For the information of all who drive long distances

For the information of all who drive long distances

A fortnight back we, some friends in Ernakulam and nearby areas went on a trip to Munnar.

We had the privilege to have an exceptionally brilliant driver with unmatched skills. Since I too enjoy long distance drive I enquired about the skills he has developed.

He is working with a large transport company. He carries consignment across the country and abroad, to places like Bangladesh, Pakistan, Afganistan etc by road. Whenever bus/truck companies release new models, they give training to drivers of the buyer company. And his company invariably sends him for training. Thus he had opportunities to undergo training at Volvo, Sania, Bharat Benz and a few international brands.

He told me the following information he got from one such training. I am sharing it as I feel it is vital.


We have heard of many fatal accidents occurring since the driver dozed while behind the wheels.

The trainer told in the class that it is not so in most of those mishaps. Reasearch has revealed that most of such drivers were not sleeping. Nowadays the cars are generally air-conditioned. When we drive wih A/C on especially when the car is full, carbon dioxide fills the cabin say in 3 to 4 hours and oxygen is depleted. The driver doesn’t get enough oxygen and his brain becomes dull. He suffers a sort of fatigue which adversely affects his reflexes. He obviously loses control, fails to apply breaks or do what is necessary and collides. Many times we mistake it as sleep syndrome.

Solution:

Ideally, we must halt the vehicle every three or maximum four hours, open all doors and stay in open air at least for 2 or 3 minutes and continue our drive. This would be a very defensive step in driving.

Happy driving to all my friends and family.

Author: Unknown | Source: WhatsApp

Advertisements

ആ ചരിത്രവിധി ദേശീയ തലത്തിൽ ചർച്ചയാകുന്നു

ആ ചരിത്രവിധി ഇന്ന് ദേശീയ തലത്തിൽ വീണ്ടും ചർച്ചയാകുന്നു.

https://www.yesnewsindia.com/news/latest/5467/hijab-ban-kerala-hc-judgement-2018-discussion-school-uniform-

വിദ്യാഭ്യാസ സ്ഥാപന അധികൃതർ അംഗീകരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളിൽ ഹിജാബോ മറ്റു മത ഡ്രസ്സുകളോ ധരിക്കുന്നത് കേരള ഹൈക്കോടതി നേരത്തെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2018 ഇൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുസ്താക്കാണ് ചരിത്ര വിധി പുറപ്പെടുവിച്ചിരുന്നത്.അന്ന് ദേശീയ മാധ്യമങ്ങൾ ഇത് വലിയ ചർച്ച ആക്കിയിരുന്നുവെങ്കിലും സംസ്ഥാനത്തെ മാധ്യമങ്ങൾ അത് മുക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്‌കൂളിൽ ഹിജാബും പർദ്ദക്ക് സമാനമായ നീളം കൂടിയ ഡ്രസ്സും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുസ്‌ലിം കുട്ടികൾ നൽകിയ ഹര്ജിയിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായത്. ഏതു വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ മൗലികാവകാശമാകുന്നത് പോലെ തന്നെ ഒരു സ്ഥാപനത്തിന് അതെങ്ങനെ നടത്തണമെന്നു സംബന്ധിച്ച ഭരണ ഘടന നൽകുന്ന അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബഹു ഭൂരിപക്ഷം പേരുടെ താൽപര്യമാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്.അത് കൊണ്ട്തന്നെ വ്യക്തികളുടെ അവകാശത്തേക്കാൾ പൊതു താല്പര്യം മുൻനിർത്തി സ്ഥാപനങ്ങളുടെ മൗലിക അവകാശങ്ങളെ മാനിക്കണെമെന്ന് കേരള ഹൈക്കോടതി വിധി തന്നെയാണ് ഇപ്പോൾ കർണ്ണടക ഹൈക്കോടതിയും ഉദ്ധരിക്കുന്നത്.
അതായത് ഭൂരിപക്ഷ താല്പര്യവും സ്ഥാപനത്തിന്റെ നിയമങ്ങളുമാണ് വ്യക്തികളുടെ അവകാശങ്ങളെക്കാൾ ശ്രഷ്ഠമെന്ന് കോടതി അന്ന് തന്നെ നിരീക്ഷിച്ചിരുന്നു. ഒരു സ്‌കൂളോ വിദ്യാലയമോ പൊതുവായ ഡ്രസ്സ് കോഡ് കൊണ്ട് വന്നാൽ അത് പിന്തുടരാൻ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഉഡുപ്പിയിൽ ഹിജാബ് വിലക്കിയുള്ള സ്‌കൂൾ അധികൃതരുടെ നിലപട് സാധൂകരിക്കുന്നതാണ് 2018 ഇൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഹിജാബ് ധരിച്ചെ സ്‌കൂളിൽ പോകൂ എന്ന് ശഠിക്കുന്നവർക്ക് വേറെ സ്‌കൂൾ നോക്കാമെന്നാണ് കോടതി അന്ന് പറയാതെ പറഞ്ഞിരുന്നു..

വ്യക്തിയുടെ അവകാശങ്ങളും സ്ഥാപനങ്ങളുടെ അവകാശവും തുലനം ചെയ്യുമ്പോൾ നീതി പീഠം സ്ഥാപനത്തിന്റെ പൊതു താല്പര്യത്തിന്റെ കൂടെയാണെന്ന് സംശയരഹിതമായാണ് വിധി പ്രസ്താവിച്ചത്. അതിനർത്ഥം ഹിജാബ് പോലുള്ള വിവാദങ്ങളിൽ വ്യക്തികളുടെ അവകാശങ്ങളെക്കാൾ സ്ഥാപനങ്ങളുടെ പൊതു താല്പര്യം മുൻനിർത്തിയുള്ള താൽപര്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് സാരം.
കേരള ഹൈക്കോടതി വിധിയുടെ വിവരങ്ങൾ
2018 ലാണ് തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ തസ്‌നീം ,ഹഫ്സസ് പ്രവീൺ എന്നീ വിദ്യാർഥികൾ മുസ്‌ലിം മത ഡ്രസ്സുകളായ ഹിജാബും പര്ദ പോലുള്ള നീളം കൂടിയ ഡ്രസ്സും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട കോടതിയെ സമീപിക്കുന്നത്. സ്‌കൂൾ യൂണിഫോമിന് വിരുദ്ധമായതു കൊണ്ട് ഇത്തരം മത ഡ്രസ്സുകൾ അനുവദിക്കാൻ സ്‌കൂൾ മേധാവികൾ സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. കേസ് പരിശോധിച്ച കോടതി ക്രൈസ്റ്റ് നഗർ സ്‌കൂളിലാണ് അനുകൂലമായി വിധി പുറപ്പെടുവിക്കയായിരുന്നു.
ഏതു ഡ്രസ്സ് ധരിക്കണമെന്നത് ഒരു വ്യക്തിയുടെ അവകാശമാകുന്നത് പോലെ തന്നെ പൊതു താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരവരുടേതായ നിയമങ്ങളും രീതി ശാസ്ത്രങ്ങളുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിശാലമായ പൊതു താല്പര്യങ്ങൾ മുൻനിർത്തി സ്ഥാപനങ്ങളുടെ നിലപാടുകൾക്കും മൗലികാവശങ്ങൾക്കും കോടതി മുന്ഗണന കൊടുത്തു. അതായത് ക്രൈസ്റ്റ് നഗർ വിദ്യാലയത്തിന്റെ താല്പര്യങ്ങളും രീതിയുമാണ് രണ്ടു മുസ്‌ലിം വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കാൾ കോടതി ഊന്നൽ നൽകിയത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ ഒരു വിദ്യാലയത്തിന്റെ പൊതു രീതികളെയും നിയമങ്ങളെയും വ്യക്തി അവകാശങ്ങൾ ഉന്നയിച്ച് തടസ്സപെടുത്താനാവില്ല.

ഹിജാബ് ധരിക്കാൻ കോടതിയെ സമീപിച്ച കുട്ടികളോട് ആവശ്യമെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകാനുള്ള സൗകര്യം ഒരുക്കുവാനും കോടതി ഉത്തരവിട്ടിരുന്നു. അന്ന് മലയാള മാധ്യങ്ങൾ മുക്കി കളഞ്ഞ അതെ വിധി ഇന്ന് ദേശീയതലത്തിൽ ചർച്ചയാവുകയാണ്.പതിവ് പോലെ എപ്പോളും മലയാള മാധ്യങ്ങൾ ഈ വിധി പരാമർശിക്കാതെ മുന്നോട്ടു പോകുന്നു.

http://www.yesnewsindia.com

Advertisements

ആന്റിവെനം Antivenom

1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.
പ്രതിവിഷം (Antivenom)
കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും കേട്ടിരിക്കാൻ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നത് അതെ പാമ്പിൻറെ വിഷം ആണ് എന്നൊക്കെ.
എന്താണ് ഈ പ്രതിവിഷം എന്ന് നോക്കാം.
പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ (Monocled cobra) ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തൻറെ പ്രൊഫസർ ആയ ലൂയി പാസ്റ്റർനെയും എമിലി റൌക്സിനെയും സന്ദർശിച്ചു പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്ൽ (Pasteur Institute) റിസർച്ചിനായി ചേർന്നു. അന്നേവരെ അധികമാളുകൾ എക്സ്പ്ലോർ ചെയ്യാത്ത മേഖലയായ വിഷശാസ്ത്രത്തിൽ (Toxicology) ആൽബർട്ട് തൻറെ പരീക്ഷണങ്ങൾ തുടങ്ങി. ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയിൽ പഠനം നടത്തുകയും ചെയ്തു. അങ്ങനെ 1894ൽ അദ്ദേഹം പാമ്പ്‌ വിഷത്തിനു പ്രതിരോധം തീർക്കുന്ന സിറം കണ്ടെത്തി. അത് കാൽമെട്ടി സിറം (Calmette’s serum) എന്നറിയപ്പെടുന്നു.
പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ റിസർച്ച് നടത്തുകയും വളരെയധികം ആൻറിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.
ഇന്ന് പ്രതിവിഷം ഉണ്ടാക്കുന്ന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ധാരാളം ഇനത്തിൽപ്പെട്ട വിഷജീവികൾ വളർത്തപ്പെടുന്നു. അവയുടെ ആരോഗ്യത്തിലും പരിപാലനത്തിലും വളരെയധികം ശ്രദ്ധചെലുത്താറുണ്ട്. വളർച്ച പൂർണ്ണമായ പാമ്പുകളെ വിദഗ്ദ്ധർ കയ്യിലെടുത്തു അവയുടെ തലയ്ക്ക് പുറകുവശത്തു വിഷഗ്രന്ധിയിൽ (Venom glands) അമർത്തി വിഷമെടുക്കുന്നു. വിഷം ശേഖരിച്ച ഉടൻ തന്നെ അവയെ പ്രത്യേകം കുപ്പികളിലാക്കി ശേഖരിച്ചു വയ്ക്കുന്നു. കുപ്പിക്ക് മുകളിൽ പാമ്പിൻറെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നീ ഘടകങ്ങൾ രേഖപ്പെടുത്തുന്നു. പിന്നീട് ഏകദേശം 20ഡിഗ്രീ സെൽഷ്യസിൽ വച്ച് അതിൻറെ താപനില കുറയ്ക്കുന്നു. വ്യാപകമായി നമ്മൾ കുതിരയെ ആണ് ആൻറിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. കാരണം കുതിരകൾ ലോകത്തിലെ വളരെയധികം കാലാവസ്ഥയിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്നവയും ആയതിനാൽ ആണ്. ആട്, കഴുത, മുയൽ, കുരങ്ങ്, ഒട്ടകം എന്നീ ജീവികളെയും ഉപയോഗിക്കാറുണ്ട്.
മൃഗങ്ങളിലേക്ക് വിഷം കുത്തിവയ്ക്കുന്നതിനു മുൻപായി ഒരു കെമിസ്റ്റിൻറെ മേൽനോട്ടത്തിൽ വിഷത്തിൻറെ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തി അത് ശുദ്ധീകരിച്ച വെള്ളത്തിൽ ലയിപ്പിക്കുന്നു. അതിനു ശേഷം ഇതിൽ അഡ്ജുവൻറ് (രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്സിനിൽ ഉപയോഗിക്കുന്ന പദാർത്ഥം) ചേർക്കുന്നു. തന്മൂലം കുതിരയുടെ ശരീരം റിയാക്റ്റ്‌ ചെയ്യുകയും ആൻറിബോഡി ഉണ്ടായി വിഷത്തെ നിർവീര്യം ആക്കുകയും ചെയ്യുന്നു. ഈ സമയം എല്ലാം കുതിര ആഗോഗ്യത്തോടെ തന്നെയാണുള്ളത്എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. എട്ടു മുതൽ പത്തുവരെയുള്ള ആഴ്ചകളിൽ ഈ കുതിരയിൽ ആൻറിബോഡി ശക്തമായ നിലയിൽ കാണപ്പെടും. ആ സമയം കുതിരയുടെ കഴുത്തിൽ ഉള്ള ഞരമ്പിൽ നിന്നും 3-6 ലിറ്റർ രക്തം ശേഖരിക്കുന്നു. അടുത്തപടിയായി ശേഖരിച്ച രക്തം ശുദ്ധീകരിച്ച് പ്ലാസ്മയും ആൻറിവെനവും ഉണ്ടാക്കുന്നു.
മോണോവാലൻറ് (ഒരു സ്പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിനു എതിരെ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ) എന്നും പോളിവാലൻറ് (പല സ്പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നും ആൻറിവെനത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല വിഷജീവികളുടെ വിഷബാധയ്ക്ക് എതിരെയും പ്രതിവിഷം നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന പാമ്പുകൾ മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ്. ഇതിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടന്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിവെനം ആണ് നമ്മുടെ നാട്ടിലുള്ളത്. ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ കാണുന്നതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കൻ കുഴിമണ്ഡലി യാണ്. പക്ഷേ പ്രധാന നാലിനങ്ങളുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കടിച്ചുള്ള മരണം വളരെ കുറവാണ്. മുഴമൂക്കൻ കുഴിമണ്ഡലി ക്ക് എതിരായി ആന്റിവെനം നിലവിലില്ല. കടൽ പാമ്പുകൾ എല്ലാം വിഷം ഉള്ളതാണ്. അവ കടിച്ചും മരണം അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അവയ്ക്കും ആന്റിവെനം ലഭ്യമല്ല.


കടപ്പാട്:  വിക്കിപീഡിയ

Advertisements

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് !!!

പഠിക്കുന്നതിന് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് എന്നു കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാമെങ്കിലും സത്യമാണിത്. ജർമ്മനിയിലെ Ausbuildung കോഴ്സിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു തൊഴിലധിഷ്ഠിത നഴ്സിങ് പ്രോഗ്രാമാണ്. നമുക്ക് ഈ പ്രോഗ്രാമിനെ പ്രാക്ടിക്കൽ നഴ്സിങ്ങ് എന്നും വിളിക്കാം. നമ്മുടെ നാട്ടിൽ ഉള്ളതുപോലെ തന്നെ മൂന്നുവർഷ നഴ്സിങ്ങ് ഡിപ്ലോമാ കോഴ്സ് ആണിത്. ഇതിൽ തിയറി പഠനത്തോടൊപ്പം പ്രാക്ടിക്കൽ ജോലി കൂടി സമന്വയിപ്പിച്ചിരിക്കുന്നു. നഴ്സിങ്ങ് പഠനം നടത്തുന്ന നഴ്സിങ്ങ് കോളേജിനോടനുബന്ധമായ ഹോസ്പിറ്റലുകളിലോ മററിടങ്ങളിലോ ആണ് പ്രാക്ടിക്കൽ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ പഠനത്തിൻ്റെ ഭാഗമായുള്ള ട്രെയിനിംഗിനെ ജോലിയായി പരിഗണിച്ച് ആ ജോലിക്ക് പ്രതിഫലം എന്ന നിലക്കാണ് സ്റ്റൈപ്പൻ്റ് നല്കുന്നത്.

ജർമ്മനിയിൽ 16 സ്റേററ്റുകളാണുള്ളത്. ഈ കോഴ്സിൻ്റെ പ്രവേശന യോഗ്യതയ്ക്കും നടത്തിപ്പിനുമെല്ലാം സ്റേറ്ററുകൾക്കനുസരിച്ച് ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ മാനദണ്ഡങ്ങൾ നമുക്ക് പരിശോധിക്കാം. പ്ലസ്ടുവിന് 70% മാർക്കോ അതിലധികമോ ആണ് അടിസ്ഥാന യോഗ്യത. 25 വയസ്സ് ഉയർന്ന പ്രായപരിധിയുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് രണ്ടു വർഷ നഴ്സിങ് കോഴ്സ് (ANM) ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. ഏററവും വലിയ സവിശേഷത Plus two വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിർബന്ധം ഇല്ല എന്നതാണ്. ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ജർമ്മൻ ഭാഷ B1 ലെവലിൽ പാസാവുകയും വേണം. ചില സ്‌റ്റേറ്റുകൾ B2 ലെവൽ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കാറുണ്ട്. SSLC Certificate with Mark list page, Plus Two Certificate with Mark list page, German B1 Language Certificate, Biodata, Motivational Letter തുടങ്ങിയവയാണ് സാധാരണ നിലയിൽ അപേക്ഷിക്കുവാൻ വേണ്ട രേഖകൾ. ഇവയെല്ലാം തന്നെ ജർമ്മൻ ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്ത് അപ്പോസ്റ്റൽ (Certify) ചെയ്യേണ്ടതുണ്ട്. ഈ കാര്യങ്ങൾക്കെല്ലാമായി ജർമ്മനിയിലേക്ക് വിദേശ പഠന സൗകര്യങ്ങൾ ചെയ്യുന്ന വിശ്വസനീയമായ എഡൃുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്.
ഈ നഴ്സിങ് കോഴ്സിന് മൂന്ന് വർഷത്തേക്ക് 2100 മണിക്കൂർ തിയറി ക്ലാസും 2500 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസു (Work) മാണുള്ളത്. ലഭിക്കുന്ന സ്റ്റൈപ്പൻറ് പ്രതിമാസം 850 യൂറോ മുതൽ 1300 യൂറോ വരെയാണ്. 850 മുതൽ 1300 വരെ എന്നു പറയുവാൻ കാരണം സ്റ്റേറ്റുകൾ തമ്മിൽ സ്റ്റൈപ്പൻ്റിൽ ചെറിയ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടും, ഒന്നാം വർഷത്തേതിൽ നിന്നും കൂടുതലായി രണ്ടാം വർഷവും രണ്ടാം വർഷത്തിൽ നിന്നു കൂടുതലായി മൂന്നാം വർഷവും ലഭിക്കുമെന്നതിനാലു മാണ്. ആവറേജ് സ്റ്റൈപ്പൻ്റ് എന്ന നിലയിൽ ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റായി ലഭിക്കുന്നതാണ്. ചില സ്റ്റേറ്റുകളിൽ രണ്ടാം വർഷം കഴിഞ്ഞ് പൊതുപരീക്ഷയും പീന്നീട് മൂന്നാം വർഷത്തിൽ വിവിധ വിഷയങ്ങളിലുള്ള സ്പെഷ്യലൈസേഷൻ പഠനവുമാണ്. മറ്റു ചില സ്റേററ്റുകളിൽ മൂന്നാം വർഷം അവസാനമാണ് പൊതുപരീക്ഷ. ഈ കോഴ്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത കോഴ്സ് കഴിഞ്ഞാലുടൻ തന്നെ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കും എന്നുള്ളതാണ്. പഠന സമയത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ജോലി തുടർന്നു കൊണ്ടുപോവുകയോ പുതിയ സ്ഥലത്തേക്ക് മാറുകയോ ആവാം. തുടക്കത്തിൽ ഏകദേശം 2 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. പിന്നീട് അത് വർദ്ധിച്ച് ഏകദേശം നാല് നാലര ലക്ഷം രൂപ വരെയാവുന്നതാണ്. കൂടാതെ ഓവർടൈം ജോലിക്കുള്ള അവസരവും ലഭ്യമാണ്. ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ PR ഉം തുടർന്ന് Citizenship ഉം ലഭിക്കുന്നതാണ്.

നഴ്സിങ്ങ് ജോലിയോട് അഭിരുചിയുള്ള ഏതു വിദ്യാർത്ഥിക്കും ആൺ പെൺഭേദമെന്യേ ഈ കോഴ്സിൽ ചേരാവുന്നതാണ്. ആകെ വേണ്ടത് ജർമ്മൻ ഭാഷ പഠിക്കാനുള്ള സന്നദ്ധത മാത്രം. ജർമ്മൻ ഭാഷാപഠനം മറ്റു ഭാഷകളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേനെ എളുപ്പമാണ്. ഇംഗ്ലീഷ് Alphabet തന്നെയാണ് ജർമ്മൻ ഭാഷയ്ക്കു മുളത്. A1, A 2 ലെവൽ എന്നത് വെറും പ്രാഥമികമായ പഠനം മാത്രമാണ്. B1 ലെവലിൽ മാത്രമേ കുറച്ചു കൂടുതലായി പഠിക്കേണ്ടതായുള്ളൂ. വെറും 6 മാസം കൊണ്ട് B1 ഉം കഴിഞ്ഞ് B2 വരെ പാസാവുന്നവർ ധാരാളം ഉണ്ട്. ഇപ്പോൾ വീട്ടിലിരുന്ന് ഓൺലൈൻ ആയും പഠിക്കാനുള്ള സൗകര്യം ഉണ്ട്. ഭാവിയിൽ നഴ്സിങ്ങ് പഠനം എന്ന് മുൻകൂട്ടി തീരുമാനിച്ച ഒരു വിദ്യാർത്ഥിക്ക്, Plus two വിന് പഠിക്കുമ്പോൾ തന്നെ ജർമ്മൻ ഭാഷാപഠനം നടത്താൻ സാധിക്കുകയാണെങ്കിൽ Plus two കഴിഞ്ഞാലുടൻ തന്നെ ഈ കോഴ്സിനു ചേരാൻ കഴിയുന്നതാണ്.

നമ്മുടെ നാട്ടിലെ നഴ്സിങ് പഠനവും ഈ കോഴ്സും തമ്മിൽ താരതമ്യം ചെയ്യുന്നത് ഈ സന്ദർഭത്തിൽ നന്നായിരിക്കുമെന്നു തോന്നുന്നു. നമ്മുടെ നാട്ടിൽ മൂന്നു വർഷത്തെ നഴ്സിങ്ങ് പഠനത്തിന് ഏകദേശം 10 ലക്ഷം രൂപയോളം ചിലവു വരുന്നതാണ്. Plus two വിന് സയൻസ് പഠിച്ചവർക്കേ ഇവിടെ നഴ്സിങ്ങിന് ചേരാൻ സാധിക്കൂ. പഠനശേഷം ലഭിക്കുന്ന ശമ്പളം പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപവരെയാണ്. 12 മണിക്കൂർ വരെ നീളുന്ന ഷിഫ്റ്റും, അമിതമായ ജോലിഭാരവും, ജോലി സമ്മർദ്ദവും, നാമമാത്രമായ ശമ്പള വർദ്ധനവും ഒക്കെയാണിവിടുത്തെ സാഹചര്യങ്ങൾ. കൂടാതെ ജോലി സ്ഥിരതയോ, ക്ഷേമ പെൻഷനുകളോ, സോഷ്യൽ സെക്യൂരിറ്റി യോ യാതൊന്നും തന്നെയില്ല. വർക്ക് ലൈഫ് ബാലൻസ് എന്ന് കേട്ടുകേഴ് വി പോലുമില്ല. മറിച്ച് ജർമ്മനിയിലെ ഈ കോഴ്സിന് മൂന്നു വർഷം പഠിക്കുമ്പോൾ തന്നെ 36 ലക്ഷം രൂപ സ്റ്റൈപ്പൻ്റായി ലഭിക്കുന്നു. കോഴ്സിനു ചേരാൻ Plus two വിന് സയൻസ് പഠിക്കണമെന്ന നിർബന്ധവുമില്ല. കോഴ്സ് കഴിഞ്ഞ് പിറേറദിവസം മുതൽ പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ ശമ്പളം. പിന്നീട് അത് വർദ്ധിച്ച് നാലോ നാലരയോ ലക്ഷം രൂപ വരെയാവുന്നു. ഓവർ ടൈമിന് സാധാരണ നിരക്കിൻ്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രതിഫലം. ആഴ്ചയിൽ 30 മുതൽ 36 മണിക്കൂർ മാത്രം ജോലി. ജോലിഭാരമോ ജോലി സമ്മർദ്ദമോ ഇല്ല. സുഖകരമായ തൊഴിൽ അന്തരീക്ഷം. ജോലി സ്ഥിരതക്കുള്ള നിയമങ്ങൾ, ക്ഷേമ പെൻഷനുകൾ, സോഷ്യൽ സെക്യൂരിറ്റി എല്ലാം ഉണ്ട്. കൂടാതെ മികച്ച വർക്ക് ലൈഫ് ബാലൻസും.
അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ഒരു വ്യക്തിയുടെ ജിവിതത്തെ ട്രാൻസ്ഫോം ചെയ്ത് ഉന്നതിയിലെത്തിക്കുന്നതിന് ഏറ്റവും ഉതകുന്ന ഒരു കോഴ്സാണിതെന്നു കാണുവാൻ സാധിക്കും. സാമ്പത്തിക ശേഷിയുള്ളവരോടൊപ്പം തന്നെ വളരെ സാധാരണക്കാരായിട്ടുള്ളവർക്കും, പാവപ്പെട്ടവർക്കും, പിന്നോക്കം നില്ക്കുന്നവർക്കെല്ലാം തന്നെ ഇത് തെരഞ്ഞെടുക്കാവുന്നതാണ്.

ഏററവും ചുരുക്കമായി പറഞ്ഞാൽ നഴ്സിങ്ങ് ജോലിയോട് അഭിരുചിയും, 25 വയസ്സിൽ താഴെ പ്രായവും, Plus two വിന് 70% മാർക്കും, ജർമ്മൻ ഭാഷ B1 ലെവലിൽ പഠിക്കാനുള്ള സന്നദ്ധതയും ഉള്ള ഏതൊരാൾക്കും ജർമ്മനിയിലെ ഈ നഴ്സിങ്ങ് കോഴ്സിന് ചേർന്ന് തങ്ങളുടേയും കുടുംബത്തിൻ്റേയും ജീവിതത്തെ അഭിവ്യദ്ധിയിലേക്ക് നയിക്കാൻ സാധിക്കുന്നതാണ്.

Jeeson Maliekal MSW. NRW. Deutschland.
+49171 3475306
maliekkaljeeson@gmail.com

Advertisements
Advertisements

ഫ്രാങ്കോ കേസിലെ വിധിന്യായം

289 പേജുള്ള ഫ്രാങ്കോ കേസിലെ വിധിന്യായം പൂർണ്ണമായും വായിച്ചു

പ്രോസിക്കൂഷൻ കേസ് ഇതായിരുന്നു എങ്കിൽ പൂർണ്ണമായും പ്രതിഭാഗത്തിന് അർഹിക്കുന്ന വിധി

പൊതുബോധത്തെ തൃപ്തിപ്പെടുത്താതെ കാര്യകാരണ സഹിതം നിയമവാഴ്ച ഉയർത്തിപ്പിടിച്ച വിധിയെഴുതിയ ജഡ്ജിക്ക് അഭിനന്ദനങ്ങൾ..

👉കേസ് തോൽക്കാൻ കാരണം പ്രോസിക്കുഷനും,. പോലീസും. പ്രോസികൂഷനും, അന്വേഷണ സംഘത്തിനെയും പരോക്ഷമായി നിശിതമായി വിമർശിച്ച് വിധി

👉ഇരയായ കന്യാസ്ത്രീയുടെ മൊഴികളിലെ പ്രകടമായ വൈരുധ്യം കേസിൽ പ്രധാനപ്പെട്ട കാരണമായി. ഇരയുടെ മൊഴികൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി

👉നിർണ്ണായകമായ ഇരയുടെയും സാക്ഷികളുടെയും ഫോണുകളും, ലാപ്ടോപ്പും, മൊബൈൽ രേഖകളും ഒന്നും കോടതിയിൽ നൽകാതെ തകരാർ ആയ ഒരു ഹാർഡ് ഡിസ്ക് മാത്രം കോടതിയിൽ നൽകിയ ഇര കള്ളം പറയുകയാണെന്ന് കോടതി

👉ഇര സാക്ഷികളും സാഹപ്രവർത്തകരുമായ സിസ്റ്റർമാരോട് താൻ 13 തവണ ബലാത്സംഗത്തിന് ഇരയായി എന്ന കാര്യം പറഞ്ഞിട്ടുണ്ട് എന്ന വാദം നുണയാണെന്ന് കോടതിയിൽ തെളിഞ്ഞു.

👉സഭയിൽ നിന്നും പുറത്തുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ച് നൽകിയ 2017 ലെ കത്തിലും പീഡനത്തേക്കുറിച്ച് പറയുന്നില്ല.

👉ഇര ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിനോട് പറഞ്ഞതും പ്രതി അയാളുമായി കിടക്ക പങ്കിടാത്തതിന്റെ പകയിൽ തനിക്കെതിരെ പ്രതികാര നടപടികൾ കാണിക്കുന്നു എന്നതാണ്. തന്നെ ബലാത്സംഗം ചെയ്തു എന്നല്ല എന്ന് ആറാം സാക്ഷികൂടിയായ ബിഷപ്പ് കുര്യൻ വെളിപ്പെടുത്തി.

👉കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോടും ഇര നൽകിയ പരാതിയിൽ പറഞ്ഞത് പ്രതിയായ ബിഷപ്പ് തനിക്ക് ലൈംഗിക ചുവയുള്ള അശ്ലീല മെസേജുകളും, ശബ്ദങ്ങളും അയക്കുന്നു എന്നതാണ്. ലൈംഗിക അതിക്രമം നടന്നു എന്ന് ആ പരാതിയിലും പറയുന്നില്ല. ഇക്കാര്യം പതിനെട്ടാം സാക്ഷിയായ കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വ്യക്തമാക്കി

👉കർദിനാൾ മാർക്കിന്‌ 2018 ൽ അയച്ച പരാതിയിലും ഒരു പ്രാവശ്യം പീഡിപ്പിച്ചു എന്നാണ് പറയുന്നത് 13 എന്ന മൊഴി ഇല്ല.

👉ജില്ല പോലീസ് മേധാവിക് നൽകിയ പരാതിയിൽ പീഡനം നടന്നു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ള മറ്റ് വിവരങ്ങൾ ഇല്ല

👉Penile pentratiton (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ) നടന്നിട്ടില്ല എന്ന ഇരയുടെ മൊഴിയും, 37 ആം സാക്ഷിയായ മൊഴി രേഖപെടുത്തിയ വനിത പോലീസ് ഓഫീസർക്കെതിരെയുള്ള ഇരയുടെ മൊഴിയും തെറ്റാണെന്ന് തെളിഞ്ഞു.

👉പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം പ്രതിയോടൊപ്പം ഏറെ ദൂരം ഒരുമിച്ച് കാറിൽ സഞ്ചരിക്കുകയും, വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

👉ഇനി കോൺവെന്റിൽ വരാൻ അനുവദിക്കില്ല എന്ന് ഇര പ്രതിക്ക് മെസേജ് അയച്ച ശേഷം കേരളത്തിൽ ഉണ്ടായിട്ടും കോൺവെന്റിൽ വരാതെ പോയ പ്രതി “ഞാൻ കുറുവിലങ്ങാടിലൂടെ കടന്നു പോകുകയാണ് ” എന്ന് മെസേജ് അയച്ചു എന്ന മൊഴി പ്രോസിക്കൂഷൻ വാദങ്ങൾക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തി

👉ഇരയുടെ 164 രഹസ്യ മൊഴി പ്രകാരം പ്രതി ഇരക്ക് അയച്ച മെസേജിൽ ” ഞാൻ നിന്റെ തീരുമാനത്തിനോടൊപ്പം ഹൃദയപൂർവ്വം ചേരുകയാണ് , എനിക്ക് നിന്നെ കാണണം, എനിക്ക് നിന്നെ വേണം, എന്നെ വിളിക്കൂ ” ‘with heavy heart I am joining with your decision’. ‘I want to see you, I want to need you, call
me’.
എന്നാണ് ഉള്ളത്. അതിൽ നിന്നുതന്നെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ, ബലമായുള്ള ഭീഷണിപ്പെടുത്താലോ ഈ സന്ദേശങ്ങളിലില്ല എന്ന് വ്യക്തം.

👉കസിൻ ഭർത്താവുമായുള്ള ഇരയുടെ രഹസ്യ ബന്ധത്തിനെതിരെ കസിൻ പരാതി നൽകിയ ശേഷമാണ് ഇര ആദ്യമായി പീഡന ആരോപണം ഉന്നയിക്കുന്നത് എന്നത് സംശയസ്പദമാണ്.

👉പരാതി നൽകാനുള്ള ഇരയുടെ 2 വർഷത്തെ കാലതാമസം വിശദീകരിക്കാൻ പ്രോസിക്കൂഷന് കഴിഞ്ഞെങ്കിലും ബാക്കി രണ്ട് വർഷത്തെ കാല താമസം വ്യക്തമായിട്ടില്ല.

👉സിസ്റ്റർ ടിൻസിയെ മദർ സുപ്പീരിയർ ആക്കിയത് ഇരക്കും, ഒപ്പമുള്ള മറ്റ് സിസ്റ്റർമാർക്കും താല്പര്യം ഉണ്ടായിരുന്നില്ല.അതുകൊണ്ട്തന്നെ ഇര സിസ്റ്റർ ടിൻസിക്കെതിരെ പരാതി നൽകിയിരുന്നു.

👉കോൺവെന്റിലെ അന്തേവാസികൾക്ക് ഇടയിൽ കടുത്ത പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇരയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

👉ഇരക്ക് സീറോ മലബാർ സഭയിൽ ചേരാൻ ആഗ്രഹം ഉണ്ടായിരുന്നതായി കർദിനാൾ മാർ അലഞ്ചേരിയുടെയും, ഇരയുടെയും മൊഴികളിൽ സ്ഥിതീകരിക്കുന്നു.

👉ഇരയും 3,4,22 എന്നീ സാക്ഷികളായ സിസ്റ്റർമാരും പള്ളിക്ക് മുൻപാകെ ചില നിബന്ധനകൾ വെച്ചിരുന്നു. കോൺവെൻറ് ബീഹാർ രൂപതക്ക് കീഴിൽ കൊണ്ടുവരണമെന്നതായിരുന്നു പ്രധാന ആവശ്യം ഈ ആവശ്യം അംഗീകരിച്ചിരുണെങ്കിൽ എല്ലാ പ്രശ്നങ്ങളും ഒത്തുതീർക്കാൻ അവർ തയ്യാറായിരുന്നു. ആവശ്യങ്ങൾ നിഷേധിച്ചപ്പോഴാണ് പരാതി നൽകിയത്.

👉നിർണ്ണായകമായത് മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനന്റെ നാലാം സാക്ഷി അനുപമയുമായുള്ള ടിവി ഇന്റർവ്യൂ.

👉രണ്ടാം സാക്ഷി ഉൾപ്പെടെ എല്ലാ സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യം.

👉ഫ്രാങ്കോ ബിഷപ്പും ഇരയും തമ്മിൽ നല്ല സൗഹൃദപരമായ ബന്ധമാണെന്ന് ഇമെയിൽ സംഭാഷണങ്ങൾ ഉൾപ്പെടെ നിരത്തി കോടതിയിൽ തെളിയിക്കാൻ സാധിച്ചു.(സംഭാഷണം കോടതി വിധിയിൽ )

👉ഇര പ്രതിക്ക് അയച്ച ഒരു സന്ദേശം ഇങ്ങനെ“dear lordship good afternoon, Now I understood howmuch love and concern you have for mj”ssssssss, you r too late to update….just now I have seen and replied u,how is ur health, work, mission, vision, etc……takecare of mj’s too who is in and out, I mean those who rout…for studies…..praying for u, thank u……..”

ഫ്രാങ്കോ ബിഷപ്പ് ഇരക്ക് അയച്ചത് ഇങ്ങനെ “oh my dear only today I saw the pictures. Beautiful.Please reply when you see this mail. thank you.”

👉ഇരക്ക് സ്വന്തം കസിന്റെ ഭർത്താവും സുപ്രീംകോടതി അഭിഭാഷകനുമായ ആളുമായി ബന്ധമുണ്ടെന്നുള്ള പ്രതിഭാഗം ആരോപണം കോടതിയിൽ നിർണ്ണായകമായി. ഇവർ തമ്മിൽ ബന്ധപ്പെട്ടപ്പോഴാകാം കന്യകത്വം നഷ്ടമായത് എന്ന പ്രതിഭാഗം വാദം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി.

👉തന്റെ ഭർത്താവുമായി ഇര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു എന്നും അഭിഭാഷകനായ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു എന്നും, അശ്ലീല സന്ദേശങ്ങൾ ഇരുവരും കൈമാറിയിട്ടുണ്ടെന്നുമുള്ള കസിന്റെ ആരോപണം നിർണ്ണായകമായി.

👉തന്റെ ഭർത്താവുമായി ഇരക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് കസിൻ സഭക്ക് നൽകിയ പരാതിയും അതിലെ ആരോപണങ്ങളും, പരാതി ഇതുവരെ പിൻവലിക്കാത്തതും നിർണ്ണായകമായി.

👉ഇരയുമായി അവിഹിത ബന്ധം ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വക്കീലിനെ പ്രോസിക്കൂഷൻ വിസ്തരിക്കാത്തത് അത്ഭുമാണെന്ന് കോടതി.

👉പ്രതി തന്നെ penile Penetration
(യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചെന്ന് രഹസ്യമൊഴിയിലോ, ഫസ്റ്റ് ഇൻഫോർമേഷൻ സ്റ്റേട്ട്മെന്റിലോ ഏതെങ്കിലും പരാതികളിലോ ഇര പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം സംശയതീതമായി തെളിയിച്ചു.

👉പ്രതി തന്നെ penile penetration (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചില്ല എന്ന കാര്യം ഇര പ്രത്യേകം ഡോക്ട്ടറോട് വെളിപ്പെടുത്തിയ കാര്യം മെഡിക്കൽ റിപ്പോർട്ടിൽ നിന്നും മായ്ച്ചു കളഞ്ഞു എന്നത് കോടതിയിൽ തെളിയിക്കപ്പെട്ടത്തോടെ പ്രോസിക്കൂഷന്റെ കേസ് പൂർണ്ണമായും ഇല്ലാതെയായി.

👉മെഡിക്കൽ റിപ്പോർട്ടിന്റെ ഒർജിനൽ കാർബൺ കോപ്പി കോടതിയിലെത്തിയപ്പോൾ ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞത് പ്രോസിക്കൂഷൻ ആരോപണങ്ങൾ
“Victim a resident of St. Francis Mission Homesince 2013. History of multiple sexual assault byBishop (FrancoMulackal) who was occasionalvisitor at the convent Home. The history of assaultmultiple times 13 times ie., in 4 year period.Assault including touching of private parts, inserting his fingers in victim’s vagina, forces her totouch his private parts and ejaculation in front ofher. No history of penetrative sex according tothe victim. Last episode one year back.”

👉ഇതിൽ ‘No history of penetrative sex according tothe victim “(യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം നടന്നിട്ടില്ല )എന്ന ഇര ഡോക്ട്ടർക്ക് നൽകിയ മൊഴിയുടെ ഭാഗമാണ് മായ്ച്ചു കളഞ്ഞ മെഡിക്കൽ റിപ്പോർട്ട് പ്രോസിക്കൂഷൻ കോടതിയിൽ നൽകിയത്. കാർബൺ കോപ്പിയിൽ നിന്നും കോടതി യാഥാർഥ്യം മനസിലാക്കി ഡോക്റ്ററെ വിസ്‌തരികുകയായിരുന്നു.

👉ഇരയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കസിന്റെ ഭർത്താവായ സുപ്രീംകോടതി വക്കീൽ ഇരയുടെ കോൺവെന്റിൽ എത്തി അഞ്ച് ദിവസം താമസിച്ചു എന്നതും ആ സമയത്ത് ഇരുവരും ഒരുമിച്ചുണ്ടായപ്പോൾ പാതിരാത്രി 1 മണിക്ക് ഫ്രാങ്കോ ഇരയുടെ മൊബൈലിൽ “എന്താ മാഷേ ” എന്ന് മെസേജ് അയച്ചു എന്നുമൊക്കെയുള്ള ഭാര്യയുടെ പരാതിയിലെ ആരോപണങ്ങൾ നിർണ്ണായകമായി.

👉അഭിലാഷ് മോഹനന്റെ ഇന്റർവ്യൂ എഡിറ്റഡ് ആണ് എന്ന അനുപമയുടെ മൊഴി വ്യാജ മൊഴിയാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചു.

👉ബിഷപ്പ് ഇരയായ കന്യസ്ത്രീയെ കൂടെ കിടക്കാൻ നിർബന്ധിക്കുകയാണ് എന്ന് ടാക്സി ഡ്രൈവറോട് വെളിപ്പെടുത്തി എന്ന മൂന്നാം സാക്ഷിയുടെ വെളിപ്പെടുത്തൽ വിശ്വാസ യോഗ്യമല്ലെന്നും PW5 കള്ളസക്ഷിയാണെന്ന് കോടതി നിരീക്ഷിച്ചു.

👉സാക്ഷികളായ ഒരു സിസ്റ്റർമാരോടും തന്നെ പ്രതി പീഡിപ്പിച്ചെന്ന് ഇര വെളിപ്പെടുത്തിയിട്ടില്ല എന്ന് തെളിയിക്കാൻ പ്രതി ഭാഗത്തിന് സാധിച്ചു.

👉പ്രോസിക്കൂഷൻ കോടതിയിൽ സമർപ്പിച്ച ഭൂരിപക്ഷം ഡിജിറ്റൽ തെളിവുകൾക്കും നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും, നിയമനുസൃത വസ്തുതകലുമില്ലാത്തതിനാൽ കോടതി അഡ്മിറ്റ് ചെയ്തില്ല

👉ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിക്കുന്ന കോൺവെന്റിലെ ഒന്നാം നിലയിലെ 20 നമ്പർ മുറിയുടെ അടുത്താണോ, ആ ഫ്ലോറിൽ എവിടെയാണ് ഇരയുടെ റൂം എന്നുപോലും അന്വേഷിക്കുകയോ കണ്ടെത്തുകയോ തെളിയിക്കാനോ പ്രോസികൂഷനോ പോലീസിനോ കഴിഞ്ഞില്ലെന്ന് കോടതി.

👉ഇര താമസിച്ച റൂം വ്യക്തമായി പറയാൻ പോലും സാക്ഷികൾക്ക് സാധിച്ചില്ല. വൈരുധ്യമാർന്ന മൊഴികളാണ് സാക്ഷികൾ നൽകിയത്.

👉പീഡിപ്പിച്ചു എന്ന് പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസത്തെ വീഡിയോകളിലും, ചിത്രങ്ങളിലും ഇര പ്രതിയോടൊപ്പം, ഭക്ഷണങ്ങൾ വിളമ്പി നൽകിയ മറ്റും സന്തോഷത്തോടെ കാണപ്പെട്ടു എന്ന പ്രതിഭാഗം വാദം വലിയ പരിധിവരെ നിർണ്ണായകമായി

👉പ്രതിയായ ബിഷപ്പിന്റെ അശ്ലീല മെസേജുകളും, കോളുകളും ഫോണിലുണ്ടെന്ന് ആരോപിച്ചെങ്കിലും ഫോൺ ആക്രികടയിൽ കൊടുത്തെന്നും, ലാപ്ടോപ്പ് തകരാറിലായി എന്നുമൊക്കെയുള്ള ഇരയുടെ മൊഴി കള്ളമാണെന്ന് കോടതി കണ്ടെത്തി. ബലാത്സംഗ ആരോപണങ്ങളും മൊഴികളും സാധൂകരിക്കാൻ ഇവയിൽ എന്തെങ്കിലും നൽകാൻ പ്രോസിക്കൂഷന് സാധിക്കണമായിരുന്നു എന്ന് കോടതി സഹതപിച്ചു.

👉ഇരക്ക് കസിന്റെ ഭർത്താവുമായി ഫോണിലൂടെ നിരന്തര ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം സ്ഥിതീകരിക്കാൻ കസിന്റെയും വക്കീലായ ഭർത്താവിന്റെയും ഫോണുകൾ ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കള്ളത്തരങ്ങൾ പറഞ്ഞു ഫോണുകൾ നൽകാത്തത് കോടതിക്ക് സംശയത്തിന് ഇട നൽകി.

👉നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്തവിധമുള്ള കേസിൽ ഇര എന്തൊക്കൊയോ വസ്തുതകൾ മറക്കാൻ ശ്രമിക്കുന്നു എന്ന് കോടതിക്ക് ബോധ്യപ്പെടുകയും, കേസിൽ സാക്ഷി മൊഴികളെ സധൂകരിക്കാനോ തെളിയിക്കാനോ പ്രോസിക്കൂഷന് സാധിക്കാതെ വരികയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രതിയെ ശിക്ഷിക്കാൻ ഈ കേസിൽ സാധ്യമല്ലെന്നും കോടതി നിരീക്ഷിക്കുന്നു.

👉ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ക്രിമിനൽ നിയമ വിചാരണ തത്വത്തിലാണ് നിന്നുമാണ് കോടതി വിധി വെയിറ്റേജ് നൽകിയിരിയുന്നത് എന്ന് കാണാം.

ഒരു വിചാരണ കോടതി ജഡ്ജ് തന്റെ മുമ്പിലെത്തിയ തെളിവുകളെയും സാക്ഷികളെയും, മൊഴികളെയും പൊതുബോധത്തിന്റെ വക്കാലത്ത് ഇല്ലാതെ നിക്ഷ്പക്ഷവും നിയമപരമായും വിലയിരുത്തിയിരിക്കുന്നു എന്നത് നിയമവാഴ്ചയുടെ കണ്ണിൽ പ്രസക്തവും അഭിനന്ദമാർഹവുമാണ്. അതേ സമയം ഇരയാക്കപ്പെട്ട സ്ത്രീക്ക് നേരിട്ട ആക്രമണവും അതിലെ തീരാ വേദനയും, നീതിയും ഇപ്പോഴും ബാക്കിയാണ് എന്നതും വേദനജനകമാണ്.

വിധിക്കെതിരെ നിയമപരമായി അപ്പീലുകൾ നൽകാനുള്ള അവകാശം ബാക്കി നിൽക്കേ കേസിൽ കൂടുതൽ നിയമ പോരാട്ടങ്ങൾക്കും, നിയമ വ്യാഖ്യാനങ്ങൾക്കും വാതിലുകൾ തുറന്നിരിക്കുകയാണ്.

മുൻവിധികളില്ലാതെ നീതി നടപ്പിലാകും എന്ന് പ്രത്യാശിക്കട്ടെ….

അഡ്വ ശ്രീജിത്ത്‌ പെരുമന
Adv Sreejith Perumana

Advertisements

The Mystery of Snowflakes

The Mystery of Snowflakes

Advertisements

Dr Ken Libbrecht is the world expert on snowflakes, designer of custom snowflakes, snowflake consultant for the movie Frozen – his photos appear on postage stamps all over the world. This video is sponsored by Brilliant. The first 200 people to sign up via https://brilliant.org/veritasium get 20% off a yearly subscription.

Thanks to Dr Ken Libbrecht for showing us how to grow designer snowflakes. Obviously, this video would not have been possible without his help and his expertise. His website is full of information about snowflakes http://snowcrystals.com. His new book is also available to purchase from here — https://ve42.co/SnowCrystalsBook

▀▀▀
References:
Libbrecht, K. G. (2019). A Quantitative Physical Model of the Snow Crystal Morphology Diagram. arXiv preprint arXiv:1910.09067. — https://ve42.co/Libbrecht2019

▀▀▀
Special thanks to Patreon supporters: Luis Felipe, Anton Ragin, Paul Peijzel, S S, Benedikt Heinen, Diffbot, Micah Mangione, Juan Benet, Ruslan Khroma, Richard Sundvall, Lee Redden, Sam Lutfi, MJP, Gnare, Nick DiCandilo, Dave Kircher, Edward Larsen, Burt Humburg, Blake Byers, Dumky, Mike Tung, Evgeny Skvortsov, Meekay, Ismail Öncü Usta, Crated Comments, Anna, Mac Malkawi, Michael Schneider, Oleksii Leonov, Jim Osmun, Tyson McDowell, Ludovic Robillard, Jim buckmaster, fanime96, Ruslan Khroma, Robert Blum, Vincent, Marinus Kuivenhoven, Alfred Wallace, Arjun Chakroborty, Joar Wandborg, Clayton Greenwell, Michael Krugman, Cy ‘kkm’ K’Nelson, Ron Neal

Written by Derek Muller
Filmed by Derek Muller, Raquel Nuno, Trenton Oliver and Emily Zhang
Edited by Trenton Oliver
Animations by Ivàn Tello and Trenton Oliver
Additional video supplied by Getty Images
Music from Epidemic Sound
Produced by Derek Muller, Petr Lebedev and Emily Zhang

Advertisements

The Big Misconception About Electricity

The Big Misconception About Electricity

Advertisements

The misconception is that electrons carry potential energy around a complete conducting loop, transferring their energy to the load. This video was sponsored by Caséta by Lutron. Learn more at https://Lutron.com/veritasium

Further analysis of the large circuit is available here: https://ve42.co/bigcircuit

Special thanks to Dr Geraint Lewis for bringing up this question in the first place and discussing it with us. Check out his and Dr Chris Ferrie’s new book here: https://ve42.co/Universe2021

Special thanks to Dr Robert Olsen for his expertise. He quite literally wrote the book on transmission lines, which you can find here: https://ve42.co/Olsen2018

Special thanks to Dr Richard Abbott for running a real-life experiment to test the model.

Huge thanks to all of the experts we talked to for this video — Dr Karl Berggren, Dr Bruce Hunt, Dr Paul Stanley, Dr Joe Steinmeyer, Ian Sefton, and Dr David G Vallancourt.

▀▀▀
References:
A great video about the Poynting vector by the Science Asylum: https://youtu.be/C7tQJ42nGno

Sefton, I. M. (2002). Understanding electricity and circuits: What the text books don’t tell you. In Science Teachers’ Workshop. — https://ve42.co/Sefton

Feynman, R. P., Leighton, R. B., & Sands, M. (1965). The feynman lectures on physics; vol. Ii, chapter 27. American Journal of Physics, 33(9), 750-752. — https://ve42.co/Feynman27

Hunt, B. J. (2005). The Maxwellians. Cornell University Press.

Müller, R. (2012). A semiquantitative treatment of surface charges in DC circuits. American Journal of Physics, 80(9), 782-788. — https://ve42.co/Muller2012

Galili, I., & Goihbarg, E. (2005). Energy transfer in electrical circuits: A qualitative account. American journal of physics, 73(2), 141-144. — https://ve42.co/Galili2004

Deno, D. W. (1976). Transmission line fields. IEEE Transactions on Power Apparatus and Systems, 95(5), 1600-1611. — https://ve42.co/Deno76

▀▀▀
Special thanks to Patreon supporters: Luis Felipe, Anton Ragin, Paul Peijzel, S S, Benedikt Heinen, Diffbot, Micah Mangione, Juan Benet, Ruslan Khroma, Richard Sundvall, Lee Redden, Sam Lutfi, MJP, Gnare, Nick DiCandilo, Dave Kircher, Edward Larsen, Burt Humburg, Blake Byers, Dumky, Mike Tung, Evgeny Skvortsov, Meekay, Ismail Öncü Usta, Crated Comments, Anna, Mac Malkawi, Michael Schneider, Oleksii Leonov, Jim Osmun, Tyson McDowell, Ludovic Robillard, Jim buckmaster, fanime96, Ruslan Khroma, Robert Blum, Vincent, Marinus Kuivenhoven, Alfred Wallace, Arjun Chakroborty, Joar Wandborg, Clayton Greenwell, Michael Krugman, Cy ‘kkm’ K’Nelson,Ron Neal


Written by Derek Muller and Petr Lebedev
Animation by Mike Radjabov and Iván Tello
Filmed by Derek Muller and Emily Zhang
Footage of the sun by Raquel Nuno
Edited by Derek Muller
Additional video supplied by Getty Images
Music from Epidemic Sound
Produced by Derek Muller, Petr Lebedev and Emily Zhang

Advertisements

Cristone Media, International Academy of Music & Arts

Cristone Media, International Academy of Music & Arts

Advertisements

Cancer Care Center Contact Numbers at Thiruvananthapuram

തിരുവനന്തപുരത്ത് കാൻസർ രോഗികൾക്കായുള്ള താമസസ്ഥലങ്ങളുടെ കോൺടാക്ട് നമ്പേഴ്സ്

എന്താണ് നോറ വൈറസ് ?

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Advertisements
Advertisements

കൊച്ചിയുടെ കുട്ടനാട്ടിലേക്ക് സ്വാഗതം

കൊച്ചിയുടെ കുട്ടനാട്ടിലേക്ക്…
ഞങ്ങളുടെ സ്വന്തം കടമക്കുടിയിലേക്ക് സ്വാഗതം 🙏🤩

ഒരുക്കങ്ങൾ പൂർത്തിയായി; കടമക്കുടി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം

ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, പൊക്കാളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കടമക്കുടി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. ഹൈബി ഈഡൻ എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 28 മുതൽ 31 വരെയാണ് ഫെസ്റ്റ് നടക്കുക. പൊക്കാളി വിളവെടുപ്പ്, നാടൻ രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റിവൽ, ചൂണ്ടയിടൽ, വല വീശൽ തുടങ്ങിയ ഗെയിമുകൾ, സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ, കയാക്കിംഗ്, വില്ലേജ് ടൂർ തുടങ്ങിയവ ഈ ദിവസങ്ങളിൽ നടക്കും. എറണാകുളം ജില്ലയുടെ തനത് നെല്ലിനമായ പൊക്കാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം, ഉത്തരവാദിത്ത വില്ലേജ് ടൂറിസം വഴി കടമക്കുടിയെന്ന നാടിൻ്റെ സൗന്ദര്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഫെസ്റ്റിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

നാട്ടുകാരോടൊപ്പം ഭാരത് മാതാ കോളേജ് വിദ്യാർത്ഥികൾ, രാജഗിരി കോളേജിലെ ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് പൊക്കാളി വിളവെടുപ്പ് നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പൊക്കാളിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1.30 വരെ വിളവെടുപ്പ് നടക്കും.

നാടൻ വിഭവങ്ങൾ പ്രൊഫഷണലായി വിളമ്പുന്നതിൽ പ്രത്യേക പരിശീലനം നൽകിയാണ് നാട്ടുകാരെ ഫുഡ് ഫെസ്റ്റിവലിൽ ഉൾക്കൊള്ളിക്കുന്നത്. യാതൊരു വിധ മായം ചേർക്കലുകളുമില്ലാതെയാണ് വിഭവങ്ങൾ ഒരുക്കുന്നത്. ഇതിനായി പത്തോളം സ്റ്റാളുകൾ ഉണ്ടാകും. ഫെസ്റ്റിന് എത്തുന്നവർക്ക് പൊക്കാളിപ്പാടങ്ങൾ വരമ്പിലൂടെ നടന്ന് ആസ്വദിക്കാനും കഴിയും. ആവശ്യമെങ്കിൽ ഗൈഡിനേയും ലഭിക്കും. ബോട്ടിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 50 രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ നാല് വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. കടമക്കുടിയും സാധ്യതകളും, കൃഷിയും കടമക്കുടിയും എന്നിവയാണ് വിഷയങ്ങൾ.

Advertisements
Kadamkkudy Backwaters
Advertisements

ഇടുക്കിയെ അറിയാൻ

ഇടുക്കിയെ അറിയാൻ

ആദ്യമേ പറയാം. ഞാനൊരു ഇടുക്കിക്കാരനല്ല. എങ്കിലും പഠനത്തിന്റെ ഭാഗമായി നാലു വർഷം ഇടുക്കിയിൽ ജീവിക്കാൻ അവസരം ലഭിട്ടിച്ചുണ്ട്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ റൂട്ടിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനുള്ള ചെറിയൊരു ശ്രമമാണിത്. അതുകൊണ്ട് തെറ്റുകളുണ്ടങ്കിൽ ക്ഷമിക്കണം. അതിനു മുമ്പ് Note the points..

# ഇവിടെ കാണിച്ചിട്ടുള്ള ദൂരങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
# ഓരോ സ്ഥലങ്ങളും പ്രധാന പാതയിൽ അവയോ അവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകളോ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
# ഓരോ സ്ഥലങ്ങൾക്കും പ്രാദേശികമായി മറ്റു പേരുകൾ ഉണ്ടാകാം.
# പ്രവേശനാനുമതിയിലും ലൊക്കേഷനിലും സംശയമുള്ള സ്ഥലങ്ങൾ ” * ” ചിഹ്നത്തിന് നേരെ നൽകിയിരിക്കുന്നു.
# പ്രളയനാന്തരം ഇടുക്കിയിലെ പല പ്രധാന റോഡുകളും ഉൾനാടൻ റോഡുകളും ഇപ്പോഴും തകർന്നു കിടക്കുകയാണ്.

തൊടുപുഴ – കട്ടപ്പന(87 km: അറക്കുളം(മൂലമറ്റം)- കുളമാവ്- പൈനാവ്- ചെറുതോണി വഴി). ഈ പാത കട്ടപ്പനക്കും അല്പമകലെ പുളിയൻമലയിൽ വെച്ച് മൂന്നാർ കുമിളി പാതയോടു ചേരുന്നു.

ഈ യാത്രയിൽ തൊടുപുഴയാറും മലങ്കര ജലാശയവും കാണാം, കുടയത്തൂരിനും കാഞ്ഞാറിനും മൂലമറ്റത്തിനും ചുറ്റും കാവൽ ഭടന്മാരെപോലെ നിൽക്കുന്ന മലനിരകൾ കാണാം, ചുരം കയറിയാൽ പിന്നിട്ട നാട്ടിൻപുറങ്ങളുടെ നേർത്ത കാഴ്ച കാണാം, ഹൈറേഞ്ചിന്റെ മുഖക്കണ്ണാടിയായ ഇടുക്കി ജലാശയം കാണാം, കാടിനോട് തൊട്ടുരുമ്മി നിൽക്കുന്ന ജില്ലാ ആസ്ഥാനവും കളക്ടറേറ്റും കാണാം, പ്രളയം മാറ്റിവരച്ച ചെറുതോണിയുടെ ചിത്രം കാണാം.

1. അരുവിക്കുത്ത് വെള്ളച്ചാട്ടം(6 km)
2. കാഞ്ഞാർ(16 km): തൊടുപുഴയാറിന്റെ കരകളിൽ പച്ചപ്പരവതാനി വിരിച്ചുറങ്ങുന്ന സുന്ദരി നാട്.
3. ഇലവീഴാപൂഞ്ചിറ(24 km): കാഞ്ഞാറിൽ നിന്നും വലത്തു തിരിഞ്ഞു 8 km. കാഞ്ഞാറിന് മുൻപുള്ള മുട്ടം ജംഗ്ഷനിൽ നിന്നും ഈരാറ്റുപേട്ട റോഡ് വഴിയും പോവാം. ഈ വഴിലൂടെ മുന്നോട്ടുപോയാൽ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം, മർമ്മല വെള്ളച്ചാട്ടം എന്നിവ കണ്ടു നേരെ വാഗമൺ പോവാം. ഇടുക്കിയോട് ചേർന്ന് നിൽക്കുന്ന കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവനാലും.
4. വഴിക്കിണർ(25 km):മൂലമറ്റത്തു നിന്നും പോവുമ്പോൾ അഞ്ചാമത്തെ വളവിൽ
5. തുമ്പച്ചിമല(27 km):വ്യൂ പോയിന്റ് /ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം. ഒൻപതാം വളവിനു ശേഷം കരിപ്പലങ്ങാടിന് അല്പം മുൻപ് വലതു വശം ബോർഡ് കാണാം.
6. നാടുകാണി വ്യൂ പോയിന്റ്(32 km)
7. കുളമാവ് ഡാം: 37 km
8. ഉപ്പുകുന്നു വ്യൂ പോയിന്റ്(42 km): ഡാം കഴിഞ്ഞു 4 km പോയാൽ പാറമട. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഒരൽപ്പം പോയാൽ മനോഹരമായ പുൽമേടുകൾ, കുന്നുകൾ, വ്യൂ പോയിന്റുകൾ എന്നിവ കാണാം. NB : ഈ ചെറിയ റോഡിലൂടെ ചെങ്കുത്തായ ഇറക്കങ്ങളും ചെറുഗ്രാമങ്ങളും താണ്ടി(30 km) തൊടുപുഴ തിരിച്ചെത്താം
9. ഇടുക്കി വന്യജീവി സങ്കേതം: പാറമട പിന്നിട്ടാൽ ഏകദേശം 15 കിലോമീറ്ററോളം കാടാണ്. ഒററപെട്ട ചെറുകുടിലുകളും ആദിവാസി ഊരുകളിലേക്കുള്ള വഴികളും കാണാം. റോഡിന്റെ വലതുവശം ഇടുക്കി ജലാശയം മിന്നി മറയുമ്പോൾ മറുവശത്തു കുന്നുകളും പുൽമേടുകളും കാണാം. പകൽ സമയത്തു മൃഗങ്ങളെ കാണാൻ സാധ്യതയില്ലെങ്കിലും ചില രാത്രികളിൽ വഴിമുടക്കിയായി കൊമ്പന്മാർ വന്നേക്കാം.
10. മൈക്രോവേവ് വ്യൂ പോയിന്റ്(57 km): ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നോ തൊട്ടു മുൻപുള്ള കുഴിലിമലയിൽ നിന്നോ ഇടതു തിരിഞ്ഞു 2 km.
11. കൊലുമ്പൻ സമാധി(57 km): ഇടുക്കി ഡാമിനു സ്ഥാനം കാണിച്ചുകൊടുത്ത ഇടുക്കിക്കാരുടെ സ്വന്തം കൊലുമ്പന്റെ സമാധി സ്ഥലം. വെള്ളപ്പാറ ഫോറെസ്റ്റ് ഓഫീസിനു സമീപത്താണിത്. ഇതിന്റെ തൊട്ടടുത്താണ് ചാരനള്ള് ഗുഹ.
12. ഹിൽവ്യൂ പാർക്ക്‌(58 km): കൊലുമ്പൻ സമാധിക്ക് എതിർ വശത്തുള്ള റോഡിലൂടെ 1 km സഞ്ചരിച്ചാൽ ഇവിടെത്താം.
13. ഇടുക്കി – ചെറുതോണി ഡാമുകൾ (59 km): ഹിൽവ്യൂ പാർക്കിൽ നിന്നും 1 km പോയാൽ ചെറുതോണി ഡാമിന്റെ കവാടമെത്തി. ശനി, ഞായർ ദിവസങ്ങൾക്കു പുറമെ ഓണം, ക്രിസ്മസ് എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചു ഒരു മാസത്തോളവും സന്ദർശനാനുമതിയൊള്ളു.
14. കാൽവരി മൗണ്ട്(70 km): കല്യാണത്തണ്ട് എന്നും പേരുണ്ട്. സ്റ്റോപ്പിന്റെ പേര് പത്താം മൈൽ.
15. അഞ്ചുരുളി ടണൽ(91km): കട്ടപ്പനയിൽ നിന്നും 5 km, വണ്ടിയില്ലാത്തവർക്ക് shared taxi(ജീപ്പ്) അല്ലെങ്കിൽ ഓട്ടോ എന്നിവ അഭികാമ്യം.
16. തൂവൽ വെള്ളച്ചാട്ടം: കട്ടപ്പനയിൽ നിന്നെ നിന്നും 14 km. ഇടുക്കിക്കു പുറത്തു അധികം അറിയപ്പെടാത്ത എന്നാൽ ഭംഗിയുള്ള ഇടമാണിത്.

* മീൻമുട്ടി, നാരകക്കാനം ടണൽ

തൊടുപുഴ – ചേലച്ചുവട് (44 km: വണ്ണപ്പുറം -മുണ്ടൻമുടി – വെണ്മണി – കഞ്ഞിക്കുഴി വഴി). ഈ പാത ചേലച്ചുവടുവെച്ചു നേര്യമംഗലം – ചെറുതോണി പാതയോടു ചേരുന്നു.

വണ്ണപ്പുറം എത്തുംവരെ പ്രതേകിച്ചു കാഴ്ചകളൊന്നുമില്ല. അല്പം പിന്നിട്ടാൽ നമുക്ക് താണ്ടാനുള്ള മലനിരകൾ തലയുയർത്തിത്തുടങ്ങും. ഇവയൊന്നും സാധാരണ മലകളെയല്ല. പടുകൂറ്റൻ പാറകൾകൊണ്ട് പടുത്തുയർത്തിയ രൂപങ്ങൾ. പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുമരങ്ങൾ. മുന്നോട്ടു പോയാൽ അപകടം പിടിച്ച ഹെയർ പിൻ ബെന്റുകൾ, അവസാന വളവിൽ വണ്ടിനിർത്തി ഒരു കട്ടനുമടിച്ചു വിസ്മയക്കാഴ്ചകൾ ആസ്വദിക്കാം. ബ്ലാത്തിക്കവല എത്തിയാൽ മലക്കുമുകളിലെത്തി എന്നർത്ഥം. വൈകുന്നേരമാണെങ്കിൽ ചെറിയ കുളിരൊക്കെ തോന്നും. ഇനി പോകാനുള്ളത് മലനിരക്കു മുകളിലൂടെയാണ്. അതുകൊണ്ട് കാഴ്ചകൾക്ക് ഒരു കുറവുമുണ്ടാകില്ല.

1. ഞണ്ടിറുക്കി വെള്ളച്ചാട്ടം(20km): പൂമാല ഗ്രാമത്തിനടുത്ത്( തൊടുപുഴയിൽ നിന്നും ബസുണ്ട്)
2. തൊമ്മൻകുത്ത്‌ ഇക്കോ ടൂറിസം(21km)
3. ആനച്ചാടിക്കുത്ത്: തൊമ്മന്കുത്തിനു അല്പമകലെ കുട്ടികൾക്ക് പോലും ഇറങ്ങാവുന്ന മനോഹരമായ തീർത്തും അപകടരഹിതമായ വെള്ളച്ചാട്ടം
4. കോട്ടപ്പാറ(20 km): വണ്ണപ്പുറത്തുനിന്നും
മുള്ളരിങ്ങാട് റോഡിൽ, പുലർക്കാലത്ത് കോടമഞ്ഞിന്റെ കളിത്തൊട്ടിലാണിവിടം
5. വെണ്മണി വ്യൂ പോയിന്റ്(24km)
6. കാറ്റാടിക്കടവ്(25km): അത്യുന്നതങ്ങളിൽ കോടമഞ്ഞിനോടും കാറ്റിനോടും കഥ പറഞ്ഞിരിക്കാം.
7. മീനുളിയൻ പാറ(32km): വെണ്മണിയിൽ നിന്നും 3 km. പിന്നെ നടക്കണം.
8. പുന്നയാർ വെള്ളച്ചാട്ടം(40 km): കഞ്ഞിക്കുഴിക്ക് സമീപം വട്ടുവൻപാറയിൽ നിന്നും 1km പോയാൽ പുന്നയാർകുത്ത് എത്തി.

മൂന്നാർ:-

“മൂന്നാറോ, അവിടെന്താണ് കാണാൻ, ആകെ കുറച്ചു തേയിലതോട്ടങ്ങളുണ്ട്. ഫോട്ടോ എടുക്കാൻ കൊള്ളാം”. പലരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഡയലോഗായിരിക്കുമിത്. ശരിയാണ്, മൂന്നാർ പട്ടണത്തിൽ കാണാൻ ഇതൊക്കെയൊള്ളു. മുതിരപ്പുഴയാർ, കുണ്ടല, നല്ലതണ്ണി എന്നീ മൂന്ന് ആറുകൾ ചേർന്ന് മൂന്നാറെന്ന പേര് അന്വർത്ഥമാക്കുമ്പോൾ ഇവിടെത്തെ ഊരുഭംഗി അന്വർഥമാക്കുന്നത് മൂന്നു പാതകളാണ്. ഓരോ പാതയും ഓരോ സ്വർഗ്ഗമേടുകളാണ്. മലനിരകൾക്കിടയിൽ തട്ടിക്കളിക്കുന്ന മേഘങ്ങളും മണ്ണ് മൂടിവെക്കുന്ന പുൽമേടുകളും കുളിർകാറ്റും കോടമഞ്ഞും ചേർന്ന് രാഗമാലിക തീർക്കുമ്പോൾ ഇതിന്നെല്ലാം സാക്ഷിയായി തലയെടുപ്പോടെ നിൽക്കുന്നു സാക്ഷാൽ ആനമുടി. ആനമുടിക്കു തോളോട് ചേർന്ന് നിൽക്കുന്ന കുമരിക്കൽ മുടിയും മീശപ്പുലിമലയും, അവക്ക് താഴെ പളനി മലയും നന്ദമലയും ഗുണ്ടുമലയും. സംശയിക്കേണ്ട, മലനിരകളുടെ അലമാലകൾ തന്നെയാണിവിടം. കൂടാതെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിനു പൊൻതൂവലായി ചിന്നാറും ആനമുടി ഷോലയും പാമ്പാടും ഷോലയും ഹാജർ വെക്കുന്നു.

പാത ഒന്ന്:-
മൂന്നാർ – ചിന്നാർ വന്യജീവി സങ്കേതം(55 km: മൂന്നാർ – ഉദുമൽപേട്ട പാതയുടെ ഭാഗമാണിത്)

1. ഇരവികുളം/രാജമല(12 km)
2. തലയാർ വ്യൂ പോയിന്റ്(15 km)
3. ലക്കം വെള്ളചാട്ടം(24 km)
4. മറയൂർ(40 km): കോവിൽകടക്കിലെയും പാമ്പാർ നദിക്കരയിലെയും മുനിയറകളും ഗുഹാ ചിത്രങ്ങളും പണ്ട് മുതൽക്കേ ഇവിടെ മനുഷ്യവാസമുള്ളതിനു തെളിവാണ്. ചന്ദനത്തിന്റെയും ശർക്കരയുടെയും നാടായ മറയൂർ ഒരു മഴനിഴൽ പ്രദേശം കൂടിയാണ്. മറയൂരിന് 4 km ആപ്പുറമാണ് ഇരച്ചിൽ പാറ വെള്ളച്ചാട്ടം
5. കാന്തല്ലൂർ(48 km): ആനമുടി ഷോലയുമായി അതിർത്തി പങ്കിടുന്ന കാന്തല്ലൂർ. പഴകൃഷിക്ക് പേരുകേട്ട ഇവിടം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക ഇടമാണ്.
6. കരിമുട്ടി വെള്ളച്ചാട്ടം(42 km)
7. തൂവാനം വെള്ളച്ചാട്ടം(44 km): പേര് പോലെ സുന്ദരി. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ നദിയിലുള്ള ഇവളെ കാണാൻ കാട്ടിലൂടെ 3 km നടക്കണം.
8. ചിന്നാർ വന്യജീവി സങ്കേതം: കാടിനുള്ളിലൂടെ ചെറിയൊരു ഡ്രൈവിംഗ്.

പാത രണ്ട്:-
മൂന്നാർ – വട്ടവട(45 km)

1. മാട്ടുപ്പെട്ടി ഡാം(11 km)
2. മീശപുലിമല ബേസ് ക്യാമ്പ്(18 km)
3. ഇക്കോ പോയിന്റ്(18 km)
4. കുണ്ടല ഡാം(25 km)
5. യെല്ലപ്പെട്ടി(29 km): cloud farmil പോവാൻ ഇവിടെ ഇറങ്ങി നടക്കണം
6. ടോപ് സ്റ്റേഷൻ(35 km)
7. പാമ്പാടും ചോല ദേശീയോദ്യാനം(37 km)
8. വട്ടവട(45 km): തനി കാർഷിക ഗ്രാമം. ശീതകാല കൃഷിയുടെ ഈറ്റില്ലമാണ് വട്ടവടയും അയൽക്കാരായ കോട്ടക്കാമ്പൂരും ചിലന്തിയാറുമെല്ലാം. മലഞെരുവിലെ ഭൂമി തട്ടുകളായി തിരിച്ചു കൃഷിചെയ്യുന്ന രീതിയാണിവിടെ. തണുപ്പിന്റെ കാര്യത്തിൽ മുന്നാറിനും മുകളിൽ നിൽക്കും ഇവർ.

പാത മൂന്ന്:-
മൂന്നാർ – തേക്കടി(110 km:പൂപ്പാറ – നെടുങ്കണ്ടം – പുളിയൻമല – കുമിളി വഴി)
ഈ പാതയിലെ പല ഭാഗങ്ങളും തമിഴ്‌ നാട് അതിർത്തിയോടു ചേർന്ന് പോകുന്നു.

1. ഗ്യാപ് റോഡ്: മുന്നാറിൽ നിന്നും തുടങ്ങി കുറച്ചു ദൂരം ഈ പാത ഇടുങ്ങിയതാണ്. എങ്കിലും ഇരുവശങ്ങളിലെയും കാഴ്ചകൾ മനോഹരമാണ്.
2. പവർ ഹൌസ് വെള്ളച്ചാട്ടം(18 km)
3. ചൊക്രമുടി പീക് (23 km)
4. കൊളുക്കുമല(32 km): ഇവിടെ സൂര്യോദയമാണ് താരം.
5. ആനയിറങ്ങൽ ഡാം(28 km): തേയിലത്തോട്ടത്തിനിടയിൽ അതിമനോഹരമായ റിസെർവോയെർ. ആനയിറങ്ങൽ പിന്നിട്ടാൽ മൂന്നാറിന്റെ മനോഹാരിത തീർന്നു.

6. ചതുരങ്കപ്പാറ വ്യൂ പോയിന്റ്(47 km): കേരളക്കരയിൽ നിന്നും തമിഴകത്തെ ദൂരക്കാഴ്ചകൾ കാണാം.
7. തൂവൽ വെള്ളച്ചാട്ടം(72 km): നെടുംകണ്ടത്തു നിന്നും 10 km. ഇടുക്കിക്കു പുറത്തു അധികം അറിയപ്പെടാത്ത എന്നാൽ ഭംഗിയുള്ള ഇടമാണിത്.
8. രാമക്കൽമേട്(75 km): ഏഷ്യയിൽ ഏറ്റുവുമധികം കാറ്റുവീശുന്ന ഇടം. പോകും വഴി കാറ്റാടി യന്ത്രങ്ങളും കാണാം.
9. അരുവിക്കുഴി/പാണ്ടിക്കുഴി വെള്ളച്ചാട്ടം (96 km): തമിഴ് നാട്ടിലേക്കുള്ള ദൂര ദർശിനി. കേരളത്തിൽ നിന്നും തമിഴകത്തേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. ഇതിനു തൊട്ടടുത്താണ് ചെല്ലാർകോവിൽ മേട്
10. ഒട്ടകതലമേട്(97 km)
11. തേക്കടി(110 km)

നേര്യമംഗലം – മൂന്നാർ(60 km: അടിമാലി- വഴി)

ഹൈറേഞ്ചിന്റെ കവാടമാണ് നേര്യമംഗവും പാലം. പാലം കടന്നാൽ കോലവും മാറും. ഒരുവശത്തു മഴയൊന്നു കനത്താൽ ദേശീയ പാതയോരത്തേക്ക് തുളുമ്പിച്ചിതറുന്ന പേരറിയാത്ത അനേകം ജലപാതങ്ങൾ. മറുവശം ഇവ പരിപോഷോപ്പിച്ചു ക്രമേണെ പെരിയാറ്റിലേക്ക് ചേരുന്ന കുഞ്ഞൻ ആറുകൾ, സഞ്ചാരികളുടെ ഇടത്താവളമായ അടിമാലി, മുന്നാറിനോടടുക്കും തോറും തെളിഞ്ഞു വരുന്ന തേയിലത്തോട്ടങ്ങളും മലനിരകളും, പള്ളിവാസൽ പദ്ധതിയിലേക്കുള്ള പെൻസ്‌റ്റോക്കുകൾ മനസിനു കുളിർമയേകുന്ന കാഴ്ച്ചകൾ അവസാനിക്കുന്നില്ല.

1. ചീയപ്പാറ വെള്ളച്ചാട്ടം(12 km)
2. വാളറ വെള്ളച്ചാട്ടം(14 km)
3. അടിമാലി വ്യൂ പോയിന്റ്/വെള്ളച്ചാട്ടം (31 km): അടിമാലി പട്ടണത്തിന്റെ ദൂരദർശിനി കൂടിയാണ് ഈ വെള്ളച്ചാട്ടം. മുകളിലോട്ടു പോയാൽ കൊരങ്ങാട്ടി മലനിരകളും കാണാം.
4. kambiline വെള്ളച്ചാട്ടം (41km)
5. മൂന്നാർ ബൈപാസ്സ്: ഇരുട്ടുകനത്തു നിന്നും തുടങ്ങി ആനച്ചാൽ വഴി ചിത്തിരപുരത്തിനടുത്തു രണ്ടാം മൈലിൽ വെച്ച് ദേശീയപാതയോട് ചേരുന്നു. മൂന്നാർ ബൈപാസിൽ നിന്നും എത്തിച്ചേരാവുന്ന പ്രധാന ഇടങ്ങൾ.
®ചെങ്കുളം ഡാം(45 km)
®ചൊക്രമുടി പീക് (54 km)

6. മാങ്കുളം(61 km): ദേശീയപാതയിൽ കല്ലാറിൽ നിന്നും ഇടതു തിരിഞ്ഞു 17 km സഞ്ചരിച്ചാൽ ഇവിടെയെത്താം. ആറുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഗ്രാമം. പഴയ ആലുവ-മൂന്നാർ രാജപാതയുടെ ശേഷിപ്പുകൾ കാണാം. ആനകൾ ജലപാനത്തിനു പേരുകേട്ട ഇടമാണ് തെല്ലകലെയുള്ള ആനക്കുളം.
7. കരടിപ്പാറ വ്യൂ പോയിന്റ്(48 km)
8. ആറ്റുകാട് വെള്ളച്ചാട്ടം(56 km)
9. പോത്തൻമേട് വ്യൂ പോയിന്റ്( km)

* തലമാൻകുത്ത്, കല്ലാർ വെള്ളചാട്ടം

അടിമാലി – പൂപ്പാറ(42 km: കല്ലാർകുട്ടി – വെള്ളത്തൂവൽ – രാജാക്കാട് – രാജകുമാരി വഴി ). ഈ പാത മൂന്നാർ – കുമിളി പാതയിലെ പൂപ്പാറയിൽ ചേരുന്നു.

1. കല്ലാർകുട്ടി ഡാം(10 km)
2. ചെങ്കുളം ഡാം(17 km)
3. S N വെള്ളച്ചാട്ടം(20 km)
4. പൊന്മുടി തൂക്കുപാലം(20 km): വലിയ വാഹനങ്ങൾ കടന്നുപോവില്ല.
5. പൊന്മുടി ഡാം(21 km): ഈ റൂട്ടിൽ ഏറ്റവും ഭംഗിയുള്ള ഇടങ്ങളാണ് പൊന്മുടി ഡാമും പരിസരവും.
6. കള്ളിമാലി വ്യൂ പോയിന്റ്(24 km)
8. കുത്തുംകൽ വെള്ളച്ചാട്ടം(28 km): രാജാക്കാടിനടുത്തു നാട്ടിൻപുറത്തെ പുറംലോകത്തിനു അറിയപ്പെടാത്ത വെള്ളച്ചാട്ടം

നേര്യമംഗലം – ചെറുതോണി(49 km: നീണ്ടപാറ- പനംകുട്ടി- ചേലച്ചുവട്- കരിമ്പൻ വഴി ). ഈ പാത ചെറുതോണിയിൽവെച്ച് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോടു ചേരുന്നു.

നേര്യമംഗലം പിന്നിടുന്നതോടുകൂടി ഹൈറേഞ്ചും തുടങ്ങുകയായി. ഇടതുവശം യമണ്ടൻ കരിമ്പാറകളും മലനിരകളും. മഴക്കാലത്തു പാതയോരത്തേക്ക് കുത്തിയൊലിക്കുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ. മറുവശത്തു പാതക്ക് തൊട്ടുരുമ്മി ആഴത്തിലൊഴുകുന്ന പെരിയാർ. പെരിയാറിനു മറുകരയിൽ കുതിരക്കുത്തി മലയും പരിവാരങ്ങങ്ങളും, അവയിൽ നിന്നും വിടരുന്ന തെളിനീരുകളും വെള്ളച്ചാട്ടങ്ങളും. ഒരു സഞ്ചാരിയുടെ മനസ്സ് നിറക്കാൻ വേറെന്ത് വേണം. ചെറുതോണി എത്തുംവരെ ഈ കാഴ്ചകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

1. Scenic spot(35 km):കീരിത്തോടിനും ചേലചുവടിനും ഇടക്ക് റോഡരിൽ നിന്നും നോക്കിയാൽ രണ്ടു മലനിരകൾക്കിടയിലൂടെ നെടുനീളെ ഒഴുകുന്ന പെരിയാറിന്റെ അഴക് കണ്ണെത്താദൂരത്തേക്ക് കാണാം.
2. കരിമ്പൻകുത്ത് വെള്ളച്ചാട്ടം(43 km)
3. പാൽകുളമേട്(44 km): 3000 അടിക്കും മുകളിൽ വിസ്മയക്കാഴ്ചകൾ കാണാം. കാട്ടാനകളുടെ വിഹാര കേന്ദ്രം.

കുമിളി – മുണ്ടക്കയം(56 km: വണ്ടിപ്പെരിയാർ – കുട്ടിക്കാനം വഴി)
കോട്ടയം – കുമിളി പാതയുടെ ഭാഗമാണിത്.

ഈ റൂട്ടിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല. ഇടുക്കിയല്ലേ, ബോറടിപ്പിക്കില്ലെന്നു ഉറപ്പിക്കാം.

1. മ്ലാമല വെള്ളച്ചാട്ടം(20 km)
2. സത്രം വ്യൂ പോയിന്റ്(24 km)
3. പരുന്തുംപാറ(26 km)
4. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം(40 km)
5. പാഞ്ചാലിമേട്(46 km)
6. തെക്കേമല വെള്ളച്ചാട്ടം(49 km)

* മഞ്ഞുമല, അമ്മച്ചിക്കൊട്ടാരം

കട്ടപ്പന – കുട്ടിക്കാനം(39 km: ഏലപ്പാറ വഴി). ഈ പാത കുട്ടിക്കാനത്തുവെച്ച് കുമിളി – കോട്ടയം പാതയോട് ചേരുന്നു.

മുല്ലപെരിയാർ സമരകാലത്ത് പ്രശസ്തമായ കെ. ചപ്പാത്തുവരെ ഒളിച്ചും കണ്ടും പെരിയാറുണ്ടാവും കൂട്ടിന്‌. പിന്നെ പച്ചക്കമ്പളം വിരിച്ച തേയിലത്തോട്ടങ്ങൾക്ക് ഒത്തനടുവിലൂടെ ഒരു യാത്ര. അവക്ക് മകുടം ചാർത്താൻ കൊച്ചു ക്ഷേത്രങ്ങളും കുരിശു പള്ളികളും.

1. ട്രിപ്പിൾ വെള്ളച്ചാട്ടം(4 km)
2. അയ്യപ്പൻ കോവിൽ തൂക്കുപാലം(16 km): പെരിയാർ ഇടുക്കി ജലാശയത്തോടു ചേരുന്നടുത്തുള്ള തൂക്കുപാലം. അതിമനോഹരമാണ് തൊട്ടടുത്തുള്ള പുരാതന ശ്രീധർമ ശാസ്താ ക്ഷേത്രവും പരിസരവും.

വാഗമൺ:-

മൂന്നാറിനെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥലമാണ് വാഗമൺ. ഒന്നാഞ്ഞു പിടിച്ചാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീർക്കാം. മൊട്ടക്കുന്നുകളും താഴ് വാരങ്ങളും തടാകങ്ങളും പിന്നെ പൈൻ മരങ്ങളുമൊക്കെ നിറഞ്ഞ വാഗമണ്ണിൽ മഴയും മഞ്ഞും വെയിലും മാറിമറിയുന്ന കാലവസ്ഥയാണ്. വാഗമണ്ണിലെ പ്രധാന ആകർഷണങ്ങൾ.

1. മൊട്ടക്കുന്ന്
2. തങ്ങൾപാറ
3. പൈൻ വാലി
4. മുരുകൻമല
5. തടാകം
6. കുരിശുമല
7. സൂയിസൈഡ് പോയിന്റ്

*ഉളുപ്പുണി

ഉറുമ്പിക്കര: വാഗമണ്ണിനും മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമൊക്കെ നടുക്കായി സ്ഥിതി ചെയ്യുന്ന ഓഫ്‌റോഡ് പ്രേമികളുടെ ഇഷ്ടസ്ഥലം..

ഇലപ്പള്ളി വെള്ളച്ചാട്ടം: മൂലമറ്റത്തിനടുത്ത്‌.

കടപ്പാട്

Author: Unknown

Advertisements
Advertisements

2021 ലെ പുതിയ സർട്ടിഫിക്കറ്റ് നിയമങ്ങൾ

07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന

1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.

ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.

റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.

മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്

വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും

കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.

ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.

മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.

എല്ലാറ്റിലുമുപരി ഒരു *രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

Advertisements

ചരിത്രം വാഴ്ത്തി പാടുന്ന ടിപ്പു സുൽത്താൻ ഇതര മതസ്ഥരോട് ചെയ്ത ക്രൂരതകൾ | Mizpah 4 | Day 7 | Shekinah

ചരിത്രം വാഴ്ത്തി പാടുന്ന ടിപ്പു സുൽത്താൻ ഇതര മതസ്ഥരോട് ചെയ്ത ക്രൂരതകൾ | Mizpah 4 | Day 7 | Shekinah

Advertisements

ഇനി പഠനം വേറെ ലെവൽ😀| Free Study materials | ആയിരക്കണക്കിന് ചോദ്യങ്ങളും ഉത്തരങ്ങളും ഇനി സൗജന്യമായി 😲

ഇനി പഠനം വേറെ ലെവൽ😀| Free Study materials | ആയിരക്കണക്കിന് ചോദ്യങ്ങളും ഉത്തരങ്ങളും ഇനി സൗജന്യമായി 😲