സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും ദൈവനന്മയിൽ സമ്പന്നനുമായ വി. അന്തോനീസിനെ ഞങ്ങൾക്ക് മാതൃകയും എന്നും സഹായമരുളുന്ന മദ്ധ്യസ്ഥനുമായി നൽകിയല്ലോ. ആ വിശുദ്ധന്റെ പ്രത്യേക സംരക്ഷണത്താലും സഹായത്താലും ഞങ്ങൾ സ്വർഗ്ഗീയമഹത്വം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളിൽ മനോവിശ്വാസത്തോടെ വി. അന്തോനീസിന്റെ സഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങൾക്ക് തന്നരുളേണമെ. കാരുണ്യവാനായ ദൈവമേ, ബലഹീനരായ ഞങ്ങളെ ശക്തിപ്പെടുത്തണമേ. വി. അന്തോനീസിനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങൾ, ആ വിശുദ്ധന്റെ സഹായത്താൽ എല്ലാ വിപത്തുകളിൽനിന്നും സുരക്ഷിതരായിരിക്കുന്നതിനും ആത്മീയവും ഭൗതികവുമായ അനുഗ്രഹസമൃദ്ധി പ്രാപിക്കുന്നതിനും കൃപചെയ്യണമെ.
കർത്താവായ ദൈവമേ, അങ്ങയുടെ ദാസനായ വിശുദ്ധ അന്തോനീസിന്റെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കുന്നതിന് അങ്ങ് തിരുമനസ്സായല്ലോ. ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങളുടെമേൽ കൃപയുണ്ടാകണമെ. വി. അന്തോനീസിന്റെ പ്രാർത്ഥനയാൽ ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ.
“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” എന്നരുളിച്ചെയ്ത കർത്താവേ, വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി അങ്ങയുടെ കാരുണ്യത്തിൽ അഭയം തേടുന്ന ഈ രോഗികളെ തൃക്കൺപാർക്കണമെ. ആത്മീയവും ശാരീരികവുമായ സൗഖ്യം ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ഞങ്ങളെല്ലാവരും ദൈവമായ അങ്ങേയ്ക്കും അങ്ങയുടെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുന്നതിനും, സുകൃതസമ്പന്നമായ ഒരു ജീവിതത്തിനുശേഷം നിത്യ സൗഭാഗ്യം പ്രാപിക്കുന്നതിനും ഇടയാകട്ടെ.
ലോകത്ത് ആദ്യമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നത്. അത് മലയാളത്തിന് സ്വന്തം. മാര്‍പാപ്പയുടെ പ്രഭാഷണങ്ങളും പരിപാടികളും അതതു ദിവസംതന്നെ മലയാളത്തില്‍ ഈ വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റില്‍ മാര്‍പാപ്പയുടെ ജീവചരിത്രം, ചാക്രിക ലേഖനങ്ങള്‍, അപ്പോസ്തോലിക പ്രബോധനങ്ങള്‍, മറ്റു ഭാഷയില്‍ നല്കുന്ന അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍, ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലഭ്യമാകും.
News: And now, Pope Francis has a website in Malayalam. Malayalam versions of the Pope’s speeches, encyclicals, discourses and messages will be uploaded on http://www.marpapa.com.
Cardinal Mar Baselios Cleemis of the Syro-Malankara Catholic Church launched the site at the Sarvodaya School here on Sunday.
He said that Pope Francis was a gift of God to mankind. Minister of State for Human Resources Shashi Tharoor said that the current Pope will be ranked amongst the most influential figures of our times.
The website was designed by Rev Jacob Naluparayil, editor of Karunikan Publications under the Missionaries of the Blessed Sacrament.
The website will be maintained by Karunikan Publications and the Thiruvananthapuram Major Archdiocese.
Fr Bovas Mathew, Dr Jacob Naluparayil MCBS were also present at the function.
The POC is organizing one day seminar and two three days seminars to study the apostolic exhortationEvangelii Gaudium / സുവിശേഷത്തിന്റെ സന്തോഷം. Details are here…