Category: Wisdom Sayings
Words of wisdom in Malayalam
🌾 സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല. എല്ലാം പെട്ടെന്ന് ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാവുന്നത്.
🌾 ഒരു പ്രശ്നത്തിന് ഇപ്പോൾ അനുഭവിക്കുന്ന തീവ്രത ആവില്ല10 മിനിറ്റ് കഴിയുമ്പോൾ. 10 മിനിറ്റ് കഴിയുമ്പോൾ ഉണ്ടാകുന്ന തീവ്രത ആവില്ല പിന്നെയും മണിക്കൂറുകൾ… ദിവസങ്ങൾ കഴിയുമ്പോൾ… ഉണ്ടാവുക.
🌾 എത്ര വലിയ വഴക്കുകൾ ആണെങ്കിലും സമയം കഴിയുന്തോറും മനസ്സും ശരീരവും ശാന്തമാകും. ബഹളങ്ങൾ അടങ്ങും. വൈകാരികത വിചിന്തനത്തിന് വഴി മാറും.
🌾 അസ്വാസ്ഥ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പ്രവർത്തികൾക്ക് പക്വതയോ പൂർണ്ണതയോ ഉണ്ടാവില്ല.
🌾 അതിവൈകാരികതയുടെ അനന്തരഫലം പശ്ചാത്താപമാണ്. ക്രോധം കൊണ്ട് ചെയ്ത് പോയ എല്ലാ കാര്യങ്ങളും മാനസാന്തരം കൊണ്ട് പരിഹരിക്കാനായെന്നും വരില്ല.
🌾വിമർശനങ്ങളോടുള്ള സമീപനമാണ് വ്യക്തിത്വത്തിന്റെ മാറ്റുരക്കുന്നത്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച ആർക്കും ഉണ്ടാകുകയുമില്ല.
🌾 വീഴ്ച്ചകൾ മറച്ചു വെക്കുന്നവരെയോ വീണിടത്ത് കിടന്ന് ഉരുളുന്നവരെയോ അല്ല… വീഴ്ചകൾ തിരുത്തുന്നവരെയും വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരെയും ആണ് സമൂഹവും ലോകവും അംഗീകരിക്കുക.
🌹🌹🌹🌹🌹