റമില്ലാത്തതിനാലല്ല,

ഈ വിശ്വാസവർഷത്തിൽ പോലും,

ഒരേറ്റു പറച്ചിലുണ്ടായില്ലല്ലോ!

കഷ്ടം…!

റാസയ്ക്കു മണിയടിക്കുന്നു!

ന്റെ ദൈവമേ

…..ബിബിൻ ജോസ്

 

ഗുരു (Malayalam Poem)

ഗുരു...

by

Bibin Jose MCBS

Bibin Jose MCBS

എനിക്കറിയാം അവനെ…

ആ തച്ചന്റെ മകനെ…

കുഞ്ഞുനാളുകളിൽ കേട്ട അമ്മയുടേയും അപ്പന്റേയും വാക്കുകളിൽനിന്നും സുപരിചിതനാണ് എനിക്കദ്ദേഹം…

അപ്പമായ് അവൻ എന്നിൽ നിറഞ്ഞ ആദ്യ നാളിനെക്കുറിച്ചുള്ള സുഖമുള്ള ഓർമ്മ ഇപ്പോഴും എന്നിലുണ്ട്….

പിന്നീടങ്ങോട് ഞാൻ പഠിക്കുകയായിരുന്നു….

ക്ഷമിക്കാൻ….

ആനന്ദിക്കാൻ….

മനസ്സിലാക്കാൻ…

എല്ലാറ്റിനുമുപരി….

സ്നേഹിക്കാൻ…

അവനെയും എന്റെ സഹോദരങ്ങളേയും….ഈ കഴിഞ്ഞ നാളുകളിൽ അവൻ എനിക്കൊരു സമ്മാനം തന്നു….

ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്….

ജീവിതം നിരാശയിൽ നിന്നും നിരാശയിലേക്ക് കൂപ്പുകുത്തുമ്പോൾ

താങ്ങാൻ… ചേർത്തുപിടിക്കാൻ… ആശ്വസിപ്പിക്കാൻ… ഒരു കൈ…

എന്റെ ഗുരു..!!

പുഞ്ചിരിക്കുന്ന മുഖവും…

പാറിപറക്കുന്ന മുടിയിഴകളും….
തിളക്കമുള്ള മിഴികളും….
സ്നേഹം നിറഞ്ഞൊഴുകുന്ന ഉള്ളും….
വിരിച്ച കരങ്ങളും….
കരുത്തുപകരുന്ന മൊഴികളും…
ആനന്ദം പകരുന്ന സാമീപ്യവും…
കുസൃതി നിറഞ്ഞ പെരുമാറ്റവും സ്വന്തമായുള്ളവൻ…
അർത്ഥമില്ലാത്ത രണ്ട് അക്ഷരങ്ങളെ ചേർത്തുവച്ച് ജീവൻ പകർന്നവൻ…
ഗുരു…!! 

I love you…
 

ദൈവം ചിരിക്കുന്നു (Malayalam Poem)

ദൈവം ചിരിക്കുന്നു… Deivam Chirikkunnu (God Smiles)

നിശബ്ദതയുടെ  നീണ്ട മണിക്കൂര്‍…
ഒടുവില്‍ തടവറ.
അവന്‍ കുറ്റവാളി!
ജയില്‍ വാസമുണ്ടിനി.
ഒരു നീണ്ട യാത്ര…
ഇരുമ്പഴികളുടെ നിഴലില്‍
നിശബ്ദതതയില്‍ –
അവന്‍ പ്രാര്‍ത്ഥിച്ചു.
നിശ്ചലനായി…
നിശബ്ദനായി…
നിഴലനങ്ങുന്നില്ല.
ശാന്തത…
കൈകള്‍ തുറന്നുപിടിച്ച് ,
ഒരു “ആബാ” പ്രാര്‍ത്ഥന…
നിമിഷങ്ങള്‍ ദിവസങ്ങളായി …
നീണ്ട പ്രാര്‍ത്ഥന.

കൂടുതേടി ഒരു കിളി…
വന്നിരുന്നു കൈകളില്‍!
തുറന്നു നീട്ടിയ കൈകളില്‍!
വിസ്മയം.
ചുള്ളികള്‍ കൂടുതീര്‍ത്തു-
മുട്ടകള്‍,
കുട്ടികള്‍ ,
ശാന്തതയുടെ  കൂട്ടില്‍-
കിളികള്‍ കണ്‍‌തുറന്നു…
അവനറിഞ്ഞില്ല,
നീട്ടിയ കൈകളില്‍ –
വീടുണര്‍ന്നെന്ന്!
പ്രസാദം പുലര്‍ത്തിയ –
പ്രഭാതം.
അവന്‍ കണ്‍‌തുറന്നു!
പ്രാര്‍ത്ഥനയുടെ ചൈതന്യം.

കണ്ടു.
കൈകളിലെ കളിവീട്!
സങ്കടത്താല്‍ കണ്‍നിറഞ്ഞു …
നിശ്ചലനായി…
നിശബ്ദനായി…
തെല്ലനങ്ങാതെ …
കണ്ണടച്ചു…

പ്രാര്‍ത്ഥന തുടര്‍ന്നു…
പുതിയ വീട്ടില്‍-
കിളികള്‍ ചിരിക്കുന്നുണ്ട്‌ …
ദൈവവും.

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

നിഴല്‍ (Malayalam Poem – Nizhal)

നിഴല്‍

(Malayalam Poem – Nizhal)

ഗുരു …

ശിഷ്യന്‍ …

മരം …

തണല്‍ …

ധ്യാനം …

ഇതുമാറിയതോര്‍ക്കണം!

ഗുരുവിനെ കൊന്നു .

ശിഷ്യനെ നാടുകടത്തി .

മരം മുറിച്ചുവിറ്റു.

പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല!

അടച്ചുവച്ച സുവിശേഷം –

തുറക്കാന്‍

ആരോ

നടന്നു വരുന്നുണ്ട് .

ദേ …

നിന്റെ നിഴല്‍ …

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

കുള്ളന്റെ കര്‍ത്താവ് (Malayalam Poem – Kullante Karthavu)

കുള്ളന്റെ കര്‍ത്താവ്

(Malayalam Poem – Kullante Karthavu)

മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍!

ഗുരുവിനെ കാണണം.

ഒന്നു കണ്ടാല്‍ മതി.

വിസ്മയം പൂണ്ടവന്‍ നോക്കി,

ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍.

മരച്ചുവട്ടില്‍ നാഥന്‍.

വിളി!

വിളികേട്ടതും,

മനം തെളിഞ്ഞതും,

മരമിറങ്ങിയതും മായയല്ല!

സത്യം.

ചുങ്കo പിരിച്ചവന്റെയുള്ളില്‍-

ശുന്യനാകനൊരുള്‍വിളി…

പാതി സ്വത്തിനി അന്യര്‍ക്ക്.

പിരിച്ചെടുത്തതിരട്ടിയായി-

തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും .

ഗുരുവിന് പുഞ്ചിരി.

സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു –

“ഹൃദയം  ഭവനമല്ലോ….

അതിന്നു രക്ഷപെട്ടിരിക്കുന്നു”

നഷ്ട്ടങ്ങളുടെ രക്ഷ …

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

ചങ്ങാതി (Malayalam Poem – Changathi)

ചങ്ങാതി

(Malyalam Poem – Changathi)

 

ലൂക്കാ 10,25-37

വഴിയരുകില്‍ ഒരു ഞെരുക്കം.
കണ്ടില്ലെന്ന മട്ടിലൊരു പുരോഹിതന്‍!
കണ്ണുപറിച്ചൊരോട്ടം.
ഞെരുക്കം മൂളലായി…
വെള്ള ഖദറില്‍ ഉടയാതെ വന്നൊരാള്‍ –
കുനിയാതെ നിവര്‍ന്നങ്ങു നീണ്ടു …

വീണ്ടും മൂളല്‍!
കണ്ടനേരം വേഗത കൂട്ടിയ വണ്ടികള്‍.
കനിവോടെ വന്നില്ല ആരും.
     

ഒരു തെണ്ടി വന്നു!

കണ്ടു.
താങ്ങി ….
തലോടി കൊണ്ടുപോയി.
ഒരു കുടിലില്‍,
സത്രം പോലോരിടം.
തെണ്ടിയ തുട്ടുകള്‍ കൂട്ടിവേച്ചവന്‍-
വൈദ്യം   കൊടുത്തു.
അല്പം വിശ്രമിക്ക്-
ഇനിയുള്ളത് ഞാന്‍ തെണ്ടാം.
ഇവനല്ലേ അവന്‍ -“ചങ്ങാതി”
സഹായകന്‍.

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.

 

ഇതു ചതി (Malayalam Poem – Ithu Chathi)

“ഇതു ചതി”

(Malayalam Poem – Ithu Chathi)

എവിടെനിന്നാണി തുട്ടുകള്‍-

30 വെള്ളികാശ്.

ഇന്നു നിനക്കിതാരുതന്നു?

ആര്‍ത്തിപൂണ്ടന്നവന്‍-

വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്.

ചുംബനം പോലും നാട്യമായ്…

തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍,

തമ്പുരാന്‍ പോലും വസ്തുവായി.

സ്വന്തം ഗുരു.

ഗുരു വിങ്ങിയിരിക്കണം.

അരികത്തു നിര്‍ത്തിയവന്‍,

അകലത് നില്‍ക്കുന്നു…

ഒടുവില്‍-

മരം.

മരണം.

കുടലുപോലും പുറത്തുപോയി.

ഗുരുദക്ഷിണക്കു നന്ദി.

മൂകസന്ധ്യ പറഞ്ഞിരിക്കും-

” ഇതു ചതി “.

The_Betrayal

ഇതും ചതി …

 

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്

ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ എം. സി. ബി. എസ്.