ഒരിടത്തൊരു കാട്… സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയും എല്ലാം കാടിന്റെ നിയമമനുസരിച്ചു സുഖമായി ജീവിച്ചിരുന്ന കാട്. ആയിടെ കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടു… “ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്കഭയം വേണം” “ആരാണു നിങ്ങളെ ആക്രമിക്കുന്നത്?”
“ഞങ്ങളിലുള്ളവർ തന്നെ. അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കളല്ലെന്ന്. ഞങ്ങളെ ആട്ടിയോടിക്കുന്നു.”
ചെന്നായ്ക്കൾ വന്നു കയറിയതോടെ കാട്ടിൽ മുയലുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. കാടിൻ്റെ മേധാവി ചെന്നായ്ക്കളോടു ചോദിച്ചു “എന്തിനാണ് നിങ്ങൾ മുയലുകളെ മാത്രം വേട്ടയാടുന്നത്?” “അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുയലുകളുള്ള സ്ഥലം നല്ലതല്ല. അവർ എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, അതുകൊണ്ടു മുയലുകളുള്ള സ്ഥലത്തു ജീവിക്കാൻ ബുദ്ധിമുട്ടാണ്.” കാടിന്റെ മേധാവിക്ക് ആ വാദം സ്വീകാര്യമായില്ല. പക്ഷെ, അപ്പോഴേക്കും കഴുതപ്പുലികൾ ഇടപെട്ടു. “ചെന്നായ്ക്കൾ ന്യൂനപക്ഷമാണ് അവരുടെ വിശ്വാസം സംരക്ഷിക്കണം. മറ്റുള്ള ജീവികൾക്കൊന്നും കുഴപ്പമില്ലല്ലോ? ഈ മുയലുകൾക്കു മാത്രം എന്താണ് ഇത്ര ലൈംഗിക ആസക്തി? ഞങ്ങൾ ചെന്നായ്ക്കൾക്കൊപ്പമാണ്.” അങ്ങനെ ചെന്നായ്ക്കൾക്കു മുയലുകളെ യഥേഷ്ടം ശിക്ഷിക്കാനുള്ള അവകാശം കിട്ടി…
കാലങ്ങൾ കഴിഞ്ഞതോടെ മാനുകൾ കൂട്ടംകൂട്ടമായി അപ്രത്യക്ഷമായി തുടങ്ങി. സ്വാഭാവികമായും ചെന്നായ്ക്കൾ സംശയത്തിന്റെ നിഴലിലായി. ചെന്നായ്ക്കൾ നിഷേധിച്ചു. കഴുതപ്പുലികൾ പറഞ്ഞു… “ഒരു കൂട്ടം മൃഗങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തരുത്. അവരങ്ങനെ ചെയ്യില്ല.” എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മാനുകളുടെ ഇറച്ചിയും അസ്ഥികൂടങ്ങളും ചെന്നായ്ക്കളുടെ വാസസ്ഥലത്തു കണ്ടു പിടിച്ചു. അതു കടുവകൾ കൊണ്ടിട്ടതാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അവർ അലമുറയിട്ടു പറഞ്ഞു. കഴുതപ്പുലികൾ ചെന്നായ്ക്കളെ പിന്താങ്ങി. അധികം കാലം കഴിഞ്ഞില്ല മാനുകളെ ചെന്നായ്ക്കൾ വേട്ടയാടുന്നത് കൈയ്യോടെ പിടികൂടി. ചെന്നായ്ക്കൾ വീണ്ടും പറഞ്ഞു “ഒരു ചെന്നായ ചെയ്ത കുറ്റം മറ്റു ചെന്നായ്ക്കളിൽ കെട്ടിവെക്കരുത്. എല്ലാ ചെന്നായ്ക്കളും മാനിനെ വേട്ടയാടില്ല” കഴുതപ്പുലികൾ പിന്താങ്ങി. യോഗം പിരിഞ്ഞു. ഇതിനിടെ കുറെ ചെന്നായ്ക്കൾ, ചെന്നായ്ക്കൾ മാത്രമാണ് ഏറ്റവും മികച്ച മൃഗമെന്നും ബാക്കിയെല്ലാം വൃത്തികെട്ട മൃഗങ്ങളും ആണെന്നു പ്രചാരണമാരംഭിച്ചു. ഇതു കടുവകളെയും ആനകളെയും കുറച്ചു വിഷമിപ്പിച്ചു. യോഗം വിളിച്ചുകൂട്ടി. തങ്ങളുടെ വംശത്തിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുകയാണു ലക്ഷ്യമെങ്കിലും തെറ്റിദ്ധാരണ അകറ്റുകയാണു ലക്ഷ്യമെന്ന് ചെന്നായ്ക്കൾ പറഞ്ഞു. കഴുതപ്പുലികൾ പിന്താങ്ങി…
കാലങ്ങൾ കടന്നുപോയി മാനുകൾ, പോത്തുകൾ പലപ്പോഴും കഴുതപ്പുലികൾ വരെ കൊല്ലപ്പെട്ടു ചെന്നായ്ക്കൾ പെറ്റുപെരുകി. മുയലുകൾ ഇല്ലാതായതോടെ മാനും വരയൻ കുതിരയും ഒക്കെ ആക്രമിക്കപ്പെട്ടു. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ചെന്നായ്ക്കൾ സംഘടിച്ച് കടുവയുടെ മുകളിൽ കുറ്റം ചാരുകയോ അഥവാ കൈയ്യോടെ പിടിയ്ക്കപ്പെട്ടാൽ, ഒരാൾ ചെയ്ത കുറ്റത്തിന് ഞങ്ങളെ മൊത്തം കുറ്റം പറയരുത് എന്നും പറയുകയും ചെയ്തു. കഴുതപ്പുലികൾ പിന്താങ്ങി, കാര്യങ്ങൾ മനസ്സിലാക്കി ആനകൾ കൂട്ടംകൂട്ടമായി ചുരമിറങ്ങി വേറെ കാടുകളിൽ അഭയം പ്രാപിച്ചു…
അവസാനം ചെന്നായ്ക്കൾ ഭൂരിപക്ഷമായ ഒരു രാത്രി കാട്ടിലെ മൃഗങ്ങളെ ചെന്നായ്ക്കൾ കൂട്ടം കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. മറ്റു ദേശത്തെ ചെന്നായ്ക്കൾ, കാട് സ്വന്തമാക്കിയ പോരാളികളെ രഹസ്യമായി അഭിനന്ദിച്ചു. കാട്ടിലെ പുഴ കഴുതപ്പുലികളുടെ ചോരയിൽ ചുവന്നു. കാട് ചെന്നായ്ക്കളുടേതായി. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ തമ്മിൽ പോരാടാൻ തുടങ്ങി. യഥാർത്ഥ ചെന്നായ്ക്കൾ ആരാണെന്നു തർക്കമുണ്ടായി. പലരുടെയും പിതൃത്വം കഴുതപ്പുലികളുടേതാണെന്നു പറഞ്ഞു പരസ്പ്പരം കൊന്നൊടുക്കി. അങ്ങനെ ഒരു രാത്രി സഹികെട്ടു കുറച്ചു ചെന്നായ്ക്കൾ ആ കാട് വിട്ടു ചുരമിറങ്ങി…
അങ്ങകലെ ധാരാളം ഭക്ഷണമുള്ള മറ്റൊരു കാടിനെ ലക്ഷ്യമാക്കി അവർ നടന്നു. പിറ്റേ ദിവസം ആ കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടു… “ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്ക് അഭയം വേണം” “ആരാണു നിങ്ങളെ ആക്രമിക്കുന്നത് ? “ഞങ്ങളിലുള്ളവർ തന്നെ അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കളല്ലെന്ന്. ഞങ്ങളെ ആട്ടിയോടിക്കുന്നു…”
കഥ അങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. മറ്റുള്ളവരുടെ മൂക്കിൻ തുമ്പിലാണ് എൻ്റെ സ്വാതന്ത്ര്യം അവസാനിക്കുന്നത് എന്നു മനസ്സിലാക്കാത്തവരുണ്ട്. അതുകൊണ്ട് എല്ലാ മുയൽക്കുഞ്ഞുങ്ങളും ജാഗ്രതൈ…
കോപ്പി