Chanchakkam Thenniyum… Lyrics

ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും…

ഉം ഉം ഉം ഉം ലലാലലാലലാ……..
ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും
ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ
ഓ ഓ…………………….
ഉം ഉം ഉം ഉം ലാലാലാലാ

ചാഞ്ചക്കം തെന്നിയും…

വെൺപ്രാവുകൾ ചേക്കേറുമീ
ചുരങ്ങളിൽ വരങ്ങളിൽ കാറ്റോടിയോ
പൂന്തുമ്പികൾ വിൺ കുമ്പിളിൽ
പമ്മിയും പതുങ്ങിയും തേൻ തേടിയോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ
ഓ ഓ………………….

ചാഞ്ചക്കം…

രാപ്പാടികൾ പാൽച്ചിപ്പികൾ
കുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോ
നീർത്തുള്ളികൾ നീലാംബരി
കരൾത്തടം തുടുക്കുവാൻ പാടുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ.

ഓ ഓ………………….
ഓ ഓ…ലലാലലാലലാ….

ചാഞ്ചക്കം…

പൊൻ മേടയിൽ മാൻ പേടകൾ
പിഞ്ചിളം പുൽക്കുടം തേടുന്നുവോ
ഓളങ്ങളിൽ ആയങ്ങളായ് നീന്തുമീ അന്തിയും മായുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോ

ഓ ഓ…………………….
ഓ ഓ…………………….

ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും
ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ

ഓ ഓ…………………
ഓ ഓ…………………
ഓ ഓ…………………
ഓ ഓ…………………

ചാഞ്ചക്കം… ചാഞ്ചക്കം…

Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കോറസ്
Movie: ജോണി വാക്കർ
Year: 1992

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading