Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry

യൂട്യൂബിലെ ഏറെ പ്രിയപ്പെട്ട ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധിയുടെ ഇന്റട്രാക്ടീവ് സെഷനുകൾ, പ്രത്യേകിച്ചും വിദ്യാർഥികളോടും യുവാക്കളോടുമായിമുള്ള സെഷനുകൾ. അയാൾ പ്രസംഗിക്കുന്നത് വളരെ കുറവാണ്, ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മൂപ്പർ ഏറെ സമയവും മാറ്റിവയ്ക്കുന്നത്. ഇന്ന് പുതുച്ചേരിയിലെ ഭാരതിസദൻ കോളേജ് ഫോർ വുമണ്സിൽ രാഹുൽ സംസാരിച്ചിരുന്നു. ആ ഒരു മണിക്കൂർ മാത്രം മതിയാവും ഈ മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കാൻ.

പെണ്കുട്ടികൾ പാട്രിയർക്കിയെ പറ്റിയും,റേപ്പിനെപ്പറ്റിയും, വനിതാ സംവരണത്തെപ്പറ്റിയും, ജെൻഡർ ഗ്യാപ്പിനെ പറ്റിയുമൊക്കെയാണ് രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ഓരോ ചോദ്യത്തിനും രാഹുൽ വിശദമായി മറുപടിയും നൽകുന്നുണ്ട്.ഫെമിനിസം എന്നതിന്റെ അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാൻ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ, രാഹുൽ ഗാന്ധിയുടെ ഇൻട്രാക്റ്റിവ്‌ സെഷനുകൾ കണ്ടാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അത്രെയേറെ ലളിതവും വ്യക്തവുമായിയാണ് അയാൾ തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. വേദിയിൽ നിൽക്കുന്നത് രാഹുൽ ഗാന്ധി ആയത് കൊണ്ട് തന്നെയാവണം ആ പെണ്കുട്ടികൾ അത്തരം ചോദ്യങ്ങൾ ചോദിക്കാൻ താല്പര്യപ്പെടുന്നതും.

റേപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് രാഹുലിന്റെ മറുപടി “ആദ്യം മാറേണ്ട കാര്യങ്ങളിൽ ഒന്ന് പീഡനത്തിന് ഇരയായ വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ്, ആ കാഴ്ചപ്പാട് മാറിയാൽ മാത്രമേ നമ്മൾ മറ്റെന്തും സാമൂഹിക പരമായി ചെയ്തിട്ട് കാര്യമുള്ളൂ. അതിനാൽ തന്നെ അത്തരം ഒരു ചിന്താപരമായ മാറ്റം സമൂഹത്തിൽ കൊണ്ട് വരണം” എന്നാണ് രാഹുൽ വിദ്യാർത്ഥികളോട് പറയുന്നത്. റിസർവേഷനെ സംബന്ധിച്ച ചോദ്യത്തിന് “50-50 എന്നതല്ല സ്ത്രീ ഇത്രയും നാൾ അനുഭവിച്ച അടിച്ചമർത്തലുകളെ കണിക്കിലെടുത്ത് 60-40 എന്ന പ്രൊപോഷനാണ് ആവശ്യം എന്ന പക്ഷക്കാരനാണ് ഞാൻ,എന്നാൽ അത് പുരുഷന്മാർക്ക് ഇടയിൽ ആദ്യം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും അതിനാൽ തന്നെ നമുക്ക് 50-50ൽ തുടങ്ങാം” എന്ന് പറയുമ്പോൾ അവിടെ മുഴങ്ങുന്ന കൈയ്യടികളിൽ നിന്ന് ആ പെണ്കുട്ടികളുടെ ആവേശം മനസ്സിലാക്കാം.

“എന്റെ പേര് സർ എന്നല്ല ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ” എന്ന വാചകം അയാളെ കൃത്യമായി നിർവചിക്കുന്നുണ്ട്. Harassment നെ സംബന്ധിച്ച ഒരു ചോദ്യം ഉയരുമ്പോൾ “നിങ്ങളെ Harrass ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും നിങ്ങൾ ശക്തമായി അതിനെതിരെ പ്രതികരിക്കണം” എന്നുമാണ് രാഹുൽ മറുപടി നൽകുന്നത്. “നിങ്ങളുടെ സഹോദരിമാർക്കോ സുഹൃത്തുക്കൾക്കോ അങ്ങനെ ഒന്ന് ഉണ്ടാവാതെ ഇരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം, നിങ്ങൾ അവർക്കൊപ്പം നിൽക്കണം. നിങ്ങൾക്കൊപ്പം എന്നും ഞാൻ ഉണ്ടാവും, എന്നെ പോലുള്ള ഒരുപാട് സഹോദരൻമാർ ഉണ്ടാവും” എന്നും രാഹുൽ പറയുമ്പോൾ ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽ അധികം ആരിൽ നിന്നും കേൾക്കാത്ത ഒരു ശബ്ദമാണ് ആ പെണ്കുട്ടികൾ അവിടെ കേൾക്കുന്നത്.

“ടീച്ചർമാർ ചില ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് വിലക്കിയിട്ടുണ്ട്” എന്ന് ഒരു കുട്ടി പറയുമ്പോൾ, ആ ചോദ്യം തന്നെ എന്നോട് ചോദിക്കൂ എന്ന് പറഞ്ഞ് കുട്ടിയെകൊണ്ട് ആ വിലക്കപ്പെട്ട ചോദ്യം ചോദിപ്പിച്ച് അതിന് അയാൾ മറുപടി നൽകുമ്പോൾ ആ വേദിയിൽ അയാൾ പകർന്ന് നൽകുന്നത് ജനാധിപത്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൗന്ദര്യത്തെയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ സാക്ഷികയാക്കി പാട്രിയർക്കിയോട് എനിക്ക് വെറുപ്പാണ് എന്ന് രാഹുലിനെ പോലൊരു നേതാവ് വിളിച്ച് പറയുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിനോടുള്ള ഒരു ഉറച്ച സന്ദേശം കൂടിയാണ്.

ചോദ്യങ്ങളെ ഭയക്കുന്ന,ചോദ്യങ്ങളെ വിലക്കുന്ന നേതാക്കൾകിടയിൽ “ഞാൻ ഒരിക്കലും ചോദ്യങ്ങളെ ഭയക്കുന്നില്ല നിങ്ങൾ ചോദ്യങ്ങൾ ചോദിക്കണം എന്ന് രാഹുൽ സംസാരിക്കുമ്പോൾ, വിഡ്ഢി ചോദ്യം എന്നൊന്നില്ല നിങ്ങളുടെ ഏത് ചോദ്യത്തിനും പ്രസക്തിയുണ്ടെണ്ട്” എന്നും അയാൾ കൂട്ടിച്ചേർക്കുമ്പോൾ അയാളിലെ ജനാധിപത്യവാദിക്ക് നിറമേറുകയാണ്.

ചോദ്യം ചോദിക്കുന്ന ഓരോ ആളോടും വ്യക്തിപരമായി അയാൾ സംസാരിക്കുന്നുണ്ട്, മറുചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. “ഒരു പെണ്ണായത്തിന്റെ പേരിൽ അവസാനമായി എപ്പോഴാണ് എന്തെങ്കിലും നഷ്ടം ഉണ്ടായത്” എന്ന് ചോദിക്കുമ്പോൾ ചോദ്യം ചോദിച്ച പെണ്കുട്ടി തനിക്ക് എൻജിനീയറിങ് പഠിക്കണം എന്നായിരുന്നെന്നും എന്നാൽ മിക്സഡ് കോളേജിലേക്ക് രക്ഷകർത്താക്കൾ പോവാൻ അനുവദിച്ചില്ലെന്നും പറയുമ്പോൾ രാഹുലിന്റെ മുഖത്ത് ഉണ്ടാവുന്ന അസ്വസ്ഥത അയാളുടെ ആത്മാർത്ഥതയുടെ പ്രതിഫലനമാണ്. “തന്നെ എനിക്ക് എഞ്ചിനീയറായി കാണാൻ ആണ് ആഗ്രഹം, അതിന് വേണ്ടി ഞാൻ എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ചെചയ്യാം, വേണമെങ്കിൽ തന്റെ വീട്ടിൽ സംസാരിച്ച് അച്ഛനേയും അമ്മയെയും പറഞ്ഞ് മനസ്സിലാക്കാം” എന്നും അയാൾ പറയുമ്പോൾ ആ വേദിയിൽ ഇരിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ എനിക്കും അയാളെ ഒന്ന് മുറുകെ കെട്ടിപിടിക്കണം എന്ന് തോന്നിപ്പോയി.

“നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രരയാൽ മാത്രമേ നിങ്ങൾക്ക്‌ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ,അല്ലാത്ത പക്ഷം നിങ്ങൾ പുരുഷന്റെ കീഴിൽ തന്നെയായിരിക്കും. സമ്പത്തും സ്വാതന്ത്ര്യവും തമ്മിൽ വലിയ ഒരു ബന്ധമുണ്ട് അത് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ലക്ഷ്മി ദേവി പണത്തിന്റെ ദേവതയാണ് എന്നാൽ ഈ നാട്ടിൽ സ്ത്രീകളുടെ പക്കൽ സമ്പത്തില്ല, എന്തൊരു വിരോധാഭാസമാണ്. നിങ്ങൾ മുന്നോട്ട് പോവണം നിങ്ങളെ സഹായിക്കാൻ എന്നെ പോലെയുള്ള ഒരുപാട് സഹോദരൻ ഉണ്ടാവും. നിങ്ങൾ മുന്നോട്ട് തന്നെ പോവണം” എന്നും രാഹുൽ പറയുമ്പോൾ അത് ആ പെണ്കുട്ടികൾക്ക് സമ്മാനിക്കുന്ന ചിന്തകൾ, ആശയം, ആത്മവിശ്വാസം വളരെ വലുതാണ്.

അതിനൊപ്പം അയാൾ കൂടിച്ചേർന്ന ഒരു പ്രസക്തമായ കാര്യമുണ്ട്; ‘ഞാൻ ഇവിടെ പറഞ്ഞത് സഹോദരൻമാർ നിങ്ങളെ സഹായിക്കും നിങ്ങൾക്കൊപ്പം നിൽക്കും എന്നാണ് സംരക്ഷിക്കും എന്നല്ല, സംരക്ഷിക്കും എന്ന് പറയാത്തിന് കാരണം നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്ക് തന്നെ കഴിയും അതിന് വേറെ ആരുടെയും സഹായം വേണ്ട എന്നുള്ളത് കൊണ്ട് തന്നെയാണ്” എന്ന് അയാൾ അടിവരെയിടുമ്പോൾ അവിടെ പൊളിഞ്ഞ് വീഴുന്നത് ഇത്രയും നാൾ സമൂഹവും സാഹിത്യവും സിനിമയും ഒക്കെ ചേർന്ന് ഉണ്ടാക്കിയ രക്ഷകൻ സങ്കല്പങ്ങളെയാണ്.

വർത്തമാനക്കാല ഇന്ത്യയിൽ ക്യാമ്പസുകളിൽ ചെന്ന് ഏതൊരു ചോദ്യത്തെയും നേരിടുന്ന,അവരോട് ഫെമിനിസത്തെ പറ്റിയും അവരുടെ അവകാശങ്ങളെയും ഐഡന്റിറ്റിയേയും പറ്റി ഈ വിധം സംസാരിക്കുന്ന മറ്റൊരു നേതാവ് ഉണ്ടാകുമോ?അവിടെയാണ് രാഹുൽ വ്യത്യസ്തനാവുന്നത്, പ്രതീക്ഷയുടെ മുഖമാവുന്നത്.രാഹുലിനോടല്ലാതെ മറ്റാരോടെങ്കിലും ഇത്രയും ഫ്രീയായി, ഇത്തരം വിഷയങ്ങളെപ്പറ്റി ആ വിദ്യാർഥികൾ സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം മറ്റുള്ളവരും രാഹുൽ തമ്മിലുള്ള വ്യത്യാസം ആ വിദ്യാർത്ഥികൾക്കും തീർച്ചയായും ബോധ്യമുണ്ടാകും. ഈ കെട്ടക്കാലത്ത് ഒരു രാഹുൽ ഗാന്ധിയുണ്ടാവുക എന്നത് വേനലിലെ മഴ പോലെ തന്നെയാണ്. ആശ്വാസമാണ്, പ്രതീക്ഷയാണ്, അതൊരു വിശ്വാസമാണ്!

പരിപാടിയുടെ ലിങ്ക് ചുവടെ കമന്റിൽ നൽകാം എല്ലാപേരും കാണാൻ ശ്രമിക്കുക:

©️ Yathin Pradeep

Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry