സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് ഉന്നതവിജയം

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ

ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം… ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്?

പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. അച്ഛന്റെ ജീവിതം എനിക്കുവേണ്ടി മാത്രമായി. ഇടയ്ക്കാടുള്ള അച്ഛന്റെ വീടും കുണ്ടറയിലെ ബോർഡിങ് സ്കൂളുമായി പിന്നീടുള്ള ലോകം. എങ്കിലും ഇടയ്ക്കെല്ലാം അമ്മയുടെ ശൂന്യത വല്ലാതെ വിഷമിപ്പിക്കും.

ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയങ്ങൾ നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. പത്താം ക്ലാസിൽ ഉയർന്ന റാങ്ക് നേടിക്കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അന്നൊന്നും അതൊന്നും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിനും പരാജയമായിരുന്നു. അങ്ങനെയാണ് വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസാകുന്നതും മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടുന്നതും. മൂന്നാം റാങ്കോടെ കോഴ്സ് പാസാകുമ്പോൾ ആദ്യമായി അച്ഛന്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എന്നെ വീർപ്പുമുട്ടിച്ചിരുന്നു.

അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍പിള്ളയുടെ മകളായ എസ്. അനു വെറ്ററിനറി ഡോക്ടറാണ്.

ആ കാലത്താണ് അച്ഛൻ ഇടയ്ക്കിടെ പറഞ്ഞിരുന്ന ഒരു കാര്യത്തെക്കുറിച്ച് സീരിയസായി ആലോചിക്കുന്നത്. പെൺകുട്ടികൾ അധികാരമുള്ള തൊഴിലിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമേ സമൂഹം അവരെ ശരിയായ വിധത്തിൽ പരിഗണിക്കുകയുള്ളൂ എന്ന്. ഇനി ഐ .എ.എസ് കോച്ചിങ്ങിനു പോകാനുള്ള കാശു കൂടി അച്ഛനോട് ചോദിക്കുന്നതെങ്ങനെ? അവിടെയും പരാജയമാണെങ്കിൽ എത്ര വലിയ നിരാശയായിരിക്കും അച്ഛനുണ്ടാവുക. ഒരായുസ്സു മുഴുവൻ മകൾക്കു വേണ്ടി ജീവിച്ച അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്ത മകളായി മാറില്ലേ ഞാൻ?. മൂന്നു മാസത്തോളം മണ്ണൂത്തിയിലെ കോളജിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ടാണ് ചെന്നൈയിലെ പരിശീലന സ്ഥാപനത്തിൽ ഫീസടച്ച് ഐ. എ.എസ് കോച്ചിങ്ങിനായി ചേരുന്നത്.

ചെന്നൈയിലെ ഒരു കോളജിൽ പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന് അച്ഛനോട് കള്ളം പറഞ്ഞാണ് പരിശീലനത്തിനു ചേർന്നത്. റിസൾട്ട് വരുമ്പോൾ അച്ഛനൊരു സർപ്രൈസ് കൊടുക്കണമെന്നായിരുന്നു മനസ്സിൽ. ഫീസടച്ചു കഴിഞ്ഞപ്പോൾ തന്നെ നിത്യജീവിതത്തിനു പണമില്ലാതെയായി. അടുത്ത സുഹൃത്തുക്കളായ ഡോ. വിദ്യയും അമൽ മുരളിയുമായിരുന്നു ഈ കാലയളവിൽ താങ്ങായത്.

പുസ്തകം വാങ്ങാൻ കാശില്ലാതെ വിഷമിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം പുസ്തകങ്ങൾ പങ്കുവച്ചു. മത്സരപരീക്ഷയുടെ പരിശീലന ലോകത്ത് ഇത്തരം പങ്കുവയ്ക്കലുകൾ അപൂർവമാണ്. എട്ടു മാസത്തോളം ചെന്നൈയിൽ കോച്ചിങ്ങിനായി തങ്ങി. വലിയ പ്രതീക്ഷയോടെയാണ് 2015–ലെ ഐ. എ.എസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. വൻ പരാജയമാണ് ആദ്യശ്രമം സമ്മാനിച്ചത്. തിരിച്ചു വീട്ടിലെത്തുമ്പോൾ എന്റെ മനസ്സ് ആകെ കെട്ടുപോയിരുന്നു. അച്ഛനെ കണ്ടതും കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. കാര്യമറിയാതെ അച്ഛനന്നു പകച്ചു. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ, ഓൾ ഇന്ത്യ എൻട്രൻസ് വഴി പി.ജി അഡ്മിഷൻ കിട്ടിയ വിവരമറിയുന്നത്.

ബറോലിയിലെത്തി ആദ്യ മാസങ്ങൾ വലിയ നിരാശയായിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്തുയരുക എന്ന വലിയ ലക്ഷ്യം തകർന്നു പോയതു പോലെ. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ആദ്യത്തെ സെമസ്റ്റർ ബ്രേക്കിൽ നാട്ടിൽ വന്ന് മടങ്ങും വഴി ഒരിക്കൽക്കൂടി ചെന്നൈയിലെ പരിശീലന സ്ഥാപനത്തില്‍ പോയി. ഓപ്ഷനൽ സബ്ജക്ട്, വെറ്ററിനറി സയൻസിൽ നിന്നു സോഷ്യോളജി എന്ന് തീരുമാനിക്കുന്നത് അന്നാണ്.

ഇഗ്‌നോയുടെ ബി.എ. സോഷ്യോളജി ടെക്സ്റ്റുകൾ സംഘടിപ്പിച്ച് പഠനം തുടങ്ങി. എത്ര സമയം പഠനത്തിനു വേണ്ടി മാറ്റി വയ്ക്കണം എന്നൊന്നും അറിയില്ല. സ്വന്തം പഠനം എങ്ങനെ പ്ലാൻ ചെയ്യണമെന്ന് പറഞ്ഞു തരാൻ കഴിയുന്ന വഴികാട്ടിയില്ല. അച്ഛൻ കുട്ടിക്കാലം തൊട്ടേ പറഞ്ഞിരുന്ന ‘റിവിഷൻ’ ആദ്യമായി പരീക്ഷിച്ചു. പഠിച്ച പാഠങ്ങൾ വീണ്ടും പഠിച്ചുറപ്പിക്കുക. അതായിരുന്നു വാസ്തവത്തിൽ ഗുണം ചെയ്തത്.

ഇതിനിടയിൽ പിജി കോഴ്സിന്റെ അസൈൻമെന്റുകളും പേപ്പറുകളും. സിവിൽ സർവീസ് ഒരു പരീക്ഷണമാണ്. അതില്ലെങ്കിലും ജീവിക്കണമല്ലോ. കോളജിൽ നിന്നു മാസം തോറും ലഭിക്കുന്ന ചെറിയ ഫെലോഷിപ്പ് ആയിരുന്നു സഹായം. ഹോസ്റ്റൽ ചെലവും മറ്റും കഴിഞ്ഞാൽ ബാക്കിയുള്ള തുക കൂട്ടുകാരുടെ കടം വീട്ടാനേ തികയൂ. കൂട്ടുകാരൊക്കെ സിനിമയ്ക്കു പോകുമ്പോഴും ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴുമെല്ലാം വിട്ടുനിന്നു. സിവിൽ സർവീസ് പരീക്ഷയുടെ ഓൺലൈൻ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ ആറായിരം രൂപ സംഘടിപ്പിക്കാ‍ൻ പെട്ടപാട്. 2016–ലെ പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ വലിയൊരാശ്വാസമായിരുന്നു. ആദ്യ കടമ്പ ഇതാ കടന്നിരിക്കുന്നു.

മെയിൻ പരീക്ഷയിൽ 700 മാർക്കായിരുന്നു ലക്ഷ്യം വച്ചത്. റിസൾട്ടു വന്നപ്പോൾ 898 മാർക്ക്. ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ ഡൽഹിയിലെത്തുമ്പോഴും അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ല. ഇന്റർവ്യൂവിനു വരുന്ന ഓരോ മലയാളിയുടെയും കേരള ഹൗസിലെ താമസവും യാത്രാ ചെലവും കേരള സർക്കാരാണ് വഹിക്കാറ്. ഹോസ്റ്റൽ വിലാസമായിരുന്നതുകൊണ്ട് കേരള സർക്കാരിന്റെ കണക്കിൽ ഞാൻ പെട്ടതുമില്ല.ആ സഹായം ഒന്നുമില്ലാതെ ഞാൻ പരീക്ഷ എഴുതി.

ഒരു ദിവസം വീട്ടിലേക്കു പോരാനായി ബറോലിയിൽ നിന്ന് ഡൽഹിയിലെത്തുമ്പോൾ നല്ല പനി. വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ പനിയുടെ കാര്യമെല്ലാം പറഞ്ഞു. ജൂൺ രണ്ടിനു പിറന്നാളാണ്. ആ ദിവസം തന്നെ പരീക്ഷാഫലം വരും. ഇത്തവണത്തെ പിറന്നാൾ തോൽവിയിലായിരിക്കല്ലേ എന്ന് പ്രാർഥിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് ഫോൺ വരുന്നത്. ലിസ്റ്റിൽ പേരുണ്ടെന്നും 42–ാം റാങ്കാണെന്നു പറഞ്ഞതും ഞാൻ വിശ്വസിക്കാൻ തയാറായില്ല.

പതിയെപ്പതിയെ മനസ്സ് ആ സത്യം അംഗീകരിച്ചു, എന്റെ സ്വപ്നം –എന്റെ അച്ഛന്റെ സ്വപ്നം… ഈ കൈപ്പിടിയിലുണ്ടെന്ന്. സന്തോഷം പങ്കുവയ്ക്കാനായി അച്ഛനെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്. കൂട്ടുകാരുടെ സഹായത്താൽ രാവിലത്തെ ഫ്ലൈറ്റിനു ടിക്കറ്റെടുക്കുമ്പോൾ അച്ഛനെ നേരിട്ടു കണ്ടു മാത്രമേ ഈ സന്തോഷം പറയൂ എന്നായിരുന്നു വാശി.

എയർപോർട്ടിലേക്കു പോകും വഴി അതാ വരുന്നു അച്ഛന്റെ വിളി. പനി വിവരം അന്വേഷിക്കാൻ. നാട്ടിലേക്കു ധൃതിപ്പെട്ടു വരുന്നതെന്തിനെന്നു ചോദിച്ചപ്പോൾ പറയാതിരിക്കാനായില്ല. ഫോണിന്റെ മറുതലയ്ക്കൽ ഒരു തേങ്ങലാണ് കേട്ടത്. പിന്നെ, കുറച്ചുനേരം ഒറ്റയ്ക്കിരിക്കണമെന്നു പറഞ്ഞ് ഫോൺകട്ട് ചെയ്തു.

വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോഴേക്കും മുറ്റത്ത് നിറഞ്ഞ ചിരിയോടെ അച്ഛൻ. കേരളത്തിൽ നാലാം റാങ്കുണ്ടായിരുന്നിട്ടും പത്രങ്ങളിലൊന്നും തന്നെ വിജയിയുടെ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു.

പിജി പഠനത്തിനു ചേരുമ്പോൾ ജീവിതത്തെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടിരുന്നു.

അന്നു ഞാൻ എഴുതിയത് ഉറുമ്പുകളെക്കുറിച്ചാണ്. വലുപ്പത്തിൽ തീരെ ചെറുതായിരുന്നിട്ടും അച്ചടക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കു പോകുന്ന ഉറുമ്പുകൾ. 🐜🐜🐜

ഒരു ഉറുമ്പിന്റെ മനസ്സ് മാത്രം മതി, മറ്റൊന്നും വേണ്ട ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ ചെന്നു ചേരാൻ…ഇപ്പോൾ തമിഴ്നാട് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥ ആണ് ഡോ: എസ്. അനു മുരളി.

Author: Unknown | Source: WhatsApp

Advertisements
Advertisements

മരിയയെ മാതൃകയാക്കണം

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്……

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്. ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ മഴ. അപ്പോഴാണ് രണ്ടാം നിലയിലെ ബാൽക്കണിയിൽ തുണി ഉണങ്ങാനായി വിരിച്ചിരുന്ന കാര്യം മരിയ ഓർത്തത്. ഓടി പോയി അയയിൽ നിന്നും തുണി വലിച്ചെടുത്തപ്പോഴേക്കും ബാൽക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളിൽ തെന്നി താഴേക്ക് പതിച്ചു.

വീഴ്ചയിൽ തലയിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ സുഹൃത്തുക്കളും കോളേജ് അധികാരികളും അടുത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സൗകര്യങ്ങളുള്ള എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരീരം മുഴുവൻ തളർന്നു പോയ മരിയയ്ക്ക് പിന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൈകൾ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടർ ചികിത്സയ്ക്കായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പിയും നടത്തി. ഒടുവിൽ 6 മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയായത്.

ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എം.ബി.ബി.എസ് എങ്ങനെയും എഴുതി എടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സ് നിറയെ. വീൽചെയറിൽ ഇരിക്കാനാകുന്ന സ്ഥിതിയായപ്പോൾ പിന്നെ ക്ലാസിൽ വീണ്ടും ചേരണമെന്ന നിർബന്ധത്തിലായി.

ഡോക്ടർമാരുടെ സമ്മത പ്രകാരവും കോളേജ് അധികാരികളുടെ പിൻതുണയോടും കൂടി 2017 ജനുവരി മുതൽ വീണ്ടും ക്ലാസിൽ പോയി. കാലുകൾക്കു ചലന ശേഷി ഇല്ലാത്തതിനാൽ പൂർണമായി വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അദ്ധ്യാപകരും സഹായവുമായി എത്തി.

മാതാവ് സുനി ഇക്കാലമത്രയും കോളേജ് ഹോസ്റ്റലിൽ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സർവകലാശാല അനുമതി നൽകിയെങ്കിലും മരിയ സ്വീകരിച്ചില്ല. കാരണം മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലാത്ത ആളെ വേണം സഹായിയായി എത്താൻ. അപ്പോൾ അവർക്ക് മെഡിക്കൽ സംബന്ധമായ വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടാകും. അതിനാൽ സ്വയം എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ വഴങ്ങാത്ത കൈകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനായി ശ്രമം തുടങ്ങി. പേനയും പെൻസിലും കയ്യിൽ മുറുകെ പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്ക് നിർത്താൻ മരിയയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിൽ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു.

ഒടുവിൽ സ്വന്തം കൈകൾ കൊണ്ട് 2ാം വർഷത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വർഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു. ഇതോടെ ആത്മ വിശ്വാസം ഏറെ വർദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. പോയ കാലുകൾക്ക് പകരം സുഹൃത്തുക്കൾ കൂട്ടായി എത്തിയതോടെ ഈ ലോകം തന്നെ കീഴ്പ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസം ഒടുവിൽ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു.

കഴിഞ്ഞ നവംബറിൽ ആരംഭിച്ച അവസാന വർഷ പരീക്ഷയ്ക്കു കൂടുതൽ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. സ്ട്രെച്ചറിൽ കിടന്നായിരുന്നു തുടർപഠനം. ഒടുവിൽ കാത്തിരുന്ന എംബിബിഎസ് ബിരുദം കയ്യിൽ.

വീണു പോയി എന്ന് കരുതിയിടത്ത് നിന്നും ഉയർത്തെണീൽപ്പിച്ചത് മരിയയുടെ എം.ബി.ബി.എസ്സിനോടുള്ള അടങ്ങാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പ്രാർത്ഥനയുമായിരുന്നു. വീൽച്ചെയറിൽ ഒതുങ്ങിയിരിക്കാൻ സുഹൃത്തുക്കൾ അവളെ അനുവദിച്ചിരുന്നില്ല. പുറത്തുകൊണ്ടു പോകാനും പരിപാടികളിൽ പങ്കെടുപ്പിക്കാനും അവർ ഒപ്പമുണ്ടായിരുന്നു.

കോളേജ് പ്രോഗ്രാമുകളിൽ വീൽച്ചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആടിത്തിമിർക്കുകയും ചെയ്തു. ഫാഷൻ ഷോ, വിസിലിങ്, ബോഡി പെയിന്റിങ്, പെയിന്റിങ് എന്നു തുടങ്ങീ ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള എല്ലാ കലാപരിപാടികൾക്കും മരിയ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌ക്കൂൾ കാലഘട്ടത്തിൽ കായിക മത്സരങ്ങളിലെ പ്രതിഭയായിരുന്നു. സ്‌ക്കൂൾ ക്യാപ്റ്റൻ വരെയായിരുന്നു. നിരവധി മെഡലുകളും ട്രോഫികളും പ്രശംസാ പത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്നത്തെ അതേ സ്പോർട്ട്സ് മാൻ സ്പിരിറ്റ് തന്നെയാണ് വീഴ്ചയിൽ നിന്നും മരിയയെ പിടിച്ചുയർത്തിയത്.

കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനടുത്താണ് മരിയയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആരുടെയും സഹായമില്ലാതെ പുറത്തേക്കിറങ്ങി കറങ്ങി നടക്കണമെന്നാണ് മരിയയുടെ ആഗ്രഹം. പക്ഷേ അതിന് തടസമായി നിൽക്കുന്നത് പബ്ളിക് ട്രാൻസ്പോർട്ട് സർവ്വീസുകളിൽ അംഗപരമിതരായവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാ എന്നതാണ്. കൊച്ചി മെട്രോയിൽ മാത്രമാണ് ഇപ്പോൾ അതിനുള്ള സൗകര്യമുള്ളത്.

കെ.എസ്.ആർ.ടി.സി സോ ഫ്ളോർ ബസിൽ സൗകര്യമുണ്ടെങ്കിലും പക്ഷേ വീൽചെയർ കയറ്റാനുള്ള സംവിധാനങ്ങൾ ഇല്ല. കൂടാതെ ഇപ്പോൾ വീൽചെയറിൽ എത്തുന്നവർക്കായി ഒരുക്കിയ സ്ഥലങ്ങളിൽ അധിക സീറ്റുകൂടി വച്ചു പിടിപ്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല, കൊച്ചി നഗരത്തിൽ വീൽചെയറിൽ സഞ്ചരിക്കാനുള്ള സൗകര്യം ഇല്ല. പനമ്പള്ളി നഗറിൽ ഉണ്ടെങ്കിലും അവിടെ വരെ എത്താനുള്ള സൗകര്യമില്ല. അതിനാൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയുള്ള യാത്രാ സൗകര്യം കൊച്ചിയൽ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് മരിയ. ഒപ്പം ഒരു വർഷത്തെ ഹൗസ് സർജൻസി കഴിഞ്ഞ് എം.ഡി എടുക്കാനുള്ള ഒരുക്കത്തിലും.

എം.ഡി എടുക്കുന്നതിനൊപ്പം തന്റെ ശരീരം കൊണ്ട് പ്രവർത്തിപ്പിക്കാനുതകുന്ന തരത്തിൽ ബുള്ളറ്റ് രൂപ മാറ്റം വരുത്തി കാശ്മീരിലേക്ക് ഒരു യാത്ര ചെയ്യാനുള്ള തീരുമാനത്തിലുമാണ്.
മാതാപിതാക്കളായ ബിജു പീറ്ററും സുനി ബിജുവും മകൾക്ക് വേണ്ടത് എന്തെന്ന വച്ചാൽ ചെയ്തുകൊടുക്കാനായി മുൻപന്തിയിൽ തന്നെയുണ്ട്.
കോളേജ് ഹോസ്റ്റലിൽ നടന്ന അപകടമായതിനാൽ മുഴുവൻ ചികിത്സാ ചിലവും മറ്റും കോളേജ് അധികൃതർ തന്നെയാണ് നടത്തുന്നത്…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. നിസാര കാര്യങ്ങൾക്ക് പോലും തളർന്ന് പോകുന്ന പലരും മരിയയെ മാതൃകയാക്കണം … ❤👌
(കടപ്പാട് )

Author: Unknown | Source: WhatsApp

Advertisements
Dr. Maria
Advertisements

World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

World Communication Day | June 5, 2022 | Listen with the ear of heart! | Pope Francis

Advertisements

ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

Nelson MCBS

വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്…

ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ.

ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഭാരത മണ്ണിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യ ഇന്ത്യക്കാരും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ സഹോദരനമാണ് ദേവസഹായം പിള്ള.

1712 ഏപ്രിൽ 22 ന് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ ഭാഗവും ഇന്നു തമിഴ്നാടിൻ്റെ ഭാഗവുമായ കന്യകുമാരി ജില്ലയിലെ നട്ടാലം എന്ന ഗ്രാമത്തിൽ ദേവസഹായം പിള്ള ജനിച്ചു. പിതാവ് വാസുദേവൻ നമ്പൂതിരി ഒരു ബ്രാഹ്മണനും മാതാവ് ദേവകി അമ്മ ഒരു നായർ സ്ത്രീയുമായിരുന്നു. നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്

നാട്ടു ഭാഷകളായ തമിഴിലും മലയാളത്തിലും പ്രാവീണ്യം നേടിയ നീലകണ്ഠൻ അമ്പെയ്ത്ത്, യുദ്ധായുധങ്ങളുടെ ഉപയോഗം എന്നിവയിലും നിപുണനായിരുന്നു. പട്ടാളക്കാരനായാണ് നീലകണ്ഠൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രം, രാജാവിന്റെ ട്രഷറി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മേക്കോട് ഗ്രാമത്തിലെ ഭാർഗവിയമ്മാൾ ആയിരുന്നു നീലകണ്ഠൻ്റെ ധർമ്മപത്നി.

നീലകണ്ഠൻ്റെ ജീവിതത്തിൽ സുവിശേഷത്തിൻ്റെ വെള്ളിവെളിച്ചം ആദ്യം വിതറിയത് ഡച്ച് സൈനിക ഉദ്യോഗസ്ഥനായ യൂസ്റ്റാച്ചിയസ് ബെനഡിക്റ്റസ് ഡി ലാനോയാണ് (Eustachius…

View original post 467 more words

ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ

ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ :
സ്കൂൾ ജീവിതം കഴിഞ്ഞുള്ള വേർപിരിയലിന് ശേഷം നീണ്ട മുപ്പത്തിയഞ്ച് വർഷത്തിനു ശേഷം വഴിയരികിൽ വെച്ച് ദൈവത്തിൻ്റെ നിശ്ചയ പ്രകാരം ഉള്ള കണ്ടെത്തൽ ആണ് പ്രിയ സുഹൃത്ത് ജോർജ്ജിനെ. ആരും അറിയാതെ കിടന്ന എന്നെ (എൻ്റെ മനസ്സിൽ മരവിച്ചുകിടന്ന നന്മയെ) സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച അവനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ എഴുതണമെന്നും അത് നിങ്ങളുമായി പങ്ക് വെയ്ക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷമുള്ള കണ്ടെത്തലുമുതൽ ഇന്നുവരെയും ഞാൻ അവനോടപ്പം ഉണ്ട്. മറ്റുള്ളവരുടെ വേദനയിൽ സ്വയം വേദനിക്കുകയും അതിനു അവനാൽ കഴിയുന്ന സഹായം ചെയ്യുന്ന അവനെ കുറിച്ച് കുറച്ചു കാര്യങ്ങൾ:

ജോർജ് എഫ് സേവ്യർ വലിയവീട്

പിതാവ് അന്തരിച്ച ഫ്രാൻസിസ് സേവ്യർ(രാരി ),മാതാവ് അന്തരിച്ച ബിബിയാന സേവ്യർ (ചെല്ലമ്മ ).ഭാര്യ ജോസ്ഫിൻ , മക്കൾ എഫ്രോൺ (മകൻ ), ഇമ്‌നാ (മകൾ), ജാബിൻ, ജാസൻ, ജോവാഷ് (ആൺ മക്കൾ ).

കുഞ്ഞുക്ലാസിലേ പഠനമികവും കലാമികവും  പുലർത്തിയിരുന്നു. ഒൻപതാം ക്ലാസിൽ മിമിക്രി മോണോ ആക്ട്, ക്വിസ്, നാടകം ഉൾപ്പെടെയുള്ള  കലാമത്സരമേഖലയിലേക്ക് കടന്നുവന്നു. ക്രിസ്തുരാജ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കെ സി എസ് എൽ ന്റെ ബെസ്റ്റ് ഓൾറൗണ്ടർ ആയി. പ്രീഡിഗ്രി കോ ഓപ്പറേറ്റീവ് കോളേജിൽ. രണ്ടുകൊല്ലവും മിമിക്രിയിലും മോണോ ആക്റ്റിലും ജേതാവായി.

പിന്നീട് കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫ് ൽ അംഗമായി.എ ഐ എസ് എഫ് കൊല്ലം മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്‌,ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഫാത്തിമ കോളേജിലെ ഡിഗ്രി പഠനകാലത്ത് പ്രസംഗ മേഖലയിൽ അറിയപ്പെട്ടു.

ഫാത്തിമ കോളേജിൽ എൻ എസ് എസ് ബെസ്റ്റ് ക്യാമ്പർ, നേവൽ എൻ സി സി ‘ബി’ സർട്ടിഫിക്കറ്റ് ഹോൾഡർ, സ്പോർട്സിൽ വിവിധ ടീമംഗം.മോണോ ആക്ട്, മൈം,മിമിക്രി,  പ്രസംഗം, ഫാൻസി ഡ്രസ്സ്, ടാബ്ലോ, നാടക രചന, അഭിനയം, കവിത ഉൾപ്പെടെ കലാസാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചു. കോളേജ് കാലത്ത് കവിതകൾ എഴുതുവാൻ തുടങ്ങിയിരുന്നു . തൊണ്ണൂറിലെ ആർട്സ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഓൾറൗണ്ടർ ആയിരുന്നു. ആ കാലങ്ങളിൽ പ്രൊഫഷണൽ മിമിക്രി ടീം അംഗമായിരുന്നു. 88-89 വർഷത്തിൽ എന്റർപ്രൈസസ് വിഭാഗത്തിൽ  സംസ്ഥാന ബോട്ട് സെയ്‌ലിംഗ് ചാമ്പ്യനായി.

പെരുമൺ ട്രയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് ഡൽഹിയിൽ നിന്ന് എൻ സി സി ലെഫ്റ്റനന്റ് ജനറലിൽ നിന്ന് സർട്ടിഫിക്കറ്റും  മെഡലും  കരസ്ഥമാക്കി.

90-91ൽ ഐ ടി ബി പി ബോക്സിങ് ടീമിൽ അംഗമായിരുന്നു.

ബി എ വിദ്യാഭ്യാസം പൂർത്തിയായ ഉടനെ എച്ച് ആർ ഡി  മിനിസ്ട്രിയുടെ കീഴിൽ ഒരു പ്രൊജക്ടിൽ സൂപ്പർവൈസറായി. ഇതിനിടയിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. ഇന്റീരിയർ ഡിസൈനിങ് രംഗത്തും ബിൽഡിംഗ് കൺസ്ട്രക്ഷനിലും നിലയുറപ്പിച്ചു.

95ൽ  സദ്‌വാർത്ത(മലയാളം ഡെയിലി )പത്രത്തിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിച്ചു. തുടർന്ന് മാധ്യമം ഉൾപ്പെടെ നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയി . കേരള ഈവനിംഗർ എന്ന സായാഹ്നപത്രത്തിൽ ഫോട്ടോഗ്രാഫർ ആയും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.

ഇപ്പോൾ ബിൽഡിംഗ് കണ്സ്ട്രക്ഷൻ –
രാരിസ് ബിൽഡേഴ്‌സ് &ആർക്കിറ്റെക്ട്സ് എം ഡി. പുറമെ സി വി ഫിലിപ്പ് &ഫ്രാൻസിസ് സേവ്യർ അസ്സോസിയേറ്റ്സിൽ  പാർട്ണർ ആയി പത്ത് കൊല്ലത്തോളം പ്രവർത്തിച്ചിരുന്നു. 

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ കെ സി വൈ എം കടവൂർ യുണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്നു .

90-91കളിൽ ബൈബിൾ കലോത്സവങ്ങളിൽ തെരുവ് നാടകം, നാടക രചന, കവിതാരചന, പ്രസംഗം  ഉൾപ്പെടെ  നിരവധി ഐറ്റങ്ങളിൽ  സമ്മാനങ്ങൾ . 

 പ്രാർത്ഥനാ ജീവിതത്തിൽ കപ്പൂച്ചിൻ പുരോഹിതരോടൊപ്പം വചന പ്രഘോഷകനായി.

പോട്ടയിലെ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ  വലിയ കൺവൻഷനുകളിൽ സാക്ഷ്യം പറയുവാൻ തുടങ്ങി.

ക്രൈസ്റ്റ് മിഷൻ സർവീസ് എന്ന റിട്രീറ്റ്‌ ടീമിന്റെ പ്രധാന വചന പ്രഘോഷകനായി.

91 മുതൽ ബ്രദർ അജിത് കുമാർ ലിയോൺസിനൊപ്പം വചനപ്രഘോഷണവും പ്രാർത്ഥനാഗ്രൂപ്പും,

92ൽ ജീസസ് യൂത്ത് ഓഡിയോ വിഷൽ  മിനിസ്ട്രി കോർഡിനേറ്റർ, 93ൽ മെൽക്കിസെദെക് മൂവ്മെന്റ് ഫോർ ലൈഫ് സ്ഥാപിച്ചു(പ്രോലൈഫ് പ്രാർത്ഥന ഗ്രൂപ്പ്‌, നൂറ് കണക്കിന് പേര് പ്രാർത്ഥനയിൽ പങ്കാളികളായിരുന്നു).

പ്രോലൈഫ് പ്രവർത്തനങ്ങൾ 

 96ൽ ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രി (ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, മദ്യപാനം, മയക്കുമരുന്ന്, ദയാവധം, യുദ്ധം തുടങ്ങി ജീവനെതിരായ തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനം – എടുത്തു പറഞ്ഞാൽമനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യം, അന്യായമായ തടങ്കൽ, നാടുകടത്തൽ, അടിമത്തം, വേശ്യാവൃത്തി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിൽക്കൽ, ലൈംഗിക ചൂഷണങ്ങൾ, ബലാൽസംഗം, വൃദ്ധരെ അവഗണിക്കൽ തുടങ്ങിയ മനുഷ്യമഹാത്മ്യം അതിക്ഷേപിക്കപ്പെടുന്ന മേഖലകൾ,അംഗവിച്ഛേദം, ശരീരത്തിലോ മനസിലോ ഏൽപ്പിക്കുന്ന ദാരുണമായ പീഡനങ്ങൾ, തെറ്റായ പരീക്ഷണങ്ങൾ, മനസിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടങ്ങി മനുഷ്യവ്യക്തിയുടെ പൂർണതയെ നശിപ്പിക്കുന്ന മേഖലകൾ, പട്ടിണി, സാംക്രമിക രോഗങ്ങൾ, മാരകമായ കീടനാശിനികളുടെ ഉപയോഗങ്ങൾ, പരിസ്ഥിതി നശിപ്പിക്കൽ, അക്രമം, യുദ്ധം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, വർഗവിച്ഛേദം, മദ്യപാനം, പുകവലി, പാൻമസാലകൾ, മയക്കുമരുന്ന്, വധശിക്ഷ, ദയാവധം, ആത്മഹത്യ, വന്ധ്യംകരണം, കൃത്രിമകുടുംബാസൂത്രണ മാർഗങ്ങൾ, കൃത്രിമ പ്രത്യുല്പാദന മാർഗങ്ങൾ, ഭ്രൂണഹത്യ തുടങ്ങി മനുഷ്യജീവനെതിരായ ഭീഷണികൾ ഇവക്കെതിരെ പോരടിക്കുന്ന  പ്രസ്ഥാനം) കോർഡിനേറ്റർ ആയി.

ഈ സമയങ്ങളിൽ സൗദിയിൽ കൊല ചെയ്യപ്പെട്ട ബാബു ഏലിയാസിന്റെ ഘാതകരെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പ്രവർത്തനങ്ങളിലൂടെയും, രാജീവ് ഘാതകരിൽപ്പെട്ട നളിനിയെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പരിശ്രമങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റിനുൾപ്പെടെ അബോർഷന് എതിരായ കാർഡുകളയക്കുകയും തെരുവിലും ദേവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്പിറ്റലുകളിലുമൊക്കെ അബോർഷനെതിരായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. റാലികളും എക്‌സിബിഷനുകളും സമരങ്ങളുമുൾപ്പെടെ നിരവധി പ്രോലൈഫ് ബോധവൽക്കരണങ്ങളിലും പ്രവർത്തനങ്ങളിലുമൂടെ അനേകായിരം ജീവനുകളുടെ രക്ഷകനായി മാറി.

രൂപത ബി സി സി യുമായി ചേർന്നും വിവിധ ഭക്ത സമുദായ സംഘടനകളെ കോർത്തിണക്കിയും ഭ്രൂണഹത്യക്കെതിരെ നിരവധി ബോധവൽക്കരണ പരിപാടികൾ.

പ്രോലൈഫ് മേനോര

ഈ കാലഘട്ടങ്ങളിലെ  പ്രോലൈഫ് ഗാനമേള ടീം ആണിത്. ഇതിന്റെ കോർഡിനേഷനും അവതരണവും നിർവഹിച്ചു.

രൂപത-സംസ്ഥാന പ്രോലൈഫ് സമിതി 

2005ൽ കൊല്ലം  രൂപത പ്രോലൈഫ് കോർഡിനേറ്റർ. കേരള സഭയിലെ സാമൂഹ്യ മുന്നേറ്റത്തിനുള്ള പ്രോലൈഫ് അവാർഡ്  കൊല്ലം രൂപത കരസ്ഥമാക്കിയിട്ടുണ്ട് .2005 മുതൽ ഫാമിലി അപ്പോസ്റ്റലേറ്റിൽ വിവാഹ ഒരുക്ക കോഴ്സിൽ അദ്ധ്യാപകനായും സ്കൂളുകളിൽ വാല്യൂ എഡ്യൂക്കേഷൻ അദ്ധ്യാപകനായും പ്രവർത്തിച്ചു.

2005 ൽ ചിറ്റിലപ്പള്ളി പിതാവിന്റെ നേതൃത്വത്തിൽ രൂപത പ്രതിനിധികളെ ഉൾപ്പെടുത്തി പ്രോലൈഫ് സംസ്ഥാന കമ്മിറ്റി എടുത്തപ്പോൾ അതിൽ അംഗമായി.

2006ൽ കെ സി ബി സി(കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ )പ്രോലൈഫ്  സംസ്ഥാന വൈസ് പ്രസിഡന്റ്, 2008ൽ ജനറൽ സെക്രട്ടറി, പിന്നീട് ആദ്യ അൽമായ പ്രസിഡന്റ്,ഇപ്പോൾ രണ്ടു ഘട്ടങ്ങളിലായി ആനിമേറ്റർ എന്നീ നിലകളിൽ പ്രവർത്തനം നടത്തി .

ജീവന്റെ മേഖലയിലെ ടി വി ചർച്ചകളിൽ(ഭ്രൂണഹത്യ, വിവാഹ മോചനം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങൾ ) സംസ്ഥാന കത്തോലിക്ക സഭയുടെ പ്രതിനിധിയായി പങ്കെടുത്തു .

സംസ്ഥാനമൊട്ടാകെയുള്ള വലിയ കുടുംബങ്ങളെ ആദരിക്കുന്ന പ്രോലൈഫ് പദ്ധതിയായ ജീവസമൃദ്ധിയിൽ നേതൃത്വം വഹിച്ചു.

കത്തോലിക്ക സഭയുടെ  കാരുണ്യവർഷത്തിൽ നടന്ന കെ സി ബി സി പ്രോലൈഫ് സമിതിയുടെ കാരുണ്യകേരള സന്ദേശയാത്രയുടെ ക്യാപ്റ്റനായി  കേരളമെമ്പാടുമുള്ള കാരുണ്യഭവനങ്ങളിലും 32രൂപതകളിലും പര്യടനം നടത്തി കാരുണ്യപ്രവർത്തകർക്ക് പ്രചോദനവും താങ്ങും നൽകി .

അഖിലകേരള ജീവൻ സംരക്ഷണ സമിതി

2008ൽ അന്നത്തെ വികാർ ജനറൽ ചാർജ്ജിലുണ്ടായിരുന്ന ഇന്നത്തെ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ അഖില കേരള ജീവൻ സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചു. കെ. എൽ. സി. എ(കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ), കെ എൽ സി ഡബ്ല്യൂ എ(കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ, കെ സി വൈ എം (കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്) തുടങ്ങിയ സമുദായ സംഘടനകളെയും, കെ. സി ബി സി മദ്യവിരുദ്ധ സമിതി, വിൻസെന്റ് ഡി പോൾ, ജീസസ് യൂത്ത്, കരിസ്മാറ്റിക്, സി എൽ സി, മരിയൻ വിധവ മൂവ്മെന്റ്, ലീജിയൻ ഓഫ് മേരി, കോൾപ്പിങ് സൊസൈറ്റി,സി.ഡബ്ല്യൂ.എ (കാത്തലിക് വെൽഫയർ അസോസിയേഷൻ ), ഫ്രാൻസിസ്കൻ മൂന്നാം സഭ, ജീസസ് ഫെട്രേണിറ്റി തുടങ്ങി രൂപതയിൽ പ്രവർത്തിക്കുന്ന വിവിധ ഭക്ത സംഘടനകളെയും കോർത്തിണക്കിയാണ് ജീവൻ സംരക്ഷണസമിതി രൂപീകരിച്ചത്. ജീവൻ സംരക്ഷണ സമിതിയുടെ ജനറൽ കോർഡിനേറ്ററായിരുന്നു ജോർജ് എഫ് സേവ്യർ .

അധാർമിക നിയമനിർമാണങ്ങൾക്കെതിരെയും ജീവനെതിരായ തിന്മകൾക്കെതിരെയും അതിസാഹസികമായ സമരങ്ങളാണ് സമിതി നടത്തിയത്.

ഹാൻഡ്സ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്‌

2009ൽ രൂപീകരിച്ച കൊല്ലം കത്തോലിക്ക രൂപതയുടെ ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റായി. ആദ്യം വിക്ടോറിയ ആശുപത്രിയിലും പിന്നീട് കാരുണ്യഭവനങ്ങളിലും  കൊടുത്തുവന്ന ചോറുപൊതി വിതരണത്തിന്  ഇന്നും നേതൃത്വം കൊടുക്കുന്നു(പതിനൊന്ന് വർഷത്തിലധികമായി. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചതിനാൽ പ്രവർത്തനം കുറഞ്ഞിട്ടുണ്ട് ).ഇതിനോടൊപ്പം പ്രോലൈഫ് മെഗാ ഷോ ഉൾപ്പെടെ നിരവധി ബോധവൽക്കരണ പരിപാടികളും ഹാൻഡ്സ് ഫോർ ലൈഫ് ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

ജയിൽ മിനിസ്ട്രിയോടൊപ്പവും, കെ സി ബി സി മദ്യവിരുദ്ധസമിതിയോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിരുന്നു.

ജീവനാദം കൊല്ലം രൂപത റിപ്പോർട്ടർ & ജനറൽ കോർഡിനേറ്റർ ആയും ദീപിക സിറ്റി റിപ്പോർട്ടർ(കൊല്ലം രൂപതാ വാർത്തകൾ ) ആയും പ്രവർത്തിച്ചു.

       99ൽ ഗായികയായ ജോസ്ഫിൻ ജോർജ്  വലിയവീടിനെ വിവാഹം കഴിച്ചു. അഞ്ചുമക്കൾ.

സ്കൂൾ കലോത്സവത്തിലെ അന്യായ വിധിന്യായങ്ങൾ

സ്കൂൾ കലോത്സവങ്ങളിലെ വിധിന്യായങ്ങളിലുണ്ടാകുന്ന അനീതിക്കെതിരെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി. ഡി ഡി ഈ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി പരാതികൾ നൽകി. വിവിധ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ ബി കോശിക്ക് നൽകിയ പരാതിയോടൊപ്പമുണ്ടായിരുന്ന ഇരുപതിന നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വിവരവകാശങ്ങളിലൂടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു. അത് വഴി വ്യക്തതയില്ലായിരുന്ന കലോത്സവ മാനുവലിലെ കുറവുകൾ കൂടി പരിഹരിക്കാൻ സാധിച്ചു. കലോത്സവങ്ങളിൽ ഗാനമേളക്ക് സിനിമാപ്പാട്ട് പാടാമെന്നും വൃന്ദവാദ്യത്തിന് സിനിമാപ്പാട്ട് വായിക്കാമെന്നുള്ളതുൾപ്പെടെ നിരവധി മേഖലകൾക്ക് വ്യക്തതയുണ്ടാകുവാൻ വിവരാവകാശ ഉത്തരവുകൾ സഹായിച്ചു.വിവരാവകാശത്തിലൂടെ കൊണ്ട് വന്ന ഉത്തരങ്ങൾ മാതൃഭൂമി പത്രത്തിൽ എഡിറ്റോറിയലായി  വരികയുണ്ടായി. ഈ ഒറ്റയാൾ പോരാട്ടങ്ങൾ നിരവധി പ്രാവശ്യം സംസ്ഥാന വാർത്തകളായി മാറി. കലോത്സവ വിധിന്യായങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും അഴിമതി കുറക്കുന്നതിനും ഈ പോരാട്ടങ്ങൾ വഴി തെളിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ (ഇപ്ലോ )

2011ൽ ലോകസമാധാനം, രാജ്യങ്ങളുടെ ഐക്യത, മനുഷ്യജീവസംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ലക്‌ഷ്യം വെച്ച്  ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ( IPLO)ഇപ്ലോ (ഇപ്ലോ, ആദ്യ വർഷം തന്നെ ജില്ലാ കളക്ടർ പി ജി തോമസ് ഐ എ എസിന്റെ അനുമോദനപത്രം കരസ്ഥമാക്കുകയും ലോകസമാധാന ആഘോഷങ്ങളുടെ ഭാഗമായി അഡ്വഞ്ചർ സ്വിമ്മിങ്ങിലൂടെ ലിംകാ ബുക്കിൽ പ്രവേശിക്കുകയും  ചെയ്തു   )രൂപീകരിച്ചു .
കലാ കായിക, കാരുണ്യ പരിപാടികളിലൂടെ ജീവന്റെ മഹത്വവും ലോകസമാധാനവും പ്രാഘോഷിക്കാൻ ഇപ്ലോക്ക് കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഉന്നമനത്തിനുള്ള പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് പരിശീലനങ്ങൾ, പ്രൊലൈഫ് ബോധവൽക്കരണങ്ങൾ, ശ്രദ്ധിക്കപ്പെടാതെ പോയ ഉന്നത പ്രവർത്തികൾ ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കുമുള്ള അവാർഡുകൾ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, യുണൈറ്റഡ് നേഷൻസിന്റെ ലോകസമാധാന ആഘോഷങ്ങൾ കാരുണ്യപ്രവർത്തികൾ എന്നിവ ഇപ്ലോ നടത്തിവരുന്നു.
അതോടൊപ്പം ദുരന്തനിവാരണ മേഖലയിലും റോഡ് സുരക്ഷ മേഖലയിലും ഇപ്ലോ പ്രവർത്തിക്കുന്നുണ്ട്.

വലിയവീട് കുടുംബയോഗം ജനറൽ സെക്രട്ടറി, ഇസ്‌ക്ര(ഇഗ്‌നൈറ്റഡ് സ്പാർക്ക് ഫോർ കൾച്ചറൽ റി ഫോർമേഷൻ & ആർട്സ്  )പി ആർ ഓ, ക്‌ളാസ്മേറ്റ്സ് എഡ്യൂക്കേഷണൽ കൾച്ചറൽ &ചാരിറ്റബിൾ ട്രസ്റ്റ്(ക്ലാസ്മേറ്റ്സ് സിനിമയുടെ കാരണക്കാരായ ഫാത്തിമ കോളേജിലെ വിദ്യാർത്ഥികളായ ക്‌ളാസ്‌മേറ്റ്സിന്റെ കൂട്ടായ്മ )പി ആർ ഓ  എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭിക്ഷാടന മാഫിയ ശക്തമായപ്പോൾ അതിനെതിരെ ബി എം ബി (ബെഗ്ഗർ മാഫിയ ഫ്രീ ഭാരത് )എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിച്ചു.ബി എം ബി യുടെ ദേശീയ കോർഡിനേറ്ററും സംസ്ഥാന പ്രസിഡന്റും ആയിരുന്നു.

ചാരിറ്റി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയായി പ്രവർത്തിച്ചു.

വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്

നാല് കൊല്ലത്തിലധികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 2021 ഫെബ്രുവരിയിലാണ് രജിസ്റ്റർ ചെയ്തത്. ജോർജ് എഫ് സേവ്യർ ട്രസ്റ്റ്‌ ചെയർമാനായി പ്രവർത്തിക്കുന്നു.വി കെയർ 

കിടപ്പുരോഗികൾക്ക് ഭക്ഷണവും അത്യാവശ്യവസ്തുക്കളും മരുന്നുകളും എത്തിച്ചുവരുന്നു. ജില്ലാ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ വി കെയർ വോളന്റിയേഴ്‌സ് അവരോടൊപ്പം സേവനം ചെയ്യുന്നു. കോവിഡിന്റെ രണ്ടാം വരവിൽ പോലീസിനൊപ്പം റോഡുകളിൽ വി കെയർ പാലിയേറ്റീവ് വോളന്റിയേഴ്‌സ് സേവനം ചെയ്തിരുന്നു.നിരവധി കാരുണ്യപ്രവർത്തികളും കാരുണ്യപദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു.
വി കെയറിന്റെ ജനകീയ ആംബുലൻസ് അനേകം കോവിഡ് രോഗികൾക്കും കിടപ്പു രോഗികൾക്കും, ക്യാൻസർ രോഗികൾക്കും സഹായമായും പ്രവർത്തിക്കുന്നു.

ട്രാക്ക്(ട്രോമാ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം )

മോട്ടോർ വാഹനവകുപ്പ് പോലീസ്, ആരോഗ്യം, എക്സൈസ്, ഫയർ & റെസ്ക്യൂ പൊതുമരാമത്തു തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു പൊതുജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ട്രാക്കിന്റെ(പതിനായിരത്തിൽ കൂടുതൽ പരിശീലനം സിദ്ധിച്ച വോളന്റിയേഴ്‌സ്, ആയിരക്കണക്കിന് റോഡപകടങ്ങളിൽ രക്ഷാപ്രവർത്തനം, അഞ്ചു കൊല്ലമായുള്ള രാത്രികാല ദീർഘദൂര ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണം ഉൾപ്പെടെ നിരവധി പരിപാടികൾ, കേരളത്തിലെ ആദ്യ സിവിലിയൻ ദുരന്തനിവാരണ സേന, കൊല്ലത്തെ ആദ്യ സ്റ്റുഡന്റ്സ് ഫോഴ്‌സ്, ഓഖിയിലും  പ്രളയത്തിലും രക്ഷാപ്രവർത്തനം, അപകടങ്ങളിൽ സൗജന്യ ആംബുലൻസ് സർവീസ് -ട്രാക്കിന്റെ ഒരേടാണിത് ) ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആദ്യ സിവിലിയൻ സെക്രട്ടറി(2 വർഷം )എന്നീ നിലകളിൽ  റോഡ് സുരക്ഷാ മേഖലയിലും, ദുരന്ത നിവാരണമേഖലയിലും 7 വർഷം ശക്തമായ പ്രവർത്തനം കാഴ്ച്ച വെച്ചു.

പ്രളയകാല പ്രവർത്തനം 

1)കേരളത്തിലെ വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളും അത്യാവശ്യ വസ്തുക്കളുമെത്തിച്ചു.

2) പ്രളയമിറങ്ങിയപ്പോൾ പത്തനംതിട്ട,ചെങ്ങന്നൂർ മേഖലകളിൽ ഒരാഴ്ചയിലധികം നൂറുകണക്കിന് വോളന്റിയേഴ്‌സിനെ കൊണ്ട് പോയി ശുചീകരണ പ്രവർത്തനം നടത്തി. അത്യാവശ്യ വസ്തുക്കൾ എത്തിച്ചു. മരുന്നുകൾ എത്തിച്ചു.ഹോളിക്രോസ്സ് ഹോസ്പിറ്റലിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി.

കൊല്ലത്തുനിന്നും മോട്ടോർ, ജനറേറ്റർ, ടാങ്ക്, ക്ലീനിങ് മെഷീൻസ്, കട്ടിങ് മെഷീൻസ് എന്നിവ വാഹനങ്ങളിൽ കൊണ്ടുപോയാണ് ശുചീകരണം നടത്തിയത്.

3) ജില്ലാ ഭരണകൂടത്തിനുവേണ്ടി അത്യാവശ്യവസ്തുക്കളുമായി ആദ്യം ഓടിയത് ട്രാക്ക് ആംബുലൻസ് ആണ്.പിന്നീടും ഓടിക്കൊണ്ടിരുന്നു. അന്നത്തെ കളക്ടർ കാർത്തികേയൻ സാറിന്റെ നിർദേശാനുസരണം പ്രളയ മേഖലയിലേക്ക് കൊല്ലം അയച്ച ആംബുലൻസുകളിൽ കൂടെ പോയതും കൂട്ട് പോയതും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ട്രാക്ക് നടത്തി.

ഇതിനെല്ലാം നേതൃത്വം നൽകിയത് റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ, ട്രാക്ക് വൈസ് പ്രസിഡന്റ്‌ ജോർജ് എഫ് സേവ്യർ വലിയവീട്,ആദ്യകാല സെക്രട്ടറി എം വി ഐ ശരത് ചന്ദ്രൻ, ട്രഷറർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ എന്നിവരായിരുന്നു.

4) പ്രളയ സമയങ്ങളിൽ ഫയർ &റെസ്ക്യൂ ടീമിനൊപ്പം ട്രാക്ക് ദുരന്തനിവാരണ സേനാംഗങ്ങളും, ആംബുലൻസ് ടീമും രക്ഷാ പ്രവർത്തനം നടത്തിയിരുന്നു.ഇതിന്റെ കോർഡിനേഷൻ നിർവഹിച്ചത് ജോർജ് എഫ് സേവ്യർ വലിയവീട് ആയിരുന്നു.

റെഡ്ക്രോസുമായി ചേർന്നും ചക്കമുക്ക് പ്രപഞ്ച ഗ്രീൻമാർട്ടുമായി ചേർന്ന് കളക്ഷൻ സെന്ററുകൾ തുറന്നും പ്രളകാലങ്ങളിൽ സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കോവിഡ്കാല പ്രവർത്തനങ്ങൾ 

2019 മാർച്ച്‌ 11 ട്രാക്ക് കോവിഡിനെതിരെ പരിശീലനം നടത്തി സജ്ജരായി. മാർച്ച്‌ 15 മുതൽ ജില്ലാ ഭരണകൂടത്തിനൊപ്പം പ്രവർത്തനം തുടങ്ങി.2021 ഏപ്രിൽ 14 വരെ പല മേഖലകളിൽ പ്രവർത്തിച്ചു. വീണ്ടും 2021 ഏപ്രിൽ 28 മുതൽ കോവിഡിന്റെ രണ്ടാം വരവിനെതിരെ പോരാട്ടം തുടങ്ങി. ട്രാക്ക് സെക്രട്ടറി എന്ന നിലയിൽ ഈ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു എന്ന് മാത്രമല്ല ഒരു വോളന്റിയർ ആയി ഇതിലെല്ലാം പങ്കാളിയായി. ഓരോ പ്രവർത്തകർക്കും ഉണർവ്വും ഊർജ്ജവുമായി കൂടെ നിന്നു.

1)2020 മാർച്ച്‌ 11-കോവിഡ് പ്രതിരോധ ആദ്യ ട്രെയിനിങ് റെഡ്ക്രോസ്സ് ഹാളിൽ നടത്തി.

2)മാർച്ച്‌ 15 ജില്ലാ ഭരണകൂടത്തിന്റെ നിർദേശം മൂലം ട്രാക്ക് ആരോഗ്യവകുപ്പിനൊപ്പം പ്രവർത്തനം തുടങ്ങി.

3)മാർച്ച്‌ 16- കോവിഡ് ബാധിച്ചു മരിച്ചുവെന്ന് സംശയിക്കുന്ന വൃദ്ധനെ പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോകാൻ ഭയം മൂലം ആരും കൊണ്ടുപോകാതിരുന്നപ്പോൾ  കളക്ടറുടെ നിർദേശമനുസരിച്ചു വെസ്റ്റ് പോലീസിന് 4 വോളന്റിയേഴ്‌സിനെ നൽകുകയും അവർ ഡെഡ്ബോഡി എടുത്തു പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോകുകയും ചെയ്തു. സെക്രട്ടറി അതെല്ലാം കോർഡിനേറ്റ് ചെയ്തു കൂടെത്തന്നെയുണ്ടായിരുന്നു.

4)മാർച്ച്‌ 17- പൂയപ്പള്ളിയിൽ ഉക്രയിൻ സ്വദേശി അപകടത്തിൽപ്പെട്ടു. കോവിഡ് ഭയം മൂലം ആരും (ആംബുലൻസുകാർ പോലും )അടുത്തില്ല.
പൂയപ്പള്ളി പോലീസിന്റെ അഭ്യർത്ഥനപ്രകാരം ഡെപ്യൂട്ടി ഡി എം ഒ ഡോ.സന്ധ്യ  ആവശ്യപ്പെട്ടതനുസരിച്ചു  രണ്ട് ആംബുലൻസ് ടീം അംഗങ്ങളെ ട്രാക്ക് സെക്രട്ടറി അയക്കുകയും ഉക്രയിൻ സ്വദേശിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

5)വിവിധ ജില്ലകൾ സൈക്കിളിൽ സഞ്ചരിച്ചു കൊല്ലത്തെത്തിയ വൃദ്ധൻ ലോഡ്ജിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാക്ക് ആംബുലൻസ് ടീം ഫയർ ഫോഴ്സിനൊപ്പം ചേർന്ന് പിടികൂടി ആശുപത്രിയിലെത്തിച്ചു രക്ഷിച്ചു.

ട്രാക്ക് ആംബുലൻസ് ടീമിന്റെ മറ്റ് പ്രവർത്തനങ്ങൾ

a) ആയിരക്കണക്കിന് കോവിഡ് രോഗികളെ ആശുപത്രിയിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും എത്തിച്ച

b) കോവിഡ് ബാധിച്ചു മരിച്ച നൂറിലധികം പേരുടെ ശവസംസ്കാരത്തിന് സഹായിച്ചു.

c) ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തിന് പുറത്തുനിന്നും അകത്തുനിന്നുമായി നൂറിലധികം പേരെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

d ) വഴിയോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന നൂറിനടുത്തു അരക്ഷിതരെ ഷെൽട്ടർ ഹോമുകളിൽ എത്തിച്ചു.

e)ട്രാക്ക് ആംബുലൻസിനുള്ളിൽ വെച്ച് കോവിഡ് രോഗിക്ക് പ്രസവേദന കൂടിയപ്പോൾ ഡ്രൈവർ അമീൻ ഡോ ആതുരദാസിനെ വിളിച്ചതിനുശേഷം ഹോളിക്രോസിൽ എത്തിക്കുകയും ട്രാക്ക് വൈസ് പ്രസിഡന്റ്‌ ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവി ഡോ ആതുരദാസ് ആംബുലൻസിനുള്ളിൽ  പ്രസവമെടുക്കുകയും ചെയ്തു.

ട്രാക്ക് വോളന്റിയെഴ്സിന്റെ മറ്റ് പ്രവർത്തനങ്ങൾ

1)മറ്റു ജില്ലകളിൽ പെട്ടുപോയ സ്ത്രീകളെയും, രോഗികളെയും  വാഹനങ്ങളിൽ വീടുകളിലെത്തിക്കുകയും നാട്ടിൽ കിട്ടാത്ത മരുന്നുകൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

2)കൊല്ലത്തെ ഏറ്റവും വലിയ റിഹാബിലിറ്റേഷൻ സെന്റർ ആയിരുന്ന ബോയ്സിലും കൊട്ടാരക്കര കിലയിലും ഐസലേഷൻ സെന്ററുകളായ കൊട്ടാരക്കര ഈ ടി സി,
ടി കെ എം ഇന്റർനാഷണൽ ഹോസ്റ്റൽ, സ്ത്രീകൾക്ക് മാത്രമുള്ള സുദർശന, പവിത്രം റെസിഡൻസി എന്നീ ഐസലേഷൻ സെന്ററുകളിലും സ്ഥിരമായി ഇരുപത്തിനാലുമണിക്കൂറും വോളന്റിയേഴ്‌സിനെ നൽകുകയും കോർഡിനേറ്റ് ചെയ്യുകയും ഇവിടങ്ങളിൽ  അത്യാവശ്യ സാധനങ്ങൾ എത്തിക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു. ഇത് കൂടാതെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട ജില്ലയിലെ മറ്റു സെന്ററുകളിലും ആവശ്യമായ വോളന്റിയേഴ്‌സിനെ നൽകി.

3)ബസ്സ്റ്റാണ്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിടങ്ങളിൽ മാർച്ച്‌ 15 മുതൽ പ്രവർത്തിക്കുന്നു. 2021ഏപ്രിൽ 14 വരെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ സൗജന്യ സേവനം ചെയ്തു.

4)വിക്ടോറിയ ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത്‌ ലാബ് എന്നിവടങ്ങളിൽ സേവനം ചെയ്തു.

5)തങ്കശ്ശേരി ഹാർബറിലെ 5 സെന്ററുകളിൽ രണ്ടു ഘട്ടങ്ങളിലായി മൂന്ന് മാസത്തോളം അമ്പതിലധികം വോളന്റിയേഴ്‌സ് 24 മണിക്കൂർ സേവനം ചെയ്തു.

6)ശക്തികുളങ്ങര പി എച്ച് സെന്ററിൽ  2021 ഏപ്രിൽ മാസം വരെ ട്രാക്ക് വോളന്റിയർ ഡാറ്റാ എൻട്രി വർക്ക്‌ ചെയ്തു 

7)ലോക്ക് ഡൗൺ കാലത്ത് പട്ടിണിയായ നൂറിലധികം കുടുംബങ്ങൾക്ക് 650 രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ എത്തിച്ചു  നൽകി.
അതുകൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക, മരുന്നുകൾ സൗജന്യമായി വിവിധയിടങ്ങളിൽ നിന്ന് എത്തിച്ചു നൽകുക എന്നീ പ്രവർത്തനങ്ങളും നടത്തി.

8)ട്രാക്ക് വൈസ് പ്രസിഡന്റ്‌ ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസിന്റെ നേതൃത്വത്തിൽ ഹോളിക്രോസ്സ് ഹോസ്പിറ്റലിന്റെ സഹായത്തോടെ റിഹാബിലിറ്റേഷൻ സെന്ററിലും, റോഡുകളിൽ കഷ്ടപ്പെടുന്ന പോലീസുകാർക്കും, പോലീസ് സ്റ്റേഷനുകളിലും മെഡിക്കൽ ക്യാമ്പ് നടത്തി.ഇതിന്റെയും കോർഡിനേഷൻ നിർവഹിച്ചു.

9)റോഡിൽ കഷ്ടപ്പെടുന്നവർക്കും ഉദ്യോഗസ്ഥർക്കും ചായയും വെള്ളവും മറ്റാഹാരവും എത്തിച്ചു.

10)അനേകയിടങ്ങളിൽ, ആതുരസ്ഥാപനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരവും അല്ലാതെയും പതിനായിരക്കരണക്കിന് മാസ്കും സാനിറ്റൈസറും ഗ്ലൗസുകളും എത്തിച്ചു നൽകി.

11)ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു.

12)സംസ്ഥാന മുഖ്യമന്ത്രിയുടെ നിർദേശം മാനിച്ചു നൂറുകണക്കിന് വോളന്റിയെഴ്സിന്റെ ക്തം ബ്ലഡ് ബാങ്കുകളിൽ  ദാനം ചെയ്തു.

13)മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് ബോധനം പദ്ധതിയിലൂടെ  കോവിഡ് 19 നെതിരെ വാഹന അനൗൺസ്‌മെന്റും ബോധവൽക്കരണങ്ങളും,
തൂവാല വിപ്ലവത്തിലൂടെ തൂവാല, മാസ്ക്, സാനിട്ടയ്‌സർ എന്നിവയുടെ   വിതരണവും നടത്തി.

14)അതിജീവനം 2020 പദ്ധതിയിലൂടെ അണുവിമുക്ത ജില്ലക്കായി എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റിന്റെ സഹായത്തോടെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.

15)റെയിൽവേ പോലീസുമായി ചേർന്ന് കോവിഡിനെതിരെ മുന്നോട്ട് എന്ന പരിപാടിയിലൂടെ ലീഫ് ലെറ്റും മാസ്കും ഗ്ലൗസും സാനിട്ടയ്‌സറും വിതരണം ചെയ്ത് കോവിഡ് വാക്സിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് പകർന്നുകൊടുത്തു.

16)ആംബുലൻസ് ടീമുൾപ്പെടെ നൂറ്റിയൻപതിലധികം വോളന്റിയേഴ്‌സ് അനേകർക്ക് കരുതലായി പോരാട്ടത്തിലേർപ്പെട്ടു കഴിഞ്ഞു.

394 ദിവസമാണ് ഒന്നാം ഘട്ടത്തിൽ ട്രാക്ക് കോവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടത്.സെക്രട്ടറി എന്ന നിലയിലും വോളന്റിയർ എന്ന നിലയിലും ട്രാക്കിൽ നിന്ന്  ഏറ്റവും കൂടുതൽ ദിവസം സേവനം ചെയ്യാൻ കഴിഞ്ഞു .

സേവനത്തിന്റെ മുന്നൂറ്റിയറുപത്തിയഞ്ചാം ദിവസം അമ്മ മരിച്ചു. അതിനാൽ അന്ന് മുതലുള്ള 4 ദിവസവും മകൻ ഹോസ്പിറ്റലിൽ കിടന്ന 2 ദിവസവും ഒഴിച്ചുള്ള 388 ദിവസവും സേവനം ചെയ്ത ഏക വോളന്റിയർ ആയിരുന്നു .

കോവിഡിന്റെ രണ്ടാം വരവ്

കോവിഡിന്റെ രണ്ടാം വരവിൽ 2021ഏപ്രിൽ 28 മുതൽ കൊല്ലം റയിൽവേ സ്റ്റേഷൻ, കൊല്ലം ഈസ്റ്റ്‌ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികൾ, ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ പോലീസിനൊപ്പം പ്രവർത്തിച്ച ട്രാക്ക് വോളന്റിയേഴ്‌സിനെയും  കൊട്ടിയം ഡോൺ ബോസ്‌കോ കോവിഡ് ആശുപത്രിയിലെ ട്രാക്ക് വോളന്റിയർമാരെയും കോർഡിനേറ്റ് ചെയ്തുള്ള പ്രവർത്തനങ്ങൾ നടത്തി .ലീവിൽ ആണെന്ന് പറഞ്ഞെങ്കിലും ഹാർബറിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഇതേ സമയം തന്നെ രോഗികളെ ആശുപത്രികളിൽ എത്തിക്കുക, രോഗികൾക്കും വൃദ്ധർക്കും മരുന്നുകൾ എത്തിക്കുക, കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കുക ഇങ്ങനെയുള്ള സേവനങ്ങൾക്കും നേതൃത്വം നൽകി.

2021 ജൂൺ 29 ട്രാക്കിന്റെ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പടിയിറങ്ങി.

പ്രവർത്തനമികവ് മാനിച്ച് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് അദ്ദേഹത്തിന്റെ ലെറ്റർപാഡിൽ പ്രത്യേക അനുമോദനപത്രം  സമ്മാനിച്ചു.

റെഡ്ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ വേൾഡ് റെഡ്ക്രോസ്സിന്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ കൊല്ലം ജില്ലാ പി ആർ ഓ ആയി  പ്രവർത്തിക്കുന്നു.കോവിഡ് കാലത്ത് റെഡ്ക്രോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി. കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളും ശുചീകരണ വസ്തുക്കളും നിർമ്മിച്ചു നൽകിയാണ് റെഡ്ക്രോസ്സ് പ്രവർത്തിച്ചത്. മാസ്കും സാനിറ്റൈസറും മുതൽ ഓക്സിജൻ കോൺസൻട്രേറ്റുകളും വെന്റിലേറ്ററുകളും വരെ റെഡ്ക്രോസ്സ് കോവിഡ് പ്രതിരോധത്തിനായി നൽകിയിട്ടുണ്ട്.

റേഡിയോ ബെൻസിഗർ

കൊല്ലം ജില്ലയിലെ റേഡിയോ വിപ്ലവത്തിന് വഴി തെളിച്ച കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിലെ  അവതാരകനായി കഴിഞ്ഞ  പത്തു കൊല്ലത്തോളം പ്രവർത്തിച്ചു .

കരുതൽന്യൂസ്. കോം

ഓൺലൈൻ മേഖലയിൽ ശക്തമായ പ്രവർത്തനം കാഴ്ച വെക്കുന്ന കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ തുടങ്ങിയവയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി പ്രവർത്തിക്കുന്നു.

കാരുണ്യ-സാമൂഹ്യ മേഖലകൾ

കാരുണ്യ സാമൂഹ്യ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ള ജോർജ് എഫ് സേവ്യർ വലിയവീട്  പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ ആണ്.

എയ്ഡ്സ് രോഗികളുടെ മക്കളുടെ ഭക്ഷണം, രോഗികൾക്കുള്ള മരുന്നുകൾ, രക്തദാനത്തിന്റെ കോർഡിനേഷൻ, ഗർഭിണികൾക്കും കിടപ്പുരോഗികൾക്കുമുള്ള സഹായങ്ങൾ, കടലിന്റെ സൈന്യത്തിനൊരു ലൈസൻസ്, ഭിന്നശേഷിക്കാർക്കൊരു ലൈസൻസ് തുടങ്ങിയ  പദ്ധതികളുടെ കോർഡിനേഷൻ തുടങ്ങി കാരുണ്യത്തിന്റെ കടലിലൂടെ തന്റെ ജീവിതത്തെ വിശ്വാസത്തിലും ധാർമികതയിലും ജോർജ് എഫ് സേവ്യർ വലിയവീട് മുന്നോട്ടു കൊണ്ട് പോകുന്നു.

കോവിഡിന് മുൻപ് കൊല്ലം ജില്ലാ കളക്‌ടർ ബി അബ്ദുൽ നാസർ ഐ എ എസിന്റെ സേഫ് കൊല്ലം പദ്ധതിയുടെ ജില്ലാ തല അഡ്‌ഹോക് കമ്മിറ്റിയുടെ മൂന്ന്   കൺവീനർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചരിത്ര രചനകളും ഗാനങ്ങളും 

പത്രങ്ങളിലും, നിരവധി സുവനീറുകളിലും ചരിത്ര ലേഖനങ്ങൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്.നിരവധി ഹ്രസ്വചിത്രങ്ങൾക്കും, ഡിവോഷണൽ ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പല സ്കൂളുകൾക്കും ജൂബിലി ഗാനങ്ങളും കുട്ടികൾക്ക് മോട്ടിവേഷൻ കവിതകളും എഴുതിയിട്ടുണ്ട്. ജോർജ് എഫ് സേവ്യർ  വലിയവീട്  രചിച്ച ക്രിസ്ത്യൻ ഡിവോഷണൽ  ഗസലുകൾ ഹിന്ദുസ്ഥാനി സംഗീത ഗുരു ശ്രീ സബീഷ് ബാല സംഗീതം നൽകുകയും വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും (ഭാര്യ ), ഇമ്‌നാ ജോർജ് വലിയവീടും (മകൾ ) നിരവധി വേദികളിൽ ആലപിക്കുകയും ഗാനങ്ങൾ  യുട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പുസ്തകങ്ങൾ

90ലെ കവിതകൾ, തണൽ മരം, മുഖംമൂടി, പുഴയെ വരക്കുവാനാകുമോ ഇങ്ങനെ നാല് കവിതാസമാഹാരങ്ങൾ പ്രകാശിതമായിട്ടുണ്ട്. ഇതിന് പുറമെ ഓമനത്തിങ്കൾ കിടാവോ, മാ നിഷാദ, അരുതേ കൊല്ലരുതേ എന്നീ പ്രോലൈഫ് പഠനപുസ്തകങ്ങളും, കൊല്ലപ്പെടുന്ന കുഞ്ഞു മാലാഖമാർ, ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി എന്നീ ബുക്ക് ലൈറ്റുകളും,ഞാനൊരു ക്രിസ്ത്യാനിയാണ് കത്തോലിക്കനും എന്ന ബൈബിൾ പഠനവും,  ഭിക്ഷാടനമാഫിയയെക്കുറിച്ചുള്ള പഠന പുസ്തകമായ ഇരകൾക്കു പിറകെ ഉൾപ്പെടെ പതിനൊന്ന്  പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 

അവാർഡുകളും ആദരവും

കെ സി ബി സി  പ്രോലൈഫ്  ജീവസമൃദ്ധി 2012 അവാർഡ്,ജീവകാരുണ്യ പ്രവർത്തന മികവിന് ഫാ. വടക്കൻ ബി വെല്ലിംഗ്‌ടൻ സാംസ്കാരിക സമിതിയുടെ മദർ തെരേസ ജന്മശതാബ്‌ദി പുരസ്കാരം 2011,നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മദർ തെരേസ പുരസ്കാരം 2013,ജീവൻ സംരക്ഷണ സമിതി ശ്രേഷ്ഠ സേവന പുരസ്കാരം,90ലെ കവിതകൾ എന്ന കവിതാ സമാഹാരത്തിന് ഇപ്ലോ മ്യൂസിക്ക അവാർഡ്,യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഡേ ഓഫ് പീസ് ഹോണർ ഓഫ് എക്‌സലൻസ് അവാർഡ്  ബൈ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ കൊല്ലം &ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, ജനനാവകാശ സംരക്ഷണ സമിതി തൃശൂരിന്റെ സ്റ്റേറ്റ് ബെസ്റ്റ് സോഷ്യൽ വർക്കർ 2012 അവാർഡ്,കെ സി ബി സി പ്രോലൈഫ് സമിതിയുടെ കാരുണ്യകേരള സന്ദേശ യാത്രയുടെ ക്യാപ്റ്റനെന്ന നിലയിൽ തിരുവല്ല രൂപതയുടെയും മാനന്തവാടി രൂപതയുടെയും  ആദരവ്,കാരുണ്യ കേരള  സന്ദേശയാത്ര ക്യാപ്റ്റനെന്ന നിലയിലുള്ള പ്രവർത്തന മികവിന്  ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്ട്യൻ എടയന്ത്രത്തിൽ നിന്നുള്ള അവാർഡും,കെ സി ബി സി പ്രോലൈഫ് സമിതിയുടെ ശ്രേഷ്ഠ കാരുണ്യപുരസ്കാരവും,രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ ജീവ കാരുണ്യ അവാർഡ് 2013,സിയോൻ പ്രയർ ഗ്രൂപ്പ്‌ പുല്ലിച്ചിറയുടെ സിൽവർ ജൂബിലിയോട് അനുബന്ധിച്ചുള്ള സ്റ്റേറ്റ് പ്രോലൈഫ് അവാർഡ്,കാരുണ്യ പ്രവർത്തനമികവിന് ലസിത മെമ്മോറിയൽ ക്‌ളാസ്‌മേറ്റ്സ് ട്രസ്റ്റ് അവാർഡ്,റേഡിയോ ബെൻസിഗർ അവതാരകൻ എന്ന നിലയിലെ പ്രവർത്തനമികവിന്  സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രേഷ്ഠ സേവന പുരസ്കാരം, ട്രാക്ക് സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിന്  റോട്ടറി ക്ലബ് ഓഫ് കുണ്ടറയുടെ വൊക്കേഷണൽ എക്‌സലൻസ് അവാർഡ്,സമഗ്ര സേവനമികവിന് ഡി.സലിം സ്മാരക പുരസ്കാരം,വൈസ്മെൻ ഇന്റർനാഷണൽ സ്വിർ സോൺ -11 ഡിസ്ട്രിക്ട് -Vl കമ്മ്യൂണിറ്റി സർവീസ് ഫീൽഡ് എക്‌സലൻസി അവാർഡ്, നീലാംബരി ക്രീയേഷൻസിന്റെ ഷോർട്ട്  ഫിലിം ഗാന രചനക്കുള്ള അവാർഡ്,കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ ആർട്ടിസ്റ്റ് എന്ന നിലയിലെ യുണീക് കോൺട്രിബ്യൂഷൻ അവാർഡ്, ഡിസ്ട്രിക്ട് റോഡ് സേഫ്റ്റി കൗൺസിലിന്റെ റോഡ് സേഫ്റ്റി അവാർഡ്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) ജില്ലാ കമ്മിറ്റിയുടെ വിവിധ മേഖലകളിലെ പ്രവർത്തന മികവിനുള്ള  അവാർഡ്,ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ റോഡ് സുരക്ഷ അവാർഡ് 2019, ട്രാക്കിന്റെ ഓണർ ഓഫ് എക്‌സലൻസ് പുരസ്‌കാരം, റോഡ് സുരക്ഷ രംഗത്തെ പ്രവർത്തന മികവിന് 
കെ ഡി സി ബി യുടെ ആദരവ്, ഫയർ &റെസ്ക്യൂ കൊല്ലം ജില്ലയുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള വീശിഷ്ട സേവന പുരസ്കാരം, ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ വലിയ കുടുംബത്തിനുള്ള അവാർഡ്, ജെ സി ഐ അഷ്ടമുടി ലേക്‌ സിറ്റിയുടെ ഗസ്റ്റ് ഓഫ് ഓണർ ആദരവ്,പ്രളയ കാലയളവിൽ  വോളന്റിയേഴ്‌സ് കോർഡിനേഷനും ദുരന്ത നിവാരണ പ്രവർത്തനമികവിനുമുള്ള  ട്രാക്കിന്റെ അവാർഡ്,റേഡിയോ പരിപാടികളിലൂടെ റോഡ് സേഫ്റ്റി മേഖലയിലും ദുരന്തനിവാരണ മേഖലയിലും നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചുള്ള ട്രാക്ക് അവാർഡ്, പ്രസിഡന്റ്‌സ് ട്രോഫി ബോട്ട് റേസ് സുവനീർ പോന്നോടം 12 പിന്നിലുള്ള പ്രവർത്തനത്തിന്  (രണ്ട് സുവനീറുകളിൽ  ചരിത്ര ലേഖനം എഴുതിയിരുന്നു,സുവനീർ കമ്മിറ്റിയുടെ  ജോയിന്റ് കൺവീനർ ആയിരുന്നു) ഡിസ്ട്രിക്ട് അഡ്മിനിസ്ട്രെഷന്റെയും സുവനീർ കമ്മിറ്റിയുടെയും  ഓണർ ഓഫ് എക്‌സലൻസ് അവാർഡ് ,കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ രത്നാ പുരസ്കാരം, കോവിഡ് മേഖലയിലെ പ്രവർത്തനത്തിന് വിവേകാനന്ദ സാംസ്കാരിക സമിതിയുടെ ആദരവ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആദരവ്, കോവിഡ് 19നെതിരായ പ്രവർത്തന  മികവിന് കലാദീപം അവാർഡ് 2020,സർഗ്ഗസമന്വയത്തിന്റെ കോവിഡ് വാരിയർ 2020,ആൾ ഇന്ത്യ ലോയേഴ്‌സ് യുണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കോവിഡ് പോരാളികൾക്കുള്ള അവാർഡ്,കോവിഡ് മുന്നണി പോരാളി,ജീവകാരുണ്യ,മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ  സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ് എച്ച് ആർ )നൽകിയ അവാർഡ്,കോവിഡ് കാല പ്രവർത്തന മികവിന് ജെ ആർ സി കൊല്ലത്തിന്റെ ശ്രേഷ്ഠ സേവന പുരസ്കാരം,മുൻകാല ബോക്സർ, സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഗോൾഡൻ ബോക്സിങ് അക്കാഡമിയുടെ ആദരവ്,പ്രോലൈഫ് സംസ്ഥാന ആനിമേറ്റർ എന്ന നിലയിലെ സേവനങ്ങൾ മാനിച്ചുള്ള കെ സി ബി സി പ്രോലൈഫ് സമിതിയുടെ ആദരവ്,തിരുവനന്തപുരം മീഡിയ വോയിസിന്റെ ബഹുമുഖ പ്രതിഭക്കുള്ള അവാർഡ്,ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ക്രൈസിസ് ഇന്റർവെൻഷനുള്ള എക്‌സലൻസ് അവാർഡ് 
ഉൾപ്പെടെ നിരവധി അവാർഡുകളും, ഇവ കൂടാതെ നിരവധി    പ്രോലൈഫ് ആദരവുകളും അവാർഡുകളും നേടിയിട്ടുണ്ട്.

കൊല്ലത്തെ  അറിയപ്പെടുന്ന സംഘാടകരിൽ ഒരുവനും  കലാകാരനും, കവിയും, സാഹിത്യകാരനും,  കേരളമെമ്പാടും നിറഞ്ഞുനിൽക്കുന്ന കാരുണ്യ, സാമൂഹ്യ സാംസ്കാരികപ്രവർത്തകനും, സാമൂഹ്യതിന്മകൾക്കെതിരെ ഭാരതമെമ്പാടും, ജീവന്റെ മേഖലയിൽ  അന്താരാഷ്ട്ര തലത്തിലും  പോരാട്ടം നടത്തിയിട്ടുള്ള  വ്യക്തിത്വവുമാണ് ജോർജ് എഫ് സേവ്യർ വലിയവീട്.


സ്നേഹപൂർവ്വം :
ഇഗ്നേഷ്യസ് വിക്ടർ:

Advertisements
Advertisements

പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു തക്കാളിച്ചെടിയാണ് ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ ഉപയോഗശൂന്യമാണെന്ന് കരുതിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ഇവന്റെ ജനനം, മണ്ണിന്റെ നെഞ്ച് കീറി, അല്ല.. പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു വന്നു, കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായുന്ന ട്രൈനുകളെ കണ്ടവൾ വളർന്നു,
അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും അവൾക്ക് കിട്ടണമായിരുന്നു എന്നിട്ടും ഒരു തക്കാളിക്ക് ജന്മം നൽകി അവളുടെ കർമ്മം നിറവേറ്റിയിരിക്കുന്നു

ജീവിതത്തിൽ തോറ്റു, ഒന്നും ചെയ്യാനില്ല, എല്ലാം നശിച്ചുപോയി എന്ന് കരുതുന്നവർ ഈ തക്കാളിചെടിയെ കണ്ടു പഠിക്കണം

നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് യഥാർത്ഥ ജീവിത വിജയം

Author: Unknown | Source: WhatsApp

Advertisements
Tomato Plant near Railway Track
Advertisements

Happy Daughters Week (Malayalam)

👩‍🦰 Happy Daughters Week 👩‍🦰

🙍👭🙍👭🙍👭
മകൾ ഒരിക്കലും ഒരു Tension അല്ല.
പക്ഷേ
ഇന്നത്തെ ലോകത്ത്
മകൾ
Ten – sons – ന് തുല്യമാണ്
പത്ത് ആൺമക്കൾക്ക്
🙍👭🙍👭

ഒരു പിതാവ് തന്റെ മകളോട് ചോദിച്ചു:
എന്നെയോ നിന്റെ ഭർത്താവിനെയോ ആരെയാണ് കൂടുതൽ സ്നേഹിക്കുക..??

👭👭🙍🙍👭👭🙍🙍

മകൾ നൽകിയ ഏറ്റവും മികച്ച മറുപടി:
-“എനിക്ക് ശരിക്കും അറിയില്ല,
പക്ഷെ പപ്പയെ കാണുമ്പോൾ
ഞാൻ അവനെ മറക്കുന്നു,
പക്ഷെ ഞാൻ അവനെ കാണുമ്പോൾ,
ഞാൻ പപ്പയെ ഓർക്കുന്നു..
🙍🙍🙍👭👭👭👭🙍🙍🙍

നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ മകളെ മോനേ എന്നും വിളിക്കാം,
എന്നാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ മകനെ മോളേ എന്ന് വിളിക്കാൻ കഴിയില്ല.

അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമായത്
👭🙍👭🙍👭👍👭👍👭🙍

ഇത് മകളുടെ ആഴ്ചയാണ്..
ചുറ്റുപാടിൽ മാത്രം ജീവിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ മൂല്യവത്തായ ഒരു മകൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അവളെ സ്വന്തം ശ്വാസം പോലെ സ്നേഹിക്കുന്നുവെങ്കിൽ..;
🙍👭🙍👭🙍👭

നിങ്ങളുടെ മകളെ ഓർത്ത് നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ ….


പെൺമക്കളുള്ളവർക്ക് ഇത് അയച്ചുകൊടുക്കൂ..!!

പെൺമക്കൾ സന്തോഷമാണ്.
പെൺമക്കൾ മാലാഖമാരാണ്.!👼👼

🙍👭👭👭👭👭👭🙍

❤ Happy❤
Daughters❤
❤ Day ❤
❤️ എല്ലാ പെൺമക്കൾക്കും
അഭിനന്ദനങ്ങൾ ❤️

പെൺമക്കൾ വീട്ടിലെ തത്തകളെ പോലെയാണ്..
അവൾ സംസാരിക്കുമ്പോൾ,
ഇടവേളയില്ലാതെ സംസാരിക്കുന്നു..
& എല്ലാവരും പറയുന്നു,
“ദയവായി കുറച്ചു നേരത്തേക്ക്
മിണ്ടാതിരിക്കുമോ”

അവൾ നിശബ്ദയായപ്പോൾ,
അമ്മ പറയുന്നു,
സുഖമില്ലേ എന്റെ കുട്ടീ”

അച്ഛൻ പറയുന്നു,
“എന്തുകൊണ്ടാണ് ഇത്ര നിശബ്ദത”

സഹോദരൻ പറയുന്നു,
“എന്നോട് നിനക്ക് ദേഷ്യമാണോ ?”

അവൾ വിവാഹിതയാകുമ്പോൾ എല്ലാവരും പറയുന്നു,
“എല്ലാ സന്തോഷവും വീട്ടിൽ നിന്നും പോയ പോലെ”

അവളാണ് യഥാർത്ഥ നോൺ-സ്റ്റോപ്പ് സംഗീതം..

വികാരഭരിതരും സുന്ദരികളും മധുരവും ആത്മാർത്ഥതയുമുള്ള പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു😊

അതവിടെയാണ്…
അതിവിടെയാണ് …
അതെന്റെ മകളാണ്..😊

=പെൺകുട്ടികൾ ഒരു മകളായതിൽ അഭിമാനിക്കുന്നു 😋
👌🍃ഉപ്പിനെപ്പോലെ ഏറ്റവും സവിശേഷമായ സ്വഭാവമാണ് സ്ത്രീക്കുള്ളത്
അവളുടെ സാന്നിദ്ധ്യം ഒരിക്കലും ഓർമ്മിക്കാറില്ല… പക്ഷെ
അവളുടെ അഭാവം എല്ലാ കാര്യങ്ങളും രുചിയില്ലാതാക്കുന്നു !!🐾👍
👌👍👯💃👯👭
പ്രിയ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാർക്കും പെൺമക്കൾക്കും ഭാര്യയ്ക്കും അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും പുത്രന്മാർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും കൈമാറുക.🙏

❤️❤️ Happy Daughters Week ❤️❤️

Advertisements

എന്റെ രക്ത ബന്ധങ്ങൾ!

എന്റെ രക്ത ബന്ധങ്ങൾ!

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മാലാപറമ്പ് എന്ന കുഗ്രാമത്തിൽ സർക്കാർ സ്കൂൾ അധ്യാപകനും പ്രമുഖ കുടിയേറ്റ കർഷകനുമായ കൊഴുപ്പക്കളം ജോസഫ് മാഷിന്റേയും തങ്കമ്മ ജോസഫിന്റെയും എട്ടു മക്കളിൽ ആറാമനായി ജനനം.
മാലാപറമ്പ് സെന്റ് ജോസഫ്സ് എൽ. പി. സ്കൂളിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസം പിന്നീട് പെരിന്തൽമണ്ണ പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 1986ൽ SSLC പൂർത്തിയാക്കി. പ്രീഡിഗ്രി പഠനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് 1988ൽ പൂർത്തിയാക്കി. ആദ്യ ചാൻസിൽ MBBS അഡ്മിഷൻ കിട്ടി, കോഴിക്കോട് മെഡിക്കൽ കോളേജിൽ 1988ൽ ചേർന്നു. ആ വർഷം ഇന്റർ മെഡിക്കോസ് ആർട്സ് ഫെസ്റ്റിവലിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആയിരുന്നു വേദി. അത് ഞങ്ങൾക്ക് ആദ്യ വർഷക്കാർക്ക് സീനിയർ ബാച്ചുകാർക്കിടയിൽ നല്ല ബന്ധങ്ങൾ ഉണ്ടാവാൻ അത് കാരണമായി. നല്ല ആവേശത്തോടെ ജോലികളിൽ സഹായിച്ചതിനാൽ ആവണം, അധികം വൈകാതെ കേരള ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. കോഴിക്കോട് മെഡിക്കൽ കോളേജ് 19-ആം ബാച്ചിലെ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (ഇപ്പോൾ റവ. ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, തൃശ്ശൂർ അതിരൂപത) ആരംഭം കുറിച്ച പ്രസ്ഥാനമാണ് കേരള ബ്ളഡ് ഡോണേഴ്സ് ഫോറം. 32-ആം ബാച്ചിലെ ആദ്യ വർഷ വിദ്യാർത്ഥിയായ എന്നെ ആ ഫോറത്തിന്റെ നേതാക്കൾ ഏൽപ്പിച്ച വളരെ വലിയ ഒരു ഉത്തരവാദിത്വമായിരുന്നു നെഗറ്റീവ് രക്തഗ്രൂപ്പുകാരുടെ സംഘടനയായ ബ്ളഡ് പാൽസ് കേരളയുടെ കൺവീനർ സ്ഥാനം. എ നെഗറ്റീവ് രക്തഗ്രൂപ്പുകാരനായതിനാൽ ആ ഉത്തരവാദിത്വം സന്തോഷപൂർവ്വം ഏറ്റെടുത്തു. അപൂർവ്വ ഗ്രൂപ്പ് ആയതിനാൽ രാത്രിയും പകലും വിളികൾ വന്നിരുന്നു. ഏതാണ്ട് മൂന്ന് മാസത്തിൽ ഒരിക്കൽ രക്തം ദാനം ചെയ്യാൻ എനിക്ക് അവസരം കിട്ടിയിരുന്നു, ചിലപ്പോഴൊക്കെ അത് തികയുന്നതിന് മുമ്പ് തന്നെയും. മാത്രമല്ല ഏത് പാതിരായ്ക്കും സീനിയേഴ്സ് അടക്കം ആരുടെയും മുറിയിൽ ചെന്ന് രക്തം ചോദിക്കാനുളള സ്വാതന്ത്ര്യവും. ലേഡീസ് ഹോസ്റ്റലിൽ നിന്നോ നഴ്സിംഗ് സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ നിന്നോ ഫോണിൽ വിളിച്ച് രക്തബാങ്കിലേക്ക് എത്തിക്കുന്നതും തിരികെ ആക്കുന്നതും പലപ്പോഴും ഞങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു. അങ്ങനെ എനിക്ക് ആ പേര് വീണു “ഡ്രാക്കുള” – രക്തം കുടിക്കുന്നവൻ..

ആ വർഷം അഖില കേരള അടിസ്ഥാനത്തിൽ പത്രങ്ങളിൽ വാർത്ത നൽകി നെഗറ്റീവ് രക്തഗ്രൂപ്പുകാരുടെ ഡയറക്ടറി തയ്യാറാക്കാനും കഴിഞ്ഞു.
അടുത്ത വർഷം, ഞാൻ കേരള ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര കേരളത്തിലെ പല കോളേജുകളിലും സ്കൂളുകളിലും ക്ലബുകളിലും രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. പത്തു പേരെങ്കിലും രക്തം ദാനം ചെയ്യാൻ വന്നാൽ അവർക്ക് സൗജന്യമായി ക്യാമ്പ് നടത്താൻ സ്പോൺസർമാരെ കണ്ടെത്തി. “രക്ത ദാനം, ജീവ ദാനം” എന്ന തീമിൽ അഖില കേരള പോസ്റ്റർ രചനാ മത്സരം നടത്തി. വിവിധ കോളേജുകളിൽ NSSന്റെ നേതൃത്വത്തിൽ രക്തദാന സേന രൂപീകരിച്ചു.

പിന്നീടുളള ഒരു വർഷം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വിളികൾ വരുമായിരുന്നു, രക്തം അന്വേഷിച്ച്. അങ്ങനെ എനിക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ ധാരാളം രക്ത ബന്ധങ്ങൾ ഉണ്ടായി. എത്രയോ രോഗികളുടെ, അവരുടെ കൂട്ടിരിപ്പുകാരുടെ നന്ദി നിറഞ്ഞ ഒരു നോട്ടം, ഒരു ചിരി, അത് നൽകിയ നിർവൃതി!
ഈ കാലഘട്ടത്തിൽ എന്നെ സഹായിച്ച അനേകരുണ്ട്. അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.

നന്ദി, ദൈവമേ, എനിക്ക് അനേകം രക്ത ബന്ധുക്കളെ നൽകിയതിന്!

ഡോ. ടോണി ജോസഫ്,
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ,
ജനറൽ ആശുപത്രി, തൃശ്ശൂർ.

Advertisements

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്

കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്.

ഭഗവാനെ. ഒന്നും വരുത്തല്ലേ.

മൂകമായി പ്രാർത്ഥിച്ചു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിലേക്ക് തന്നെ നോക്കി.

ഗുഡ് മോർണിംഗ് ഡിയർ ഫ്രണ്ട്‌സ്.

മനോഹരമായി ചിരിച്ചു കൊണ്ട് കളക്ടർ സദസ്സിനെ അഭിസംബോധന ചെയ്തു.

എല്ലാവരും കളക്ടറെ തന്നെ നോക്കി ഇരിക്കുകയാണ്.

വളരെ മെലിഞ്ഞു കഴുത്തൊപ്പം വെട്ടിയ മുടിയും നീണ്ടു മെലിഞ്ഞ കഴുത്തുമുള്ള ഒരു നാടൻ പെണ്ണ്. നരച്ച ഒരു കോട്ടൺ സാരിയാണ് വേഷം. ചെറിയ മുഖത്തെ വലിയ കണ്ണുകൾ മറച്ചു കൊണ്ട് കറുത്ത ഫ്രെയിം ഉള്ള കണ്ണട ധരിച്ചിരിക്കുന്നു. ഇരുണ്ട നിറമുള്ള മുഖത്തെ വെളുത്ത പല്ലുകൾ അല്പം പുറത്തേക്ക് തള്ളിയിരിക്കുന്നു.

ഇതിനുമൊക്കെ അപ്പുറത്ത് കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്.

ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു.

നിങ്ങളുടെ മനസ്സുകളിൽ എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉണ്ടെന്നു എനിക്ക് തോന്നുന്നു. എന്തായാലും ചോദിക്കാം.

സദസ്സിലെ പിറുപിറുക്കലുകൾ കേട്ട് ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു.

മാഡത്തിന്റെ പേരെന്താ ഇങ്ങനെ?.

ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വായാടി ഹിബയാണ് അത്‌ ചോദിച്ചത്.

എന്റെ പേര് റാണി എന്നാണ്. സോയമോയി എന്റെ കുടുംബ പേരാണ്. ഞാൻ ജാര്ഖണ്ഡ് സ്വദേശിനിയാണ്.

ഓഹ്. നമ്മുടെ ധോണിയുടെ നാട്.

പെട്ടെന്നാരോ വിളിച്ചു പറഞ്ഞു.

അതെ. ധോണിയുടെ ജാർഖണ്ഡ് തന്നെ. ധോനിയെ നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാണെന്നു തോന്നുന്നു.

എനിക്ക് കൊഹ്‌ലിയെ ആണ് ഇഷ്ടം.

മറ്റാരോ ഉടനെ വിളിച്ചു പറഞ്ഞു. കോറസ്സായി ഓരോരോ പേരുകൾ ഓരോരുത്തരായി വിളിച്ചു പറയാൻ തുടങ്ങി. സദസ്സ് ആകെ ശബ്ദമുഖരിതമായി.

സൈലെൻസ് പ്ലീസ്.

വിദ്യ മിസ്സ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. സദസ്സ് പൊടുന്നനെ നിശബ്ദമായി.

സോറി മാഡം.

വിദ്യ മിസ്സ്‌ അവരുടെ നേരെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു.

ഇട്സ് ഓക്കേ.

പുഞ്ചിരിച്ചു കൊണ്ട് കളക്ടർ പറഞ്ഞു.

ഇനി മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?.

സദസ്സിൽ നിന്നും നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു.

ചോദിക്കൂ കുട്ടീ.

മാഡം എന്താണ് മുഖത്തു മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത്?.

കളക്ടറുടെ മുഖം പെട്ടെന്ന് വിവർണ്ണമായി. മെലിഞ്ഞ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. മുഖത്തെ പുഞ്ചിരി മാഞ്ഞു പോയി. സദസ്സ് പെട്ടെന്ന് നിശബ്ദമായി.

അവർ മേശപ്പുറത്തു വെച്ചിരുന്ന വെള്ളക്കുപ്പി തുറന്നു അല്പാല്പമായി വെള്ളം കുടിച്ചു. പിന്നെ ചോദിച്ച കുട്ടിയോട് മെല്ലെ ഇരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ മെല്ലെ പറയാൻ തുടങ്ങി.

ഒരു കുഴപ്പം പിടിച്ച ചോദ്യമാണ് കുട്ടി ചോദിച്ചിരിക്കുന്നത്. ഒറ്റ വാക്കിൽ ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ഒന്നാണ് അത്‌. അതിന്റെ ഉത്തരമായി എന്റെ ജീവിത കഥ തന്നെ നിങ്ങളോട് പറയേണ്ടതുണ്ട്. നിങ്ങളുടെ വിലപ്പെട്ട ഒരു പത്തു മിനുട്ട് എന്റെ കഥക്കായി നിങ്ങൾ മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ ഞാൻ പറയാം.

തയ്യാറാണ്.

സദസ്സ് ഒന്നടങ്കം പറഞ്ഞു.

വളരെ നന്ദി.

ഞാൻ റാണി. നിങ്ങൾ പറഞ്ഞ ധോണിയുടെ ജാർഖണ്ഡ് സ്വദേശിനിയാണ് ഞാനും. അദ്ദേഹം റാഞ്ചിയിൽ നിന്നാണ്. ഞാൻ ആദിവാസി മേഖലയിൽ നിന്നും. അദ്ദേഹത്തിന്റെ നാട്ടിൽ 76 ശതമാനം സാക്ഷരത ആണെങ്കിൽ എന്റെ നാട്ടിൽ അത്‌ വട്ട പൂജ്യമാണ്. അപ്പൊ നിങ്ങൾക്ക് മനസ്സിലായി കാണും എന്റെ നാടിന്റെ സ്ഥിതി എന്താണെന്ന്.

റാണി ഒന്ന് നിർത്തി സദസ്സിനെ നോക്കി. അതീവ ശ്രദ്ധയോടെ റാണിയുടെ സ്ഫുടമായ ഇംഗ്ലീഷ് കേട്ട് ഇരിക്കുകയാണ് അവർ.

മൈക്ക മൈൻസുകൾ നിറഞ്ഞ കോഡെർമ ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു എന്റെ ജനനം.

എന്റെ അച്ഛനും അമ്മയും മൈൻസിലെ ജോലിക്കാർ ആയിരുന്നു. എനിക്ക് മേലെ രണ്ട് ചേട്ടന്മാരും താഴെ ഒരു അനിയത്തിയും ഉണ്ടായിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൊച്ചു കൂരയിൽ ആയിരുന്നു ഞങ്ങളുടെ താമസം.

മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടായിരുന്നു എന്റെ അച്ഛനമ്മമാർ തുച്ഛമായ വേതനത്തിന് മൈൻസുകളിൽ ജോലി ചെയ്തിരുന്നത്. വളരെ കുഴപ്പം പിടിച്ച ഒരു ജോലി ആയിരുന്നു അത്‌.

എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും രണ്ടു ചേട്ടന്മാരും ഓരോ അസുഖങ്ങളുമായി കിടപ്പിലായത്. മൈൻസുകളിലെ മാരകമായ മൈക്ക പൊടി ശ്വസിച്ചാണ് അസുഖം ഉണ്ടായത് എന്ന അറിവ് അക്കാലത്തു അവർക്ക് ഉണ്ടായിരുന്നില്ല.

എനിക്ക് അഞ്ചു വയസ്സ് ആവുമ്പോഴാണ് ചേട്ടന്മാർ അസുഖം മൂർച്ഛിച്ചു മരിച്ചു പോയത്.

ഒരു ചെറിയ ഇടർച്ചയോടെ റാണി സംസാരം നിർത്തി കൈലേസു കൊണ്ട് നിറഞ്ഞ കണ്ണുകൾ ഒപ്പി.

മിക്ക ദിവസങ്ങളിലും പച്ച വെള്ളവും ഒന്നോ രണ്ടോ റൊട്ടിയും ആയിരുന്നു ഞങ്ങളുടെ ഭക്ഷണം. രോഗം മൂർച്ഛിച്ചു പട്ടിണി കിടന്നാണ് എന്റെ രണ്ടു ചേട്ടന്മാരും ഈ ലോകം വിട്ടു പോയത്. എന്റെ ഗ്രാമത്തിൽ ഒരു ഡോക്ടർ പോയിട്ട് സ്കൂളിന്റെ പടി കടന്നവർ കൂടെ ഉണ്ടായിരുന്നില്ല. സ്കൂളോ ആശുപത്രിയോ എന്തിനു പേരിനു പോലും ഒരു കക്കൂസ് പോലുമില്ലാത്ത വൈദ്യുതി എത്താത്ത ഒരു ഗ്രാമം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുമോ?.

സദസ്സ് മുഴുവൻ മിണ്ടാട്ടമില്ലാതെ ഇരിപ്പാണ്.

ഒരു ദിവസം പട്ടിണി കിടന്നു എല്ലും തോലുമായ എന്റെ കൈ പിടിച്ചു അച്ഛൻ ഏന്തി വലിഞ്ഞു നടന്നു ചെന്നത് തകര ഷീറ്റ് കൊണ്ട് മറച്ച ഒരു വലിയ ഖനിയിൽ ആണ്.

കാലപ്പഴക്കം കൊണ്ട് കുപ്രസിദ്ധി ആർജിച്ച ഒരു മൈക്ക മൈൻസ് ആയിരുന്നു അത്‌.

മൈക്ക കുഴിച്ചെടുത്തു കുഴിച്ചെടുത്തു പാതാളം വരെ താണ് പോയ പുരാതനമായ ഒരു ഖനി. ഏറ്റവും അടിയിലുള്ള കഷ്ടിച്ച് നൂണ്ടു പോകാവുന്ന ചെറിയ ഗുഹകളിലൂടെ ഇഴഞ്ഞു ചെന്നു മൈക്ക അയിരുകൾ ശേഖരിക്കുന്ന ജോലിയായിരുന്നു എനിക്ക്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾക്ക് മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ.

ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാൻ വയറു നിറച്ചു റൊട്ടി കഴിച്ചത്. പക്ഷെ അന്ന് ഞാൻ ഛർദിച്ചു പോയി.

ഒന്നാം ക്ലാസ്സിൽ പഠിക്കേണ്ട പ്രായത്തിൽ ഞാൻ വിഷപൊടികൾ ശ്വസിച്ചു പേടിപ്പെടുത്തുന്ന ഇരുട്ടറകളിലൂടെ നൂഴ്ന്നു മൈക്ക വാരി എടുക്കുകയായിരുന്നു.

ഇടക്കിടെ ഉണ്ടാവുന്ന മണ്ണിടിച്ചിലിൽ നിര്ഭാഗ്യവാന്മാരായ കുട്ടികൾ മരിച്ചു പോവുന്നത് അവിടെ പതിവായിരുന്നു. പിന്നെ ഇടക്കിടെ ചിലർ മാരകമായ അസുഖങ്ങളാലും.

എട്ടു മണിക്കൂർ ജോലി ചെയ്താലാണ് ഒരു നേരത്തെ റൊട്ടി വാങ്ങാനുള്ള കാശെങ്കിലും കിട്ടുന്നത്. പട്ടിണിയും വിഷപുകയും കാരണം ഞാൻ ഓരോ ദിവസവും മെലിഞ്ഞു ഉണങ്ങി കൊണ്ടിരുന്നു.

ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ഖനിയിലെ ജോലിക്ക് പോവാൻ തുടങ്ങി. അല്പം അസുഖം ഭേദമായ ഉടനെ അച്ഛനും അമ്മയും ഞാനും അനിയത്തിയും കൂടി ജോലി ചെയ്തു പട്ടിണി ഇല്ലാതെ കഴിയാം എന്ന ഒരു നില വന്നു.

പക്ഷെ വിധി മറ്റൊരു രൂപത്തിൽ ഞങ്ങളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. വല്ലാത്ത പനി കാരണം ഞാൻ ജോലിക്ക് പോവാത്ത ഒരു ദിവസം പെട്ടെന്ന് മഴ പെയ്തു. ഖനിയുടെ അടിത്തട്ടിൽ ജോലി ചെയ്യുന്നവരുടെ മുൻപിൽ ഖനി ഇടിഞ്ഞു നൂറോളം ആളുകൾ മരിച്ചു പോയി. കൂട്ടത്തിൽ എന്റെ അച്ഛനും അമ്മയും അനിയത്തിയും.

റാണിയുടെ ഇരു കണ്ണുകളിലൂടെയും കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി. സദസ്സിലുള്ള എല്ലാവരും ശ്വസിക്കാൻ പോലും മറന്നു നോക്കി നിൽക്കുകയായിരുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
എനിക്കന്നു കേവലം ആറു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം.

ഒടുവിൽ ഞാൻ സർക്കാരിന്റെ അഗതി മന്ദിരത്തിൽ എത്തിച്ചേർന്നു. അവിടെ എനിക്ക് വിദ്യാഭ്യാസം കിട്ടി. എന്റെ ഗ്രാമത്തിൽ നിന്നും ആദ്യമായി ഞാൻ അക്ഷരങ്ങൾ പഠിച്ചു. ഒടുക്കം ഇതാ കളക്ടറായി നിങ്ങളുടെ മുൻപിലും.

ഇതും ഞാൻ മേക്കപ്പ് ഉപയോഗിക്കാത്തതും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും നിങ്ങളുടെ സംശയം.

സദസ്സിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട് അവർ തുടർന്നു.

അന്ന് ഇരുട്ടിലൂടെ ഇഴഞ്ഞിഴഞ്ഞു ഞാൻ ശേഖരിച്ച മൈക്ക മുഴുവൻ ഉപയോഗിക്കുന്നത് മേക്കപ്പ് സാധനങ്ങളിലാണെന്നു പിന്നെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

ഒന്നാം തരം പിയർസെന്റ് സിലിക്കേറ്റ് ധാതുക്കൾ ആണ് മൈക്ക. നിരവധി വലിയ കോസ്മെറ്റിക് കമ്പനികൾ ഓഫർ ചെയ്യുന്ന മിനറൽ മേക്കപ്പുകളിൽ നിങ്ങളുടെ ചർമത്തിനു തിളക്കമേറ്റുന്നത് ഇരുപതിനായിരത്തോളം കൊച്ചു കുട്ടികൾ സ്വന്തം ജീവൻ പണയപ്പെടുത്തി വാരി എടുക്കുന്ന പല നിറങ്ങളിലുള്ള മൈക്ക ആണ്.

കരിഞ്ഞു പോയ അവരുടെ സ്വപ്നങ്ങളും പൊലിഞ്ഞു പോയ അവരുടെ ജീവനും പാറക്കൂട്ടങ്ങൾക്കിടയിൽ ചതഞ്ഞരഞ്ഞ അവരുടെ മാംസവും ചോരയും ചേർന്നാണ് നിങ്ങളുടെ കവിളുകളിൽ റോസാപ്പൂവിന്റെ മൃദുലത വിരിയിക്കുന്നത്.

കോടിക്കണക്കിനു ഡോളർ മൂല്യമുള്ള മൈക്കയാണ് ഇന്നും ഖനികളിൽ നിന്നും കുഞ്ഞിക്കൈകൾ വാരി എടുക്കുന്നത്. നമ്മുടെ ഒക്കെ സൗന്ദര്യത്തിനു മാറ്റ് കൂട്ടാൻ.

ഇനി നിങ്ങൾ പറയൂ.

ഞാൻ എങ്ങനെയാണ് എന്റെ മുഖത്ത് മേക്കപ്പ് സാധനങ്ങൾ പുരട്ടുക?. പട്ടിണി കിടന്നു മരിച്ചു പോയ സഹോദരങ്ങളുടെ ഓർമയിൽ ഞാൻ എങ്ങനെയാണു വയർ നിറച്ചു ഭക്ഷണം കഴിക്കുക?. കീറി പറിയാത്ത തുണി സ്വപ്നം പോലും കാണാത്ത എന്റെ അമ്മയുടെ ഓർമയിൽ ഞാൻ എങ്ങനെ ആണ് വില കൂടിയ പട്ടു വസ്ത്രങ്ങൾ ധരിക്കുക?.

സദസ്സ് മുഴുവൻ സ്തംഭിച്ചു ഇരിക്കുകയാണ്.

എന്നെ ശ്രവിച്ചതിനു നന്ദി.

ഒരു ചെറുപുഞ്ചിരിയോടെ നിറഞ്ഞ മിഴികൾ തുടക്കാതെ തല ഉയർത്തി പിടിച്ചു അവർ നടന്നു നീങ്ങുമ്പോൾ അറിയാതെ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്നു.

അവരുടെ ഒക്കെ മിഴികളിൽ നിന്നും ഒലിച്ചിറങ്ങിയ ചുടുകണ്ണീരിൽ മുഖത്തെ മേക്കപ്പുകൾ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോൾ.
………………………….
(അവസാനിച്ചു ).

( ഏറ്റവും ഗുണ നിലവാരം കൂടിയ മൈക്ക കുഴിച്ചെടുക്കുന്നത് ഇപ്പോഴും ജാർഖണ്ഡ് നിന്നാണ്. 20,000 അധികം കൊച്ചു കുട്ടികൾ പഠിക്കാൻ പോവാതെ അവിടെ ജോലി ചെയ്യുന്നു. ചിലർ മണ്ണിടിഞ്ഞും ചിലർ അസുഖങ്ങൾ ബാധിച്ചും വാടി കരിഞ്ഞു പോവുന്നു.

നമ്മുടെ മുഖം തിളങ്ങാൻ വേണ്ടി കൊഴിഞ്ഞു പോയ ആ കുസുമങ്ങൾക്ക് ആദരാഞ്ജലികൾ. )

എസ്.കെ

Advertisements

വൈറല്‍ പോലീസ് ഉദ്യോഗസ്ഥ

Advertisements

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”
16-11-2021 – Tuesday

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ,

ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി.
ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.

Author Unknown | Source: WhatsApp 

Advertisements
Advertisements

Be Confident, Be You | Muniba Mazari

Be Confident, Be You | Muniba Mazari

Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements
Muniba Mazari
Advertisements

Cambly Website: http://www.cambly.com
Promo Code: Muniba

“Confidence is not about knowing that everyone around you admires you. It’s about acknowledging that even if no one around you appreciates you, you’ll still be ok!” – Muniba Mazari

When you admit that life doesn’t happen to you, it happens for you, your perception towards life changes. If you ever feel demotivated then here’s your daily dose of motivation!

Please subscribe to my channel: http://youtube.com/MunibaMazariOfficial

For Queries:

Email: askmunibamazari@gmail.com
Instagram: http://instagram.com/muniba.mazari
Twitter: http://twitter.com/muniba_mazari
Facebook: http://facebook.com/muniba.canvas
Website: http://www.munibamazari.com

#MunibaMazari #DailyMotivation #AspiretoInspire #DreamAimBelieve

Advertisements

എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

Nelson MCBS

മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്.

യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി…..

കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി…

തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് ആവശ്യമില്ല എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു.

ഉപജീവനത്തിനും ദുഃഖാനുഭവങ്ങൾ മറക്കാനുമായി ഒരു ചെറിയ ഫാക്ടറിയിൽ അയാൾ ജോലിക്ക് കയറി.
പിന്നീട് , അവിടെ തൊഴിലാളിയായിരുന്ന ഒരു ദരിദ്ര സ്ത്രീയായ ജസീന്തയെ വിവാഹവും ചെയ്തു…

പക്ഷേ… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മോഹം ജസീന്ത പ്രകടിപ്പിച്ചപ്പോൾ നിക്കോളാസ് രോഷാകുലനായി.

” ഈശ്വരൻ എന്ന പരമ ദുഷ്ടൻ എന്റെ ഭാര്യയേയും മകനേയും തട്ടിയെടുത്തില്ലേ…?
ദത്തെടുക്കുന്ന കുഞ്ഞിനേയും തട്ടിയെടുക്കില്ലെന്ന് ആരറിഞ്ഞു….? “

പക്ഷേ , ജസീന്തയുടെ നിർബന്ധപൂർവ്വമായ പ്രേരണകൾക്കും നിരന്തര കരച്ചിലിനും വഴങ്ങി ഒടുവിൽ നിക്കോളാസ് ദത്തെടുക്കാൻ സമ്മതം മൂളി.

ജസീന്ത ഒരു അനാഥാലയത്തിൽ എത്തി.
അവിടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അധികൃതരുമായി സംസാരിച്ച് പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.

പക്ഷേ ജസീന്ത യോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല.
തന്നോടൊപ്പമുള്ള തന്റെ സഹോദരനെ കൂടി ദത്തെടുത്താൽ മാത്രമേ താൻ വരൂ എന്നവൾ വാശി പിടിച്ചു ; കരഞ്ഞു.

ഇത് മരിച്ചു പോയ…

View original post 196 more words

ഞങ്ങൾ ഒക്കെ ന്യൂജെൻ തലമുറ

ഏകദേശം 45 വയസിനു മുകളിൽ ഉള്ളവരെ അങ്ങോട്ട് അംഗികരിക്കാനോ , ഉൾക്കൊള്ളാനോ കഴിയാതെ “ഞങ്ങൾ ഒക്കെ ന്യൂജെൻ തലമുറ” എന്ന് പറഞ്ഞു എഴുതി തള്ളുന്ന തലമുറകളോട് പറയട്ടെ ..

ഞങ്ങൾ ജനിച്ചു വളർന്ന കാലഘട്ടം എന്ത് കൊണ്ടും മികച്ചത് ആയിരുന്നു.
ലോകത്തിന്റെ മാറ്റങ്ങൾ ഒരുപാട് കണ്ടറിഞ്ഞവർ ആണ്.
പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോൾ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധി ആണ്.
ഞങ്ങളെ അയല്പക്കത്തുള്ളവർ മാത്രം അല്ല , നാലോ അഞ്ചോ കീ മീ ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു. വഴിയിൽ വച്ച് എന്ത് തല്ലുകൊള്ളിത്തരം കാട്ടിയാലും അത് ചോദിക്കാനും പറയാനും പലരും ഉണ്ടായിരുന്നു.

അവർ ചെവിക്ക് പിടിച്ചാലോ, രണ്ടു തല്ലു തന്നാലും ആരും ചെന്ന് ചോദിച്ചു വഴക്കും കത്തിക്കുത്തും നടത്തില്ല.!
അവർ തന്ന ശിക്ഷ കുറഞ്ഞതിന്റെ പേരിൽ ചിലപ്പോൾ സ്വന്തം വീട്ടിൽ നിന്നും ബാക്കി കൂടി കിട്ടിയെന്നിരിക്കും.

ഒന്നാം ക്ലാസ്സ് മുതൽ പലർക്കും ഇരട്ടപ്പേരുകൾ കിട്ടിയില്ലെങ്കിലെ അതിശയം ഉള്ളു. അത് അധ്യാപകരുടെ വക, സഹപാഠികളുടെ വക കാണും.
പേരുകൾ ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടെങ്കിൽ അത് കൈ കൊണ്ട് കണക്ക് തീർക്കും.
നോ പ്രോബ്ലം. യോഗം ഉണ്ടെങ്കിൽ അതിന്റെ സമ്മാനം പള്ളിക്കൂടത്തിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടും.

ഇരട്ടപ്പേരുകളുടെ പ്രശ്നത്തിൽ ആരും ട്രെയിന്റെ മുന്നിൽ ചാടാനോ, തുങ്ങി ചാകാനോ പോയില്ല.!

ഓരോ ക്ലാസിലും കാര്യമായി ഇരുന്ന് പഠിച്ചവർ ഉണ്ടായിരുന്നു. അവർ എട്ടിലും ഒമ്പതിലും എത്തുമ്പോൾ നല്ല കട്ടി മീശയും ഒത്ത ശരീരവും കാണും.
അധ്യാപകരും ഒന്ന് ബഹുമാനിച്ചു പോകും.
പിന്നെ ഇവർ ഒക്കെ വെറും ശാപ്പാട് രാമന്മാർ അല്ലായിരുന്നു.

പാടത്തും പറമ്പിലും ഒരേറ്റ് അപ്പന്റെ കൂടെയും സഹോദരങ്ങൾക്ക് ഒപ്പവും പണി ചെയ്തിട്ടാണ് പള്ളിക്കൂടം യാത്ര.

തോൽവിയുടെ പേരിൽ ഒരൊറ്റ കുട്ടിക്കും മാനസിക പ്രശ്നം ഇല്ലായിരുന്നു.
അത് അന്വേഷിക്കാൻ സർക്കാരോ , ചൈൽഡ് ലൈനോ ഇല്ലായിരുന്നു.!

അത് പിന്നീട് പ്രയോജനപ്പെട്ടു. ലോകത്തിൽ എവിടെ ചെന്ന് ജീവിക്കാനും എന്തിനെയും നേരിടാനും ഉള്ള ഊർജം ആയി തീർന്നു അവ എല്ലാം.

ഞങ്ങളുടെ ചെറുപ്പത്തിൽ വിവിധതരം പനികൾ ജീവിതത്തെ അലട്ടിയില്ല.
വല്ലപ്പോഴും ഒരു പനി , ചൊറി, ചിരങ്ങ് , ചിക്കൻപോക്സ് , മുണ്ടിനീര് കരപ്പൻ, വല്ലവരെയും ഒക്കെ തൊട്ടു തലോടി പോകും.

ഒരു സാധാ ഡോക്ടർ തരുന്ന ചുവന്ന കളർ മരുന്നും,
ഗുളികയും കഴിച്ചാൽ പൂർണ സൗഖ്യം.

ഇപ്പോൾ ഒരു കുട്ടി പിറന്നു വീഴുന്ന നിമിഷം മുതൽ കരുതൽ,
അതിനെ ഹൈജീൻ സാഹചര്യത്തിൽ വളർത്തും . അതായത് ഇറച്ചി കോഴി പോലെ .
എന്നും അസുഖം തന്നെ. !

ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞവർക്ക് തിരിഞ്ഞു കടിക്കാത്ത എന്തും അകത്തോട്ട് പോകും.

വാവിനും സംക്രാന്തിക്കും എന്ന് പറയുന്ന
പോലെ വല്ലപ്പോഴും കണ്ടിച്ചു തിന്നുന്ന കോഴി അസൽ നാടൻ തന്നെ. പിന്നെ കാള , പോത്ത് ഒക്കെ നാടൻ .
നോ മായം.!

തലമുടി വെട്ടാൻ ഉള്ള അറിയിപ്പ് വല്യപ്പൻ, അപ്പൻ അങ്ങനെ പ്രോട്ടോകോൾ അനുസരിച്ചു വരും.

അതിന് മറു ചോദ്യം ഇല്ല.!

ചീപ്പും, കത്രികയും, കത്തിയും ഉണ്ടെങ്കിൽ വെട്ട് ഒക്കെ.
ചിലർ വീടുകളിൽ ബാർബർ മൊബൈൽ യൂണിറ്റുമായി വരും.

അത് ഒരു സുഖമുള്ള വെട്ടു ആണ് വട്ടത്തിൽ ഒരു പുതപ്പും പുതച്ചു കൈയിൽ ഒരു കണ്ണാടി പിടിച്ചു ,കാറ്റും കൊണ്ടിരുന്നു ഒരു വെട്ടുണ്ട് .
ബാർബർ ഒരു സംഭവം തന്നെ .
കടയിൽ ആണെങ്കിലും വീടുകളിൽ വന്നാലും അവർ സംസാരിക്കുന്നത് നമ്മുടെ പരിസരം മുതൽ ഉള്ള കാര്യങ്ങൾ ആണ് .

എല്ലാത്തിനും ഒന്ന് മൂളി കൊടുത്താൽ മതി.
നമ്മുടെ ജീവൻ അങ്ങേരുടെ കൈയിൽ അല്ലെ.??

തലയിൽ കുറച്ചു കോമാളിത്തരം കാട്ടി അതാണ് ഇപ്പോൾ
നാട്ടുനടപ്പ് എന്ന് പറയാൻ ബാർബർക്ക്
നോ അധികാരം.!

തലമുടി വെട്ടുന്നതിലും ഒരു സോഷ്യലിസം ഉണ്ടായിരുന്നു.
സകല തലയും ഒരുപോലെ.
പിന്നെ പ്രായം ഉള്ളവരുടെ മീശക്ക് ഒരു സ്റ്റൈൽ ഉണ്ടായിരുന്നു.

അത് കപ്പട, പോലീസ് മീശ, പഴുതാര,
അരിപ്പ,
പട്ടാളം,
ഇടിയൻ , കൂട്ടത്തിൽ ഫുൾ ക്ളീൻ മീശയും ..

ഒട്ടുമിക്ക കവലകളിലും ഉള്ള നാടൻ ചായക്കടകളിൽ നിന്നും മുക്ക് മുട്ടെ തിന്നാം .
നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയതൊന്നും ആർക്കും പ്രയാസമായില്ല.!

അവിടെ ജാതി, മത വ്യത്യാസമൊന്നുമില്ല.
ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ ഉള്ള സകലതും ചർച്ച ചെയ്യും .
വേണ്ടി വന്നാൽ കേന്ദ്ര മന്ത്രിസഭയെ വരെ പിരിച്ചു വിടാനും നിലനിർത്തുന്നതും നമ്മുടെ നാടൻ കടകളിൽ നിന്നും ആയിരുന്നു.

അതിരാവിലെ ഓൺ ചെയ്യുന്ന റേഡിയോയിൽ വന്ദേമാതരം തുടങ്ങിയാൽ അത് നില്ക്കുന്നത് രാത്രി 11 .10 നു അവസാനിക്കുന്ന ഇംഗ്ലീഷ് വാർത്തയോടെ ആണ്.

വാൽവ് റേഡിയോ മുതൽ ട്രാൻസിസ്റ്റർ റേഡിയോ വരെ അരങ്ങ് വാണു.

ആദ്യമായി ഒരു ഇന്ത്യക്കാരൻ ശൂന്യാകാശത്ത് പോയതും അവിടെ നിന്നും ഇന്ത്യൻ പ്രധാനമന്ത്രിയോട് സംസാരിച്ചത് കേട്ട തലമുറ ആണ് ഞങ്ങളുടേത്.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി , സഞ്ചാരി ആയ രാകേഷ് ശർമയോട് ചോദിച്ചു.
” മുകളിൽ നിന്നും നോക്കുമ്പോൾ താഴെ നമ്മുടെ ഭാരതം എങ്ങനെ എന്ന്..”
അതിന് മറുപടി ആയി രാകേഷ് ശർമ്മ പറഞ്ഞു .:
ഇന്ദിരാജി , സാരേ , ജഹാം സെ അച്ചാ ഹേ , ഹമാരാ ഭാരത് “. എന്ന് .

അത് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചവും, സന്തോഷവും ഇന്നും ഓർമയിൽ ഉണ്ട്.

ലോകത്തിന്റെ ഗതിയെ നിയന്ത്രിച്ച ഒരുപാട് നേതാക്കളും അവരിലൂടെ ഉള്ള മാറ്റങ്ങളും ഞങ്ങൾ കണ്ടറിഞ്ഞു.
പത്ര താളുകളിൽ വല്ലപ്പോഴും ഒരിക്കൽ വന്നാൽ അറിയാം ഒരു കൊലപാതകം നടന്നു എന്ന്.!

അല്ലാതെ ,
ഒരു മലയാളി ഏതൊക്കെ വിധത്തിൽ മരിക്കും എന്ന് ഉള്ള വാർത്തകൾ ഞങ്ങൾ വായിച്ചിട്ടും
ഇല്ല ,
അറിഞ്ഞിട്ടും
ഇല്ല.!!

സമീപത്തെ വീട്ടിലെ ഒരു മരണം അവർക്ക് മാത്രം അല്ല നഷ്ടം , ചുറ്റുവട്ടത്തുള്ളവർക്കും ,
ചിലപ്പോൾ നാടിന് തന്നെ ആയിരുന്നു.
മരണ വീട്ടിൽ വരുന്നവർക്ക് ഭക്ഷണം കൊടുക്കാൻ ആരും പറയാതെ തന്നെ സമീപത്തെ വീടുകൾ തയ്യാറായിരുന്നു.
അവർക്ക് പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും
ആരും അതിനൊന്നും കണക്ക് പറഞ്ഞിരുന്നില്ല.!

അല്ലാതെ ഇപ്പോൾ കാണുന്നപോലെ പണം കിട്ടണം എന്ന മോഹത്തോടെ നീട്ടുന്ന ഭക്ഷണപ്പൊതികൾ അല്ലായിരുന്നു സ്നേഹത്തിന്റെയും, കരുതലിന്റെയും അടയാളം.

ഇപ്പോൾ സ്വന്തം മേൽവിലാസം പോലും പലർക്കും അറിയില്ല.!
എന്തിന് സ്വന്തം പോസ്റ്റ് ഓഫിസ് എവിടെ എന്ന് ചോദിച്ചാൽ മറുപടി ചിലപ്പോൾ രസകരം ആകാം.
ഒരു കാലത്ത് പോസ്റ്റോഫീസും, പോസ്റ്റുമാനും ഓരോ വീട്ടിലെയും അംഗത്തെ പോലെ ആയിരുന്നു.
അവർ കൈ കാര്യം ചെയ്യുന്ന കത്തിലും, മണിഓർഡറിലും ഒരു ഇഴഅടുപ്പത്തിന്റെ ബന്ധം ഉണ്ടായിരുന്നു.

ഇങ്ങനെ ഓരോന്ന് പറയാനും എഴുതാനും തുടങ്ങിയാൽ തീരില്ല.

പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, അതിജീവിക്കാനും കഴിയാത്ത ഒരു കൂട്ടം ആണ്
ഇന്ന് വളരുന്നു വരുന്നത്.

തോണ്ടി നടക്കുന്ന ഫോണിൽ നിന്നും തല ഉയർത്തി നോക്കിയാൽ അറിയാം എവിടെ ആണ് പ്രശ്നം എന്ന്.

അപ്പനോ, അമ്മയോ കൂടെ ചെല്ലണം ന്യൂ ജെൻസ്നൊപ്പം ട്യൂഷൻ ,
ഡാൻസ്,
വാദ്യ ഉപകരണം പഠിക്കുന്ന ഇടങ്ങളിലേക്ക്.
അവിടെ അഭ്യാസം കഴിഞ്ഞാൽ
ന്യൂ ജെൻ
പിന്നെ,
ഒന്നിനും കൊള്ളാത്ത പരുവത്തിൽ അന്നേ ദിനം.

ഈ ന്യൂ ജെൻ യുഗത്തിലും നല്ല തട്ടുപൊളിപ്പന്മാരും ഉണ്ട്.
അവർ ഒരു ഒന്നൊന്നര ഊർജം തന്നെ.!
എന്ത് കാര്യത്തിനും മുന്നിൽ തന്നെ.
കഴിവും അറിവും ഉപയോഗിക്കുന്നതിൽ “നോ കോംപ്രമൈസ് “…

ഇതൊക്കെ പറയാൻ കാര്യം ഉണ്ട്.
നല്ല പ്രായത്തിൽ ജീവിതത്തോട് സുല്ലിടുന്നവർ അനവധി ആണ്.

ആത്മഹത്യ ചെയ്ത തന്റെ മകളെപറ്റി അവളുടെ
‘അമ്മ പറഞ്ഞു , മകൾക്ക് സ്വന്തം മുടി പോലും കെട്ടാൻ അറിയില്ലായിരുന്നു. എന്ന്.

അങ്ങനെ ഉള്ളവർ ജീവിതത്തിൽ പരാജയപ്പെട്ടു പോകുക മാത്രമേ ഉള്ളു.!

സ്വന്തം കാലിൽ ഉറച്ചു നിൽക്കാനും ജീവിത യാത്രയിലെ പ്രശ്‌നത്തെ സധൈര്യം നേരിടാനും ഉള്ള കളരികൾ ആകട്ടെ നമ്മുടെ ഭവനങ്ങളും, വിദ്യാലയങ്ങളും ,ആരാധന ആലയങ്ങളും.

ഓട്ടം നിർത്തി ജീവിതത്തെ സമ്പന്നമാക്കാനും, എവിടെയും തലയുയർത്തി നിൽക്കാനും *നമ്മുടെ തലമുറക
ൾക്ക്* *ഇടയാകട്ടെ.🌹

Author: Unknown

Advertisements

ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

💞ഒരു ഫോട്ടോയിലെന്തിരിക്കുന്നു? 💞

“അവളുടെ ഓട്ടം കാണാന്‍ വീട്ടില് ടിവിയില്ല.. വല്ല പലചരക്ക് കടയിലും പോണം ആ നേരത്ത്.. എന്നീട്ട് എന്റെ മോള് ഓടുന്നത് എനിക്കൊന്നു കാണണം.. “

മെറിൽ പൗളീന്യോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്… ആരാണവൾ എന്നൊരു സംശയമുണ്ടായേക്കാം…. ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ഒളിമ്പിക് മെഡലുകൾ നേടിയ ഒരു ഇരുപത്തിനാലുകാരി പെണ്‍കുട്ടി.. ഓടി ജയിച്ചപ്പോ അവളു ചെയ്തൊരു കാര്യമാണ്‌ ഒരല്‍പ്പം വ്യത്യസ്തയാക്കുന്നത്…. ഒരു കൈയ്യില്‍ എല്ലാവരെയുംപോലെ സ്വന്തം രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ചു.. മറുകൈയ്യില്‍ മറ്റൊന്ന് കൂടി അവൾ ഉയർത്തി… ഒരു സമ്പൂര്‍ണ്ണ ബൈബിൾ…. അര മണിക്കൂര്‍ നേരത്തെ പള്ളിപ്രസംഗത്തെക്കാൾ ശക്തമായ സാക്ഷ്യം…

“നാളെ ഞാൻ വീണ്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഇറങ്ങുകയാണ്.. കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ വർഷങ്ങളിലൂടെയാണ്.. പക്ഷേ ദൈവകൃപയാൽ ഞാനിവിടെയെത്തി.. അതുകൊണ്ട് ട്രാക്കിൽ നിങ്ങളെന്നെ കാണുമ്പോള്‍ ഞാന്‍ നടത്തിയ പോരാട്ടങ്ങളെ നിങ്ങൾ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്…” അലിസൺ ഫെലിക്സ് എന്ന അമേരിക്കൻ അത്‌ലറ്റിന്റെ വാക്കുകളാണ്.. ആ വാക്കുകളുടെ ആഴമേറിയണമെങ്കിൽ അവൾ കടന്നു പോയ ദുരിതങ്ങളെ മനസിലാക്കണം… 2018 ല്‍ അമ്മയാവാൻ അവളെടുത്ത തീരുമാനം.. ആ തീരുമാനത്തെത്തുടർന്നു അതുവരെ അവളെ സ്പോണ്‍സര്‍ ചെയ്തിരുന്ന നൈക്കി എന്ന കമ്പനിയുമായുള്ള പ്രശ്നങ്ങൾ… കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് വരെ നല്‍കിക്കൊണ്ടിരുന്ന തുകയില്‍ 70 ശതമാനത്തോളം തുക ഇനി തരില്ല എന്നുള്ള കമ്പനിയുടെ ശാഠ്യം… എന്ത് വേണമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. കുഞ്ഞിന് ജന്മം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് അവൾ പിന്നോട്ടില്ലായിരുന്നു.. പക്ഷെ ആ തീരുമാനത്തിന് അവൾ കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു… മാസം തികയാതെ ഏഴാം മാസത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി പുറത്തെടുക്കേണ്ടി വന്ന കുഞ്ഞ്… തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ആ കുഞ്ഞ് കടന്നു പോകുമ്പോൾ അനുഭവിച്ച ആത്മ സംഘർഷം.. പ്രസവാനന്തര ബുദ്ധിമുട്ടുകൾ…സ്പോണ്‍സര്‍ ചെയ്യാൻ ആരും ഇല്ലാതിരുന്ന നാളുകള്‍… അവളുടെ കാലം കഴിഞ്ഞു എന്ന് വിലയിരുത്തിയ മാധ്യമങ്ങൾ.. വിരമിക്കാൻ ആവശ്യപ്പെട്ടുള്ള ചിലരുടെ ഓർമ്മപ്പെടുത്തലുകൾ… ഇനി ട്രാക്കിലേക്ക് ഒരു തിരിച്ചു പോക്കില്ലെന്നു സ്വയം തോന്നിച്ച ദിനങ്ങള്‍… ഒടുവില്‍ പുതിയ സ്പോണ്‍സറുമായുള്ള കരാർ.. വീണ്ടും ട്രാക്കിലേക്കുള്ള തിരിച്ചു വരവ്… ആ പോരാട്ടം അവസാനിച്ചത് 400×4 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവും 400 മീറ്റര്‍ ഓട്ടത്തിൽ വെങ്കലവും വാങ്ങി കഴുത്തിലിട്ട്… കുഞ്ഞു വേണോ കരിയര്‍ വേണോ എന്ന ചോദ്യത്തിന്, കുഞ്ഞു വേണ്ട കരിയര്‍ മതി എന്ന് പറഞ്ഞു വച്ചൊരു മലയാളം സിനിമ ഉയർത്തിയ ചില അലയടികൾ ഇപ്പോഴുമുണ്ട് എഫ്ബിയിൽ… ഏതാണ് വേണ്ടതെന്ന ചോദ്യത്തിന് നൂറു വരി എഫ്‌ബി എഴുത്തിനേക്കാൾ നല്ലോരു മറുപടിയുണ്ട്.. ഓടി ജയിച്ചീട്ട് ആ വിജയവരയ്ക്കിപ്പുറം സ്വന്തം കുഞ്ഞിനോട് ഒപ്പം അവളിരിക്കുന്ന ഒരു ചിത്രം.. ആ ഒരൊറ്റ ചിത്രം തന്നെ ധാരാളം… കുഞ്ഞിനെ കൊന്നീട്ടു വേണ്ട കരിയര്‍ വളർത്താനെന്ന് ഉറക്കെ വിളിച്ചു പറയാന്‍…

“ഞാൻ അവന്റെ കണ്ണിലേക്ക് നോക്കി.. അവന്‍ എന്റെ കണ്ണിലേക്കും.. ഞങ്ങള്‍ ഒരുമിച്ച് ആഘോഷം തുടങ്ങി..” ഖത്തർ താരം ബര്‍ഷിമിന്റെ വാക്കുകൾ.. ആ വാക്കുകള്‍ക്ക് പിന്നില്‍ ഒരു സൗഹൃദത്തിന്റെ കഥയുണ്ട്..

ഒളിംപിക്സ് ഹൈജംപില്‍ ലോകത്തെ മികച്ച രണ്ടു താരങ്ങള്‍ മല്‍സരിക്കുന്നു. 2.37 മീറ്റര്‍ ചാടി ഇരുവരും ഒപ്പമായപ്പോള്‍ ജേതാവിനെ കണ്ടെത്താനായി അടുത്ത ശ്രമം. ബാർ ഒരുപടി കൂടി ഉയര്‍ത്തിവച്ച് 2.39 മീറ്റര്‍ മറികടക്കാനായി ഇരുവര്‍ക്കും മൂന്ന് അവസരങ്ങള്‍. ഈ മൂന്ന് അവസരത്തിലും ബര്‍ഷിമിനും ഇറ്റലിയുടെ ടാംബേരിക്കും 2.39 മീറ്റര്‍ മറികടക്കാനായില്ല. ഇതോടെ പോരാട്ടം ജംപ് ഓഫിലേക്ക്. വിജയിയെ കണ്ടെത്താന്‍ ഉയരം കുറച്ച് വീണ്ടും ചാടുക. ജംപ് ഓഫിന് തയാറല്ലേയെന്ന് റഫറി ചോദിക്കുമെന്ന് അറിയുന്ന നിമിഷത്തില്‍ ബര്‍ഷിമും ടാംബേരിയും പരസ്പരം കണ്ണുകളില്‍ നോക്കി… ഒപ്പമെത്തിയാൽ മെഡൽ പങ്കിടാമെന്നൊരു നിയമമുണ്ട് . ഇതോടെ ബര്‍ഷിം റഫറിയെ സമീപിച്ചുപറഞ്ഞു, ജംപ് ഓഫിനില്ല, പകരം മെഡല്‍ പങ്കിടാമെന്ന്. ഈ തീരുമാനത്തോട് ടാംബേരിയും യോജിച്ചു. ഇതോടെ മെഡൽ പങ്കുവയ്ക്കാൻ ഔദ്യോഗികമായി തീരുമാനിക്കുകയാണ്….

മറ്റൊരാളെ തോൽപ്പിക്കാതെ ഒരുമിച്ച് വിജയിക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ കൂടുതൽ നല്ലതെന്ന് ഇതിനേക്കാള്‍ ഭംഗിയായി എങ്ങിനെയാണ് പറയുക… ഒറ്റക്ക് വളരുന്നതിനേക്കാൾ ഒരുമിച്ച് വളരുക എന്ന ആശയത്തെക്കുറിച്ച്‌ പത്ത് പേജ് എസ്സേ എഴുതുന്നതിനേക്കാൾ ശക്തിയുണ്ട് അവർ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രത്തിന്….

ഇനിയുമുണ്ട് ഒരുപാട്‌ ഒളിമ്പിക് ചിത്രങ്ങൾ… വാക്കുകളേക്കാൾ തീവ്രമായ ഓർമ്മപ്പെടുത്തലുകളുമായി… മത്സരങ്ങള്‍ കൊടിയിറങ്ങട്ടെ… എങ്കിലും ചില നന്മചിത്രങ്ങൾ ഇങ്ങനെ മായാതെ നിക്കട്ടെ…

✍🏻റിന്റോ പയ്യപ്പിള്ളി ✍🏻

Advertisements
Advertisements

വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല.

ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു. ഏഴാമത്തെ മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്സ് മാസം തികയാത്ത ഒരു പെൺകുഞ്ഞിന്റെ അമ്മയായി. കരിയർ അവസാനിച്ചുവെന്നു ലോകം കരുതി. എന്നാൽ ഫെലിക്സ് ഗ്യാപ്പുമായി കരാർ ഒപ്പിട്ടു, അവർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ കായികതാരമായി. ഒടുവിൽ നൈക്കിക്ക് അവരുടെ മറ്റേർണിറ്റി പോളിസി തിരുത്തി എഴുതേണ്ടിവന്നു, അപ്പോഴേക്കും വൈകിപ്പോയിരുന്നു.

ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ രണ്ടുവയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു യോഗ്യത ഉറപ്പിച്ച ഫെലിക്സിനായിരുന്നു കൈയടി മുഴുവൻ. ഗാലറിയിൽ ഇരുന്ന കാമറിന്റെ മുഖത്തായിരുന്നു ക്യാമറ മുഴുവൻ. ലോകത്തെ എത്രയോ അധികം അമ്മമാരുടെ കൈയടി ആയിരുന്നു അത്.

ടോക്യോയിൽ 400 മീറ്ററിൽ വെങ്കലം നേടുമ്പോൾ പത്താമത്തെ ഒളിമ്പിക്സ് മെഡൽ നേടി ഫെലിക്സ് സാക്ഷാൽ കാൾ ലൂയിസിനൊപ്പം ഓടിയെത്തി. 4*400 മീറ്റർ റിലേയിലെ സ്വർണം കൂടി ആയപ്പോൾ കാൾ ലൂയിസിനെയും പിന്നിലാക്കി ട്രാക്കിൽ നിന്നും ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന അമേരിക്കൻ കായികതാരത്തിനു നേർക്കു ഫെലിക്സ് സ്വന്തം പേരെഴുതിച്ചേർത്തു.

എന്നിട്ടു അതേ ട്രാക്കിൽ കുത്തിയിരുന്നു കാമറിനു അമ്മയായി ❤️

Shibu Gopalakrishnan

Advertisements
Advertisements
Advertisements

ചിന്നമ്മ അമ്മച്ചി നടത്തിയ വൈറൽ പ്രസംഗം

രണ്ടുവർഷം മുൻപ് #കൊറ്റിനാട്ട് കുംബയോഗ വാർഷികാഘോഷത്തിൽ ചിന്നമ്മ അമ്മച്ചി നടത്തിയ #പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

87 വയസായ ചിന്നമ്മ അമ്മച്ചി ഇപ്പോഴും ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്നു . വീട്ടിലിരുന്നുള്ള സ്വന്തം ജോലിയല്ല. അഗതികളുടെ അമ്മയാണ് ചിന്നമ്മ അമ്മച്ചി . നിരവധി അഗതി മന്ദിരങ്ങളിൽ അമ്മ ദിവസവും സഹായഹസ്തവുമായി എത്തുന്നു.

#പത്തനാപുരം ഗാന്ധിഭവനിലെ സ്ഥിരം സന്ദർശകയാണ്. വരുമ്പോൾ കൈനിറയെ സമ്മാനങ്ങളുമായാണ് വരുന്നത്. എസ്. എസ്. എല്‍. സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കുഞ്ഞുമക്കള്‍ക്ക് സ്‌നേഹസമ്മാനവുമായി അഗതികളുടെ അമ്മ എല്ലാവർഷവും ഇവിടെ എത്തും. കഴിഞ്ഞവർഷം കോവിഡ് പ്രോട്ടോകോൾ മൂലം വരാൻ കഴിയാത്തതിനാൽ അമ്മച്ചി ആ സമ്മാനം കൊടുത്തുവിട്ടു . ആ സമ്മാനം എന്തെന്ന് അറിയേണ്ട ? ഈ വീഡിയോ മുഴുവൻ കാണുക

ആനി ശിവ ചുമ്മാതങ്ങ് SI ആയതല്ല… ആക്കിയതാണ്

ആനി ശിവ ചുമ്മാതങ്ങ് SI ആയതല്ല… ആക്കിയതാണ്
KSRTC ഡ്രൈവറായ ഷാജി !
നിങ്ങളിതുവരെ അറിയാത്തത് പലതും കേൾക്കാം.. കാണാം….