അയല്‍പ്പക്കക്കാര്‍ എല്ലാം മോശം

സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു..

ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ ‘പാണ്ടി’കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി… പകരം ബംഗാളികള്‍ ആ സ്ഥാനം ഏറ്റെടുത്തു..

ഇത് ഇവിടെ ഇപ്പോള്‍ പറഞ്ഞതെന്താണെന്ന് ചോദിച്ചാല്‍.. തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട്. അതും ഒല, അമസോണ്‍,എല്‍ജി, മാരുതി തുടങ്ങിയ അഗോള ഭീമന്‍മാരുടെ കമ്പനികളില്‍…

കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 100ല്‍ അധികം വ്യവസായിക എസ്‌റ്റേറ്റുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ കൂടി മലയാളികള്‍ അടക്കം നാല് കോടിയില്‍ അധികം പേര്‍ പ്രത്യക്ഷമായും പരോഷമായും ജോലികള്‍ ചെയ്യുന്നു..

ഒരോ ജില്ലകള്‍ക്കും അനുയോജ്യമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് അവിടേയ്ക്ക് വ്യവസായം ആകര്‍ഷിക്കാന്‍ തമിഴ്‌നാട്ടിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ തുടങ്ങിയ വി-ഗാര്‍ഡിനെ വരെ അവര്‍ കോയമ്പത്തൂരില്‍ എത്തിച്ചത്. വാളായാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യവസായ പാര്‍ക്കില്‍ നമ്മുടെ വി-ഗാര്‍ഡ് പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്്.

അതുപോലെ തന്നെ തിരുവള്ളൂര്‍ (ഓട്ടോ മോട്ടീവ്), ചെന്നൈ (ഇലട്രോണിക്‌സ്,ഐടി), വെല്ലൂര്‍(ലതര്‍), കാഞ്ചീപുരം (സില്‍ക്ക്), സേലം (സ്റ്റീല്‍), ഈ റോഡ് (പവര്‍ലൂം), നാമക്കല്‍ (ട്രാന്‍സ്‌പോര്‍ട്ട്), പെരുംമ്പത്തൂര്‍( സിമിന്റ്), തിരുച്ചിറപ്പള്ളി (കോച്ച് ബില്‍ഡിങ്ങ്), കോയമ്പത്തൂര്‍ (വ്യവസായം,ഐടി) എന്നീ ഹബ്ബുകളാക്കി വ്യവസായികളെ ആകര്‍ഷിച്ചു. തമിഴ്‌നാട് സ്ഥാപിച്ച ഒരു വ്യവസായ പാര്‍ക്കിലും കേരളത്തിലേത് പോലെ പൂച്ച പെറ്റു കിടപ്പില്ല. സമ്പൂര്‍ണ ശേഷിയില്‍ ഉല്‍പാദനം നടക്കുന്നുണ്ട്.

മൊബൈല്‍ ഫോണില്‍ വിപ്ലവം സൃഷ്ടിച്ച നോക്കിയ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങിയത് തമിഴ്‌നാട്ടിലായിരുന്നു. മൂന്നു പ്ലാന്‍ുകള്‍ക്ക് വെള്ളവും വെളിച്ചവും സ്ഥലവും നല്‍കി ജയലളിത തമിഴ്‌നാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്ലാന്റ് പിന്നീട് പൂട്ടിയെങ്കിലും തമിഴ്‌നാടിന്റെ തലവരമാറ്റിയ തീരുമാനമായിരുന്നു ഇത്. നോക്കിയയയുടെ ചുവട് പിടിച്ചാണ് ഒലയും ആമസോണും, എല്‍ജിയും മാരുതിയും സിമിന്റ് ഫാക്ടറികളും തമിഴ്‌നാട്ടിലെത്തിയത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇന്ത്യന്‍ ഐടി സെക്ടറിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വ്യവസായിക ഉല്‍പ്പനങ്ങളില്‍ 13 ശതമാവും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്.

വാഹന നിര്‍മാണ ഫാക്ടറികള്‍ 46,091 കോടിയാണ് തമിഴ്‌നാട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ 2.21ലക്ഷം പേരാണ് തൊഴില്‍ എടുക്കുന്നത്. ലതര്‍ വ്യവസായത്തില്‍ 9000 കോടിയാണ് നിക്ഷേപം. ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ 42 ശതമാനം ലതറും തമിഴ്‌നാട് ഉല്‍പാദിപ്പിച്ച് നല്‍കുന്നുണ്ട്.

പേപ്പര്‍ വ്യവസായത്തില്‍ 2011-12 വര്‍ഷത്തില്‍ മാത്രം 2000 കോടി നിക്ഷേപം തമിഴ്‌നാട്ടില്‍ എത്തി. നാലു ലക്ഷം ടണ്‍ പേപ്പറാണ് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് ആവശ്യമായ 18 ശതമാനം കെമിക്കല്‍, പ്ലാസ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിദേശത്തേട്ട് 12 ശതമാനം കയറ്റി അയക്കുകയും ചെയ്യുന്നു.

അതു പോലെതന്നെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 36 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ 27 ശതമാനവും. ഹാന്റ് ലൂം പവര്‍ ലൂം മേഖലയില്‍ 3.50 കോടി പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റ് പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തുറന്നത് ഏഴ് വലിയ സിമിന്റ് ഫാക്ടറികളാണ്. അതും ശതകോടികളുടെ നിക്ഷേപത്തില്‍…. ഇതാണ് നമ്മള്‍ പാണ്ടികളെന്ന് വിളിച്ച തമിഴരുടെ ഇപ്പോഴത്തെ അവസ്ഥ.. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയം നോക്കാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്.

അതാണ് നമ്മള്‍ പോലും തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യവസായ ഹബ്ബായി തമിഴ്‌നാട് മാറാന്‍ വലിയ താമസം ഒന്നും ഇല്ല… നമ്മള്‍ അന്നേരവും അവരെ നോക്കി കൊഞ്ഞനംകുത്തികൊണ്ടിരിക്കും…

കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയില്‍ അധികം നിക്ഷേപിച്ച എന്റെ അറിവില്‍ ഒരേ ഒരു കമ്പനിയെ ഉള്ളൂ.. അത് വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാനത്തെിയ ഗൗതം അദാനിയാണ്. പക്ഷേ, ഈ കാലത്ത് കേരളത്തില്‍ നിന്ന് വി-ഗാര്‍ഡിനെയും കിറ്റക്‌സിനെയും, നിസാനെയും പോലെ നിരവധി കമ്പനികളെ തുരത്താന്‍ നമ്മുക്ക് ആയിട്ടുണ്ട്.

അതുകൊണ്ട് ഇവിടുത്തെ യുവ തലമുറ ഇന്നും ജോലി തെണ്ടി നാടുവിട്ട് വിമാനംകയറുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയും. അത് അഭിമാനമാണോ.. അപമാനമാണോ.. എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും…

ഇത്രയും ഡാറ്റകള്‍ തപ്പിയെടുത്ത് ഏഴുതിയിട്ടത് എന്താണെന്ന് ചോദിച്ചാല്‍…. ”നമ്മള്‍ സൂപ്പര്‍… അയല്‍പ്പക്കക്കാര്‍ എല്ലാം മോശം” എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ”ചില” സുഹൃത്തുക്കള്‍ക്കായും.. കേരളത്തില്‍ ഇനി വേണ്ടത് വ്യവസായിക നിര്‍മാണ ഫാക്ടറികളാണ് എന്നു പറയാനും വേണ്ടിയാണ്… ഇലട്രിക്ക് യുഗം തുടങ്ങി കഴിഞ്ഞു.. എണ്ണയില്‍ മാത്രം നിലനില്‍ക്കുന്ന ഗള്‍ഫ് മോടി അവസാനിക്കാന്‍ വലിയ താമസം ഇല്ല. അതിന്റെ അലയൊലകള്‍ niകേരളത്തെയാണ് ഏറ്റവും ബാധിക്കുക.. വലിയ അസമത്വങ്ങള്‍ അത് ഇവിടെ ഉണ്ടാക്കും.

Author: Unknown | Source: WhatsApp

Advertisements

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ
ഫാ. ജയിംസ് കൊക്കാവയലിൽ


എന്തിനെയും ഏതിനെയും പച്ചക്കണ്ണടയിലുടെ മാത്രം വീക്ഷിക്കുക എന്നത് മുൻമന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ സ്വഭാവസവിശേഷതയായി മാറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിയാകാൻ സാധിക്കാതെപോയി. ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളപ്പെട്ടുവെന്നു മാത്രമല്ല സുപ്രീം കോടതി വരാന്തയിൽപ്പോലും അദ്ദേഹത്തെ അടുപ്പിച്ചില്ല. ഇതോടെ ഈ മുൻമന്ത്രി ആകെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹം ഇതിൻ്റെ ദേഷ്യം മുഴുവൻ ലോകായുക്തയോടു തീർക്കുന്നുണ്ടെങ്കിലും അതിലും ഒരു വേർതിരിവ് കാണാനുണ്ട്. കേരള ലോകായുക്ത അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാരൂൺ അൽ റഷീദ് എന്നിവർ സംയുക്തമായാണ് ജലീലിനെതിരെയുള്ള വിധിന്യായം പുറപ്പെടുവിച്ചതെങ്കിലും അദ്ദേഹത്തിൻ്റെ കണ്ണിലെ കരട് ജസ്റ്റിസ് സിറിയക് ജോസഫ് മാത്രമാണ്. ഈ ന്യായാധിപനെതിരെ ജലീൽ പലതവണ രംഗത്തെത്തിയെങ്കിലും ഇത്തവണ ഒരു അനുശോചനസന്ദേശം പോലും തൻ്റെ വിരോധപ്രകടനത്തിന് വേദിയാക്കിയെന്നത് തികഞ്ഞ പ്രതിഷേധത്തോടെ മാത്രമേ കാണാൻ സാധിക്കൂ.
സിനിമാനടനും 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ. ജഗദീഷിൻ്റെ ഭാര്യയും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ദു:ഖത്തെക്കാളുപരി ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള പ്രതികാരപ്രകടനമാണ് മുഴച്ചുനിൽക്കുന്നതെന്ന് മനസിലാക്കാം.
പശ്ചാത്തലം
ഡോ.കെ .ടി.ജലീലിൻ്റെ അനുശോചനക്കുറിപ്പിൽ നിന്ന് നമുക്ക് വ്യക്തമാകുന്നതനുസരിച്ച്, അഭയാക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്കു വേണ്ടി സിസ്റ്റർ സെഫിയുടെ കന്യാത്വപരിശോധന നടത്തിയത് ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 2008 ൽ ഡോ. രമ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അധ്യക്ഷയായിരിക്കുമ്പോഴാണ് അത്യന്തം വിവാദപരമായ ഈ പരിശോധന നടന്നത്. ജലീൽ പറയുന്നതനുസരിച്ച്, കുറ്റാരോപിതയായ സിസ്റ്റർ സെഫിയുടെ കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാകാം എന്ന ഡോ.രമയുടെ ടീമിന്റെ നിഗമനം (വിചിത്രമായ കണ്ടുപിടുത്തം) സിബിഐ പ്രത്യേക കോടതി സ്വീകരിക്കുകയും 2020 ഡിസംബർ മാസത്തിൽ കുറ്റാരോപിതരായ രണ്ടു പേരെ ശിക്ഷിച്ചുകൊണ്ട് വിധിയാകുകയും ചെയ്തു.
മന്ത്രിസ്ഥാനം നഷ്ടമായതോടെ അഭയാക്കേസിലെ വിധിയിൽ അടക്കാനാവാത്ത സന്തോഷപ്രകടനങ്ങളാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് . ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബന്ധുവാണ് എന്നതാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടുതന്നെ ജലീലിൻ്റെ അനുശോചന സന്ദേശം ഡോ.രമയ്ക്കുള്ള ഉപകാരസ്മരണയും ജസ്റ്റിസ് സിറിയക് ജോസഫിനും ക്രൈസ്തവ സഭയ്ക്കും നേരെയുള്ള കൂരമ്പുമായി പരിണമിച്ചു.
മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
ജലീലിൻ്റെ നിലവാരം കുറഞ്ഞ അനുശോചന സന്ദേശത്തിന് മറുപടി വന്നത് ജസ്റ്റിസ് സിറിയക് ജോസഫിന്റെയോ , സഭയുടെയോ ഭാഗത്തുനിന്നല്ല. മുൻ ഡിജിപി ആർ. ശ്രീലേഖ ഒരു പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തൽ ജലീലിനുള്ള തക്കതായ മറുപടിയായി മാറി. ഒരു പക്ഷേ ജലീലിനെ നേരിട്ട് ഉദ്ദേശിച്ചിട്ടില്ലെങ്കിലും മുൻ ഡി ജി പി യായ അവരുടെ പ്രസ്താവന കൃത്യമായ സമയത്തും കൃത്യമായ വിഷയത്തിലും വന്നു. ചിലപ്പോൾ ഇതൊരു ദൈവിക ഇടപെടലായിരിക്കാം.
കേരളത്തിലെ പോലീസ് സംവിധാനത്തിൽ തെറ്റായ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത് . അന്വേഷണസംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഒരു ഫോറൻസിക് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയെടുത്ത് അത് സത്യസന്ധമാണെന്നു കോടതിയുടെ മുമ്പിൽ കാണിക്കാൻ വലിയ പ്രയാസവുമില്ല. പല കേസുകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇതു മൂലം പല കേസുകളിലും നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഫോറൻസിക് ലബോറട്ടറികളെ പോലീസിൻ്റെ അധികാരപരിധിയിൽ നിന്ന് സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുകയുള്ളൂ.
റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ ഫോറൻസിക് ലാബിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. ഈ ആവശ്യം ഉന്നയിച്ച് വളരെ നാളുകൾക്ക് മുൻപ് താൻ, പല തരത്തിലുള്ള പഠനം നടത്തി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ് എന്നാൽ ആരുമത് ശ്രദ്ധിച്ചില്ല. ഇത്രയുമാണ് ശ്രീലേഖയുടെ വ്യക്തമായ വെളിപ്പെടുത്തൽ.
നമ്മുടെ നിയമപാലന രംഗത്ത് മെഡിക്കോ- ലീഗൽ സംവിധാനത്തിൽ നിലനിൽക്കുന്ന അങ്ങേയറ്റം ഗുരുതരമായ ദുഷ്പ്രവണതയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗം പൂർണ്ണമായും പോലീസ് സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനങ്ങൾ പൂർണമായ നിഷ്പക്ഷത ഉറപ്പാക്കിയിട്ടുള്ള സ്വതന്ത്ര സംവിധാനമല്ല. ഇനിയും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ശ്രീലേഖയുടെ ആരോപണം അവിശ്വസിക്കുന്നവർ അഭയക്കേസിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫെയ്സ് ബുക് പോസ്റ്റിൻ്റെ ഒരു പ്രസക്ത ഭാഗം കൂടി വായിക്കുന്നത് ഉചിതമായിരിക്കും.
ഡോ. കൃഷ്ണൻ ബാലേന്ദ്രൻ്റെ ഫെയ്സ്ബുക് പോസ്റ്റിൽ നിന്ന്
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ (സിസ്റ്റർ സെഫി) ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു.
കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine -നെ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു “വിദഗ്ദ്ധ” ടീമായിരുന്നു അവരെ പരിശോധിച്ചിരുന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.
MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേപ്പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.
നിയമത്തില്‍ ഒരു Expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience).
ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.
ഓർക്കണം,
സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ “കൊല” കേസ് ഇല്ല. “കൊലപാതക” ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!!
ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ചത് എന്റെ വിഷയമായ Forensic Medicine ൽ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായത്തെ (Opinion) ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു….
[NB. ഡോ. ബാലേന്ദ്രൻ്റെ പോസ്റ്റിൽ പറയുന്ന ഫോറൻസിക് മേധാവി ഡോ.രമയാണ്.]
ഉപസംഹാരം
ഒരു മുൻ ഡിജിപിയുടെ ആരോപണത്തിൽ കഴമ്പില്ലാതെ വരില്ലല്ലോ. മെഡിക്കോ ലീഗൽ മേഖലയിൽ നിന്നുള്ള ഒരു ഫോറൻസിക് വിദഗ്ധൻ്റെ അഭിപ്രായവും അതിനോട് ചേർന്ന് പോകുന്നതാണ്. ഇതേ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന ഫോറൻസിക് വിദഗ്ദ്ധർ വേറെയുമുണ്ട്. അങ്ങനെയെങ്കിൽ സ്വാധീനത്തിന് വിധേയമായി എഴുതപ്പെട്ട ഒരു ഫോറൻസിക് റിപ്പോർട്ടാണ് അഭയകേസിൽ സിസ്റ്റർ സെഫിക്കെതിരെ സമർപ്പിക്കപ്പെട്ടതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മൂടിവയ്ക്കപ്പെട്ടിരുന്ന ഈ സത്യം പുറത്തുവരുന്നതിൽ ഡോ.രമയുടെ മരണവും കെ.ടി. ജലീലിൻ്റെ പ്രതികാരദാഹം ശമിപ്പിക്കുന്ന അനുശോചനവും ആർ. ശ്രീലേഖയുടെ കൃത്യസമയത്തുള്ള വെളിപ്പെടുത്തലുമൊക്കെ നിമിത്തങ്ങളാവുകയാണ്. നിരന്തരം അസഹ്യപ്പെടുത്തുകയെന്ന മർക്കട മനോഭാവത്തോടെ അഭയക്കേസുമായി ബന്ധപ്പെടുത്തി ജലീൽ പോസ്റ്റുകളും പ്രസ്താവനകളും തുടർച്ചയായി ഇറക്കുന്നുണ്ട്. പഴയ സിമി പ്രവർത്തകൻ്റെ നിലവാരത്തിൽ നിന്ന് ഒരു ജനപ്രതിനിധിയുടെ തലത്തിലേക്ക് ജലീൽ വളർന്നിട്ടില്ല എന്നതിന് അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ തന്നെ സാക്ഷ്യം നൽകുന്നു.
https://fb.watch/cbVKRDBauo/

Advertisements
Advertisements

ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!

ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!

 ജോഷി മയ്യാറ്റിൽ

തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ!

വല്ലാർപാടം ടെർമിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയിൽ പാളം പണിയുന്നതിൻ്റെ ഭാഗമായി 14 വർഷം മുമ്പ് – കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി ആറിന് – മൂലമ്പിള്ളിയിൽനിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങൾ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ചെയ്ത പ്രസ്താവനയിൽനിന്ന് ഇതിന് അല്പം വ്യത്യാസമേയുള്ളൂ. അന്ന് ‘നക്സലുകൾ’ ആയിരുന്നു പ്രശ്നക്കാർ! വൈപ്പിൻ LNG സമരത്തിലും ഗെയിൽസമരത്തിലും സർക്കാർ ഇതേ ചാപ്പകുത്തൽ തന്ത്രമാണ് പ്രയോഗിച്ചത്. സ്റ്റാൻ സാമിയച്ചനെതിരേ കേന്ദ്ര സർക്കാർ പ്രയോഗിച്ച ‘അർബൻ നക്സൽ’ പ്രയോഗവും നമ്മുടെ മനസ്സിലുണ്ടല്ലോ.

നരനായാട്ട് നടത്താനുള്ള സർക്കാരിൻ്റെ ലൈസൻസെടുക്കലും മുന്നൊരുക്കവുമാണ് ‘തീവ്രവാദി’പ്രയോഗം. നേരും നെറിവുമില്ലാത്ത സർക്കാർനയങ്ങളും ശൈലികളും മൂലം ജീവനും സ്വത്തും സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കാൻ നിർബന്ധിതരായിത്തീരുന്ന സാധാരണക്കാർക്കാണ് ഈ കിരീടം ഫാസിസ്റ്റു മനസ്സുള്ള സർക്കാരുകൾ ചാർത്തിക്കൊടുക്കാറ്. ജനകീയസമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ് സർക്കാരിൻ്റെ സ്ഥിരം പല്ലവി. എന്നാൽ, അക്രമമുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്വേഷവിഷപ്രസംഗങ്ങൾ നടത്തിയും തെരുവുകളെ ആകമാനം വിറപ്പിച്ച് ശക്തിപ്രകടനങ്ങൾ നടത്തുന്ന ഒറിജിനൽ തീവ്രവാദികളെയും ഭീകരരെയും അങ്ങനെ വിളിക്കാനോ നേരിടാനോ സർക്കാരിനു കഴിയാറില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തീർച്ചയായും ഒരു കാര്യം സത്യമാണ്: കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഏതു മനുഷ്യനും ഒരു തീവ്രവാദിയായി മാറിയേക്കാം. പക്ഷേ അവർ സർക്കാർ സൂചിപ്പിക്കുംവിധമുള്ള തീവ്രവാദികളല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തീവ്രവും ന്യായവും ധീരവുമായ നിലപാടെടുത്ത്‌ ഭരണകൂട ഭീകരതയോട് ജനാധിപത്യ മാർഗങ്ങളിലൂടെ പൊരുതാനിറങ്ങുന്നവരാണ്.

മൂലമ്പിള്ളിക്കാരും ഫാസിസ്റ്റുകളും

2008-ൽ മൂലമ്പിള്ളിയിലെ പത്തു കുടുംബങ്ങളെയും കടമക്കുടി, മുളവുകാട്, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂർ, കടുങ്ങല്ലൂർ, ഏലൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും അവരുടെ ഭവനങ്ങളിൽനിന്ന് തെരുവിലേക്കിറക്കി വിട്ട തികച്ചും കിരാതമായ കേരളസർക്കാറിൻ്റെ നടപടി ഓർത്ത് എന്നും കേരളത്തിനു ലജ്ജിക്കേണ്ടിവരും. അന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഓഫീസ് സമുച്ചയത്തിലേക്ക് കുടിൽകെട്ടി താമസിക്കാനായി പ്രകടനമായി പോയ കുടിയൊഴിപ്പിക്കപ്പെട്ടവരെ പോലീസ് തടഞ്ഞതോടെ അവർ എറണാകുളം മേനക ജങ്ക്ഷനിൽ രാപകൽ സമരം ആരംഭിച്ചു. 45 ദിവസങ്ങൾ നീണ്ട ആ സമരത്തെയാണ് അന്നത്തെ മുഖ്യമന്ത്രി നക്സലുകളുടെ സമരം എന്നു വിശേഷിപ്പിച്ചത്.

ഒടുവിൽ, 2008 മാർച്ച് 19ന് സർക്കാരിന് ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടി വന്നു. ഏറ്റെടുത്ത ഭൂമിക്ക് സെൻ്റിന് രണ്ടു ലക്ഷം രൂപ വീതം നല്കാമെന്നും സർക്കാർ വാസയോഗ്യമാക്കി നല്കുന്ന 4-6 സെൻ്റു ഭൂമിയിൽ താമസമുറപ്പിക്കും വരെ മാസം 5000 രൂപ വീതം ഓരോ കുടുംബത്തിനും കൊടുക്കാമെന്നും കുടിവെള്ളം, വിദ്യുച്ഛക്തി, റോഡുകൾ എന്നീ സൗകര്യങ്ങളോടുകൂടിയ ഭൂമി വിതരണം ചെയ്യാമെന്നും ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ തൊഴിൽ ലഭ്യമാക്കാമെന്നുമൊക്കെയായിരുന്നു പാക്കേജിലുള്ള മോഹനവാഗ്ദാനങ്ങൾ. അവയാൽ ആകൃഷ്ടരായി, ചെറുത്തു നിന്നിരുന്ന മറ്റു കുടുംബങ്ങൾകൂടി തങ്ങളുടെ ആധാരങ്ങൾ ലാൻഡ് അക്വിസിഷൻ ഓഫീസിൽ അടിയറവു വച്ചു.

2008 നവംബറിൽ പുനരധിവാസ ഭൂമിക്കായുള്ള സർക്കാർ നീക്കങ്ങൾ ആരംഭിച്ചു. 2012-ഓടെ ഏഴിടങ്ങളിലായി പുനരധിവാസ മേഖലകൾ തയ്യാറാക്കി. പക്ഷേ 316 കുടുംബങ്ങളിൽ 52 കുടുംബങ്ങൾ മാത്രമേ എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തും ആ സ്ഥലങ്ങളിൽ വീട് വച്ചിട്ടുള്ളൂ. ഓരോ പുനരധിവാസ ഭൂമിയിലും ഉണ്ടാകേണ്ടിയിരുന്ന വീടുകളുടെയും ഇതുവരെ പണിയപ്പെട്ടിട്ടുള്ള വീടുകളുടെയും എണ്ണം താഴെ ചേർക്കുന്നു: മൂലമ്പിള്ളി (5/13), കോതാട് (5/18), മുളവുകാട് (0/15), ചേരാനല്ലൂർ (4/6), തുതിയൂർ കരുണാകരപിള്ള റോഡ്, കാക്കനാട് (2/54), തുതിയൂർ ഇന്ദിര നഗർ, കാക്കനാട് (2/104), വടുതല (34/106).

വാഗ്ദാനങ്ങൾ, സന്ദർശനങ്ങൾ, മിനിറ്റ്സുകൾ, മാപ്പപേക്ഷകൾ

ഇതിനിടെ ഇടത്തു-വലത്തു മുന്നണിക്കാർ പലപ്പോഴായി മൂലമ്പിള്ളി വിഷയത്തിൽ അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വാചകക്കസർത്തുകളും സന്ദർശനങ്ങളും മാപ്പപേക്ഷകളും നടത്തി. 2010-ൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി മൂലമ്പിള്ളി സന്ദർശിച്ച് തങ്ങൾ ഭരണത്തിലെത്തിയാൽ പ്രഥമപരിഗണനാവിഷയങ്ങളിൽ മൂലമ്പിള്ളി ഉണ്ടാകും എന്ന് ഉറപ്പു നല്കി. 2011-ൽ മുഖ്യമന്ത്രിയായ അദ്ദേഹം മൂലമ്പിള്ളി കോർഡിനേഷൻ സമിതിയുമായി ചർച്ച നടത്തി. നൂറു ദിന കർമപരിപാടിയിലെ ആദ്യ പദ്ധതിയായി മൂലമ്പിള്ളി പാക്കേജ് അംഗീകരിച്ച് മിനിറ്റ്സിൽ എഴുതിവച്ചു. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രൻ സമരക്കാരുടെ പക്കലെത്തി രണ്ടു പ്രാവശ്യം (2008; 2014) മാപ്പു പറഞ്ഞു.

ടെർമിനലിൻ്റെയും ജനത്തിൻ്റെയും ദുരവസ്ഥ

എന്നാൽ, ഇപ്പോഴും ‘തലതിരിഞ്ഞ വികസന’ പദ്ധതിയും അതിൻ്റെ ഇരകളും പെരുവഴിയിലാണ്. ടെർമിനലിൻ്റെ അവസ്ഥയ വളരെ ശോചനീയമാണ്. ലക്ഷ്യം കണ്ടിരുന്നതൊന്നും പൂർത്തിയാക്കാതെ നാളുകൾ നീളുകയാണ്. വീടുകൾ പൊളിച്ച് ജനത്തെ ഓടിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണിതൊരുക്കിയ റെയിൽപാളം ഇപ്പോൾ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറക്കിവിടപ്പെട്ടവരുടെ ജീവിതം അനിശ്ചിതത്വത്തിലും നിരാശയിലും പുകയുകയുമാണ്. പുനരധിവാസ ഭൂമി ലഭിച്ച 316 കുടുംബങ്ങളും തങ്ങൾ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ഇപ്പോൾ വെന്തുരുകുകയാണ്. 264 വീട്ടുകാർ ഇപ്പോഴും വാടകവീടുകളിലും ചാർത്തുകളിലുമായി ജീവിതം തള്ളിനീക്കുന്നു. പാക്കേജിൻ്റെ ഭാഗമായി സർക്കാർ നല്കിയ ഏഴു പുനരധിവാസമേഖലകളിൽ ചേരാനല്ലൂരൊഴികെ ആറു സ്ഥലങ്ങളും ചതുപ്പുനിലം നികത്തിയെടുത്തവയാണ്. അവിടെ പണിയപ്പെട്ട 52 ഭവനങ്ങളിൽ ഒട്ടുമിക്കവയ്ക്കും വിള്ളലുകൾ സംഭവിച്ചുകഴിഞ്ഞു. പല ഭവനങ്ങൾക്കും ഒരു വശത്തേക്ക് ചരിവ് ഉണ്ട്. സർക്കാർ നല്കിയ ഇടം പാർപ്പിടം പണിയാൻ യോജിച്ചതല്ലെന്ന PWDയുടെ പഠന റിപ്പോർട്ടും സർക്കാരിൻ്റെ പക്കലെത്തിയിട്ടുണ്ട്. സർക്കാരിൻ്റെ നീതിരഹിതമായ വികസന നയവും ശൈലിയും കൊണ്ട് അനേകം കുടുംബങ്ങൾ ശിഥിലമായി, വ്യക്തികൾ മാനസിക പിരിമുറുക്കത്തിന് അടിപ്പെട്ടു, ഏറെപ്പേർ രോഗികളായി. 32 പേർ ഇതിനകം മരിച്ചു. ഇതിൽ രണ്ടു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു! കോതാടുനിന്ന് സർക്കാർ കുടിയിറക്കി വിട്ട കുന്നത്ത് ഫ്രാൻസിസ് (68), തുതിയൂർ ഇന്ദിരാനഗറിലെ പുനരധിവാസ മണ്ണിൽ വീടുവയ്ക്കാനാവാതെ, അയ്യപ്പൻകാവിലെ തൻ്റെ വാടകവീട്ടിൽ വച്ച് കഴുത്തിൽ കുരുക്കിട്ട് ഈ ഭൂമിയിൽനിന്നുതന്നെ കുടിയിറങ്ങിപ്പോയത് ഇക്കഴിഞ്ഞ നവംബർ 29-ാം തീയതി ആയിരുന്നു!

മൂലമ്പിള്ളിക്കാരും കോടതിയും

പാക്കേജ് പൂർണമായും പിഴവില്ലാതെയും നടപ്പിലാക്കാൻ സർക്കാരിനു നിർദേശം നല്കണമെന്ന് അഭ്യർത്ഥിച്ച് 46 പേർ ചേർന്ന് കേരള ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2012-ൽ പാക്കേജ് നടപ്പിലാക്കിയെന്നും ചതുപ്പുനിലം വാസയോഗ്യമാക്കിയാണ് നല്കിയതെന്നും ഗവൺമെൻ്റ് പ്ലീഡർ വാദിച്ചു. 2021 ആഗസ്റ്റ് 26-ന് ഈ കേസിൽ കോടതി വിധി പറഞ്ഞു.
സർക്കാരിൻ്റെ രേഖകളിൽത്തന്നെ വീടുകളുടെ വിള്ളലുകളെക്കുറിച്ചു പരാമർശമുള്ളതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറിയോ റവന്യൂ സെക്രട്ടറിയോ പരാതിക്കാരുടെ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ വെളിച്ചത്തിൽ കളക്ടറുമായി സംസാരിച്ച് നാലാഴ്ചയ്ക്കകം ഉചിതമായ നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. നാലു മാസത്തിനുള്ളിൽ ഒരു അന്തിമ തീരുമാനമുണ്ടാകണമെന്ന് കോടതി ഉത്തരവിട്ട വിഷയത്തിൽ ഈ സർക്കാർ ഇതുവരെയും ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല.

വർഷത്തിൽ ഒരു വഴിപാട്

സമരം നിറുത്തിയ മൂലമ്പിള്ളിക്കാർക്കു കിട്ടിയ ഏക സമ്മാനം അന്ധതബാധിച്ച സർക്കാർ സംവിധാനങ്ങൾക്കും ഓഫീസുകൾക്കും മുന്നിൽ എല്ലാ വർഷവും ഒരു ആചാരംപോലെ നടത്തേണ്ടിവരുന്ന ഒരു മൂലമ്പിള്ളി ദിനാചരണമാണ്! ഈ വർഷം മാർച്ച് 19-ാം തീയതി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് സർക്കാരിനെയും റവന്യൂ വകുപ്പിനെയും ഓർമിപ്പിക്കാൻ കത്തുകളയച്ചു പ്രതിഷേധിക്കുകയാണ് ഈ പാവപ്പെട്ട മനുഷ്യർ ചെയ്തത്.

ജീവിതം കയ്ച്ചവരുടെ തീവ്രവാദം…

മൂലമ്പിള്ളി സമരകാലത്ത് നിലവിലുണ്ടായിരുന്ന അതേ മുന്നണി നയിക്കുന്ന സർക്കാർ ഇപ്പോൾ കെ-റെയിൽ എന്ന മഹാവെള്ളാനയുമായി വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഏലൂരിലെ മഞ്ഞുമ്മൽനിന്നും കുടിയിറക്കപ്പെട്ട എൺപത്തിരണ്ടുകാരിയായ ശ്രീദേവി പറയുന്നത് കേൾക്കുക: “തുതിയൂരിൽ പുനരധിവാസയിടം ലഭിച്ച ഒട്ടുമിക്ക കുടുംബങ്ങളും വീടു പണിതിട്ടില്ല. കാരണം, പണിതവയ്ക്കെല്ലാം വിള്ളലുണ്ട്. ചതുപ്പുനിലമായതുകൊണ്ട് ഈ പ്രശ്നമുണ്ടെന്ന് അധികാരികൾക്കെല്ലാം അറിയാം. പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ അതിന് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ല. ഞങ്ങളുടെ ഗതി ആർക്കും വരാതിരിക്കേണ്ടതിന് ഇനി ഒറ്റ മാർഗമേയുള്ളൂ – വികസനം എന്നും പറഞ്ഞു വരുന്നവർക്ക് ആരും സ്വന്തം ഭൂമി വിട്ടുകൊടുക്കാതിരിക്കുക”.

വന്ദ്യവയോധികയായ ഈ അമ്മ പറയുന്നതിനോട് എനിക്കു പൂർണമായ യോജിപ്പില്ല. പക്ഷേ, ആ അമ്മ പറയുന്നതിൽ കാര്യമുണ്ട്. വാക്കിനും നിലപാടുകൾക്കും നേരും നെറിവുമില്ലാത്ത ഭരണകർത്താക്കളുള്ളിടത്ത് പൗരന്മാർ സ്വീകരിക്കേണ്ട നിലപാട് അതു തന്നെയാണ്. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മനുഷ്യോചിതവും ന്യായപൂർണവുമായ ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാകാത്ത ഭരണകൂടത്തിന് കേരളത്തിൽ ഒരിടത്തും വികസനത്തിൻ്റെ പേരിൽ മനുഷ്യരെ ഇനിയും കുടിയിറക്കാൻ അവകാശമില്ല. ആദ്യം മൂലമ്പിള്ളിക്കാർക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസനകാര്യം ചർച്ച ചെയ്യാം. അതല്ലേ സാമൂഹ്യനീതിയും സാമാന്യമര്യാദയും?

#krail

Advertisements

യൂണിഫോമിന്‍റെ രാഷ്‌ട്രീയം

യൂണിഫോമിന്‍റെ രാഷ്‌ട്രീയം

ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ

കേ​ര​ള​ത്തി​ലെ 2022 വ​ർ​ഷാ​രം​ഭം സ്‌​കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ പേ​രി​ൽ പു​തി​യൊ​രു വി​വാ​ദ​പ​ര​മ്പ​ര​യ്ക്ക് തി​രി​കൊ​ളു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ സ്‌​കൂ​ൾ യൂ​ണി​ഫോം-​ഹി​ജാ​ബ് വി​വാ​ദം കേ​ര​ള​ത്തി​ലേ​ക്കു പ​ട​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ വ്യ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളും വ​ർ​ഗീ​യ താ​ത്പ​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു​ള്ള​തി​ൽ സം​ശ​യ​മി​ല്ല.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ത്തോ​ലി​ക്കാ സ​ന്ന്യ​സ്ത​ർ ന​ട​ത്തി​വ​രു​ന്ന സ്‌​കൂ​ളു​ക​ളി​ൽ ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രി​ക​യും വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് അ​ത് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത​തെ​ങ്ങ​നെ എ​ന്ന് പ​രി​ശോ​ധി​ച്ചാ​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​കും. നി​സാ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ​യാ​ണു ചി​ല​ർ വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ക്കി മാ​റ്റി​യ​ത്. അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ചെ​ടു​ത്ത​വ​യാ​ണോ​യെ​ന്നും സം​ശ​യി​ക്കേ​ണ്ട​തു​ണ്ട്.

ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു എ​ന്നു​ള്ള​ത് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. അ​തു ക്രൈ​സ്ത​വ സ​മൂ​ഹ​ത്തോ​ടു​ള്ള വി​രോ​ധം​കൊ​ണ്ടോ, ത​ങ്ങ​ളു​ടെ ചി​ല ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യോ ആ​വാം. ഹി​ജാ​ബ് മു​ത​ൽ നി​ഖാ​ബ് വ​രെ​യു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ബ​ന്ധ​ബു​ദ്ധി അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ഴ്ച​ക​ൾ സ​മീ​പ​കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്രം ക​ണ്ടു​തു​ട​ങ്ങി​യ​താ​ണ്.

മ​ത​പ​രം എ​ന്ന​തി​നേ​ക്കാ​ൾ രാ​ഷ്‌​ട്രീ​യ​മാ​യ ഒ​രു മാ​നം ഈ ​മാ​റ്റ​ത്തി​നു​ണ്ട്. അ​ക്കാ​ര്യം സാ​ധൂ​ക​രി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലു​ക​ളോ​ള​മെ​ത്തി​യ സം​ഭ​വ​പ​ര​മ്പ​ര​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​ണ്. സ്‌​കൂ​ൾ യൂ​ണി​ഫോം സം​ബ​ന്ധി​ച്ച് മു​മ്പും കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​രു വി​ഭാ​ഗം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ന്ന് ഒ​രു കോ​ട​തി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടി​ല്ല.

എ​ന്തി​നാ​ണു യൂ​ണി​ഫോം?

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് യൂ​ണി​ഫോം സ​മ്പ്ര​ദാ​യം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത് കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ക​ൽ​പ്പ​ന പ്ര​കാ​രം 1222ൽ ​ഇം​ഗ്ല​ണ്ടി​ലാ​ണെ​ന്ന് പൊ​തു​വേ ക​രു​ത​പ്പെ​ടു​ന്നു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ ഇം​ഗ്ല​ണ്ടി​ൽ വ്യാ​പ​ക​മാ​യി യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു​തു​ട​ങ്ങി. യൂ​ണി​ഫോം സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​നു കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും അ​ച്ച​ട​ക്ക​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണെ​ങ്കി​ലും, കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് സാ​മൂ​ഹി​ക നീ​തി​യു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും ജാ​തി​വ്യ​വ​സ്ഥി​തി​യും അ​ര​ങ്ങു​വാ​ണി​രു​ന്ന, പാ​വ​പ്പെ​ട്ട​വ​നും അ​ധഃ​സ്ഥി​ത​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്വൈ​ര സ​ഞ്ചാ​ര​ത്തി​നും അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന, പ​ഴ​യ കേ​ര​ള​ത്തി​ൽ അ​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന​തു ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രും ക്രൈ​സ്ത​വ സ​ഭ​ക​ളു​മാ​ണ്. ജാ​തി​ഭേ​ദം ശ​ക്ത​മാ​യി​രു​ന്ന പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ ദ​ശ​ക​ത്തി​ൽ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും​വേ​ണ്ടി സം​സ്കൃ​ത സ്‌​കൂ​ൾ ആ​രം​ഭി​ച്ച് വി​പ്ല​വം സൃ​ഷ്ടി​ച്ച വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ൻ ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം.

ജാ​തി​വ്യ​വ​സ്ഥി​തി​യും സ​മ്പ​ദ് വ്യ​വ​സ്ഥി​തി​യും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മാ​ത്ര​മ​ല്ല, സ്വ​ഭാ​വ​ത്തി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വേ​ർ​തി​രി​വു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ട​റി​ഞ്ഞ മി​ഷ​ന​റി​മാ​രും, പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ൽ​ത്ത​ന്നെ “പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ടം’​എ​ന്ന ആ​ഹ്വാ​നം ന​ട​ത്തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച ക​ത്തോ​ലി​ക്കാ സ​ഭ​യും അ​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ തേ​ടു​ക​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വി​ദ്യ അ​ർ​ഥി​ക്കു​ന്ന​വ​രാ​യി ഗു​രു​സ​മ​ക്ഷ​ത്തെ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ ജാ​തി​വ്യ​വ​സ്ഥി​തി​യും ദാ​രി​ദ്ര്യ​ചി​ന്ത​യും മ​തി​ൽ​ക്കെ​ട്ടു​ക​ളാ​യി ഭ​വി​ക്കാ​തി​രി​ക്കാ​നാ​യി വേ​ഷ​ത്തി​ലും മ​നഃ​സ്ഥി​തി​യി​ലും ഐ​ക​രൂ​പ്യം വേ​ണ​മെ​ന്നു​ള്ള ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രേ വേ​ഷം അ​നു​ശാ​സി​ക്ക​പ്പെ​ട്ടി​രു​ന്നു. ഗു​രു​സ​മ​ക്ഷ​ത്തി​ലാ​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജാ​തി​ചി​ന്ത​ക​ൾ​ക്കും വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ​ക്കും അ​തീ​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് അ​വ​ർ ക​രു​തി.

വാ​സ്ത​വ​ത്തി​ൽ യൂ​ണി​ഫോം എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ര​തീ​യ സാ​ഹ​ച​ര്യാ​ടി​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ധാ​നം മേ​ല്പ​റ​ഞ്ഞ സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും ത​ന്നെ​യാ​ണ്. നി​ല​നി​ന്നി​രു​ന്ന മേ​ലാ​ള-​കീ​ഴാ​ള വ്യ​വ​സ്ഥി​തി​യു​ടെ മ​നോ​ഭാ​വ​ങ്ങ​ളും, സാ​മ്പ​ത്തി​കാ​സ​മ​ത്വ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ അ​തി​ർ​വ​ര​മ്പു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​വേ​ച​നം ചെ​ലു​ത്താ​തി​രി​ക്കാ​ൻ വേ​ഷ​വി​ധാ​ന​ത്തി​ലെ ഐ​ക​രൂ​പ്യം സ​ഹാ​യ​ക​ര​മാ​കും എ​ന്ന ദ​ർ​ശ​ന​ത്തി​ലാ​ണ് യൂ​ണി​ഫോ​മി​ന്‍റെ പ്ര​സ​ക്തി കാ​ലാ​തീ​ത​മാ​കു​ന്ന​ത്. ചി​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ സ്കൂ​ൾ യൂ​ണി​ഫോം സ്ത്രീ-​പു​രു​ഷ ലിം​ഗ​പ​ര​ത​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്നു എ​ന്ന വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന് ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം എ​ന്ന കാ​ഴ്ച​പ്പാ​ട് കേ​ര​ള​ത്തി​ൽ പോ​ലും വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​ത്ത​രം വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും ബു​ദ്ധി​മു​ട്ടി​ല്ലാ​തി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ന​മു​ക്കി​ട​യി​ൽ ചി​ല​ർ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​വും പ്ര​ക​ട​ന​പ​ര​ത​യും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

യൂ​ണി​ഫോം വി​വാ​ദ​ങ്ങ​ളി​ലെ കോ​ട​തി​യ​ല​ക്ഷ്യം

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി 2022 ഫെ​ബ്രു​വ​രി​യി​ലെ ഒ​രു ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. അ​തി​ന​ർ​ഥം, യൂ​ണി​ഫോ​മു​ക​ളി​ൽ മ​ത-​രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​രു​ത് എ​ന്ന നി​ല​പാ​ടി​ൽ നീ​തി​പീ​ഠം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു എ​ന്നു​ള്ള​താ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ വ​ള​രെ വ്യ​ക്ത​മാ​യ നി​ല​പാ​ട​റി​യി​ച്ച വി​ധി​പ്ര​സ്താ​വം (WP-C 35293/ 2018) 2018ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി ന​ട​ത്തി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈ​സ്റ്റ് ന​ഗ​ർ സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ മ​ത​പ​ര​മാ​യ വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​ധി​യാ​ണ് അ​ത്. മ​താ​ചാ​ര​പ്ര​കാ​രം ത​ല മ​റ​യ്ക്കു​ന്ന ഹി​ജാ​ബും ഫു​ൾ സ്ലീ​വ് ഷ​ർ​ട്ടും യൂ​ണി​ഫോ​മി​നൊ​പ്പം ധ​രി​ക്കാ​നു​ള്ള അ​നു​മ​തി​യാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ആ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ കോ​ട​തി ത​യ്യാ​റാ​യി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല, ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ ചി​ല നി​ല​പാ​ടു​ക​ൾ വി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

യൂ​ണി​ഫോം സം​ബ​ന്ധി​ച്ച തീ​രു​മാ​നം സ്വ​ത​ന്ത്ര​മാ​യി സ്വീ​ക​രി​ക്കാ​നും പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ നി​ല​പാ​ടെ​ടു​ക്കാ​നും പൂ​ർ​ണ അ​ധി​കാ​രം സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നാ​ണ് എ​ന്ന് കോ​ട​തി പ​റ​യു​ക​യു​ണ്ടാ​യി. സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ത്തി​നു മു​ക​ളി​ല​ല്ല കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ങ്ങ​ളെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ സ്‌​കൂ​ളി​ന്‍റെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് അ​വി​ടെ തു​ട​രാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്കേ​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന പ​ക്ഷം മ​റ്റു പ​രാ​മ​ർ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​തു ന​ൽ​കി വി​ടാ​വു​ന്ന​താ​ണ്; എ​ന്നാ​ൽ, സ്‌​കൂ​ൾ ഡ്ര​സ്‌ കോ​ഡ് പാ​ലി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നെ​ങ്കി​ൽ അ​വ​രെ സ്‌​കൂ​ളി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും കോ​ട​തി​വി​ധി​യി​ലു​ണ്ട്.

വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഈ ​ആ​വ​ശ്യ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന് നി​ർ​ദേ​ശം പോ​ലും ന​ൽ​കാ​ൻ കോ​ട​തി​ക്കു ക​ഴി​യി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​നേ​ജ്‌​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യാ​ത്ത​പ​ക്ഷം ടി​സി വാ​ങ്ങി മ​റ്റ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് പോ​കാ​വു​ന്ന​താ​ണ് എ​ന്നാ​ണ് ഒ​റ്റ​വാ​ക്യ​ത്തി​ൽ ആ ​കോ​ട​തി​വി​ധി​യു​ടെ സാ​രാം​ശം. വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടും അ​റി​യി​പ്പു​ക​ളോ​ടും കൂ​ടി​യ സ്‌​കൂ​ൾ ഡ​യ​റി അ​ഡ്മി​ഷ​ൻ വേ​ള​യി​ൽ​ത്ത​ന്നെ കൈ​പ്പ​റ്റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ന് വി​പ​രീ​ത​മാ​യ വാ​ദ​ഗ​തി​ക​ളൊ​ന്നും നി​ല​നി​ൽ​ക്കി​ല്ല എ​ന്ന മ​റ്റൊ​രു കോ​ട​തി പ​രാ​മ​ർ​ശ​വു​മു​ണ്ട്.

2019ൽ ​മു​സ്ളീം എ​ജ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി (MES) ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം, ആ​ധു​നി​ക​ത​യു​ടെ പേ​രി​ലോ മ​താ​ചാ​ര​പ്ര​കാ​ര​മോ ഉ​ള്ള വ​സ്ത്ര​ധാ​ര​ണ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ ഡ്ര​സ് കോ​ഡി​ന് വി​രു​ദ്ധ​മാ​യി ഒ​രു​വി​ധ​ത്തി​ലു​മു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളും പാ​ടി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് 2019 ഏ​പ്രി​ൽ പ​തി​നാ​ലാം തീ​യ​തി​യി​ലെ സ​ർ​ക്കു​ല​റി​ലൂ​ടെ അ​വ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ​യു​ള്ള കോ​ട​തി​വി​ധി​ക​ളു​ടെ​യും സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ വി​ല​യി​രു​ത്തി​യാ​ൽ ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​നാ​വ​ശ്യ​മാ​ണെ​ന്നും ഉ​യ​രു​ന്ന വാ​ദ​ഗ​തി​ക​ളി​ൽ ഏ​റെ​യും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ണ്. ന്യാ​യം പൂ​ർ​ണ​മാ​യും സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ പ​ക്ഷ​ത്താ​യി​രി​ക്കെ ഇ​പ്പോ​ഴു​ള്ള ഇ​ത്ത​രം വി​വാ​ദ​ങ്ങ​ളി​ൽ വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ ഭ​ര​ണ​കൂ​ട-​നി​യ​മ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കേ​ണ്ട​താ​ണ്.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നി​ല​പാ​ടു​ക​ൾ

മ​നു​ഷ്യ ജീ​വി​ത​ത്തി​ലും സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ലും വി​ദ്യാ​ഭ്യാ​സം എ​ന്തു​മാ​ത്രം സ്വാ​ധീ​നം ചെലു​ത്തു​ന്നു എ​ന്ന് വ്യ​ക്ത​മാ​യി ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ ക​ത്തോ​ലി​ക്കാ സ​ഭ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ര​ണ്ടാം വ​ത്തി​ക്കാ​ൻ സു​ന്ന​ഹ​ദോ​സ് വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​മാ​ണ​രേ​ഖ​യു​ടെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​തേ​ത​ര​ത്വം എ​ന്ന മൂ​ല്യ​ത്തെ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് നീ​തി​നി​ഷ്ഠ​വും നി​യ​മാ​നു​സൃ​ത​വു​മാ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് ക​ത്തോ​ലി​ക്കാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു മ​ത​ത്തി​ന്‍റെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യോ വി​ശ്വാ​സ​ത്തെ​യോ മ​റ്റു മ​ത​വി​ശ്വാ​സി​ക​ളെ​ത്ത​ന്നെ​യോ വി​ല​കു​റ​ച്ചു കാ​ണു​ന്ന ഇ​ടു​ങ്ങി​യ മ​നഃ​സ്ഥി​തി​യ​ല്ല സ​ഭ​യും സ​ഭാ​നേ​തൃ​ത്വ​വും പു​ല​ർ​ത്തി വ​ന്നി​ട്ടു​ള്ള​ത്.

യൂ​ണി​ഫോം പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള പൂ​ർ​ണ​മാ​യ അ​ധി​കാ​ര​വും അ​വ​കാ​ശ​വും ഉ​ണ്ടെ​ങ്കി​ലും തി​ക​ഞ്ഞ അ​നു​ഭാ​വ​ത്തോ​ടെ ത​ന്നെ​യാ​ണ് സ​ഭാ​സ്ഥാ​പ​ന​ങ്ങ​ൾ എ​ക്കാ​ല​വും നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തും. തു​ട​ർ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും. രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കും മ​തേ​ത​ര​ത്വ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ക​യാ​ണ് സ​ഭ​യു​ടെ ല​ക്‌​ഷ്യം. വി​ഭാ​ഗീ​യ​ത​യും വ​ർ​ഗീ​യ​ത​യും വ​ള​ർ​ത്തു​ന്ന വ്യ​ക്തി​ക​ളോ​ടും സ​മൂ​ഹ​ങ്ങ​ളോ​ടും അ​വ​രു​ടെ നി​ല​പാ​ടു​ക​ളോ​ടും സ​മ​ര​സ​പ്പെ​ടാ​ൻ സ​ഭ ഇ​ന്നോ​ളം ത​യാ​റാ​യി​ട്ടി​ല്ലാ​ത്ത​തു​പോ​ലെ തു​ട​ർ​ന്നും അ​പ്ര​കാ​രം ത​ന്നെ​യാ​യി​രി​ക്കും. അ​ത്ത​ര​ക്കാ​രു​ടെ നീ​ക്ക​ങ്ങ​ളെ എ​ല്ലാ​യ്പ്പോ​ഴും ജാ​ഗ്ര​ത​യോ​ടെ വീ​ക്ഷി​ക്കു​ക​യും ഉ​റ​ച്ച നി​ല​പാ​ടു​ക​ളോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യും ചെ​യ്യും.

യൂ​ണി​ഫോം വി​വാ​ദം തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ അ​തി​നു പി​ന്നി​ലെ കാ​പ​ട്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത​ന്ത്രം മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ ആ​ഴ​മു​ള്ള ല​ക്ഷ്യ​ങ്ങ​ളു​മാ​യി ആ​രോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​വി​വാ​ദ​ങ്ങ​ൾ എ​ന്നു ക​രു​തു​ന്ന​തി​ൽ തെ​റ്റി​ല്ല. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നെ​യും ആ​നു​പാ​തി​ക​മാ​യി മ​റ്റു സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ​യും അ​തീ​വ ഗൗ​ര​വ​മാ​യി​ക്ക​ണ്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​ക​ണം.

(ലേഖകൻ കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)

Advertisements

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല

അത്യാധുനികായുധങ്ങൾ ധാരാളമായി കൈവശമുള്ള രാജ്യങ്ങൾ, അയൽ രാജ്യങ്ങളിലെ നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ ആർക്കു വേണ്ടി?

ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന UNO തുടങ്ങിയ കൂട്ടായ്മകൾ, മനുഷ്യനാശം വരുത്തുന്ന ഇത്തരം യുദ്ധങ്ങൾ – ഏതു ചേരി ചെയ്താലും , ഇടപെടാൻ മടിച്ചു നിൽക്കുന്നതെന്ത്?

ശക്തിമാൻ ജയിക്കട്ടെ എന്ന് കാണാൻ കാത്തിരിക്കുകയാണോ?

രണ്ടു രാജ്യങ്ങൾക്കും അണ്വായുധ ശേഖര കൂമ്പാരങ്ങൾ സ്വന്തമായുണ്ട് എന്നത് യുദ്ധക്കെടുതികളുടെ കാഠിന്യം തീർച്ചയായും വർദ്ധിപ്പിക്കും, നമ്മുടെ പ്രതീക്ഷയ്ക്കതീതമായി!

യുദ്ധം കഴിഞ്ഞ് നേതാക്കൾ കൈകൊടുത്തു പിരിയുമ്പോൾ,

മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾ,

മക്കൾ നഷ്ടപ്പെട്ട അമ്മമാർ,

ഭർത്താവ് നഷ്ടപ്പെട്ട സ്ത്രികൾ,

ഗൃഹനാഥൻ നഷ്ടപ്പെട്ട കുടുംബങ്ങൾ,

കുടുംബങ്ങളും കിടപ്പാടങ്ങളും നഷ്ടപ്പെട്ടവർ,

തുടങ്ങിയവരുടെ സങ്കടങ്ങൾക്ക് ആര് പരിഹാരം കാണും?

ലോകസമാധാനത്തിനായി ഇറങ്ങിത്തിരിക്കാൻ ത്രാണിയുള്ള സ്റ്റേറ്റ്സ്മാന്മാരുടെ തലമുറ അന്യം നിന്നുപോയോ?

ലോകാരാധ്യനായ ഫ്രാൻസീസ് പാപ്പാ റഷ്യൻ എംബസിയിൽ കടന്നു ചെന്ന് യുദ്ധം നിർത്തണമെന്ന് അപേക്ഷിച്ചു.

ഭാരതത്തിലെ 130 കോടി ജനങ്ങളും തങ്ങൾക്ക് ലഭ്യമായ മാധ്യമങ്ങളിലൂടെ അപേക്ഷിക്കുക – യുദ്ധം ചെയ്യുന്ന രാജ്യത്തോട്, ഈ മനുഷ്യക്കുരുതി നിർത്താൻ!

മാർച്ച് 2 ബുധൻ ഉപവസിച്ച് പ്രാർത്ഥിക്കുക, യുദ്ധക്കൊതിയന്മാരുടെ മാനസാന്തരത്തിനായി !

അഡ്വ. ജോസി സേവ്യർ, കൊച്ചി
+91 94471 37799

Advertisements

ച​രി​ത്രം: ചു​വ​രെ​ഴു​ത്തും ചൂ​ണ്ടു​പ​ല​ക​യും!

ച​രി​ത്രം: ചു​വ​രെ​ഴു​ത്തും ചൂ​ണ്ടു​പ​ല​ക​യും!

ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്

ഈ​ജി​പ്തി​ലെ സൂയ​സ് ക​നാ​ൽ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന ഇ​സ്മാ​യീ​ലി​യ​യി​ലെ ഒ​രു പ്രൈ​മ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു, 1928 ൽ ​കേ​വ​ലം 22 വ​യ​സു​കാ​ര​നാ​യി​രു​ന്ന ഹ​സ്സ​ൻ അ​ൽ ബ​ന്ന. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ഈ​ജി​പ്തി​ന്‍റെ പാ​ശ്ചാ​ത്യ​വ​ത്ക്ക​ര​ണ​ത്തി​ൽ ഏ​റെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു ബ​ന്ന. 1924 ൽ ​തു​ർ​ക്കി ഖാ​ലി​ഫേ​റ്റ് നി​ർ​ത്ത​ലാ​ക്കി​യ അ​താത്തു​ർ​ക്കി​ന്‍റെ ന​ട​പ​ടി അ​ന്നു വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന ബ​ന്ന​യെ ഏ​റെ പ്ര​കോ​പി​പ്പി​ച്ചു. ഇ​സ്ലാ​മി​ക ലോ​ക​ത്തോ​ടു​ള്ള പ​ടി​ഞ്ഞാ​റി​ന്‍റെ വ​ഞ്ച​ന​യും ഇ​സ്ലാ​മി​നോ​ടു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് ബ​ന്ന അ​തി​നെ ക​ണ്ട​ത്. ഈ​ജി​പ്റ്റി​ലെ അ​ൽ അ​സ്ർ യൂ​ണി​വേ​ഴ്സി​റ്റി കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നു​വ​ന്ന ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​നചി​ന്ത​യു​ടെ പ്ര​ണേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന റ​ഷീ​ദ് റീ​ദ്ദ​യു​ടെ ചി​ന്ത​ക​ളി​ൽ ആ​കൃ​ഷ്ട​നാ​യ ബ​ന്ന, ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​ന ചി​ന്ത​യെ ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര ച​ട്ട​ക്കൂ​ടി​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​യൂ​ന്നി.

പ്ര​വാ​ച​കച​ര്യ​യു​ടെ വ​ഴി​യി​ൽ

ഇ​സ്ലാ​മി​ന്‍റെ പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത അ​നു​യാ​യി​ക​ളു​ടെ​യും ച​ര്യ​ക​ൾ പിന്തുട​ർ​ന്നു​കൊ​ണ്ട്, ഇ​സ്ലാ​മി​ന്‍റെ പ്രാ​മാ​ണി​ക ഗ്ര​ന്ഥ​മാ​യ ഖു​ർ ആ​നി​ന്‍റെയും ശ​രി​യ​ത്ത് നി​യ​മ​ങ്ങ​ളു​ടെ​യും മാ​ർ​ഗ​ത്തി​ൽ, മാ​തൃരാ​ജ്യ​ത്തെ ഒ​രു “ഇ​സ്ലാ​മി​ക് സ്റ്റേ​റ്റാ​’ക്കിമാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം രൂ​പം ന​ൽ​കി. അ​ല്ലാ​ഹു​വി​ന്‍റെ മാ​ർ​ഗ​ത്തി​ൽ “ജി​ഹാ​ദ്’ ന​ട​ത്താ​നും അ​നി​സ്ലാ​മി​ക​മാ​യ രാഷ്‌ട്രീയ രൂ​പ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​മാ​യി, ഇ​സ്ലാ​മി​കസ​മൂ​ഹം ഒ​രു സം​ഘ​ടി​തശ​ക്തി​യാ​യി മു​ന്നേ​റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട്, 1928 ൽ ​അ​ദ്ദേ​ഹം “ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ്’എ​ന്ന സം​ഘ​ട​ന​യ്ക്കു രൂ​പം ന​ൽ​കി.

പ്ര​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ക്കം ല​ളി​ത​വും ജ​ന​കീ​യ​വും പ​രോ​പ​കാ​ര പ്ര​വൃ​ത്തി​ക​ളി​ൽ അ​ധി​ഷ്ഠി​ത​വു​മാ​യി​രു​ന്നു. ഇ​സ്മാ​യീ​ലി​യ​യി​ലെ ചാ​യ​ക്ക​ട​ക​ളി​ൽ വ​ന്നു​കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ളോ​ട് അ​ദ്ദേ​ഹം ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. വി​ദേ​ശ മേ​ലാ​ള​ന്മാ​രി​ൽ​നി​ന്നും അ​നീ​തി​ക​ൾ​ക്കി​ര​യാ​യ ഏ​താ​നും തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു. ഇ​സ്ലാ​മി​ന്‍റെ സാ​ഹോ​ദ​ര്യ ആ​ദ​ർ​ശ​ത്തെ പു​ന​രു​ദ്ധ​രി​ക്കാ​നും അ​നീ​തി​ക്കെ​തി​രേ പൊ​രു​താ​നും അ​വ​ർ നി​ശ്ച​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ​യും ഇ​സ്ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ത്മാ​ഭി​മാ​നം വീ​ണ്ടെ​ടു​ക്കാ​നാ​യി “ജി​ഹാ​ദി’​ന്‍റെ മാ​ർ​ഗ​ത്തി​ൽ സ്വ​യം സ​മ​ർ​പ്പി​ക്കാ​ൻ അ​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് “ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ്’ പി​റ​ന്നു​വീ​ണ​ത്!പരോപകാര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു​കൊ​ണ്ടാ​ണ് ബ്ര​ദ​ർ​ഹു​ഡ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തീ​വ്രഭ​ക്തി​യു​ടെ ഒ​രു മ​താ​ത്മ​കത​ല​വും പ്ര​വ​ർ​ത്ത​ക​രി​ൽ ക്ര​മേ​ണ ശ​ക്തി​യാ​ർ​ജി​ച്ചു വ​ന്നു. “ഇ​സ്ലാ​മി​ന്‍റെ ത​നി​മ’യി​ലേ​ക്കു സ​മൂ​ഹ​ത്തെ തി​രി​കെ​യെ​ത്തി​ക്കാ​നും സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ ദു​രി​ത​ങ്ങ​ളി​ൽ അ​വ​രോ​ടൊ​പ്പം​നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും ബ്ര​ദ​ർ​ഹു​ഡ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​വ​ച്ചു. ഇ​ത് ബ്ര​ദ​ർ​ഹു​ഡി​ന് സ​മൂ​ഹ​ത്തി​ലും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കി. ക്ര​മേ​ണ സം​ഘ​ട​ന ജ​ന​സാ​മാ​ന്യ​ത്തി​നി​ട​യി​ൽ ശ​ക്ത​മാ​യ ഒ​രു ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നു​വ​ന്നു.

ഇ​സ്ലാ​മി​ക​വ​ത്ക്ക​ര​ണം സ​മ​സ്തമേ​ഖ​ല​ക​ളി​ലും

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലേ​ക്കും സാ​മൂ​ഹി​കജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും ബ്ര​ദ​ർ​ഹുഡ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ച്ചു. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളും ഇ​സ്ലാ​മി​കത​ത്വ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബ്ര​ദ​ർ​ഹു​ഡ് പ്ര​വ​ർ​ത്ത​ക​ർ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ പ​തി​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു. അ​ങ്ങ​നെ, ഏ​ക​ദേ​ശം ഒ​രു പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഈ​ജി​പ്ഷ്യ​ൻ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും പ​ട​ർ​ന്നു​ക​യ​റി, ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ രാ​ഷ്‌്ട്രീയലക്ഷ്യം സു​ദൃ​ഢ​മാ​യി പ​തി​പ്പി​ക്കു​വാ​ൻ ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന് ക​ഴി​ഞ്ഞു.

ചാ​രി​റ്റി​ മു​ത​ൽ സാ​യു​ധ സ​മ​രം​വ​രെ

ഇ​തി​നോ​ട​കം, സം​ഘ​ട​ന അ​തി​ന്‍റെ രാഷ്‌ട്രീയ ല​ക്ഷ്യ​ത്തി​ലേ​ക്കു ചു​വ​ടു​ക​ൾ വ​ച്ചു​തു​ട​ങ്ങി. ഈ​ജി​പ്തി​നെ ശ​രി​യത്ത് നി​യ​മ​ത്തി​ൻ​കീ​ഴി​ൽ ഒ​രു ഇ​സ്ലാ​മി​ക രാഷ്‌ട്രമാ​ക്കി (ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്) മാ​റ്റു​ന്ന​തി​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന​യി​ൽ ഒ​രു ര​ഹ​സ്യ സാ​യു​ധസേ​ന​ക്ക് ബ്ര​ദ​ർ​ഹു​ഡ് രൂ​പം ന​ൽ​കി. ഇ​സ്ലാ​മി​ക സ​മൂ​ഹ നി​ർ​മ്മി​തി ല​ക്ഷ്യ​മാ​ക്കി ക്ര​മാ​നു​ഗ​ത​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ടുന്ന സാ​മൂ​ഹ്യ – സാ​മ്പ​ത്തി​ക – രാഷ്‌ട്രീയ മാ​റ്റ​ങ്ങ​ൾ സം​ഘ​ട​ന വി​ഭാ​വ​നം ചെ​യ്തു. ഇ​സ്ലാ​മി​ക ധാ​ർ​മി​ക​ത​യും നൈ​തി​ക​ത​യും രാഷ്‌ട്രത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ ബ​ന്ന ഈ​ജി​പ്ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ നി​ർ​ബ​ന്ധി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും ഈ​ജി​പ്തി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ച്ചി​രു​ന്ന കൊ​ളോ​ണി​യ​ൽ ശ​ക്തി​ക​ൾ​ക്കെ​തി​രേ ആ​യു​ധ​മേ​ന്തി ജി​ഹാ​ദി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള ക​ർ​ത്ത​വ്യ​ത്തി​ൽ​നി​ന്ന് ഒ​രു മു​സ്‌​ലി​മി​നും ഒ​ഴി​വി​ല്ലെ​ന്നു സം​ഘ​ട​ന നി​ല​പാ​ടെ​ടു​ത്തു. ബ്ര​ദ​ർ​ഹുഡ് ഈ​ജി​പ്തി​ന്‍റെ ഭ​ര​ണം പി​ടി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​രം​ഭി​ച്ചു.

ഈ​ജി​പ്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രുതഗ​തി​യി​ൽ മു​ന്നേ​റു​മ്പോ​ൾ​ത്ത​ന്നെ, 1936 മു​ത​ൽ 39 വ​രെ ന​ട​ന്ന പ​ല​സ്തീ​ൻ-യ​ഹൂ​ദ പോ​രാ​ട്ട​ത്തി​ലും 1948 ലെ ​അ​റ​ബ്-ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ലും പ​ല​സ്തീ​നൊ​പ്പം നി​ല​കൊ​ണ്ട ബ്ര​ദ​ർ​ഹുഡ്, അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും നി​ർ​ണാ​യ​ക ശ​ക്തി​യാ​യി. പ​ല​സ്തീ​ൻ പ്ര​ശ്നം അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു പൊ​തു​വി​ഷ​യ​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും യ​ഹൂ​ദ​ർ​ക്കെ​തി​രേ പ​ല​സ്തീ​ൻ ജ​ന​ത​യെ മു​ൻ​നി​ർ​ത്തി അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ലും ബ്ര​ദ​ർ​ഹുഡി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ജ​യം ക​ണ്ടു. 1948 ൽ ​ഈ​ജി​പ്ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ്‌ ന​ക്രാ​ഷി​യെ വ​ധി​ച്ചു​കൊ​ണ്ട് ബ്ര​ദ​ർ​ഹു​ഡ് ഈ​ജി​പ്തി​ന്‍റെ​മേ​ലു​ള്ള പി​ടി​മു​റു​ക്കി.

ഹ​മാ​സി​ന്‍റെ ജ​ന​നം

1948 ൽ ​ഇ​സ്രാ​യേ​ൽ രൂ​പീ​കൃ​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ​ല​സ്തീ​നി​ൽ വേ​രു​റ​പ്പി​ച്ച ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ് രൂ​പം​കൊ​ടു​ത്ത “ഹ​മാ​സ്’അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ത്ത​ന്നെ, ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന്‍റെ പ​ല​സ്തീ​നി​യ​ൻ മു​ഖ​വും ഇ​സ്ര​യേ​ലി​നെ​തി​രേ​യു​ള്ള ആ​ഗോ​ള ഇ​സ്ലാ​മി​ക സ​ഖ്യ​ത്തി​ന്‍റെ രാഷ്‌ട്രീയരൂ​പ​വു​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡി​ന്‍റെ​തു​പോ​ലെ, ചാ​രി​റ്റി, രാ​ഷ്‌​ടീ​യം, സാ​യു​ധപോ​രാ​ട്ടം എ​ന്നീ ത്രി​വി​ധ ത​ല​ങ്ങ​ളും, ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​ക നേ​തൃ​നി​ര​യു​മു​ള്ള ഒ​രു സ​ങ്കീ​ർ​ണ സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണ് ഹ​മാ​സി​നു​മു​ള്ള​ത്.

ഒ​രു സം​ഘ​ട​ന​യാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ ഈ ​മൂ​ന്നു​ത​ല​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ത്ഭു​ത​ക​ര​മാം​വ​ണ്ണം ഏ​കോ​പി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഹ​മാ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വ​ള​ത്തി​യെ​ടു​ക്കു​ന്ന ജ​ന​പി​ന്തു​ണ ത​ന്നെ​യാ​ണ്. ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന ഏ​ക​ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ക​രു​ക്ക​ൾ നീ​ക്കു​ന്ന ഹ​മാ​സി​ന്‍റെ മു​ഖ്യ ശ​ത്രു ഇ​സ്രാ​യേ​ലാ​ണെ​ങ്കി​ലും ജ​ന​പി​ന്തു​ണ​യി​ൽ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന ഇ​ത​ര പ​ല​സ്തീ​നി​യ​ൻ സം​ഘ​ട​ന​ക​ളു​മാ​യും അ​തു നി​ര​ന്ത​രം സം​ഘ​ർ​ഷ​ത്തി​ലാ​ണ്. ജ​ന​പി​ന്തു​ണ​യി​ൽ ഹ​മാ​സ് ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് ബ​ഹു​ദൂ​രം മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നു വേ​റെ​യും കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​തി​ൽ മു​ഖ്യ​മാ​യ​ത്, ഇ​സ്ലാ​മി​ക ലോ​ക​ത്തി​ന്‍റെ മ​ത​വി​കാ​ര​ത്തെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള അ​തി​ന്‍റെ ശേ​ഷി​ത​ന്നെ​യാ​ണ്.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തെ മു​സ്‌​ലിം ലോ​ക​ത്തി​ന്‍റെ ഒ​രു വൈ​കാ​രി​ക പ്ര​ശ്ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഹ​മാ​സ് അത്ഭു​ത​ക​ര​മാ​യ മി​ക​വാ​ണ് കാ​ട്ടു​ന്ന​ത്! 1988 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഹ​മാ​സി​ന്‍റെ ചാ​ർ​ട്ട​ർ, 11-ാം ന​മ്പ​റി​ൽ, ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടു​ന്ന സ​മ്പൂ​ർ​ണപ​ല​സ്തീ​നി​നെ മു​സ്‌​ലിം ലോ​ക​ത്തി​നു “അ​ള്ളാ​ഹു ന​ൽ​കി​യ വ​ഖ​ഫാ’​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു! അ​ങ്ങനെ, ഇ​സ്ലാ​മി​ൽ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ ജ​ന​ത​യു​ടെ​യും മ​ത​പ​ര​മാ​യ ഒ​രു പ്ര​ശ്ന​മാ​യി പ​ല​സ്തീ​ൻ പ്ര​ശ്ന​ത്തെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ ഹ​മാ​സ് വി​ജ​യം​ക​ണ്ടു! “അ​ല്ലാ​ഹു​വി​ന്‍റെ വ​ഖ​ഫ്’ ജൂ​ത​ന്മാ​രാ​യ കാ​ഫി​റു​ക​ളി​ൽ​നി​ന്നും മോ​ചി​പ്പി​ക്കു​ക എ​ന്ന​ത്, അ​ങ്ങ​നെ, സ​ക​ല മു​സ്‌ലിങ്ങ​ളു​ടെ​യും ബാ​ധ്യ​ത​യാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു! എ​ന്തു​കൊ​ണ്ടാ​ണ്, പ​ല​സ്തീ​ൻ പ്ര​ശ്നം ഇ​ങ്ങു കേ​ര​ള​ത്തി​ൽ​പോ​ലും, ഒ​രു അ​തി വൈ​കാ​രി​ക പ്ര​ശ്ന​മാ​യി മാ​റു​ന്ന​ത് എ​ന്ന്‌ ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു.

ത്രി​മാ​ന മു​ഖ​ങ്ങ​ളു​ടെ ആഗോ​ള​വ​ത്​ക്ക​ര​ണം

ഈ​ജി​പ്തി​ൽ ഇ​സ്ലാ​മി​ക് ബ്ര​ദ​ർ​ഹു​ഡ് ആ​വി​ഷ്ക​രി​ച്ച, ത്രി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഇ​സ്ലാ​മി​ക രാഷ്‌ട്രസ്ഥാ​പ​ന മാ​തൃ​ക, ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ അം​ഗീ​കൃ​ത രൂ​പ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ, സു​ന്നി-​ഷി​യാ വ്യ​ത്യാ​സ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്, ജോ​ർ​ദാ​നി​ലെ ഹി​സ്ബു​ല്ല​യു​ടെ​യും ഇ​ന്ത്യ​യി​ലെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഇ​ത​ര ഇ​സ്ലാ​മി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​നാ രൂ​പ​വും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും! ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടു​ള്ള പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാ​മി​ന്‍റെ രാഷ്‌ട്രീയ രൂ​പ​ങ്ങ​ൾ ഇ​ന്ന് ഒ​രു ര​ഹ​സ്യ​മ​ല്ല. “ഹാ​ൻ​ഡ്‌​ബു​ക് ഓ​ഫ് പൊ​ളി​റ്റി​ക്ക​ൽ ഇ​സ്ലാം” എ​ന്ന ഗ്ര​ന്ഥം ഇ​തി​ന്‍റെ ഒ​രു സ​മ​ഗ്ര ചി​ത്രം അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ശ​ക്തി​പ്രാ​പി​ക്കു​ന്ന സ​ല​ഫി-​വ​ഹാ​ബി മ​താ​ത്മ​ക​ത

19, 20 നൂ​റ്റാ​ണ്ടു​ക​ളി​ലു​ണ്ടാ​യ ഇ​സ്ലാ​മി​ക പു​ന​രു​ജ്ജീ​വ​ന ചി​ന്ത​യു​ടെ​യും രാഷ്‌ട്രീയ ഉ​ണ​ർ​വി​ന്‍റെ​യും ഫ​ല​മാ​യി വ​ള​ർ​ന്നു​വ​ന്ന സ​ല​ഫി-​വ​ഹാ​ബി ചി​ന്ത​യു​ടെ അ​തി​പ്ര​സ​രം, ആ​ഗോ​ള​ത​ല​ത്തി​ൽ എ​ന്ന​പോ​ലെ ഇ​ങ്ങു കേ​ര​ള​ത്തി​ലും, നി​ര​വ​ധി മ​ത-​രാഷ്‌ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന ഹി​ന്ദു​ത്വ രാഷ്‌്ട്രീയ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഈ ​പ്ര​സ്ഥാ​ന​ങ്ങ​ൾ ത​ഴ​ച്ചു വ​ള​രു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. ബൃ​ഹ​ദാ​ഖ്യാ​ന​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ് മോ​ഡേ​ൺ ചി​ന്താ​ലോ​ക​ത്ത്, ഐ​ഡി​യോ​ള​ജി​ക​ൾ ത​ക​ർ​ന്ന​ടി​യു​ക​യും ഐ​ഡ​ന്‍റിറ്റി​ക്കു​വേ​ണ്ടി​യു​ള്ള ത്വ​ര തീ​വ്ര​ത​ര​മാ​വു​ക​യും ചെ​യ്യു​മ്പോ​ൾ, ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ മ​താ​ധി​ഷ്ഠി​ത രാഷ്‌ട്രീയ രൂ​പ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക്

തീ​വ്ര ഇ​സ്ലാ​മി​ക രാ​ഷ്‌ട്രീയ​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ ക​ഴി​യ​ണ​മെ​ങ്കി​ൽ, ജ​നാ​ധി​പ​ത്യം, മ​നു​ഷ്യ ച​രി​ത്ര​ത്തി​ൽ ന​ട​ന്ന രാ​ഷ്‌്ട്രീയ രൂ​പപ​രി​ണാ​മ​ങ്ങ​ളി​ൽ, അ​വ​സാ​ന​ത്തേ​താ​ണ് (ഏ​റ്റ​വും ഉ​ന്ന​ത​മാ​ണ്) എ​ന്ന ഫ്രാ​ൻ​സി​സ് ഫു​ക്കു​യാ​മ​യു​ടെ ദ​ർ​ശ​ന​ത്തെ ലോ​കം ഗൗ​ര​വ​പൂ​ർ​വം ച​ർ​ച്ച ചെ​യ്യ​ണം. ഇ​ത​ര രാ​ഷ്ട്രീ​യ രൂ​പ​ങ്ങ​ളെ​ല്ലാം​ത​ന്നെ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ലേ​ക്കും സ​ർ​വാ​ധി​പ​ത്യ​ത്തി​ലേ​ക്കും അ​ടി​മ​ത്തത്തി​ലേ​ക്കു​മു​ള്ള ചു​വ​ടു​വ​യ്്പു​ക​ളാ​യി​രു​ന്നു എ​ന്ന ഫു​ക്കു​യാ​മ​യു​ടെ ദ​ർ​ശ​ന​ത്തെ വ​സ്തു​നി​ഷ്ഠ​മാ​യി വി​ല​യി​രു​ത്ത​ണം.

ഗോ​ത്ര ഭ​ര​ണ​വും, തി​യോ​ക്ര​സി​യു​ടെ​യും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന്‍റെ​യും വി​വി​ധ രൂ​പ​ങ്ങ​ളും സ​ർ​വാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ച​രി​ത്ര​ത്തി​ന്‍റെ വി​വി​ധ ദ​ശ​ക​ളി​ൽ പ​രീ​ക്ഷി​ച്ചു പാ​ഠ​മു​ൾ​ക്കൊ​ണ്ട മ​നു​ഷ്യ സ​മൂ​ഹ​ത്തി​നു​മു​ൻ​പി​ൽ, പ​രി​മി​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും, ജ​നാ​ധി​പ​ത്യം എ​ന്ന രാ​ഷ്‌്ട്രീയ രൂ​പ​ത്തി​ന്‍റെ മ​ഹ​ത്വം പ്രോ​ജ്വ​ല​മാ​യി​ത്ത​ന്നെ നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ മ​ത​രാ​ഷ്ട്ര വാ​ദി​ക​ൾ​ക്ക് നി​ഷേ​ധി​ക്കാ​നാ​വു​മോ?

ഉ​പ​സം​ഹാ​രം

മ​ത​രാ​ഷ്‌്ട്ര സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും സ​ർ​വാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും, കാ​ല​ഹ​ര​ണ​പ്പെ​ട്ട രാ​ഷ്‌്ട്രീ​യ രൂ​പ​ങ്ങ​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി, വ്യ​ക്തി​ക​ളു​ടെ ജീ​വ​നും അ​ന്ത​സും സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും അ​ടി​യ​റ​വ​യ്ക്കാ​ൻ പ്ര​ബു​ദ്ധം എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​സ​മൂ​ഹം ത​യ്യാ​റാ​കു​മോ? ച​രി​ത്ര​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ ചൂ​ണ്ടു​പ​ല​ക​ക​ളാ​കു​മോ? ആ​കു​മെ​ങ്കി​ൽ, അ​ത് ഏ​തു ദി​ശ​യി​ലേ​ക്കാ​യി​രി​ക്കും? ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ൻ, ച​രി​ത്ര​ത്തി​ൽ ന​ട​ത്തു​ന്ന ചു​വ​ടു​വ​യ്‌​പു​ക​ൾ മ​നു​ഷ്യ വം​ശ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​മോ അ​തോ പി​ന്നോ​ട്ട​ടി​ക്കു​മോ? കാ​ത്തി​രു​ന്നു കാ​ണാം; പ്ര​ത്യാ​ശ​യോ​ടെ!

https://www.deepika.com/feature/leader_page.aspx?topicId=31&ID=22011

Advertisements

ജോസഫ് മുരിക്കൻ എന്ന ഇതിഹാസം

ജോസഫ് മുരിക്കൻ എന്ന ഇതിഹാസം
—————————————————————–
ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ.

പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ.
ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു.

അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ
1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി
മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.

കായലിന്റെ സ്വഭാവം, കായലുമായുള്ള സമ്പർക്കത്തിൽ നിന്ന് കിട്ടിയതാവും. എന്നും ശാന്തമായ മുഖവുമായി മാത്രമേ കുട്ടനാടും, വേമ്പനാട് കായലും ജോസഫ് മുരിക്കനെ കണ്ടിട്ടുള്ളു. തന്റെ “എലിയാസ്” എന്ന ബോട്ടിൽ വേമ്പനാട് കായലിലൂടെ സഞ്ചരിച്ചു. ബോട്ടിലിട്ടിരുന്ന തുണികൊണ്ടുള്ള ചാരുകസേരയായിരുന്നു ആർഭാടം. വേറെയും ബോട്ടുണ്ടായിരുന്നെങ്കിലും “ഏലിയാസ്” എന്ന ബോട്ടിനോടായിരുന്നു ആത്മബന്ധം. വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിച്ചു മുരിക്കുംമൂട്ടിൽ ഔതച്ചൻ കാലൻകുട കുത്തി ജീവിതത്തിലൂടെ നടന്നു. ഒരിക്കലും മുതലാളി എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വം. അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം ” അച്ചായൻ” എന്ന് വിളിച്ചു.

യുദ്ധകാലത്ത് അരി ക്ഷാമം. ബർമയിൽ നിന്നെത്തിയ അരിയും വരാതായി. ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് വിശപ്പകറ്റാൻ നാട് ശ്രമിച്ചകാലം. പട്ടിണിയുടെയും, വറുതിയുടെയും കാലം.

അന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് വേമ്പനാട് കായലിൽ, കായൽ കുത്തിയെടുത്തു കൃഷി ഇറക്കാൻ ആഹ്വാനം ചെയ്തു. ആ കാലത്തു ജോസഫ് മുരിക്കൻ മഹാരാജാവിനൊരു ഉറപ്പു കൊടുത്തു. വേമ്പനാട് കായലിൽ നിന്ന് മദ്ധ്യതിരുവതാംകൂറിനാവശ്യമുള്ള നെല്ലുൽപാദിക്കാം ! കായൽ നിലങ്ങളിൽ ഒരു നെല്ലറ !

മഹാരാജാവും, റീജന്റ് റാണിയും കട്ടക്ക് കൂട്ടത്തിൽ നിന്നു. കായലിൽ നിന്ന് കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ചു വർഷത്തേക്ക് കരം ഒഴിവാക്കികൊടുക്കാം എന്ന് വാഗ്ദാനം ചെയ്തു.

മുരിക്കുംമൂട്ടിൽ ഔതച്ചൻ പ്രവർത്തനനിരതനായി. ആളും, അർത്ഥവും ആയി വേമ്പനാട് കായലിലേക്കിറങ്ങി.

തുടങ്ങിയത് അഞ്ഞൂറോളം തൊഴിലാളികളുമായി.

പിന്നീട് ദൂരെ ദേശത്തു നിന്നുവരെ തൊഴിൽ തേടി ആളുകൾ എത്തി. ആഴ്ചകൾ ചെന്നപ്പോൾ തൊഴിലാളികളുടെ എണ്ണം മൂവായിരം കടന്നു. തെങ്ങു കീറി കായലിന്റെ അടിത്തട്ടിലേക്ക് കുത്തിയിറക്കി. മുളകീറി, തെങ്ങുകൾ തമ്മിൽ ബന്ധിപ്പിച്ചു. വേമ്പനാട് കായലിൽ വേലിക്കെട്ടുകൾ തീർത്തു. ഇരുപതടി ഉള്ളിലേക്ക് വീണ്ടും ഇതുപോലെ വേലികെട്ടി. ഈ രണ്ടു വേലിക്കെട്ടിനിടെക്ക് ചെളി നിറച്ചുകൊണ്ട് അത് ഒരു വലിയ ചിറയായി രൂപാന്തരപ്പെടുത്തി. ഒരു വലിയ പ്രദേശം ചിറ കെട്ടി അടച്ചു. തുടർന്നു ചിറക്കുള്ളിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്നു.

വെള്ളത്തിനടിയിലെ ഭൂമി തെളിഞ്ഞു.

ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽ വിത്തെറിഞ്ഞു. അത് അൻപതും, നൂറും മേനിയായി വിളഞ്ഞു.

ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു. തന്റെ ജോലിക്കാർക്കായി ഉച്ചക്കുള്ള ഭക്ഷണം തൊട്ടടുത്തുള്ള ആർ ബ്ലോക്കിൽ പാകപ്പെടുത്തി വള്ളത്തിൽ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

അങ്ങനെ ആദ്യ സംരംഭം 1941-ൽ
ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് തുടക്കമിട്ടു. അതുകൊണ്ട് മഹാരാജാവിന്റെ പേരിട്ടു.
Q ബ്ലോക്ക്‌ എന്ന ചിത്തിരകായൽ. അത് 900 ഏക്കർ.

രണ്ടാമത്തെ കായൽ മാർത്താണ്ഡ വർമയുടെ പേരിൽ1945-ൽ ഉയർത്തി. S ബ്ലോക്ക്‌ എന്ന മാർത്താണ്ഡം കായൽ 652 ഏക്കർ ഉണ്ടായിരുന്നു. മാർത്താണ്ഡം കായലിൽ ആദ്യം വിത്ത് വിതക്കാൻ അമ്മ മഹാറാണി നേരിട്ടെത്തി.

1950-ൽ മൂന്നാമത്തെ കായൽ കുത്തി കൃഷി ഇറക്കിയപ്പോൾ റാണി കായൽ എന്ന് പേരിട്ടു .
T ബ്ലോക്ക്‌ എന്നറിയപ്പെടുന്നു. അതിന്റെ വിസ്തീർണം 600 ഏക്കർ ആകുന്നു.

ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും പിന്നങ്ങ് ഹോളണ്ടിലും മാത്രമേ ഉള്ളു.

മൂന്ന് പതിറ്റാണ്ടിനുമേൽ അച്ചായൻ കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി യോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച്, സന്തോഷിച്ച്, അഭിനന്ദിച്ചു.

ആത്മസുഹൃത്തായ മേനാന്തോട്ടം എം. കെ. തോമസുമായി, കുടുംബസമേതം 1960-ൽ റോമിൽ പോയി പോപ്പ് ഇരുപത്തിമൂന്നാമനെ സന്ദർശിച്ചു. മുരിക്കുംമൂട്ടിൽ ഔതച്ചൻ പുത്തൻപുര പഞ്ചാരയിൽ ഏലിയാമ്മയെയാണ് വിവാഹം കഴിച്ചിരുന്നത്. അവർ ഏഴ് ആണ്മക്കൾക്കും, ഒരു പെൺകുട്ടിക്കും ജന്മംനല്കി.

ഉറച്ച വിശ്വാസിയും, തികഞ്ഞ കത്തോലിക്കനും, സഭക്ക് ഏഴര പള്ളി (ഏഴു വലിയ പള്ളിയും ഒരു ചെറിയ പള്ളിയും ) നിർമ്മിച്ചുകൊടുത്ത ജോസഫ് മുരിക്കനെ പോപ്പ് അനുഗ്രഹിച്ചു പറഞ്ഞു : “ഒന്നിനും മുട്ട് വരില്ല”.

അങ്ങനെ ഒരുനാളിൽ കേരളത്തിലെ വിപ്ലവപാർട്ടിക്കാർ തൊഴിലാളികളെ കൊണ്ട് ജോസഫ് മുരിക്കനെ “ബൂർഷ്വ”എന്ന് വിളിപ്പിച്ചു. ശാന്തമായ വേമ്പനാട് കായലിൽ സമര കോലാഹലങ്ങളുടെ വേലിയേറ്റം ഉണ്ടായി. അങ്ങനൊരുന്നാൽ 1972-ൽ ഇടതു സർക്കാർ അച്ചായനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
രാജ്യരക്ഷ വകുപ്പുപയോഗിച്ചു മുരിക്കന്റെ നെൽപ്പാടങ്ങൾ സർക്കാർ കണ്ടുകെട്ടി. ആശുപത്രിയിൽ ആയിരുന്ന മുരിക്കനച്ചായനെ ഇതറിയിച്ചില്ല.

പിന്നീട് ചികിത്സ കഴിഞ്ഞു കവലത്തെ വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങൾ അറിഞ്ഞത്. നിലാവിന്റെ വെളിച്ചമുള്ള രാത്രികളിൽ നിശബ്ദനായി, ഏകനായി താൻ സൃഷ്ട്ടിച്ചതിന്റെ അരികിലൂടെ ബോട്ടിൽ സഞ്ചരിച്ചത് ഒരിക്കൽക്കൂടി തന്റെ കൃഷിയിടങ്ങൾ കാണാൻ ഉള്ള ആഗ്രഹം കൊണ്ടായിരുന്നു.

അധികം താമസിയാതെ തിരുവനന്തപുരത്ത് ജപ്പാൻകാരനായ “നിഷി മോറെ” എന്ന ആളിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് മേടിച്ച Palm Dale എന്ന വീട്ടിലേക്ക് താമസം മാറ്റി.

പ്രിയ സുഹൃത്തും, പ്ലാന്ററും ആയ റാന്നിക്കാരൻ മേനാന്തോട്ടം എം.കെ.തോമസ് തിരുവനന്തപുരത്ത്, മുട്ടടയിൽ “അരുമത്യ” എന്ന് നാമകരണം ചെയ്ത വീട്ടിൽ താമസിക്കുന്നത് ഔതച്ചന്റെ മനസ്സിന് ആശ്വാസം നൽകി.

————————
കുമരകം ശങ്കുണ്ണി മേനോൻ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് എഴുതിയത്.
————————-
മുരിക്കന്റെ കായൽ നിലങ്ങൾ ഏറ്റെടുത്തു തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തു കമ്മ്യൂണിസ്ററ് നേതാക്കന്മാർ വിജയോന്മാദത്തിൽ നിൽക്കുമ്പോൾ മുരിക്കൻ കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ കുമരകം ശങ്കുണ്ണി മേനോനോടും, വർഗീസ് വൈദ്യനോടും പറഞ്ഞു : നമുക്ക് വീട്ടിൽ ചെന്ന് ഒരു കാപ്പി കുടിച്ചു പിരിയാം.

കുമരകം ശങ്കുണ്ണി മേനോൻ ആത്മകഥയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :

ഞങ്ങളെല്ലാം അവിടെ ചെന്ന് ഡ്രോയിങ് റൂമിൽ കയറി ഇരുന്നു. അപ്പോഴേക്കും കാപ്പിയും ചായയും പലഹാരങ്ങളും എല്ലാം മേശപ്പുറത്ത് നിരന്നു കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും വർത്തമാനം പറഞ്ഞു കാപ്പി കുടിച്ചു തീരാറായപ്പോൾ
മുരിക്കുംമൂട്ടിൽ ഔസേപ്പച്ചന്റെ ഭാര്യ വന്നു മേനോൻ വീട്ടിലെ കുഞ്ഞ് ഏതാണെന്ന് ചോദിച്ചു. ഞാൻ വേഗം എഴുന്നേറ്റു.. കുഞ്ഞ് അകത്തോട്ട് ഒന്നു വരണം എന്നു പറഞ്ഞു. അവർ എന്നെ വിളിച്ച് അവരുടെ അടുക്കളഭാഗത്തേക്ക് കൊണ്ടുപോയി. അടുക്കളയിൽ ഏഴെട്ട് അടുപ്പുകളിൽ ആയി വലിയ ചെമ്പു പാത്രങ്ങളിൽ ആഹാരം പാചകം ചെയ്യുന്നുണ്ടായിരുന്നു.

വിയർപ്പിന്റെ ഗന്ധമുള്ള ജീവിതം

ഔസേപ്പച്ചന്റെ ഭാര്യ അൻപത് അൻപത്തിഅഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച ഒരു സ്ത്രീയാണ്. മുഷിഞ്ഞ ചട്ടയും അടുക്കിട്ടുടുത്ത മുഷിഞ്ഞ മുണ്ടും ഉടുത്തിരുന്ന അവർ അടുക്കളയിൽ നിന്ന് അവരുടെ ജീവിതം എന്നോട് വിവരിക്കുകയായിരുന്നു.

“ഈ ജീവിതം തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി. എന്നെ കെട്ടി കൊണ്ടുവന്നപ്പോൾ മുതൽ ഞാൻ മുരിക്കുംമൂട്ടിൽ മുതലാളിയുടെ ഭാര്യയാണ്. കുഞ്ഞേ ഞാനിതുവരെ സിനിമ കണ്ടിട്ടില്ല. ഞങ്ങൾക്ക് തെക്കൻ തിരുവിതാംകൂറിൽ എസ്റ്റേറ്റുകളും മറ്റും ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത് കണ്ടിട്ടില്ല. ഞായറാഴ്ച ബോട്ടിൽ കയറി പള്ളിയിൽ പോകുന്നത് ഒഴിച്ചാൽ ഈ കാലമത്രയും ഞാൻ ഈ വീട്ടിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയിട്ടില്ല. നെല്ല് പുഴുങ്ങുക, വെയിലത്തിട്ട് ഉണക്കുക, പത്തായത്തിൽ ഇടുക, പിന്നെ ആവശ്യാനുസരണം നെല്ലുകുത്തിച്ചു അരിയാക്കുക, അരി വെച്ചു വിളമ്പുക, ഇതല്ലാതെ നാളിതുവരെ മറ്റൊരു ജീവിതം എനിക്കില്ല. എന്റെ അടുക്കലേക്ക് വരുന്നവർക്ക് വിയർപ്പിന്റെയും, പുകയുടെയും നാറ്റം ആയിരിക്കും”

ഇതെല്ലാം കേട്ടു നിന്നതല്ലാതെ ഒരക്ഷരം മറുപടി പറയാൻ എനിക്കു കഴിഞ്ഞില്ല. ഒരു തരത്തിൽ ഞാനവരോട് യാത്രപറഞ്ഞ് മറ്റു നേതാക്കന്മാരോടും, സഖാക്കളോടും ഒപ്പം മുരിക്കന്റെ വീട്ടിൽനിന്നിറങ്ങി.
—————

ജോസഫ് മുരിക്കന്റെ കുടുംബ സുഹൃത്തായ റാന്നിക്കാരൻ എം.കെ.തോമസിന്റെ പ്രേരണയിൽ മലബാറിൽ രണ്ടായിരം ഏക്കറോളം റബ്ബർ കൃഷി വർഷങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. കൂടാതെ ഔതച്ചന്റെ പിതാമഹന്റെ കാലത്ത് തെക്കൻ തുരുവതാംകൂറിലും റബ്ബർ കൃഷിയിൽ ഏർപ്പെട്ടിരുന്നതിനാൽ മുരിക്കുംമൂട്ടിൽ കുടുംബം ആഭിജാത്യത്തോടെ, പിന്നീടുള്ള കാലം ജീവിതത്തിലൂടെ നടന്നു.

പക്ഷെ രാഷ്ട്രീയക്കാർ കായലിലെ നെൽകൃഷിക്കായി ഇറങ്ങിയപ്പോൾ നെൽകൃഷി തകർന്നത് പിൽക്കാല ചരിത്രം. കായൽ തരിശായി. വിളഞ്ഞത് അഴിമതിയും, കെടുകാര്യസ്ഥതയും. തൊഴിലാളിക്ക് പണിയില്ലാതായി. കേരളം ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും വരുന്ന അരിക്കായി കാത്തിരിപ്പ് തുടങ്ങി.

1974 ഡിസംബർ 9ന് ഒരു ഭാരത് ബന്ദ് ദിവസം കായലിന്റെ രാജാവ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ കിടക്കവേ ജീവിതത്തിന്റെ മറുകരയിലേക്ക് യാത്രയായി.

ശ്രീചിത്തിര തിരുനാൾ ഔതച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു പറഞ്ഞു :” സാഹസികനും, കഠിനാദ്ധ്വാനിയും, ഈശ്വരവിശ്വാസിയും, എളിമയും ഉള്ള മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ് രണ്ടാം ലോകമഹായുദ്ധാന്തര കാലത്ത് തിരുവതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മഹത് വ്യക്തിയാണ് “.

കുട്ടനാട്ടിൽ കൂട്ടത്തിൽ നടന്നവരും, കൂട്ടത്തിൽ ജോലിയെടുത്തവരും അറിഞ്ഞു കേട്ട് ചങ്ങനാശ്ശേരി വരെ നടന്നു, തീവണ്ടിയിൽ കയറി തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ജോസഫ് മുരിക്കൻ എന്ന ഔതച്ചൻ പട്ടം സെന്റ് മേരീസ്‌ കത്തീഡ്രൽ സെമിത്തേരിയിലേക്ക് യാത്ര പറഞ്ഞിറങ്ങിയിരുന്നു..

കടപ്പാട്
ചരിത്രസഞ്ചാരി ©

Sanish Mohan post

Source: WhatsApp 

Advertisements
Advertisements

വംശഹത്യകൾ ഓർമിപ്പിച്ചു കൊല വിളി മുഴക്കുന്നവർ

കഴിഞ്ഞ ദിവസം whatsappil ഇരിട്ടിയെ കുറിച്ച് ഒരു സ്റ്റാറ്റസ് കാണുവാൻ ഇടയായി അതിൽ ഇങ്ങനെയാണ് പറയുന്നത് “ഇതാണ് ഈ നഗരത്തിന്റെ പ്രത്യേകത ഇവിടെ മതം, ദേശം, വർഗം, ജാതി ഇതൊന്നുമില്ല പണിയെടുക്കുക പണം ഉണ്ടാക്കുക ഓരോരുത്തർക്കും ആവിശ്യം വിശ്വസിക്കാൻ പറ്റുന്ന ആളുകളെ ആണ് ” ഇരിട്ടി പട്ടണത്തെ മനോഹരമായി വരചു കാണിച്ച ഒരു സ്റ്റാറ്റസ്

യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ ആണോ ഇരിട്ടി എന്ന് വിചിന്തനം ചെയ്യേണ്ടി ഇരിക്കുന്നു ?

കേരള കർണാടക അതിർത്തിയിൽ ബ്രഹ്മഗിരി മലനിരകളിൽ നിന്ന് പതിഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് രൂപപെട്ട പട്ടണമാണ് പശ്ചിമഘട്ടത്തിന്റെ പ്രധാന മലയോര അതിർത്തിയായ ഇരിട്ടി. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതാകങ്ങളും ഉണ്ടാവുമ്പോൾ പൊതുവെ ശാന്തമായി നിന്ന സ്ഥലം എല്ലാ വിഭാഗം ജനങ്ങളും പൊതുവെ ഒരുമയോടെ കഴിഞ്ഞ സ്ഥലമായിരുന്നു അടുത്ത കാലം വരെ

കഴിഞ്ഞ ദിവസം ഇരിട്ടിയിൽ നടന്ന പ്രകടനവും അതിൽ ഉയർന്ന മുദ്രവക്യവും കാണുവാൻ ഇടയായി ….മുദ്രവാക്യം എന്ന് പറയുന്നതിനെക്കാൾ നല്ലത് കൊലവിളി എന്ന് പറയുന്നത് ആവും കൂടുതൽ അഭികാമ്യം

കൊലവിളി ഇങ്ങനെ ആണ് ” 1921 ൽ ഊരിയ വാളുകൾ ഞങ്ങൾ അറബി കടലിൽ എറിഞ്ഞിട്ടില്ല …ഞങ്ങൾക്ക് അറിയാം നന്നായി അറിയാം വീട്ടിൽ കേറാൻ ഞങ്ങൾക്ക് അറിയാം വെട്ടി നുറുക്കാൻ ഞങ്ങൾക്ക് അറിയാം ” പതിവ് പോപ്പുലർ ഫ്രണ്ട് മുദ്രാവക്ക്യമാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ SDPI പ്രവർത്തകരുടെ വായിൽ നിന്ന് ഉതിർന്ന് വീണത് .

SDPI പ്രവർത്തകർ നടത്തിയ കൊലവിളിയിൽ നിന്ന് മനസിലാവുന്നത് 1921,ലെ മലബാർ കലാപത്തെ കുറിച്ചാണ് അവർ വിളിച്ചു പറയുന്നത്. വാരിയംകുന്നന്റെയും അലിമുസ്ലിയരുടെയും നേതൃത്വത്തിൽ നടന്ന മലബാർ കലാപം സ്വാതന്ത്ര സമരമെന്നാണ് സകലമാന മുസ്ലീം സംഘടനകളും ..കൂട്ടത്തിൽ SDPI ,പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര ഇസ്ലാമിക കക്ഷികളും പറയുന്നത്

RSS,ന് നേരെ ആണ് അവർ കൊലവിളി നടത്തിയത് എങ്കിലും 1921,ൽ നടന്ന മലബാർ കലാപത്തെ അടിസ്ഥാനമാക്കി കൊലവിളി നടത്തേണ്ട ആവിശ്യം എന്താണ് …? 1921 നടന്നത് കൂട്ടകൊലയാണോ (വംശഹത്യ) എന്ന് നാം പരിശോധിക്കെണ്ടിയിരിക്കുന്നു . മലബാർ കലാപം ഉണ്ടായത് 1921,ൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ ബദ്ധവൈരികളായ RSS രൂപം കൊള്ളുന്നത് 1925,ൽ !

ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും മലബാർ കലാപത്തിന്റെ കനലുകൾ എരിഞ്ഞടുങ്ങിയിട്ടില്ല …കലാപത്തിന്റെ സ്മരണകളിൽ കൂടെ കടന്ന് പോയാൽ മുറിപാടുകളിൽ ഇന്നും രക്തം കിനിയും മലബാർ കലാപത്തിന്റെ ചരിത്രഭാരം അത്ര വലുതാണ്. മലബാർ കലാപം എന്ന് വിശേഷിപ്പിക്കുന്നതിനെക്കാൾ നന്ന് അതിനെ ഹിന്ദുവംശഹത്യ എന്ന് വിശേഷിപ്പുന്നത് ആയിരിക്കും കൂടുതൽ ഉത്തമം.

1921,ൽ നടന്ന മലബാർ കലാപത്തെ കുറിച്ച് പറയുമ്പോൾ ഒരു വിഭാഗം ആളുകൾ പറയുന്ന കാര്യമാണ് ബ്രിട്ടീഷ്കാർക്ക് നേരെ നടന്ന സ്വതന്ത്ര സമര പോരാട്ടമാണ് മലബാർ കലാപമെന്ന് …അങ്ങനെ എങ്കിൽ എത്ര ബ്രിട്ടീഷ്ക്കാർ ഈ കലാപത്തിൽ കൊല്ലപ്പെട്ടു എന്ന് ചോദിച്ചാൽ പലരും ഒഴിഞ്ഞു മാറുന്നത് കാണാം കൃത്യമായാ കണക്ക് പരിശോധിക്കുകയാണ് എങ്കിൽ വെറും 16 ബ്രിട്ടീഷ്കാർ ആണ് 1921,ലെ മലബാർ കലാപ സമയത്ത് കൊല്ലപ്പെട്ടത് അതായത് ചുരുക്കി പറഞ്ഞാൽ 20 താഴെ ബ്രിട്ടീഷ്കാർ

മലബാർ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ എറെയും വള്ളുവനാടും ,തുളുനാടും ഉൾപെടുന്ന പ്രദേശത്തെ സാധാരണക്കാരായാ ഹിന്ദുക്കൾ ആണ് , ഭയാനകവും ക്രൂരവുമായ നിരവധി സംഭവങ്ങൾ കലാപത്തിനിടെ ഉണ്ടായി എങ്കിലും തൂവുരിൽ നടന്ന കൂട്ടക്കൊലയാണ് ഏറ്റവും നടക്കുന്ന സംഭവങ്ങളിൽ ഒന്ന് .

സാധാരണക്കാരായാ ജനങ്ങൾ ഉറങ്ങി കിടക്കുമ്പോൾ ആണ് ഖിലാഫത്ത് പ്രസ്‌ഥാനക്കാർ 100ളം വീടുകൾ വളഞ്ഞത് . അവർ പിടി കൂടിയ പുരുക്ഷന്മരെ എല്ലാം ബന്ധനസ്ഥരാക്കി ഒരു പാറയ്ക്ക് അടുത്തുള്ള പറമ്പിൽ കൊണ്ടുവന്ന് ക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചു ക്രൂരമായ പീഡനത്തിന് ശേഷം ഇസ്ലാമികമായാ രീതിയിൽ തല അറുത്ത് മാറ്റി കിണറ്റിൽ തള്ളി . ചെമ്പ്രശേരി തങ്ങൾ എന്ന കുഞ്ഞി തങ്ങൾ ആണ് മത ഭ്രാന്ത് മൂത്തു ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത് എന്നാണ് നാട്ടിൽ ഉള്ള സംസാരം .

ഇസ്ലാമിസ്റുകളുടെയും തീവ്ര മതമൗലിക വാദികളായ മുസ്ലിങ്ങളുടെ ഇടയിൽ നിന്നും കേൾക്കുന്ന സ്ഥിരം പല്ലവികളിൽ ഒന്നാണ് കലാപത്തിൽ ജന്മിമാർക്ക് മാത്രമേ നഷ്ടങ്ങൾ സംഭവിചിട്ടുള്ളൂ അല്ലാത്തവരെ ഒന്നും കലാപകാരികൾ തൊട്ടിട്ട് കൂടി ഇല്ലാ എന്ന് എന്നാൽ ചരിത്ര സംഭവങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കണ്ണോടിക്കുമ്പോൾ മനസിലാവുന്നത് പൂർണമായും ഹിന്ദു വിരുദ്ധമായിരുന്നു മലബാർ കലാപമെന്നാണ്

കലാപകാരികൾ ആയ ഖിലാഫത്ത് പ്രസ്ഥാനക്കാർ നമ്പുതിരി ഇല്ലങ്ങൾ കൊള്ളയടിക്കാൻ തുടങ്ങിയത് പണ സമ്പാദനത്തിനും ആയുധശേഖരണത്തിനുമാണ് കലാപകാരികൾ സവർണരായ ഹൈന്ദവരെ കൊള്ളയടിക്കാൻ തുടങ്ങിയപ്പോൾ അവർ നാട് വിട്ടു തുടങ്ങി അതോടു കൂടി കലാപകാരികളായ മാപ്പിളമാർ അവർണരായാ ഹിന്ദുക്കളെ നോട്ടമിട്ട് തുടങ്ങി തങ്ങളുടെ മതത്തിലേക്ക് ആളെ കൂട്ടുന്നതിന്റെ ഭാഗമായി വാളിന്റെ കീഴിൽ നിരവധി മതം മാറ്റങ്ങൾ ആണ് ഖിലാഫത്ത് പ്രസ്ഥാനക്കാരായ കലാപകാരികൾ നടത്തിയത്

ഇടത്തെ കയ്യിൽ ഖുർആൻ പുസ്തകവും വലത്തേകയ്യിൽ വാളും പിടിച്ചു ദീൻ വേണോ , വേണോ തല വേണോ ? എന്ന് ചോദിച്ചു മതം മാറ്റിയതും തല മാറ്റിയതും സുഡാപ്പികൾ മുകളിൽ പറഞ്ഞ 1921,ൽ ഊരിയ വാള് കൊണ്ട് തന്നെയാണ്. കർഷകരായ പത്തും ഇരുപതും ഹൈന്ദവരെ ഒരുമിച്ചു പിടിച്ചു കെട്ടി കിണറ്റിൻ കരയിൽ “കുളിപ്പിക്കാനെന്ന് ” പറഞ്ഞു കൊണ്ട് പോയി തലവെട്ടിയതും 1921 വാള് ഊരിയ കലാപകാരികൾ തന്നെയാണ്

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായാ ഇ.എം.എസ് തന്റെ അത്മകഥയിൽ കലാപകാരികളെ ഭയന്ന് വീട് വിട്ട് രാത്രിയുടെ മറവിൽ തൃശൂരെക്ക് ഒളിചോടിയ കാര്യം വിവരിക്കുന്നുണ്ട് . മലബാർ കൂട്ടകൊലയുടെ പശ്ചാത്തലത്തിൽ കുമരനാശാൻ രചിച്ചാ “ദുരവസ്ഥാ” എന്ന കാവ്യവും ഏറാനാടിൻറെയും വള്ളുവനാടിൻറെയും മണ്ണിൽ നടന്ന മതഭ്രാന്ത് കലർന്ന കൂട്ടകുരുതിയുടെ തീവ്രത വിളിച് ഓതുന്നു

1921,ൽ നടന്ന കൂട്ടകൊലയെ സൂചിപ്പിചു പൊതു സമൂഹത്തിൽ കൊലവിളി നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നത് അല്ലാ …! ഇത്തരം കൊല വിളികൾ RSS നേർക്ക് അല്ലാ നിങ്ങൾ വിളിക്കുന്നത് പൊതു സമൂഹത്തിന് നേരെയാണ് !

1921,ൽ ഖിലാഫത്ത് പ്രസ്ഥാനക്കാർ മത ഭ്രാന്ത് മൂത്ത് നടത്തിയ കൂട്ടകൊലകൾ 100 വർഷങ്ങൾക്ക് ശേഷം സ്വതന്ത്രസമരത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാൽ കണ്ണടചു വിശ്വസിക്കാനും കലാപകാരികളെ നായകൻമാരായി കാണാനും മാത്രം പൊട്ടന്മരല്ല ചരിത്രബോധമുള്ള മലയാളികൾ എന്ന് ഇടക്ക് എങ്കിലും ഓർമ്മിക്കുന്നത് നല്ലതാണ് .

പല മലയാളികൾക്കും ഇന്നും അറിയത്തില്ല ഖിലാഫത്ത് എന്നാൽ എന്താണ് എന്ന് ! പലരും ധരിച്ചിരിക്കുന്നത് സ്വതന്ത്ര സമര പോരാട്ടത്തിന്റെ ഭാഗമായുള്ള ഒരു പ്രസ്ഥാനമാണ് ഖിലാഫത്ത് എന്നാണ് എന്നാൽ ഖിലാഫാത്തിന് സ്വാതന്ത്ര സമരവുമായി യാതൊരു ബന്ധവും ഇല്ലാ എന്നതാണ് സത്യം .

സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾ ആഗോള ഇസ്ലാമിന്റെ തലതൊട്ടപ്പ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ മുൻപ് തുർക്കിയിൽ നിലവിൽ ഉണ്ടായിരുന്ന ഖിലാഫത്ത് എന്ന ഇസ്ലാമിക ഭരണ വ്യവസ്ഥയുടെ കീഴിൽ ആയിരുന്നു ആഗോള ഇസ്‌ലാമിക സമൂഹം നിലകൊണ്ടിരുന്നത് . ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കിയും ,ജർമനിയും മറ്റു രാഷ്ട്രങ്ങളും ഒരു വശത്തും ഫ്രാൻസും ,ബ്രിട്ടനും ഉൾപ്പെടെ ഉള്ള രാഷ്ട്രങ്ങൾ എതിർചേരിയിലും ആയിരുന്നു. എന്നാൽ യുദ്ധത്തിൽ ജര്മനിക്കും ജര്മനിയെ സഹായിച്ച തുർക്കി ഉൾപ്പടെ ഉള്ള സഖ്യകക്ഷികൾക്കും വമ്പൻ തോൽവി സംഭവിച്ചതിനെ തുടർന്ന് 1920-ൽ നടന്ന പാരീസ് ഉടമ്പടി മൂലം ജര്മന് പക്ഷത്ത് ഉണ്ടായിരുന്ന രാജ്യങ്ങളുടെ അധികാരവും പദവികളും വെട്ടിചുരിക്കി …കൂട്ടത്തിൽ അന്നത്തെ ആഗോള ഇസ്ലാമിക ഖിലാഫത്തിന്റെ ഭരണതലവനായാ (ഖലീഫ ) തുർക്കി സുൽത്താന് അധികാരവും പദവികളും നഷ്ടമായി . തുർക്കി സുൽത്താന്റെ അധികാരം നഷ്ടമായതോടെ ഖിലാഫത്തും നിഷ്കാസനം ചെയ്യാപെട്ടു . ഖലീഫയുടെ അധികാരവും പദവികളും നഷട്പെട്ടതിൽ അമർഷം പൂണ്ട് ഇല്ലതായ ഖിലാഫത്തിന് ബദലായി ഒരു ഖിലാഫത്ത് സ്ഥാപിക്കാൻ വേണ്ടി രൂപികരിക്കപെട്ടതാണ് “ഖിലാഫത്ത് പ്രസ്ഥാനം “അതായത് മത രാഷ്ട്രം രൂപീകരിക്കാൻ വേണ്ടി രൂപീകരിച്ച പ്രസ്ഥാനം

15ലക്ഷം അർമേനിയൻ വംശജരുടെ വംശഹത്യക്ക് നേതൃത്വം നല്കിയവർ ആണ് പദവി നഷ്ടപെട്ട തുർക്കി സുൽത്താൻ ഉൾപ്പടെ ഉള്ള മറ്റ് ഓട്ടോമൻ സുൽത്താൻമാർ. അർമേനിയൻ വംശഹത്യക്ക് പാശ്ചാത്തലവും ഏറെ കുറെ മലബാറിൽ സംഭവിച്ചതിന് തുല്യമാണ് രണ്ട് വംശഹത്യകളുടെ ചരിത്രം പരിശോധിച്ചാൽ സാമ്യതകൾ ഏറെയാണ് !

കാലം എത്ര കഴിഞ്ഞാലും മലബാർ ലഹള തീർത്ത പാടുകൾ മായിക്കില്ല കാരണം അത്രയേറെ ആഴത്തിൽ ഉള്ള മുറിവുകളാണ് മലബാർ കലാപം സൃഷ്ടിച്ചത്. ഇത്തരം കൊല വിളികളിലൂടെ മുറിവ് വീണ്ടും വ്രണമായി മാറുകയേ ഉള്ളു എന്ന് ഓർമിപ്പിക്കുന്നു !!

വാൾതലപ്പ് കണ്ടാൽ ഭയപെടുന്ന നൂറ്റാണ്ട് കഴിഞ്ഞു എന്ന് വംശഹത്യകൾ ഓർമിപ്പിച്ചു കൊല വിളി മുഴക്കുന്നവർ മനസിലാക്കുക .

Amal J George

Advertisements

മഹാപ്രളയം സംഹാരതാണ്ഡവം ആടുമ്പോൾ

മഹാപ്രളയം സംഹാരതാണ്ഡവം ആടുമ്പോൾ!
ചില അമച്വർ ചിന്തകൾ !
 
പ്രളയമേ പ്രളയം! ലോകമെങ്ങും പ്രളയം! വെള്ളം കരകവിഞ്ഞും വീടുകൾ വാരിയെടുത്തും ഒഴുകി; മലവെള്ളം കുത്തിയൊഴുകി വാഹനങ്ങൾപോലും ഒഴുക്കിക്കൊണ്ടുപോയി. നോഹിന്റെ കാലത്തെ പ്രളയയത്തിനുശേഷം വീണ്ടുമൊരു പ്രളയം ഉണ്ടാകില്ലെന്ന വാക്ക് പാഴ് വാക്കോ? പ്രളയം മൂലമായിരിക്കുമോ ഈ ഭൂമി നശിക്കുക?
 
2021 -ൽ കേരളം, ഉത്തരാഖണ്ഡ്, ജർമനി, സവിറ്റ്സർലൻഡ്, ബല്ജിയം, നെതർലന്ഡ്, ഓസ്ട്രിയ, ടെന്നിസീ, ന്യൂ യോർക്ക്, നോവ സ്‌കോട്ടിയ (കാനഡ), ഹെനാൻ, ജാകർത്ത, ഷാങ്കാവ് (ചൈന), തുടങ്ങി നിരവധി നാടുകളിൽ മഹാപ്രളയം ഉണ്ടായി! ഈ നൂറ്റാണ്ടിൽ കാട്ടുതീയും വരള്ചയും ജലക്ഷാമവും പ്രളയം പോലെ ലോകമെങ്ങും ഭീകരമായിക്കൊണ്ടിരിക്കുന്നു. ആറുമാസം പ്രളയം, ആറുമാസം കാട്ടുതീ എന്നപോലാകുമോ ഭൂമിയുടെ സ്‌തിതി?
 
കാരണമായി പറയുന്നത് കാലാവസ്ഥ വ്യതിയാനം. കാലാവസ്ഥാവ്യതിയാനം ഭൂമിയുടെ ഉത്ഭവം മുതൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇനിയും അതുണ്ടാകുകയും ചെയ്യും. നോഹിന്റെ കാലത്തെ മഹാപ്രളയംപോലും കാലാവസ്ഥാവ്യതിയാനം മൂലമല്ലെന്ന് ആരറിഞ്ഞു. കാലാവസ്ഥാവ്യതിയാനം അനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കുന്നതിലൂടെ മാത്രമേ പരിഹാരമുണ്ടാകുകയുള്ളു. മുൻകരുതൽ എടുക്കണമെന്ന പാഠമാണ് നോഹിന്റെ കഥ പഠിപ്പിക്കുന്നത്. അഥവാ മുൻകരുതൽ എടുത്തവർ സുരക്ഷിതരായി എന്ന പാഠം.
 
അതുകൊണ്ട് ലോകമെങ്ങും പ്രളയമായതുകൊണ്ടു കേരളത്തിലെ പ്രളയം നിസാരവൽക്കരിക്കുന്നതു ശരിയല്ല. മറ്റെവിടെയെല്ലാം പ്രളയം ഉണ്ടായാലും തീർച്ചയായും കേരളത്തിലെ പ്രളയം ഒഴിവാക്കാനാകും. അതിലായിരിക്കണം നമ്മുടെ പ്രാഗൽഭ്യം. അതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങണം. എന്നാൽ ഇനിയും പ്രവർത്തിച്ചു തുടങ്ങിയില്ല എന്നതാണ് സത്യം.
 
പ്രകൃതിയുടെ സംരക്ഷണം:
 
ഗാർഡ്‌ഗിൽ റിപ്പോർട്ട് ഗൗരവായിട്ടെടുക്കണം. ക്വാറികൾ വരുത്തിവച്ച പ്രശ്നങ്ങൾക്ക് പരിഹരമുണ്ടാകണം. പശ്ചിമഘട്ടസംരക്ഷണം അവിടെ ജീവിക്കുന്ന മനുഷ്യരെ കുടിയൊഴിപ്പിച്ചുകൊണ്ടായിരിക്കരുത്! അവരുടെ ജീവിതം സുരക്ഷിതമാക്കിക്കൊണ്ടും പ്രകൃതി സംരക്ഷണത്തിന് ഉതകുംവിധം അവരുടെ ജീവിതശൈലി രൂപപ്പെടുത്തികൊണ്ടും ആകണം.
 
വനം സംരക്ഷിച്ചുകൊണ്ടാണ് പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത്. വനസംരക്ഷണമെന്നത് വനത്തിൽ ജനം കയറാതെ വനം കാടുകടയറാൻ അനുവദിച്ചും ഇഴജന്തുക്കൾക്കും വന്യ മൃഗങ്ങക്കും മാത്രമായി വനം വിട്ടുകൊടുക്കുന്നതിലൂടെയും ആകരുത്. വന്യവനങ്ങളുള്ള ആമസോൺ കാടുകളിൽ പോലും ആളുകൾ താമസിക്കുന്നു.
 
കേരളം പോലുള്ള പ്രദേശങ്ങളിൽ ജനവാസസമ്പന്നമായ വനങ്ങളാണ് ആവശ്യം. റോഡുകളും തോടുകളും നിറഞ്ഞ വനങ്ങൾ! ഉണങ്ങിയതും ദുർബലവുമായ കൊമ്പുകൾ വെട്ടിയും ബലവത്തായ ശിഖരങ്ങൾ സംരക്ഷിച്ചും നിലനിർത്തുന്ന വന്മരങ്ങൾ നിറഞ്ഞ വനങ്ങൾ. അവക്കാഡോ പോലുള്ള ഫലവൃക്ഷങ്ങളാൽ സമൃദ്ധവും കാലിക്കൂട്ടങ്ങളും ആട്ടിക്കൂട്ടങ്ങളും നിറഞ്ഞു മേയുന്ന, ഫലവൃക്ഷങ്ങളും കാട്ടുതടികളും നിറഞ്ഞുനില്ക്കുന്ന, ആർക്കും ഏതു പാതിരാക്കും വന്യമൃഗങ്ങളെ പേടിക്കാതെ നടക്കാൻ കഴിയുന്ന, പ്രകൃതിരമണീയവും മനോഹരവും ജനവാസയോഗ്യസവുമായ വനങ്ങൾ. വന്യജീവികൾ ജനസാദ്രതയില്ലാത്ത സംസ്ഥാനങ്ങളിൽ ജീവിക്കട്ടെ. കേരളത്തിൽ വളർത്തുമൃഗങ്ങൾ മാത്രം വനങ്ങളിൽ വിഹരിക്കട്ടെ!
 
മലയോരം: സ്വിറ്റസർലൻഡും തെക്കൻ ജർമനിയും തെക്കൻ ഓസ്ട്രിയയും പോലെ!
 
മനോഹരമാക്കി കേരളത്തിന്റെ മലനാട് സംരക്ഷിക്കപ്പെടണം. മലമുകളിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാകരുത്. അധികം വെള്ളം അവിടെ മണ്ണിൽ ഇറങ്ങുന്നതിനും ഇടയാകരുത്. മലമുകളിൽ അധികം മണ്ണിളക്കരുത്! എത്ര മഴ പെയ്യ്താലും ഉടനെ വെള്ളം താഴേക്ക് ഒഴുകിവരാർ പരുവത്തിന് ചാലുകളും തോടുകളും ഉണ്ടാകണം. ഒഴുക്ക് കാടുകയറാതിരിക്കൽ ചാലുകളും തോടുകളും വളരെ ശ്രദ്ധാപൂർവമായിരിക്കണം നിർമ്മിക്കേണ്ടത്. മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ പലയിടങ്ങളും കെട്ടിയെടുത്ത് പ്രകൃതിരമണീയമായ മലയോരം പ്രസ്‌കൃതിസംരക്ഷണത്തിനും മാതൃകയാക്കാം. മലനാട്ടിൽ
ഹോട്ടലുകൾക്കു പകരം ഹോം സ്റ്റേ പരീക്ഷിക്കാവുന്നതേയുള്ളു. അതിനാവശ്യമായ വിദഗ്ദ്ധസഹായവും സാമ്പത്തികവും സർക്കാരിനോ സന്നദ്ധസംഘടനകൾക്കോ നല്കാവുന്നതേയുള്ളു. നമ്മുടെ മലനാടിനേക്കാൾ നൂറുകണക്കിന് ഇരട്ടി ദുർഘടവും മഞ്ഞിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലം ഭീകരവുമായ ആൽപ്പൻ പര്വതങ്ങൾക്കിടയിൽ (ജർമനി ഓസ്ട്രിയ സിറ്റിസർലാൻഡ്) എത്ര സുരക്ഷിതവും ഉയർന്ന നിലവാരത്തിലുമാണ് അവിടുത്തുകാർ ജീവിക്കുന്നതെന്ന് കണ്ടുപഠിക്കാവുന്നതേയുള്ളു.
 
മലയോര കർഷകരുടെ കാർഷികരീതി മലനാടിന്റെ സംരക്ഷണത്തിന് ഉതകുന്നതാണോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ കാർഷിക രീതിക്കു മാറ്റമുണ്ടാകണം. ഏലം കൃഷിചെയ്യുന്നത്‌ പ്രശ്നമാകാൻ ഇടയില്ല. കപ്പയും വാഴയുമൊന്നും മലനാടിനു പറ്റിയ കൃഷിയാകണമെന്നില്ല. ഇടനാട്ടിൽനിന്നും മലനാട്ടിലേക്ക് കുടിയേറിയവർ ഇടനാട്ടിലെ കൃഷിയും കൃഷിരീതികളും മലനാട്ടിലും പരീക്ഷിച്ചുവെന്നു മാത്രം. മലനാട്ടിൽ ചൂട് കൂടിയപ്പോൾ സന്തോഷിച്ചവരും അവരിൽ കാണും. എന്നാൽ മലനാട്ടിൽ മഞ്ഞു വീഴാൻ മാത്രമുള്ള തണുപ്പ് ഉള്ളതാണ് പ്രകൃതിക്കു നല്ലത്‌. ടുറിസം, വളർത്തുമൃഗങ്ങൾ, വനസംരക്ഷണത്തിനുതകുന്ന കൃഷികൾ തുടങ്ങിയവയിലൂടെ വരുമാനവും ഉണ്ടാക്കാം. കുടിയൊഴിപ്പിക്കുന്നതല്ല, ജനവാസമാണ് വാനസംരക്ഷണത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഗുണകരമെന്ന് തെളിയിക്കാവുന്നതേയുള്ളു……
 
ഇടനാട്: വടക്കൻ ജർമനി പോലെ!
 
പണ്ടൊക്കെ കേരളത്തിൽ മിക്ക പറമ്പുകളിലും കുളങ്ങളുണ്ടായിരുന്നു. ജലം മണ്ണിൽ ഇറങ്ങുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനും കുളങ്ങൾ സഹായിച്ചിട്ടുണ്ട്. ഇന്ന് പല കുളങ്ങളും മൂടപ്പെട്ടു. കുളങ്ങൾ നികത്തിയത് വീണ്ടും കുഴിക്കുകയും പുതിയ കുളങ്ങൾ കുഴിക്കുകയും ‌വേണം. ഇടനാട്ടിൽ ഓരോ പഞ്ചായത്തിലും നാലോ അഞ്ചോ ഏക്കർ കണക്കിന് വിസ്തൃതങ്ങളായ തടാകങ്ങൾ നിർമ്മിക്കണം. ജലസംഭരണികളായ ഇത്തരം തടാകങ്ങൾ കൃഷിയാവശ്യത്തിനുള്ള വള്ളം മാത്രമല്ല മീൻ വളർത്തലിനും ഉപകരിക്കും. അതുപോലെ കനാലുകളും ധാരാളമായി നിർമ്മിക്കണം. എന്നാൽ വെള്ളം എല്ലായിടത്തും എത്തിക്കുന്നതിലും സംഭരിക്കുന്നതിലും ശാസ്ത്രീയമായി ഉപയോഗിക്കുന്നതിലും കേരളം പരാജയപ്പെട്ടു. നികത്തിയ കണ്ടങ്ങൾ പുനരുദ്ധരിക്കുക എളുപ്പമല്ല. എന്നാൽ തത്തുല്യമായ ജലസംഭരണികൾ നിർമ്മിക്കാൻ കഴിയും. അങ്ങനെ പലതും ……..,
 
തീരദേശം: ഹോളണ്ടും വെനീസും പോലെ!
 
കേരളത്തിന്റെ തീരദേശത്ത് ഹോളണ്ടിനെ മാതൃകയാക്കണം! ചില കാര്യങ്ങളിൽ വെനീസിനെയും! ഹോളണ്ടിന്റെയും വർനീസിന്റെയും സങ്കരസന്തതിയായി പുതിയൊരു കുട്ടനാട് ജനിക്കുകയാണെങ്കിൽ എത്ര മനോഹരമായിരിക്കും നമ്മുടെ കേരളം!
 
അണക്കെട്ടുകൾ ജലക്ഷാമം പരിഹരിച്ചുവോ?
 
കേരളത്തിൽ 81 ഡാമുകൾ ഉണ്ടായിട്ടും വീടുകളിൽ പൈപ്പുവഴി കുടിവെള്ളം എത്തുന്നില്ലായെന്നതും കൃഷിയിടങ്ങളിൽ കനാലുകൾ വഴി വെള്ളമെത്തുന്നില്ലായെന്നതും അപമാനകരം. ധാരാളം മഴയുണ്ടായിട്ടും വരകൾച്ചയുടെ നാളുകളിലെ ജലക്ഷാമം നീതീകരിക്കാനാകില്ല. നല്ല നീന്തൽകുളങ്ങൾ പഞ്ചായത്തുകളിൽ നിർമ്മിക്കാൻ മഴക്കാലത്തെ ജലം സംഭരിച്ചാൽ മാത്രം മതിയാകും. അതുപോലും ഇല്ല ! …..
 
അണക്കെട്ടുകൾ വൈദ്യുതിക്ഷാമം പരിഹരിച്ചുവോ ? !
 
പൊട്ടിയാൽ പ്രശ്‌നമാകുന്ന വലിയ അണക്കെട്ടുകൾ നമുക്കാവശ്യമില്ല. വലിയ അണക്കെട്ടുകൾ വെദ്യുതിക്ഷാമം ഒട്ടു പരിഹരിച്ചും ഇല്ല. വലിയ അണക്കെട്ടുകൾ കാലഹരണപ്പെട്ട ആശയമാണ്. ക്രമാനുഗതമായി വലിയ അണക്കെട്ടുകൾ ഒന്നൊന്നായി ഇല്ലാതാക്കണം! …..
 
പുതിയ ചെറിയ ഒട്ടനവധി പദ്ധതികൾ
 
പുതിയതും ചെറിയതുമായ ഒട്ടനവധി പദ്ധതികളാണ് ഉണ്ടാകേണ്ടത്.
 
എണ്ണമറ്റ തടാകങ്ങളും ധാരാളം കനാലുകളും തോടുകളും അത്യാവശ്യമായും ഉണ്ടാക്കിയെടുക്കണം. കനാലുകൾ പലതും പരസ്പരം ബനദ്‌ധിപ്പിക്കണം. ചെറിയ തോടുകളിൽ നിന്നും വൈദ്യുതി ഉല്പദിപ്പിക്കനുള്ള സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. ഓരോ പഞ്ചായത്തിലും ഒന്നിലധികം വൈദ്യുതി ഉല്പാദനകേന്ദ്രങ്ങൾ ഉണ്ടാകാവുന്നതേയുള്ളൂ. പലതരം തരം ചെറിയ ജല വൈദ്യുതിപദ്ധതികൾ പല രാജ്യങ്ങളിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ജലവൈദ്യുതി പദ്ധതികൾക്കു ഇന്ന് ഭീമാകാരങ്ങളായ അണക്കെട്ടുകൾ ആവശ്യമില്ല. ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയും ഇല്ല.
 
സോളാർപദ്ധതികൾ ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചു നടപ്പാക്കണം. ഓരോ വീടിനും ആവശ്യമായ വൈദ്യുതി അതാതു വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനൽ വഴി ഉല്പാദിപ്പിക്കാൻ കഴിയും. കൃഷിയില്ലാത്ത പ്രദേശങ്ങളും സോളാർ പാനലുകൾക്കു ഉപയൊഗിക്കണം. കാറ്റാടി വഴിയുള്ള വൈധ്യുതി ഉത്പാദനം വേറെയും. ഇതൊക്കെ പ്രയോഗികമാക്കിയാൽ വൈദ്യുതിക്ഷാമം പരിഹരിക്കം……
 
അങ്ങനെ പലതും നടക്കും! നടന്നിരിക്കണം! കാട്ടിലെ തടി തേവരുടെ ആന എന്ന മനോഭാവം മാറിയേ പറ്റൂ!
 
ജോസഫ് പാണ്ടിയപ്പള്ളിൽ
Advertisements
Advertisements
Advertisements

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

Nelson MCBS

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

മാർ. ജോസഫ് കല്ലറങ്ങാട്ട്

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെ​ക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന​ഃസാ​ക്ഷി​യെയും സ​ഹി​ഷ്ണു​ത​യെയും മു​റു​കെ​പ്പി​ടി​ച്ചു സ​ത്യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന ഒ​രു സം​സ്കൃ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗാ​ന്ധി​ജ​യ​ന്തി ഓ​ർ​മിപ്പി​ക്കു​ന്ന​ത്.

റോ​മ​യ്ൻ റോ​ള​ണ്ട് ഗാ​ന്ധി​ജി​യെ​പ്പ​റ്റി എ​ഴു​തി​യ വ​രി​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്, “യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളി​ൽ ഐ​തി​ഹാ​സി​ക​മാ​യ സ്മൃ​തി പൂ​ജി​ച്ച് പാ​ലി​ക്ക​പ്പെ​ടു​മാ​റ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ച​രി​ത്ര​ത്തി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട ഒ​രു വീ​ര​നേ​താ​വ് മാ​ത്ര​മ​ല്ല ഗാ​ന്ധി. മ​നു​ഷ്യ​സ​മു​ദാ​യ​ത്തി​ലെ ഋ​ഷി​ക​ളു​ടെ​യും പു​ണ്യാ​ത്മാ​ക്ക​ളു​ടെ​യും ഇ​ട​യി​ൽ ത​ന്‍റെ നാ​മം അ​ദ്ദേ​ഹം ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ധോ​ര​ണി ലോ​ക​ത്തി​ലെ എ​ല്ലാ ദേ​ശ​ങ്ങ​ളി​ലും ക​ട​ന്നുചെ​ന്നി​ട്ടു​ണ്ട്.”

Mahatma Gandhi

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കേ​ണ്ട സ​ത്യം

എ​ല്ലാ ത​ത്ത്വ​ചി​ന്ത​ക​ളെ​യും വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ആ​ത്മ​വി​ശു​ദ്ധി​യി​ലേ​ക്കു ന​യി​ക്കാ​നും ഗാ​ന്ധി​ജി​ക്ക് സാ​ധി​ച്ചു. നി​ർ​ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഗാ​ന്ധി​ജി അ​ന്യ​നും അ​ന​ഭി​മ​ത​നും ആ​കു​ന്നു​ണ്ടോ എ​ന്ന സം​ശ​യം അ​നു​ദി​നം ബ​ല​പ്പെ​ടു​ന്നു​ണ്ട്. ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ല്പി​നും അ​ർ​ഥവ​ത്താ​യ മ​തേ​ത​ര​ത്വ​ത്തി​നും ഗാ​ന്ധിജി എ​ന്ന സ​ത്യം അ​നി​വാ​ര്യ​മാ​ണ്. വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നു വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ചു എ​ന്ന​താ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ അ​ന​ന്യ​ത.

ഗാ​ന്ധി​ജി ക​റ​തീ​ർ​ന്ന ഒ​രു ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലും മ​റ​ച്ചു​വ​യ്ക്കാ​നോ ഒ​ളി​ച്ചു​വ​യ്ക്കാ​നോ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ല്ല. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്ന് പൊ​തു​നന്മക്കാ​യി ഒ​രു​മി​ച്ചു മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ന​മ്മു​ടെ സ​മൂ​ഹ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യ്ക്കു തു​രങ്കം വ​യ്ക്കു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്പോ​ൾ ക്രി​മി​ന​ൽ…

View original post 676 more words

World Suicide Prevention Day, September 10

അന്തരാഷ്ട്ര

ആത്മഹത്യ പ്രതിരോധ ദിനം

 

“ആത്മഹത്യ പ്രതിരോധം; പ്രവർത്തിയിലൂടെ പ്രതീക്ഷ നൽകാം”

ലോകമെബാടും സെപ്റ്റംബർ 10 അന്തരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനമായാണ് (World Suicide Prevention Day) മാനസികാരോഗ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. വർദ്ധിച്ചു വരുന്ന ആത്മഹത്യ നിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ 2003 മുതൽ ഏറെ പ്രാധാന്യം നൽകികൊണ്ട് ഈ ദിനാചരണം നടക്കുന്നു. മുൻകാലഘട്ടങ്ങളെ അപേക്ഷിച്ചു മാനസികാരോഗ്യ മേഖലയിൽ ബോധവത്കരണ പ്രവർത്തങ്ങൾ നടക്കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെയൊരു ദിനാചരണത്തിന്റെ ആവശ്യകത വ്യകതമാക്കുന്നു.

ആഗോള തലത്തിൽ ഏകദേശം ഓരോ വർഷവും 700,000 -ത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ 17% ഇന്ത്യക്കാരാണ്. ഇത്ര മാത്രം ആത്മഹത്യകൾ ഉണ്ടാവുമ്പോൾ ആത്മഹത്യശ്രമങ്ങളുടെ എണ്ണം ഇതിലപ്പുറം ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ. 15-24 വയസ്സിനിടയിലുള്ളവരുടെ മരണത്തിൽ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. ഇന്ത്യയിൽ പ്രതിദിനം 381 ആത്മഹത്യകൾ സംഭവിക്കുന്നുണ്ട്. 2019 ൽ ഇന്ത്യയിൽ 1.39 ലക്ഷത്തിലധികം പേർ ആത്മഹത്യ ചെയ്തു. മഹാ മാരിയുടെ വരവും അതിനെ പ്രതിരോധിക്കാൻ എടുത്ത നടപടികളും ഓരോരുത്തരുടെയും മാനസികാരോഗ്യത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സ്വന്തം വീടുകളിലേക്ക് ചുരുങ്ങുവാൻ ആളുകൾ നിർബന്ധിതരായി. ഈ മഹാമാരി ഒറ്റപ്പെടലിന്റെയും നിസഹായാവസ്ഥയുടെയും വികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമായി. ദിനചര്യയിലുണ്ടായ വ്യത്യാസങ്ങൾ, മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങളുടെ ലഭ്യതകുറവ്, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം കൊറോണ കാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി.

വിവിധ കാരണങ്ങളാൽ സ്വന്തം ജീവൻ ഹനിക്കുന്ന പ്രവർത്തിയാണ് ആത്മഹത്യ. ഒരുനിമിഷത്തെ അവിവേകംമൂലം എടുത്തു ചാടി ജീവൻ അവസാനിപ്പിക്കുന്നതും വളരെ പ്ലാനിങ്ങോടെ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. ജാതി മത ഭേദമന്യേ എന്നു പറയുന്ന പോലെ എല്ലാ പ്രായക്കാരിലും, സാമ്പത്തികവും സാമൂഹികവും വംശീയവും വ്യത്യാസപ്പെട്ടു കിടക്കുന്നവരിലും ആത്മഹത്യ സംഭവിക്കുന്നുണ്ട്. പ്രതി വർഷം കൂടി വരുന്ന ആത്മഹത്യാ നിരക്ക്‌ മനുഷ്യന്റെ നല്ലൊരു മാനസികാവസ്ഥയിലേക്കല്ല വിരൽ ചൂണ്ടുന്നത്.

ആത്മഹത്യയെന്നത് സങ്കീർണ്ണമായ ഒരു പെരുമാറ്റമാണ്. ഒരു വ്യക്തി അനുഭവിക്കുന്ന ഒരു പ്രശ്നത്തോടുള്ള പ്രതികരണമായി മാത്രം അതിനെ കാണാനാവില്ല. ആത്മഹത്യ ചെയ്യുന്ന പലരും ജീവിക്കാൻ തീവ്രമായി ആഗ്രഹിച്ചിരുന്നവരാണ്. എന്നാൽ അവരുടെ പ്രശ്നങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ കാണാൻ കഴിയാതാവുമ്പോൾ സ്വന്തം ജീവനെടുക്കുകയെന്ന തീരുമാനത്തിലേക്കെത്തുന്നു.

ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങൾ

സ്വന്തം ജീവനെടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളെ സൂയിസൈഡൽ ഐഡിയേഷൻസ് എന്നാണ് വിളിക്കുന്നത്. പ്രധാനമായും വിഷാദ രോഗത്തിന്റെ ഭാഗമായി ഇത് കാണുന്നു. വിഷാദം,ഉത്കണ്ഠ, മദ്യപാനം, മറ്റ് മാനസിക വൈകല്യങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങലുള്ളവരിൽ ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നു. മുൻപ് ആത്മഹത്യ ശ്രമങ്ങൾ നടത്തിയവർ വീണ്ടും അതാവർത്തിക്കാനുള്ള സാധ്യതയുണ്ട്. ആത്മഹത്യയുടെ കുടുംബ പശ്ചാത്തലം ഉള്ളതും അപകട സാധ്യത വർധിപ്പിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾ, ബന്ധം വേർപിരിയൽ തുടങ്ങിയ സമ്മർദ്ദങ്ങലുണ്ടാവുമ്പോൾ ആത്മഹത്യയെ പരിഹാരമായി അവലംബിക്കുന്നവരുമുണ്ട്. അതു പോലെ വിട്ടുമാറാത്ത വേദനയും അസുഖവും പോലുള്ള പ്രതിസന്ധിയുടെ നിമിഷങ്ങളിൽ പല ആത്മഹത്യകളും സംഭവിക്കുന്നു. സംഘർഷാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ, അക്രമണങ്ങൾ, ദുരുപയോഗപ്പെടൽ എന്നിവ അനുഭവിക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ചില വിഭാഗങ്ങളിലും ആത്മഹത്യ നിരക്ക് കൂടുതലായി കാണപ്പെടുന്നു. അഭയാർത്ഥികൾ, കുടിയേറി പാർക്കുന്നവർ; എൽ ജി ബി ടി വ്യക്തികൾ; തടവുകാർ എന്നിവർ ആത്മഹത്യ ചെയ്യാൻ ഉയർന്ന സാധ്യത കാണിക്കുന്നുണ്ട്. ഒരാളുടെ ആത്മഹത്യ ചുറ്റുമുള്ളവരെയും പ്രതികൂലമായി ബാധിക്കുന്നു. ആത്മഹത്യ തടയാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം മുതൽ സാമൂഹിക തലത്തിൽ നേരിടുന്ന സ്റ്റിഗമ വരെ അതിൽ ഉൾപ്പെടുന്നു.

ആത്മഹത്യ ചെയ്യാൻ പ്രേരണയുള്ള മിക്ക വ്യക്തികളും അവരുടെ ആത്മഹത്യാ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകളോ സൂചനകളോ നൽകാറുണ്ട്. അവ തിരിച്ചറിയാൻ കഴിഞ്ഞു സഹായങ്ങളോ ചികിത്സയോ ലഭ്യമാക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ആത്മഹത്യ നിരക്ക് നമ്മുക്ക് കുറയ്ക്കാനാവും.

ശ്രദ്ധിക്കേണ്ട ചില അടയാളങ്ങൾ/ ലക്ഷണങ്ങൾ

1. മരിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചോ മരണത്തെ കുറിച്ചോ സംസാരിക്കുക.

2. ആത്മഹത്യ രീതികളെ കുറിച്ച് അന്വേഷിക്കുക

3. പ്രതീക്ഷയില്ലായ്മയും നിരാശയും അനുഭവപ്പെടുക. ജീവിക്കാൻ വ്യക്തമായ കാരണങ്ങളില്ലെന്ന തോന്നൽ.

4. അമിത ഉത്കണ്ഠ, ദേഷ്യം, പക

5. അമിതമായി മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം.

6. മറ്റുള്ളവർക്ക്‌ ഒരു ഭരമാണെന്ന രീതിയിലുള്ള സംസാരം.

7. മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുന്ന അവസ്ഥ / സാമൂഹികമായ പിൻവാങ്ങൽ/ ഒറ്റപെട്ടു എന്ന തോന്നൽ

8.തുടരെ തുടരെ മാനസികാവസ്ഥയിൽ വരുന്ന വ്യതിയാനം.

9. ഉറക്കത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ (ചിലരിൽ ഉറക്കം കൂടുന്നു/ ചിലരിൽ അത് കുറയുന്നു)

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതും മാനസികാരോഗ്യ വിദഗ്ദരെ സമീപിക്കേണ്ടതുമാണ്.

നമുക്ക് എന്തു ചെയ്യാനാവും?

ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. എന്നാൽ പോലും മാനസികാരോഗ്യ ബുദ്ധിമുട്ട് വരുമ്പോൾ മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിൽ ദുരഭിമാനം വെച്ച് പുലർത്തുന്നവരുണ്ട്. ഒരു വ്യക്തി ആത്മഹത്യ ഭീഷണി ഉയർത്തുമ്പോൾ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളുണ്ട്. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ദ്ധരെ മടി കൂടാതെ സമീപിക്കുക.

ആത്മഹത്യ പ്രവണതയുള്ളവരെ അതിൽ നിന്നും പിന്തിരിക്കുന്നതിനായി നമുക്കെല്ലാവർക്കും പങ്കു വഹിക്കാനാകും. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ അവരോടു കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കണം. ആത്മഹത്യ പ്രവണതയെ ഗൗരവമായി എടുക്കുക. മനസ് തുറന്നുള്ള സംസാരം അവരെ സഹായിച്ചേക്കാം. അവരുടെ അനുഭവങ്ങൾ കേൾക്കാൻ സമയവും ഇടവും ഉണ്ടാക്കുന്നത് അവർക്ക് ഒരു ആശ്വാസം നൽകുന്നു. കുറ്റപെടുത്താതെയും അവരുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുമുള്ള സംഭാഷണത്തിന് ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ സൃഷ്ടിക്കാൻ കഴിയും. ഒരു നല്ല ശ്രോതാവ് പ്രശ്നങ്ങളെ ചർച്ച ചെയ്യുകയും, പിന്തുണ വാഗ്ദാനം ചെയ്യുന്നു. അവരെ പിന്തുണയ്ക്കാനും ആളുകളുണ്ടെന്ന തോന്നൽ മുന്നോട്ട് പോകാൻ അവരെ സഹായിക്കുന്നു.

അതുപോലെ ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം. അത്തരത്തിലുള്ള വ്യക്തിയെ ഒറ്റയ്ക്ക് ഇരുത്തരുത്. അതു പോലെ ആ വ്യക്തിയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തിയെക്കാവുന്ന മാരകമായ വസ്തുക്കൾ നീക്കം ചെയ്യുക. അപകടം ഉണ്ടായേക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറ്റുക. ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആത്മഹത്യകളെ നമുക്ക് പ്രതിരോധിക്കാം. ആളുകളിൽ ജീവിതത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം ഉണ്ടാക്കാം
#jnvm_articles by Nimmy Michel

Advertisements

മനോഹർ പരീക്കർ അദ്ധ്യാപക ദിനത്തിൽ എഴുതിയ കുറിപ്പു്

അന്തരിച്ച മനോഹർ പരീക്കർ അദ്ധ്യാപക ദിനത്തിൽ എഴുതിയ കുറിപ്പു് വീണ്ടും വീണ്ടും വായിക്കേണ്ടതാണ്. .

“ഞാൻ ഗോവയിലെ പര ഗ്രാമത്തിൽ നിന്നു വന്ന ആളാണ്. അത് കൊണ്ടാണ് ഞങ്ങളെ പരീക്കർ എന്ന് വിളിക്കുന്നത്. എന്റെ ഗ്രാമം തണ്ണിമത്തന് പേരുകേട്ട സ്ഥലമാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ, മെയ് മാസത്തിലെ വിളവെടുപ്പ് സീസൺ അവസാനിക്കുമ്പോൾ, അവിടെയുള്ള കർഷകർ തണ്ണിമത്തൻ കഴിക്കുന്ന മത്സരം സംഘടിപ്പിക്കും. എല്ലാ കുട്ടികളും അവർ ആഗ്രഹിക്കുന്നത്ര തണ്ണിമത്തൻ കഴിക്കാൻ ക്ഷണിക്കപ്പെടും. ഞാൻ മുംബൈ ഐഐടിയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയതിന് ശേഷം ഈ മത്സരങ്ങളെ കുറിച്ച് ശ്രദ്ധിക്കാറില്ല. അഞ്ചാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ സമയത്ത് ഞാൻ തണ്ണിമത്തൻ തേടി മാർക്കറ്റിൽ പോയി. വളരെ കുറച്ച് തണ്ണിമത്തനേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉള്ളതാകട്ടെ വളരെ ചെറുതും.

അക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്ന മത്സരം സംഘടിപ്പിച്ച കർഷകനെ കാണാൻ പോയി. ഇപ്പോൾ അദ്ദേഹത്തിന്റെ മകനാണ് മത്സരങ്ങൾ ഏറ്റെടുത്തു നടത്തുന്നത് എന്നറിഞ്ഞു.. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അച്ചൻ തണ്ണിമത്തൻ കഴിക്കാൻ തരുമ്പോൾ വിത്ത് ഒരു പാത്രത്തിലേക്ക് തുപ്പാൻ ആവശ്യപ്പെടുമായിരുന്നു. വിത്തുകളിൽ കടിക്കരുതെന്ന് ഞങ്ങളോട് പറയുമായിരുന്നു. അദ്ദേഹം തന്റെ അടുത്ത വിളയ്ക്കുള്ള വിത്തുകൾ ശേഖരിക്കുകയായിരുന്നു ഈ മത്സരത്തിലൂടെ. യഥാർത്ഥത്തിൽ ഞങ്ങൾ ശമ്പളമില്ലാത്ത ബാലവേലക്കാരക്കുകയായിരുന്നു ഇതിലൂടെ. മത്സരത്തിനായി അദ്ദേഹം തന്റെ മികച്ച തണ്ണിമത്തൻ സൂക്ഷിച്ചു വെച്ചിരുന്നു. അടുത്ത വർഷം അതിലും വലിയ തണ്ണിമത്തൻ ഉല്പാദിപ്പിക്കാനുള്ള മികച്ച വിത്തുകൾ, ആ മത്സരം സംഘടിപ്പിച്ചതിലൂടെ, അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ മകൻ, ചുമതലയേറ്റപ്പോൾ, വലിയ തണ്ണിമത്തന് മാർക്കറ്റിൽ കൂടുതൽ പണം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞു, അതിനാൽ മകൻ വലിയവ വിൽക്കുകയും മോശമായ തണ്ണിമത്തനുകൾ മത്സരത്തിനായി സൂക്ഷിക്കുകയും ചെയ്തു. അടുത്ത വർഷം, തണ്ണിമത്തനുകൾ ഉണ്ടായത് ചെറുതായിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോൾ തണ്ണിമത്തനുകൾ നിലവാരം കുറഞ്ഞതും ചെറുതുമായി തുടങ്ങി. ഏഴ് വർഷത്തിനുള്ളിൽ തന്നെ പര ഗ്രാത്തിലെ തണ്ണിമത്തൻ നിലവാരമില്ലാത്തതും ആർക്കും വേണ്ടാത്തതുമായി. മനുഷ്യരിൽ, 25 വർഷത്തിനുശേഷം തലമുറകൾ മാറുന്നു. നമ്മുടെ കുട്ടികളെ പഠിപ്പിക്കുമ്പോൾ നമ്മൾ എന്താണ് തെറ്റ് ചെയ്യുന്നതെന്ന് മനസിലാക്കാൻ 200 വർഷമെങ്കിലുമെടുക്കും. അടുത്ത തലമുറയെ പരിശീലിപ്പിക്കാൻ നമ്മൾ നമ്മളുടെ ഏറ്റവും മികച്ച അദ്ധ്യാപകരെ ഉപയോഗിച്ചില്ലെങ്കിൽ, ഇതാണ് നമ്മൾക്കും സംഭവിക്കാൻ പോകുന്നത്. അത് കൊണ്ട് അദ്ധ്യാപകവൃത്തിയിലേക്ക് നമ്മൾ മികച്ചവരെ തന്നെ ആകർഷിക്കണം.”

അദ്ധ്യാപനം ഒരു മാന്യമായ തൊഴിലാണ്, ഇന്ത്യയ്ക്ക് കൂടുതൽ മിടുക്കരായ അധ്യാപകർ ആവശ്യമാണ്. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അദ്ധ്യാപക ദിനാശംസകൾ💐💐💐

Advertisements

ഒരു ‘അഡ്മിൻ’ ന്റെ രോദനം

ഒരു ‘അഡ്മിൻ’ ന്റെ രോദനം
***********
പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ ശരീരത്തിനില്ല.

ആ ദിവസം
****
ഹ! ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്..ലോകത്ത് പലയിടത്തുമായി ചിതറിത്തെറിച്ചു കിടക്കുന്ന ‘വരമ്പത്ത് കുടുംബാംഗങ്ങളെ’ ഒറ്റ ഗ്രൂപ്പിന്റെ കീഴിൽ കൊണ്ടുവരിക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ വേണ്ടി, ഞാൻ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ’എന്ന ഗ്രൂപ്പ് വാട്സാപ്പിൽ ക്രിയേറ്റ് ചെയ്ത ദിവസം.. (ആ ദിവസത്തെ ശപിക്കാൻ ഏതൊക്കെ വാക്കുകൾ വേണമെന്ന് ഞാൻ ഇപ്പോൾ നിഘണ്ടുവിൽ പരതുകയാണ്…) ഗ്രൂപ്പിന്റെ ആദ്യ ദിവസങ്ങൾ….പുത്തനച്ചിമാർ ഇരുട്ട വെളുക്കെ പുരപ്പുറം തൂക്കുകയാ യിരുന്നു. ഫോട്ടോകൾ ഇട്ട് പരിചയപ്പെടുത്തൽ..വോയിസ് ഇട്ട് പരിചയപ്പെടുത്തൽ..അളിയാ അണ്ണാ വിളികൾ.. താനെയിൽ നിന്ന് ജിതേഷും കുടുംബവും അങ്കമാലിയിൽ നിന്ന് മധു അണ്ണൻ സിംബാബ്വേയിൽ നിന്ന് അനിത ചേച്ചിയും കുടുംബവും മംഗലം മുളയിലെ അനീഷ് ഇറ്റലിയിലെ കിരൺ തുടങ്ങി ലോക്കലിലും വിദേശത്തുമായി പരസ്പരം കാണാതെ അറിയാതെ ചിതറിത്തെറിച്ചു കിടക്കുന്ന വരമ്പത്ത് കുടുംബങ്ങൾ ആഹ്ലാദിച്ചു..അർമാദിച്ചു… എന്നെ, വരമ്പത്തു കുടുംബത്തിന്റെ നവയുഗ ശില്പി,എന്നുവരെ വിശേഷിപ്പിച്ചു കളഞ്ഞു..വരമ്പത്തു കുടുംബത്തിലെ 99% അംഗങ്ങളും പരസ്പരം പരിചയപ്പെട്ടതും തിരിച്ചറിഞ്ഞതും ഈ വാട്സാപ് കൂട്ടായ്മയിലൂടെ ആണെന്നുള്ളത് എനിക്ക് നിർവൃതി നൽകി..ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി ഞാൻ എന്നെ സ്വയം അവരോധിച്ചു .. അംഗങ്ങൾ കുശലങ്ങൾ പൊടിപൊടിച്ചു.. അടുത്ത തലമുറ പരസ്പരം അറിഞ്ഞു വളരണമെന്നും എത്രയും പെട്ടെന്ന് എല്ലാവർക്കും സൗകര്യപ്രദമായ ഒരു ഹോട്ടലിൽ വച്ചോ ഏതെങ്കിലും അംഗത്തിന്റെ വീട്ടുമുറ്റത്ത് വച്ചോ വിപുലമായ കുടുംബയോഗം ചേരണമെന്നുമൊക്കെ തീരുമാനങ്ങൾ ഉണ്ടായി ….അതിന്റെ കമ്മറ്റിയും ആദ്യദിവസം തന്നെ രൂപീകരിച്ചു.. ഇതിനിടയിൽ ആധുനിക ടെക്നോളജിയോട് മുഖം തിരിഞ്ഞു നിൽക്കുന്നചിലർ ഇത്തരം ഗ്രൂപ്പുകളിൽ താൽപര്യമില്ലെന്ന് പറഞ്ഞു എക്സിറ്റ് അടിച്ചു പോയി.. അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല..എന്തായാലും സന്തോഷം കാരണം ആ രാത്രി എനിക്ക് ഉറക്കരഹിത രാത്രിയായിരുന്നു.. എന്റെ തോളത്ത് തട്ടി ഞാൻ തന്നെ എന്നെ അഭിനന്ദിച്ചു.. കുടുംബത്തിലെ പരേതരായ കാരണവന്മാർ ആകാശത്തുനിന്നും എന്റെ മേൽ പുഷ്പവൃഷ്ടി വർഷിക്കും പോലെ തോന്നി…

മധുവിധു കാലം
**********
മധുവിധു കാലം ഒരാഴ്ച നീണ്ടു നിന്നു..പോസ്റ്റുകളുടെയും വിശേഷങ്ങളുടെയുടെയും എണ്ണം അല്പം കുറഞ്ഞു.. സ്വാഭാവികം..പക്ഷേ കൽപ്പറ്റയിലെ പ്രതാപചന്ദ്രൻ ചേട്ടൻ ഒരു നിത്യവ്രതം പോലെ,മക്കൾക്ക് കിട്ടുന്ന പുരസ്കാരങ്ങളുടെയും റസിഡൻസ് അസോസിയേഷൻ ഓട്ടമത്സരത്തിന് കിട്ടിയ കപ്പുകളുടെയും ഒക്കെ ഫോട്ടോകൾ ഇട്ടുകൊണ്ടേയിരുന്നു.. വിവാഹങ്ങൾ,ചരമങ്ങൾ,ജീവിതം ചിട്ടയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിങ്ങനെ പോസ്റ്റുകളുമായി ഗ്രൂപ്പ്‌ മുൻപോട്ടു പോയി

പ്രശ്നങ്ങൾ
*****
ഏറ്റുമാനൂരിലെ സജീഷ് ഒരു ഗുഡ്മോണിങ് മെസ്സേജ് ഇട്ടതോടു കൂടിയാണ് പ്രശ്നങ്ങൾ ചെറുതായി തുടങ്ങുന്നത്.. ഗുഡ്മോർണിംഗ് മെസ്സേജിനു ജീവിതത്തിലെപ്രസക്തി എനിക്ക് അന്നാണ് മനസ്സിലായത്..”ക്ഷമയാണ് ജീവിതത്തിന് അടിസ്ഥാനം ക്ഷമയുള്ളവൻ എന്തും നേടും” എന്നൊക്കെ ശ്രീബുദ്ധന്റെ ക്രെഡിറ്റിലുള്ള സന്ദേശമാണ്..ബുദ്ധദേവൻ ഇത് അറിഞ്ഞിട്ടുണ്ടോ എന്നുള്ളത് വേറെ കാര്യം..ഇതേ വാചകം തന്നെ ബർണാഡ് ഷായുടെ പേരിലും ഷേക്സ്പിയറുടെ പേരിലുമൊക്കെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട്.. സജീഷിന്റെ ഗുഡ്മോണിങ് മെസ്സേജിന് പുറകെ നെടുമങ്ങാട്ടെ രഘു ചേട്ടന്റെ മെസ്സേജ് എത്തി.. ആവശ്യമില്ലാത്ത ഗുഡ്മോണിങ് മെസ്സേജുകൾ,ഫോർവേഡ് മെസ്സേജുകൾ എന്നിവ അഡ്മിൻ പ്രോത്സാഹിപ്പിക്കരുതെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും രഘു ചേട്ടൻ എഴുതി.

ഞാൻ ഉടൻതന്നെ ഗ്രൂപ്പ് നിയമാവലിയിലെ സെക്ഷൻ 38 അനുച്ഛേദം 6 ലേക്ക് ഗ്രൂപ്പ് അംഗങ്ങളുടെ സത്വരശ്രദ്ധ ക്ഷണിച്ചു ..അതിന് 👍 ചിഹ്നത്തോടെ നിരവധി പ്രതികരണങ്ങൾ ലഭിച്ചു.. സജീഷ് ഒന്നും പ്രതികരിച്ചില്ല… സജീഷിന്റെ ഗുഡ്മോർണിംഗ് മെസ്സേജി ലെ ആശയം സ്വന്തം ജീവിതത്തിൽ പകർത്തുകയാണെന്ന് കരുതി..പക്ഷേ സജീഷ്ന്റെ ആ നിശബ്ദത ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചുവിടുന്ന തിനു മുമ്പുള്ള നിശബ്ദത ആണെന്ന് അപ്പോൾ അറിഞ്ഞില്ല.

കൊടുങ്കാറ്റ്
*****
ഒരു ശരാശരി ദിവസത്തെ ലക്ഷണങ്ങളോടെ ആണ് അടുത്ത ദിവസം പുലർന്നത്.. പക്ഷേ രാവിലെ പത്തുമണിയോടെ കാര്യങ്ങൾ മാറി.. കോവിഡ് വാക്‌സിൻ രണ്ട് ഡോസും എടുത്ത ഒരാൾ ആഹാരം കഴിക്കുന്നതിനിടയിൽ ഒന്ന് ചുമച്ചു എന്നും അത് വാക്സിന്റെ സൈഡ് എഫക്ട് ആകാം എന്നൊക്കെ മട്ടിലുള്ള ഒരു മെസ്സേജ് ആരോ പോസ്റ്റ് ചെയ്തു.. ഒരുമാസമായി ഫേസ്ബുക്കിലും വാട്സാപ്പിലും കറങ്ങി മടുത്ത് തഴമ്പിച്ച പോസ്റ്റ്‌ ആണ്.. അതാ വരുന്നു സജീഷി ന്റെ പോസ്റ്റ്..ഞാൻ ഒരു ഗുഡ്മോണിങ് ഇട്ടാൽ കുഴപ്പം.. വേറേ ഓരോരുത്തന്മാർക്ക് ഇതുപോലുള്ള മെസ്സേജ് ഇടുന്നത് പ്രശ്നമില്ല.. അതോടെ ഗുഡ്മോണിങ് ലഹള എന്നും ഒന്നാം വാട്സ്ആപ്പ് യുദ്ധം എന്നും ഒക്കെ വിശേഷിപ്പിക്കാവുന്ന യുദ്ധത്തിന്റെ ആരംഭമായി.. ‘ഓരോരുത്തന്മാർ’ എന്ന പദം പിൻവലിക്കണമെന്നും ചത്താലും പിൻവലിക്കില്ലെന്നും ഒക്കെ നിലപാടുകൾ വന്നു..അംഗങ്ങൾ മൂന്നുനാലു ചേരിയായി തിരിഞ്ഞു.. എടാ പോടാ വിളിയായി..( ക്ഷമയാണ് ഏറ്റവും വലിയ ആയുധം എന്ന് മെസ്സേജ് ഇട്ട നന്മമരം ആണ് ) കുടുംബാംഗങ്ങളുടെ പഴയ ചരിത്രം വിളംബലായി..ഷിക്കാഗോയിൽനിന്ന് മഹേന്ദ്രനും കൊല്ലൂർവിളനിന്ന് ജിത്തുവും പരസ്പരം വാചക മിസൈലുകൾ അയച്ചു.. ദേവി ചേച്ചിയും സുഭദ്ര ആന്റിയും ഏറ്റുമുട്ടി.. … ഓരോ പോസ്റ്റിനും അടിയിൽ അഡ്മിൻ സമാധാനത്തിനുള്ള കൊടി യുമായി ചാടിവീണു.. ആ യുദ്ധം രണ്ടു ദിവസം നീണ്ടുനിന്നു..12 പേർ ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആയി..മൂന്നു കുടുംബങ്ങൾ പരസ്പരം സിവിൽ കേസിലേക്ക് പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി… അഡ്മിന്റെ ഒരു പോസ്റ്റിന്റെ അടിയിൽ മഹേശ്വരൻ മാമന്റെ കമന്റ് അവിസ്മരണീയമായി.. “”നീ ഒറ്റ ഒരുത്തനാണു എല്ലാത്തിനും കാരണം” യുദ്ധത്തിനിടയിലും കൽപ്പറ്റയിലെ പ്രതാപചന്ദ്രൻ ചേട്ടന്റെ പോസ്റ്റ് മാറ്റമില്ലാതെ വന്നു…’എന്റെ മോൾക്ക് നാരങ്ങാ പെറുക്കലിൽ മൂന്നാം സ്ഥാനം ‘

സാങ്കേതിക പ്രശ്നം
********
ഗ്രൂപ്പിനെ സജീവമായി നിർത്തിയിരുന്നചെന്നൈയിലെ ശാലിനി ചേച്ചിയും കുടുംബവും ഗ്രൂപ്പ് വിട്ടത് ഒരു ക്ഷീണമായി.. അതിന്റെ കാരണം ഇങ്ങനെയായിരുന്നു.. ചെന്നൈയിലെ മലയാളി അസോസിയേഷനിൽ ശാലിനി ചേച്ചിയും കൂട്ടരും അവതരിപ്പിച്ച നാടകത്തിന്റെ വീഡിയോ ഇട്ടു.. ഇട്ട ഉടൻതന്നെ ‘കലക്കി ‘ കിടു ‘സൂപ്പർ’ ശാലിനി ചേച്ചി തകർത്തു’ ‘ക്ലൈമാക്സ് സൂപ്പർ’ ‘😍’ എന്നൊക്കെ കമന്റുകൾ വന്നു. പ്രശ്നം എന്താണെന്ന് വച്ചാൽ നാടകം 10 മിനിറ്റ് ഉണ്ടായിരുന്നു.. പക്ഷേ പോസ്റ്റിട്ട് അഞ്ച് സെക്കൻഡുകൾക്കുള്ളിൽ തന്നെ അഭിപ്രായങ്ങൾ വന്നപ്പോൾ സംഗതി കാണാതെയാണ് എല്ലാവരും കമന്റ് ചെയ്തതെന്ന് ചേച്ചിക്ക് മനസ്സിലായി പലർക്കും പറ്റുന്ന അബദ്ധമാണ് വീഡിയോയിൽ ഡ്യൂറേഷൻ നോക്കി ആ സമയം കഴിഞ്ഞു വേണം വേണം കമന്റ് ചെയ്യാൻ എന്നകാര്യം പലരും പഠിക്കേണ്ടിയിരിക്കുന്നു.., എന്തായാലും അടുത്ത ദിവസം ചേച്ചിയും കുടുംബവും എക്സിറ്റ് ആയപ്പോൾ കാര്യം ഇന്നതാണെന്ന് ഊഹിച്ചു..

പുതിയ തീരുമാനം
*******
രണ്ടാം ലോക മഹായുദ്ധ ശേഷം യുഎൻ സ്ഥാപിതമായത് പോലെ ഞങ്ങളുടെ വാട്ട്സാപ്പ് യുദ്ധത്തിനുശേഷം പുതിയ പരിഷ്കാരങ്ങൾ വേണമെന്നും നിയമാവലികൾ കർശനമാക്കാൻ പോവുകയാണെന്നും ഒക്കെ അഡ്മിൻ പ്രഖ്യാപിച്ചു… നാലഞ്ചു ദിവസം ഗ്രൂപ്പ് ഉൽക്കടൽ പോലെയായിരുന്നു.. അടിയിലെ ചുഴിയും ഓളവും അറിയാതെ പുറത്ത് പ്രശാന്തത ..കഴിഞ്ഞ ഞായറാഴ്ച അതാ അടുത്ത ബോംബ്.. “എനിക്ക് ഈ മാസത്തെ വെള്ളകാർഡിനുള്ള കിറ്റ് കിട്ടി “എന്നും പറഞ്ഞ് കിറ്റിന്റെ ഗുണങ്ങളെപ്പറ്റി മണ്ണൂർ കോണത്തെ രവി ഇട്ട പോസ്റ്റ്.. അത് വ്യക്തമായ രാഷ്ട്രീയ പോസ്റ്റ് ആണെന്ന് ഉടൻ ആരോപണം വന്നു.. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇതുപോലത്തെ പോസ്റ്റ് ഇടും എന്ന് രവി .. വൈറ്റിലയിലെ ഉണ്ണികൃഷ്ണൻ അതിനു നീട്ടിപ്പിടിച്ച് ഒരു മറുപടി ഇട്ടു..സൂപ്പർ ഇംഗ്ലീഷിൽ . പഴയ നോട്ടോൺലി ബട്ടോൾസോ ആയ രവിക്കു അത് കണ്ട് കിളി പോയി..കലി കയറി.. ഒന്നാന്തരം കാകളി വൃത്തത്തിൽ രവി പ്രതികരിച്ചു.. പിന്നെ കാണുന്നത് വരമ്പത്ത് കുടുംബാംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികൾ ആകുന്നതാണ്… പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെ യൊക്കെ വിമർശിച്ചും അനുകൂലിച്ചും പോസ്റ്റുകളോട് പോസ്റ്റുകൾ.. അഡ്മിന്റെ നിലവിളി ആരും കേട്ടില്ല..

ക്ലൈമാക്സ്‌
******
ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ വിളിച്ചു.”നാളെ സ്റ്റേഷൻ വരെ വരണം ” എസ് ഐ പറഞ്ഞു.. ഞങ്ങളുടെ ഗ്രൂപ്പിൽ ദേശവിരുദ്ധ സ്വഭാവമുള്ള പോസ്റ്റ് വന്നുവെന്ന് അതിനു അഡ്മിന്റെ വിശദീകരണം വേണമെന്നും അഡ്മിനു എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ ദിവസത്തെ വഴക്കിനിടയിൽ ആരോ ഇട്ടതാണ്.. സാറേ ഞാൻ അല്ല ഇതൊന്നും ഇട്ടതെന്നും ഏതോ ഗ്രൂപ്പ് അംഗം ആണെന്നും ഒക്കെ കരഞ്ഞു പറഞ്ഞു..”ഇങ്ങു വന്നാമതി എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം” എന്ന് അദ്ദേഹം അവസാനം സമാധാനിപ്പിച്ചു.. ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ മാത്രമാണ് ഉത്തരവാദി എന്നും അദ്ദേഹം പറഞ്ഞു… എന്റെ ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് കിട്ടാത്ത സൗഹൃദ ടോൺ ആയിരുന്നു si യുടേത്.. ആകെ ടെൻഷനടിച്ച് ഞാൻ രാത്രി കുടുംബാംഗങ്ങളായ രഞ്ജിത്തിനെയും സന്ദീപിനെ വിളിച്ചു… അവരാണ് പോസ്റ്റിട്ടത്..ഒന്നും രണ്ടും പറഞ്ഞു എന്റെ മുന്നിൽ ഇരുന്ന് അവർ പിടിവലി യായി.. ഒന്നാന്തരം തല്ല്… കൊലപാതകത്തിന് സാക്ഷിയാവുമെന്നു പേടിച്ച് ഞാൻ ഇടയിൽ വീണു..അതാ അടി മുഴുവൻ എനിക്ക്…രഞ്ജിത്ത് ആളുമാറി എന്റെ കൈ പിടിച്ചു തിരിച്ചു.. പരസ്പരം വെല്ലുവിളിയോടെ അവർ പിരിഞ്ഞു.. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. രാവിലെ എണീറ്റപ്പോൾ കൈ പൊക്കാൻ വയ്യ ചെറുതായി നീര് വന്നിരിക്കുന്നു.. ഫ്രാക്ചർ ഉണ്ടോ എന്ന് സംശയം..ഞാൻ ഇതാ ഇപ്പോൾ ഇവിടെ ഡോക്ടറെ കാണാൻ കാത്തിരിക്കുകയാണ്.. അതിനിടയിൽ ആണ് ഇത് ടൈപ്പ് ചെയ്യുന്നത്.. കയ്യൊടിഞ്ഞ വേറെ രണ്ട് പേരും കുറച്ചു മാറി ഇരിപ്പുണ്ട്.. ഏതോ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാർ ആയിരിക്കും.. അപ്പോൾ കുടുംബാംഗങ്ങളേ,ഞാൻ ഗ്രൂപ്പ് പിരിച്ചു വിടുകയാണ്..ഉച്ചി വെച്ച കൈകൊണ്ട് ഉദകക്രിയയും ..ഇവിടെ ഡോക്ടറെ കണ്ടിട്ട് വേണം നേരെ പോലീസ് സ്റ്റേഷനിൽ പോകാൻ.. അതാ എന്റെ ടോക്കൺ വിളിക്കുന്നു.. ഞാൻ കയറട്ടെ

( ഒരു ഗ്രൂപ്പ് അഡ്മിൻ പറഞ്ഞ കദനകഥ അവലംബിച്ചത് – കൃഷ്ണ പൂജപ്പുര)

Source / Author : Unknown

Advertisements

ആ യാത്രക്കാരില്‍ ഞാന്‍ എന്‍റെ മകനെ കണ്ടു

ജര്‍മ്മനിയില്‍, അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ആദ്യം ചെയ്ത പ്രവര്‍ത്തി തന്‍റെ പിതാവിന്‍റെ കുഴിമാടം ഇടിച്ച് നിരത്തുക എന്നതായിരുന്നൂ. അതിന്‍റെ കാരണം തന്‍റെ പിതാവൊരു ജൂതനായിരുന്നു എന്നതാണ്. ജൂതന്‍മ്മാരോടുള്ള ഹിറ്റ്ലറുടെ ഈ പക ലക്ഷകണക്കിന് ജൂതന്‍മ്മാരെ ചുട്ട്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അതിനായ് പ്രതേകം കോൺസൺഡ്രേഷൻ ക്യാമ്പുകളും ഹിറ്റ്ലര്‍ നിര്‍മ്മിച്ചു. മുഴുവന്‍ ജൂതന്‍മ്മാരെയും കൊണ്ട് വന്ന് ഗ്യാസ്സ് ചേമ്പറിലിട്ടാണ് ഹിറ്റ്ലര്‍ ഈ ക്രൂരമായ കൂട്ടകുരുതി നടത്തിയത്…

കോൺസൺഡ്രേഷൻ ക്യാമ്പുകളിലെ അടിയന്തിര ആവിശ്യങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ അവിടേക്ക് ഡോക്ടര്‍മ്മാരെ വിളിക്കും. അങ്ങനെ എപ്പൊഴൊക്കെയാണോ അവിടെക്ക് ഡോക്ടര്‍മ്മാര്‍ വന്നിറ്റുള്ളത് അപ്പൊഴൊക്കെ അവരുടെ കൂടെ സഹായായ നേഴ്‌സ്സായ് വന്നത് ഒരു പെണ്‍കുട്ടിയാണ്. മിടുക്കിയായ ഒരു പെണ്‍കുക്കി….

കുറെ കാലം,
കഴിഞ്ഞാണ് ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞത്. അവള്‍ അങ്ങനെ വന്ന് പോകുന്ന ഓരോ തവണയും അവള്‍ ആ ക്യാമ്പില്‍ നിന്നും ജൂതകുഞ്ഞുങ്ങളെ പുറത്തേക്ക് രക്ഷിച്ച് കൊണ്ട് പോകും. അങ്ങനെ രക്ഷിച്ച് അവള്‍ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് തുറന്ന് വിട്ടത് പത്തോ നൂറോ കുഞ്ഞുങ്ങളെയല്ല…
രണ്ടായിരത്തി അറന്നൂറ് കുഞ്ഞുങ്ങളെയാണ്…..

2008 മെയ്യ് 12,
നൂറാമത്തെ വയസിലാണ് അവള്‍ മരണപെടുന്നത്…..

ഇത്,
രണ്ടായിരത്തി,
ഇരുപത്തിയൊന്നാണ്…..
ഇവിടെ ഹിറ്റ്ലറല്ല മൂപ്പത് ലക്ഷം മനുഷ്യരെ വെടിവെച്ച് കൊന്ന താലിബാനാണ് വില്ലന്‍. കാല്‍പാദം മറച്ചില്ല എന്ന ഒറ്റ കാരണത്താല്‍ ഒരു യുവതിയെ പരസ്യമായ് വിചാരണ ചെയ്ത് വെടിവെച്ച് കൊന്ന കാഴ്ച തല്‍സമയം ലോകത്തെ കാണിച്ച് തങ്ങളുടെ നയം വ്യക്തമാക്കി കൊണ്ടിരിക്കുന്നവരാണ്. അവരുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിലേക്ക് ഓടിയെത്തിയ പതിനായിരങ്ങളെ കണ്ടില്ലെ..?

വീമാന ചിറകിലും, ചക്രത്തിന്‍റെ അരികിലും, മുകളിലുമൊക്കെയായ് കയറുകൊണ്ട് ബന്ധിക്കപ്പെട്ട് ഒന്ന് രക്ഷപെടാന്‍ ശ്രമിച്ചവരുടെ ദയനീയ കാഴ്ചകള്‍ കണ്ടില്ലെ…?

പറന്നുയരുമ്പോള്‍, അപ്പൂപ്പന്‍ത്താടി പോലെ ഉതിര്‍ന്ന് വീഴുന്ന മനുഷ്യരെ കണ്ടില്ലെ..? മരണത്തെക്കാള്‍ അവര്‍ ഭയന്നത് താലിബാന്‍ ക്രൂരതകളെയാണ്….

ഇവിടെയാണ്, ‘മർക്കസ് വെയ്‌സ്‌ജോർബെർ’യെന്ന പൈലറ്റിനെ കുറിച്ച് നാം അറിയേണ്ടത്. ഓര്‍ക്കേണ്ടത്…

യൂ.എസ്സ് എയര്‍ഫോഴ്സ്സിന്‍റെ, RCH 871ലെ പൈലറ്റാണ് ‘മർക്കസ് വെയ്‌സ്‌ജോർബെർ’. തന്‍റെ വീമാനത്തിന്‍റെ പരമാവധി ശേഷിയുടെ അഞ്ച് മടങ്ങിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ വീമാനം എന്ത് ധൈര്യത്തിലാണ് ‘മർക്കസ്’ മുന്നോട്ട് എടുത്തത്…?

വര്‍ദ്ധിത ഭാരത്താല്‍, വീമാനം തകര്‍ന്നാല്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും മരണപ്പെടും എന്ന് അറിയാഞ്ഞിട്ടല്ല മാര്‍ക്കസ് ആ ആകാശനൗഖ പറത്തിയത്. ആ വീമാനത്തില്‍ കയറി പറ്റിയവരുടെ കാഴ്ച. അവരുടെ ദയനീയമായ നോട്ടങ്ങള്‍, നിലവിളികള്‍, അതില്‍ പലരും പിന്നാലെ വരുന്ന ശത്രുവിനെ കണ്ട്, മരണം കണ്ട് ഓടിയതാണ്. അഞ്ചാള്‍ ഉയരമുള്ള വീമാനത്താവളത്തിന്‍റെ സുരക്ഷ മതിലൊന്നും അവര്‍ക്കൊരു വിഷയമെ ആയിരുന്നില്ല. അതും ചാടികടന്ന് വീമാനത്തില്‍ കയറി പറ്റിയതാണവര്‍. തന്‍റെ കോക്പിറ്റിലിരുന്ന് വീമാനത്തിന്‍റെ അകത്തേക്ക് നോക്കി, എല്ലാം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ ഒന്നിച്ച് തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വര്‍ദ്ധിച്ച ആത്മ ധൈര്യത്തോടെ, നിശ്ചലമായ ചിറകുകളുളള, യാന്ത്രികോർ‌ജ്ജത്താൽ പ്രവർത്തിക്കുന്ന, വായുവിനേക്കാൾ ഭാരം കൂടിയ ആ ആകാശനൗകയെ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ RCH 871 നീലാകാശത്തേക്ക് ഉയര്‍ത്തി….

ആ യാത്രയില്‍ താന്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തിയ ആ ചിത്രം ഇടകൊക്കെ എടുത്ത് നോക്കിയിരുന്നെന്നും. അറിയാതെ തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനായിരുന്നെന്ന് എനിക് മനസിലായിരുന്നില്ലെന്ന് മാര്‍ക്കസ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു….

കൂടെ ഇങ്ങനെയും….

”ആ യാത്രക്കാരില്‍,
ഞാന്‍ എന്‍റെ മകനെ കണ്ടു….
എന്‍റെ അമ്മയേയും, സഹോദരിയേയും ഭാര്യയേയും കണ്ടു…..”

അങ്ങനെ,
760.പേരെയാണ്,
താലിബാന്‍തോക്കിന്‍ മുനയില്‍ നിന്ന് ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് രക്ഷിച്ച് പറത്തിവിട്ടത്ത്. പറന്ന് പറന്ന് അവര്‍ ഇന്നലെ രാത്രി ആശ്വാസത്തിന്‍റെ പുതപ്പിനുള്ളില്‍ നിന്നും പുതിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി….

CNNന്‍റെ,
ലേഖിക തിരിച്ചെത്തിയ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ഒരു ചോദ്യം ചോദിച്ചത് ഇങ്ങനെയാണ്…

”എവിടെന്ന്,
കിട്ടി ഇത്രയും ധൈര്യം…?

ആ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ ‘മർക്കസ് വെയ്‌സ്‌ജോർബെന്‍റെ’ കണ്ണുകള്‍ വികസിച്ചു. മുഖം വല്ലാതെ ചുവന്നു….
അയാള്‍ പറഞ്ഞൂ….

”ഈ ധൈര്യം,
എനിക്ക് തന്നത് എന്‍റെ അച്ചനാണ്…

അച്ചനൊരു,
ഡോക്ടര്‍ ആയിരുന്നു.
രാജ്യത്ത് വലിയൊരു പകര്‍ച്ചപനി പിടിപെട്ടു. പനി പകരുമെന്ന പേടിയില്‍ അവിടെയുള്ള ഡോക്ടര്‍മാരെല്ലാം രാജ്യംവിട്ട് പലായനം ചെയ്തു. അച്ചന്‍മാത്രം എവിടെയും പോയില്ല. ഓരോ വീട്ടിലും ചെന്ന് അച്ചന്‍ രോഗികളെ പരിചരിച്ചു. അവസാനം അച്ചനെയും ഈ പനി പിടികൂടി…

ആ അച്ചന്‍,
മരണത്തെ മുഖാമുഖം കണുന്ന ആ നിമിഷം.
തന്‍റെ മകനെ ചേര്‍ത്ത് പിടിച്ച് ആ അച്ചന്‍ ഒരു വാക്കു പറഞ്ഞൂ….

”ഒരു മനുഷ്യന്‍ ഇങ്ങനെ,
മുങ്ങി മരിക്കുന്നത് കണ്ടാല്‍ നിനക് നീന്തലറിയുമോ ഇല്ലയോ എന്ന് നീ നോക്കരുത്. അയാളെ രക്ഷിക്കാന്‍ നീ എടുത്ത് ചാടുക തന്നെ വേണം….

ആ വീമാനം,
ഇപ്പോള്‍ വീണ്ടും കാബൂളിലേക്ക് പോവുകയാണ്…..

കൂടെ…

#Marcus_Weisgerber _♥

Advertisements
Advertisements

ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

Nelson MCBS

ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം
 
ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം.
 
ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽ പാളയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-45) ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1945 ജനുവരിയിൽ, സോവിയറ്റ് സൈന്യം ഓഷ്‌വിറ്റ്സിനെ വിമോചിപ്പിക്കുമ്പോൾ ആയിരക്കണക്കിന് തടവുകാരുടെ മൃതദേഹങ്ങൾ അവിടെ കൂമ്പാരം തീർത്തിരുന്നു.
 
ഓഷ്‌വിറ്റ്സിൻ്റെ ഉത്ഭവം
 
1933 മുതൽ 1945 വരെ ജർമ്മൻ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) “അന്തിമ പരിഹാരം” (Final Solution) എന്ന പേരിൽ ഒരു നയം നടപ്പാക്കി. ജർമ്മനിയിലെയും നാസികൾ പിടിച്ചടക്കിയ മറ്റു രാജ്യങ്ങളിലെയും ജൂതന്മാരെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നില്ല അതിൻ്റെ ഉദ്ദേശ്യം. മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്കും ക്രരൂമായ അക്രമങ്ങൾക്കും യഹൂദരെ വിധേയരാക്കുന്നതുമായിരുന്നു ആ നയം. ഓരോ ജൂതനെയും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ജർമ്മനിക്കു ഐശ്വര്യം വീണ്ടെടുക്കാൻ കഴിയു എന്നു ഹിറ്റ്‌ലർ വിചാരിച്ചു. അതോടൊപ്പം കലാകാരന്മാർ, അധ്യാപകർ, കമ്മ്യൂണിസ്റ്റുകാര, സ്വവർഗാനുരാഗികൾ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർ എന്നിവർക്കൊന്നും ഹിറ്റ്ലറിൻ്റെ നവ ജർമ്മനിയിൽ സ്ഥാനമില്ലായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കാൻ ഹിറ്റ്‌ലർ മരണ ക്യാമ്പുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു. 1933 ജർമ്മനിയിലെ…

View original post 448 more words

‘ലോകം കാണിക്കാത്ത’ ഭീകരത!

Nelson MCBS

പ്രിയ സുഹൃത്തേ, ജീവൻ്റെ നാഥൻ്റെ നാമത്തിൽ വന്ദനം!

ഇന്ന് ആഗസ്റ്റ് പത്താം തീയതി ഭാരതസഭ ജീവൽസംരക്ഷണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഭ്രൂണഹത്യ എന്ന ഹീനപാതകം നാട്ടിൽനിന്ന് അപ്രത്യക്ഷമാകുംവിധം ബോധവത്കരണ ശ്രമങ്ങൾ നമുക്ക് ഊർജസ്വലമാക്കാം!

ഫാ. ജോഷി മയ്യാറ്റിൽ ലേഖനം വായിക്കുകയും ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവയ്ക്കുകയും ചെയ്യുമല്ലോ. ഒപ്പം, ശ്രീ. ഷാജി ജോസഫ് പോണേക്കര ഡിസൈൻ ചെയ്ത ഈ ചിത്രം FB, whatsapp തുടങ്ങിയവയുടെ സ്റ്റാറ്റസായി ഇടുകയും ജാതിമതഭേദമന്യേ മറ്റുള്ളവരെക്കൊണ്ട് ഇടുവിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജീവനുവേണ്ടി നമുക്കു കൈകോർക്കാം!

‘ലോകം കാണിക്കാത്ത’ ഭീകരത!

ഫാ. ജോഷി മയ്യാറ്റിൽ

ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ.

എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ ഏതാനും വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ എത്തിയവർ സംഘംചേർന്നു നടത്തുന്ന ഭീകരപ്രവർത്തനത്തിൻ്റെ പേരാണ് ഗർഭച്ഛിദ്രം! അതിന് ഒത്താശ ചെയ്തുകൊടുക്കാൻ സർക്കാരുകളും ‘പരിഷ്കൃത’ലോകവും കൂടെയുണ്ട് എന്ന വ്യത്യാസമേയുള്ളൂ…

ലോകസമാധാനം അപകടത്തിൽ

സത്യത്തിൽ, ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭ്രൂണഹത്യ. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന് സുരക്ഷിതമായി കഴിയാനാവില്ലെങ്കിൽ ലോകത്തിൽ ഒരിടത്തും…

View original post 799 more words

എന്താണ് ഉബുണ്ടു ?

ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ?

എന്താണ് ഉബുണ്ടു ?

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ട് വിശദമാക്കാം.

ആ സുഹൃത്തിനൊരു മകളുണ്ട്. .

ഒരു മിടുക്കി പെൺകുട്ടി .
ഒമ്പതു വയസ്സുകാരി .

നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വായനാമുറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു

അതു കണ്ടപ്പോ ഞാൻ ഒരു വൃത്തികെട്ട ചോദ്യം ചോദിച്ചു പോയി

” ഓ ഇത്രയുമൊക്കെ മോള് വായിക്കാറുണ്ടോ . അപ്പോ ക്ലാസില് ഫസ്റ്റായിരിക്കുമല്ലോ?. “
ഫസ്റ്റാവുക എന്നതാണ് ജീവിത നേട്ടം എന്നതാണല്ലോ നമ്മുടെ പൊതുബോധം . അതു കരുതി ചോദിച്ചതാണ്.

പക്ഷേ അതിനവൾ പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു.

” ഞാനുണ്ടല്ലോ ഉണ്ണിയങ്കിളേ നാലാം ക്ലാസിലാ പഠിക്കുന്നേ..എന്നാ ഒരു നാലാം ക്ലാസുകാരിയേക്കാള്‍ ബുദ്ധിയൊക്കെ എനിക്കുണ്ട് കേട്ടോ .
അതുകൊണ്ട് വേണമെങ്കി എനിക്ക് ഈസിയായി ക്ലാസില്‍ ഫസ്റ്റാകാവുന്നതേയുള്ളൂ.

പക്ഷേ ഞാന്‍ അങ്ങനെ ഫസ്റ്റാകത്തില്ല.

അതെന്താന്നറിയാവോ ?.ഞാൻ ഫസ്റ്റായാ എന്റെ കൂട്ടുകാരന്‍ ആൽബിൻ വിഷമിക്കും.

ആൽബിന്‍ പരീക്ഷേല് രണ്ടാമതായാല്‍ അവന്റെ പപ്പ അവന്റെ മമ്മിയെ വഴക്കു പറയും. അത് കേട്ട് ആ ആന്റി കരയും.അതോടെ അവര് തമ്മിലുള്ള ബന്ധം പിന്നെയും വഷളാകും.

എന്നാ ഞാന്‍ രണ്ടാമതായാലോ ഒരു കുഴപ്പോമില്ല. എന്റെ പപ്പാ ചിരിക്കത്തേയുള്ളൂ. ഒരു വഴക്കും പറയത്തില്ല. എന്നെ ഒന്നു ചേര്‍ത്തുപിടിക്കത്തേയുള്ളൂ.

അപ്പോപ്പിന്നെ ഞാന്‍ രണ്ടാമതാകുന്നതല്ലേ നല്ലത്?. ആൽബിന്‍ ഹാപ്പിയാകുവേം ചെയ്യും.
അവന്റെ മമ്മി കരയത്തുമില്ല. പപ്പ വഴക്കും പറയത്തില്ല. അപ്പോ അതല്ലേ നല്ലത്.?
നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം. അതോണ്ടാ ഞാനങ്ങനെ ചെയ്യുന്നത്.

എന്റെ പപ്പ എനിയ്ക്ക് ആഫ്രിക്കയിലെ കുട്ടികളുടെ ഉബുണ്ടുവിനെ കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്. അതു കൊണ്ടാ ഞാനിങ്ങനെയൊക്കെ ചെയ്യുന്നേ.

ഉണ്ണിയങ്കിളിനറിയത്തില്ലേ ഉബുണ്ടു എന്താന്ന്?

എനിക്കറിയാം എന്റെ ക്ലാസ്സിലെ കുട്ടികളാരും ഉബുണ്ടുവെന്നോ ഉബുണ്ടു ഫിലോസഫിയെന്നോ കേട്ടിട്ടേ ഉണ്ടാവില്ലെന്ന്.

ചിലപ്പോ എന്റെ ടീച്ചേർസിന് പോലും അതറിയത്തില്ലാരിക്കും.അതാ ഞാന്‍ പറഞ്ഞത് എനിക്ക് കുറച്ച് ലോകവിവരമൊക്കെ ഉണ്ടെന്ന്.
പക്ഷേ എന്റെ ലോകവിവരം എന്റെ പപ്പയൊഴിച്ച് മറ്റാരും അംഗീകരിക്കില്ല കേട്ടോ .

എന്റെ ടീച്ചേർസിനു എന്നോട് ദേഷ്യമൊന്നുമില്ല.എന്നാലും അവരുടെ ഗുഡ് ലിസ്റ്റിലൊന്നും ഞാനില്ല.

ഞാനതൊന്നും പിന്നത്ര കാര്യമാക്കാറില്ല കേട്ടോ. ചിലപ്പോ എന്റെ ചില ചോദ്യോം ഉത്തരവുമൊക്കെ അവരെ ദേഷ്യം പിടിപ്പിക്കും അതാ കാര്യം. ഒരാപ്പിള്‍ എഴായി മുറിച്ചാല്‍ എന്നൊക്കെപ്പറഞ്ഞ് മാത് സ് ടീച്ചറ് ക്ലാസ്സിൽ പഠിപ്പിക്കുവേ. അപ്പോ ഞാൻ പറയും “എന്നാത്തിനാ ടീച്ചറേ ആപ്പിൾ മുറിക്കുന്നേ?.ഓറഞ്ചുപോരേ ? അപ്പോൾപ്പിന്നെ മുറിക്കേണ്ടല്ലോ ” എന്നൊക്കെ.

ഇതൊക്കെ കേക്കുമ്പോ ടീച്ചർക്ക് ദേഷ്യം വരും.

എന്നിട്ട് പാരന്റ്സിനെ വിളിച്ചോണ്ടു ചെല്ലാൻ പറയും. എന്റെ കുസൃതിയെ പറ്റി പറയാനാ അതുകൊണ്ടെന്താ മറ്റു കുട്ടികളുടെ പേരന്റ്സ് വര്‍ഷത്തിലൊരിക്കെ സ്കൂളില്‍ ചെല്ലേണ്ടി വരുമ്പോ എന്റെ പപ്പ മാസത്തിലൊരിക്കല്‍ ചെല്ലേണ്ടിവരും. എന്നാലും പപ്പ എന്നെ വഴക്കു പറയത്തില്ല കേട്ടോ…….”

അവളന്ന് പറഞ്ഞ കാര്യങ്ങൾ ഞാനിത്രയും വിവരിച്ചതെന്തിനാണെന്നറിയാമോ ?

അവൾ പറഞ്ഞ ഉബുണ്ടുവിനെ പറ്റി പറയാൻ .

എന്താണ് ഉബുണ്ടു ?

അതൊരു ജീവിതാശയമാണ്.

ആഫ്രിക്കൻ ഗോത്ര ജനതയുടെ മാനുഷികത വ്യക്തമാക്കുന്ന ഒരാശയം . അതാണ് ഉബുണ്ടു.

വിശദമാക്കാം.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു നരവംശ ശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഒരു ആദിവാസി ഗ്രാമത്തിൽ പഠനത്തിനായി ചെന്നു.

തൻ്റെ ജോലികൾക്കിടയിൽ അവിടത്തെ കുട്ടികളുമായി വിനോദങ്ങളിൽ ഏർപ്പെടുക എന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു…..

ഒരിക്കൽ അദ്ദേഹം ഒരു ബോക്സ് നിറയെ ചോക്കലേറ്റ് കൊണ്ടുവന്ന് ഒരിടത്ത് വച്ചു.

ശേഷം അവിടത്തെ കുറേ കുട്ടികളെ വിളിച്ച് കുറച്ചു ദൂരെ മാറ്റി നിരത്തി നിറുത്തി.

എന്നിട്ട് പറഞ്ഞു

” ഞാൻ സ്റ്റാർട്ട് പറയുമ്പോൾ ഇവിടെ നിന്നും നിങ്ങൾ ഓടണം. ഓടി ആദ്യം ആ ബോക്സിൽ തൊടുന്ന ആൾക്ക് അതിലെ ചോക്കലേറ്റ് മുഴുവനും . എടുക്കാം…..”.

ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു.

“റെഡി . സ്റ്റെഡി .ഗോ….”

പിന്നീട് സംഭവിച്ചത് ഒരത്ഭുതം ആയിരുന്നു,

ആരും മത്സരിച്ചോടിയില്ല.

എല്ലാ കുട്ടികളും പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നിച്ചാണ് ഓടിയത്.
ഒരേ നിരയിൽ .

അങ്ങനെ ഒന്നിച്ചാണ് അവർ ചോക്കലേറ്റ് ബോക്സിനടുത്തെത്തിയതും വട്ടമിട്ട് അതിൽ തൊട്ടതും.

ശേഷം അവർ ആ ചോക്കലേറ്റ് തുല്യമായി വീതിച്ചെടുത്ത് സന്തോഷത്തോടെ കഴിച്ചു,
ആരും ധ്യതി വച്ചില്ല. എല്ലാർക്കും ചോക്കലേറ്റ് കിട്ടുകയും ചെയ്തു.

ആന്ത്രോപ്പോളജിസ്റ്റിന് അതൊരത്ഭുതമായിരുന്നു.
അദ്ദേഹം ലജ്ജിതനായി.

തെല്ല് കഴിഞ്ഞപ്പോൾ “നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു

അതിനവർ പറഞ്ഞ മറുപടി ഇതായിരുന്നു.

“ഞങ്ങൾ ഉബുണ്ടു അനുസരിക്കുന്നവരാണ്. “

ഉബുണ്ടു . ?

എന്താണ് ഉബുണ്ടുവിൻ്റെ സാരാംശം ?

അയാൾ അതെന്താണെന്ന് പിന്നീട് മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി.

മറ്റുള്ളവർ സങ്കടപ്പെടുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും.?
വിശാലാർത്ഥത്തിൽ അതാണ് ഉബുണ്ടു .

ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം.

എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും.

ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്.

“നിങ്ങൾ ഉള്ളതു കൊണ്ടാണ് ഞാനും ഉള്ളത്. അതിനാൽ നമുക്ക് ഒന്നിച്ചു നിൽക്കാം “

ആ ഗോത്രവർഗക്കാരുടെ മാനുഷികത വ്യക്തമാക്കുന്ന ആശയമാണിത്

അതാണ് ഉബുണ്ടോ .

ഈ ഭൂമിയിൽ ഒറ്റയ്ക്ക് സുഖമായി വാഴാൻ ആർക്കും ആവില്ല,

എല്ലാവരും പരസ്പരം സഹകരിക്കുമ്പോഴാണ് ഒരു സമൂഹം മികച്ചതാവുക.

അത് വിശദമാക്കുന്നു. ഈ ആഫ്രിക്കൻ ഗോത്രവർഗ സിദ്ധാന്തം.

കേട്ടിട്ട് നമുക്കും അത് ശീലിക്കാമെന്ന് തോന്നുന്നില്ലേ ?

Advertisements

കർക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

കർക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

പ്രമോദ് മാധവൻ
==================================


മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ, നമ്മുടെ ശരീരങ്ങളെ കരുത്തുറ്റതാക്കാനുള്ള കാൽസിയം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റൂ.

ഇനി അതല്ല, ചൊറിച്ചിൽ വേണ്ടേ?
വേണ്ട… മ്മടെ ഗജേന്ദ്രയോ ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും ചൊറിച്ചിൽ തീരെ കമ്മി.

ഇത് എവിടെ കിട്ടും?

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിക്കാം.

മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്കു കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ. കപ്പയും ചേനയും കാച്ചിലുമൊക്കെ. ചേനേം കാച്ചിലും മുമ്മാസം ആയിരുന്നു അക്കാലം. അവിടെ നിന്നും സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.

ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങു കേരളത്തിലേക്ക്.
പ്രമേഹിയാണോ? ചേനയ്ക്കു ഗ്ലൈസെമിക് ഇൻഡക്സ് കുറവാണു. ധൈര്യമായി തട്ടിക്കോ..

കൂടിയ രക്ത സമ്മർദ്ദമാണോ? പൊട്ടാസ്സ്യസമ്പന്നമാണ് ചേന. മാറ്റി നിർത്തേണ്ട.

തടി കുറയ്ക്കണോ? വയർ നിറഞ്ഞെന്നു വരുത്താൻ വിരുത് കൂടും ചേനയ്ക്ക് .

മലബന്ധമുണ്ടോ? ദഹന നാരുകളുടെ മഹാ കുംഭമേളയാണ് ചേനയിൽ..

പൈൽസ്, അര്ശസ്, ഗുന്മം.. ബേജാറാവണ്ട. അസാധ്യ ആന്റിഹെമറോയിഡൽ ശേഷി…

ആർത്തവ ചക്ര പ്രശ്നങ്ങൾ, ആർത്തവ വിരാമവുമായ ബന്ധപ്പെട്ട മൂഡ് വ്യത്യാസങ്ങൾ.. ഫൈറ്റൊ ഈസ്ട്രോജന്റെ നിറകുംഭം..

കൃമി ശല്യമുണ്ടോ? ചേന കൈകാര്യം ചെയ്തോളും.

അങ്ങനെ നോക്കിയാൽ സമകാലീന മലയാളിയുടെ സകല ഉദരവ്യാധികളും മാറ്റുന്ന കാലഭൈരവൻ തന്നെ ചേന.നോക്കീം കണ്ടും മനുഷ്യൻ കഴിക്കാൻ തുടങ്ങിയാൽ മരുന്ന് കമ്പനികൾ പൂട്ടിപ്പോകും.

കുംഭത്തിലാണ് മണ്ണിൽ ശയിക്കാൻ ചേനയ്ക്കു ഇഷ്ടം. അതും വെളുത്ത വാവിൻ നാൾ.

കുംഭചേന കുടത്തോളം.
മീനത്തിൽ നട്ടാൽ ഇമ്മിണി മാത്രം എന്ന് പഴ മൊഴി ( banana talk)😜

ഒന്നരയടി കുഴിയിൽ കുമ്മായം ചേർത്ത് രണ്ടു വാരം കഴിഞ്ഞു മേല്മണ്ണിട്ടു പകുതി മൂടിയ കുഴിയിൽ ചാണകപ്പൊടിയും കരിയിലകളുമിട്ട മലർ മെത്തയിൽ മേലാകെ ചാണകച്ചാർ പൂശി കാഞ്ഞു പിന്നെയും തോലും തൂപ്പും മൂടി ഇടവം വരെ ഒരു കിടപ്പാണ് കീറി മുറിയ്ക്കപ്പെട്ട ചേനക്കഷണം. നമ്മൾ വിചാരിക്കും ആൾ അലസമായി കിടക്കുക ആണെന്ന്. അല്ലേ അല്ല, ആ സമയം മുഴുവൻ തന്റെ വേരുകൾ കൊണ്ട് അസ്ഥിവാരം പണിയുകയാണ് കക്ഷി . ഇടവം പിറന്നാൽ മുകൾ പണി തുടങ്ങും. പിന്നെ കൊടിയേറ്റം, കുടമാറ്റം…

അടി തളിക
നടു വടി
മേൽ കുട.. ചേന ഡാ…

സംസ്‌കൃതത്തിൽ സുരൻ, ഹിന്ദിയിലും അതേ.
കന്നടയിൽ സുവർണ്ണ ഗദ്ദ. തെലുങ്കിൽ കാണ്ഡ ഗദ്ദ.

ചേന രണ്ടു തരം. ഗ്രാമ്യയും വന്യയും. അതായതു നാടനും കാടനും . കാടൻ നല്ല ചൊറിയൻ. ചൊറിച്ചിൽ കളയാതെ കഴിച്ചാൽ വിവരം അറിയും. പക്ഷെ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ അർശസ്സും പൈൽസും പമ്പകടക്കും.

പിന്നെ നാടൻ.. നമ്മുടെ ചങ്ക്.
കർക്കിടകത്തിൽ വല്ലവന്റേം കട്ടിട്ടു ലോക്കപ്പിൽ കിടന്നാലും വേണ്ടില്ല, കഴിക്കണം. വെണ്ണ പോലെ വേകും.

പോലീസിനോട് പഴഞ്ചൊല്ലാണ് കുറ്റക്കാരൻ എന്ന് പറഞ്ഞാൽ മതി.

ഓണത്തിന് വിളവെടുക്കണമെങ്കിൽ മകരമാസം ആദ്യം നട്ടു നനച്ചു വളർത്തുക. മഴയെ ആശ്രയിച്ചാണ് കൃഷി എങ്കിൽ കുംഭ മാസത്തിൽ. വിത്തുചേനയായി വിളവെടുക്കണമെങ്കിൽ വൃശ്ചികത്തിൽ കിളയ്ക്കണം. മണ്ണ് തനിയേ ചേനയിൽ നിന്നും ഇളകി മാറും . വൃശ്ചിക കാറ്റ് കൊണ്ട് ചേനയിലെ നീര് വലിയുന്നതിനാൽ ദീർഘ കാലം കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം

വർഷത്തിൽ ഒരു ദിവസം ചേനയ്ക്കായി മെനക്കെട്ടാൽ ഒരു കൊല്ലം മുഴുവൻ ചേന തിന്നാം.
എന്നാൽ ഒരു കൊല്ലം മുഴുവൻ വാഴയ്ക്കായി മെനക്കെട്ടാൽ ഒരു ദിവസം, കൂടിയാൽ ഒരാഴ്ച, പഴം തിന്നാം. വ്യത്യാസം പിടി കിട്ടിയോ?

വാഴ വയ്ക്കുന്നവനെ അടിക്കണം, ചേന വയ്ക്കാത്തവനെയും എന്ന് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

ചേന വയ്ക്കാത്തവൻ കള്ളൻ എന്ന് പറഞ്ഞാൽ വെറും മണഗുണാഞ്ചൻ എന്നർത്ഥം.

ഇന്ത്യയാണ് ചേനയുടെ ഈറ്റില്ലം എന്നാണ് പണ്ഡിതർ ആദ്യം കരുതിയത്. ഇവിടെ ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഒഡീഷാ,എന്നിവിടങ്ങളിൽ കൃഷി വ്യാപകം. പക്ഷെ തെരഞ്ഞു തെരഞ്ഞു ചെന്നപ്പോൾ വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പന്തം കൊളുത്തിപ്പട. ഇവിടുത്തേക്കാൾ വംശ വൈവിധ്യം അവിടെ. അപ്പോ പിന്നെ അവിടെ പിറന്നവൻ എന്നായി. അവിടെ നിന്നും പിന്നെ ലാറ്റിൻ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും. ചേന ഇന്ന് അന്താരാഷ്ട്ര പ്രശസ്തൻ ആഗോള മരുന്ന് കമ്പനികളുടെ കഞ്ഞികുടി മുട്ടിക്കാൻ കഴിവുള്ളവൻ.

കഴിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

ചേന ഉപ്പേരി, അവിയൽ, കാളൻ, തോരൻ, എരിശ്ശേരി, പായസം, ലേഹ്യം, കട്ട്‌ ലെറ്റ്‌ എന്ന് വേണ്ട ഏത് കാലത്തും ഒരേ ഗുണം ഒരേ രുചി. ഒരില മാത്രമുള്ള ചെടി ഏതെന്നു ചോദിച്ചാലും ഉത്തരം ചേന എന്ന് തന്നെ

അപ്പോൾ, കർക്കിടകമായി?

കോവിഡ് കാരണം വീട്ടിൽ തന്നെ ഇരുന്നതിനാൽ, മൊബൈലിൽ തേയ്‌ക്കൽ ആയിരുന്നതിനാൽ, കുംഭത്തിൽ വല്യ തിരക്കായിരുന്നു എന്ന് അറിയാം. ആയതിനാൽ ചേന നടാൻ കഴിഞ്ഞില്ല എന്നല്ലേ പറയാൻ പോകുന്നത് . വിഷമിക്കേണ്ട, അപ്പുറത്തെ പുരയിടത്തിലെ പൊട്ടൻ കൃഷി ചെയ്തിട്ടുണ്ടാകും.
പോകാ … പറിക്ക്യ.. കഴിക്ക്യ…

എന്നാൽ അങ്ങട്…

വാൽ കഷ്ണം :
കാര്യം ചേന ആള് ജപ്പാൻ ആണെങ്കിലും ചില ഇനങ്ങൾ മുറിച്ചു കഷ്ണിക്കുമ്പോൾ ഉള്ള ചൊറിച്ചിൽ അസഹനീയം.

പേടിക്കേണ്ട. വഴിയുണ്ട്

1.ചേന അരിയുമ്പോൾ കഴുകാതിരിക്കുക. ജലാംശം പറ്റുമ്പോൾ ചൊറിച്ചിൽ കൂടാം

2.ചേന മുറിച്ചു പുളി വെള്ളത്തിൽ കഴുകി കഷണിക്കാം

3.അരിയുന്നതിനു മുൻപ് കയ്യിൽ വെളിച്ചെണ്ണ പുരട്ടാം

4.ഉപ്പ് വെള്ളം കൊണ്ട് ചേന നന്നായി കഴുകി മുറിക്കാം

5.ചേന വേവിച്ചിട്ടു മുറിക്കുന്നതിനെ കുറിച്ചും ആലോചിക്കാം.

ചൊറിയാത്ത ചേന ഇനങ്ങളായ ഗജേന്ദ്ര, ശ്രീ പദ്മ എന്നിവ കൃഷി ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കാം.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം
💚💚💚💚💚💚💚💚💚💚💚💚💚💚💚

Advertisements

ഞാനും അവരുടെ മൂന്നാമത്തെ കുട്ടി ആയിരുന്നുവല്ലോ

പ്രിയപ്പെട്ട ശ്രീ പ്രശാന്ത്

കളക്ടർ ബ്രോ, താങ്കളുടെ ആദ്യ ചിത്രമായ Sara’s ന്റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു.

മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ ബെന്നിന്റേത് വളരെയധികം പ്രശംസയര്‍ഹിക്കുന്ന ഒരു പ്രകടനമാണ്‌. സണ്ണി വെയ്നും ഒപ്പം തന്നെ. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. ഒരു പുതുമുഖനടനെന്ന് തോന്നിപ്പിക്കാത്ത വിധം അര്‍ദ്ധ ശങ്കയില്ലാതെ താങ്കളുടെ ഭാഗം അഭിനയിച്ചു. ഒരു ബ്യൂറോക്രാറ്റ് എന്ന നിലയില്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ദൃഢമായ സ്വഭാവസവിശേഷതകള്‍ ഈ കഥാപാത്രത്തിൽ നിറഞ്ഞു നിന്നിരുന്നു. ഒരു നല്ല ചലച്ചിത്രം നിർമിക്കുക എന്ന ചിന്ത മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പ്രൊഡ്യൂസര്‍. എടുത്തു ചാട്ടങ്ങളില്ലാത്ത, ലക്ഷ്മണ രേഖകളെ മറികടക്കാത്ത കൃത്യമായ വീക്ഷണമുള്ള ഒരാള്‍. ആ കഥാപാത്രത്തിനനുയോജ്യമായ ഭാവങ്ങള്‍ പ്രദാനം ചെയ്യുന്നതിൽ താങ്കള്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു.

എന്നാൽ ചിത്രത്തില്‍ ഏറ്റവും പ്രശംസനീയം എന്നെനിക്കു തോന്നിയത് മറ്റൊരു കഥാപാത്രമാണ്. ഒരു സുറിയാനി ക്രിസ്ത്യാനി അമ്മായി അമ്മയുടെ വേഷം അതുപോലെ തന്നെ തിരശീലയില്‍ പകര്‍ന്നാടിയ മല്ലികാ സുകുമാരനാണ് അത്. ആ വേഷത്തെ അവര്‍ വളരെയധികം മികവുറ്റതാക്കി തീര്‍ത്തു. അതീ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു താനും. എന്റെ ആശംസകള്‍ അവരെ അറിയിക്കണം. ഈ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള അവാർഡ് നൽകരുത്. മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ കൊടുക്കണം. അന്നാ ബെൻ അത് എതിർക്കില്ല എന്നു തീർച്ച.

ഒരവസാന വാക്കു കൂടി…

സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി, എം ടി പി ചെയ്യാന്‍ തീരുമാനിച്ചു.

എം ടി പി എന്നത് കേള്‍ക്കുമ്പോള്‍ വളരെ കൌതുകകരമായ ഒരു പദമായി തോന്നിയേക്കാം. പക്ഷെ എന്റെ കുഞ്ഞിന്റെ ആ ഗര്‍ഭഛിദ്രം ആയുസ്സ്‌ മുഴുവന്‍ എന്നെ പിന്തുടരുന്ന ദുസ്വപ്നമായി. അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു.

Sara’s കണ്ടതിനു ശേഷം ഇന്നലെ വീണ്ടും ആ ദുസ്വപ്നം ഞാന്‍ കണ്ടു.

എന്റെ കുഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവൻ (അതോ അവളോ? എനിക്കറിഞ്ഞുകൂടാ….) ഒരു യുവാവാണ്, യുവതിയാണ്. മുപ്പതുകളുടെ തുടക്കത്തില്‍ എത്തി നില്‍ക്കുന്ന ചെറുപ്പക്കാരൻ, ചെറുപ്പക്കാരി.

ശരിയാണ്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിന് മുകളില്‍ പരിപൂർണ്ണമായ അവകാശമുണ്ട് എന്ന് മാത്രമല്ല ആ ശരീരം സംബന്ധിച്ച തീരുമാനങ്ങളിൽ അവസാന വാക്ക് അവരുടെതുമാണ്. ഇതെല്ലാം സമ്മതിക്കുമ്പോഴും ഒരു കാര്യം കൂടി എനിക്കിന്നു ബോധ്യമായി.

ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊന്നു കളയാന്‍ ഞങൾ തീരുമാനിച്ച കുഞ്ഞിനും അതിന്റെ ശരീരത്തിന്റെ മേല്‍ പരിപൂര്‍ണമായ അവകാശം ഉണ്ടായിരുന്നു. അതിനുമുണ്ടായിരുന്നു എല്ലാവരെയും പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം.

പിന്നീട് 20 വര്‍ഷങ്ങള്‍, ഞാന്‍ യു എന്നില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ എന്റെ ജോലികള്‍ പ്രധാനമായും കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു. പത്തു പന്ത്രണ്ടു ലക്ഷത്തിലധികം കുട്ടികളെ ആണ് ആ കാലയളവില്‍ എനിക്ക് ബാലവേലയില്‍ നിന്ന് രക്ഷിക്കാനും ഉന്നത വിദ്യാഭ്യാസം നല്‍കാനും ഒപ്പം മികച്ചൊരു ജീവിതത്തിലേക്ക് വഴി തിരിച്ചു വിടാനും സാധിച്ചത്. ന്യൂ യോര്‍ക്ക്‌, ജനീവ, സ്വിറ്റ്സർലൻഡ്, ബാങ്കോക്ക്, സിങ്കപ്പൂർ, ജപ്പാൻ പോലെയുള്ള സ്ഥലങ്ങളിലെ യു എന്‍ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ എല്ലാവരും കരുതുക സുഖ ശീതളിമയുടെ നടുവില്‍ വിഹരിക്കുന്ന ഒന്നാണെന്നാണ്. പക്ഷെ എന്റെ ജോലി സ്ഥലമാകട്ടെ കൂടുതലും ദരിദ്ര ഗ്രാമങ്ങളില്‍, ദരിദ്രരും പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും, സാമൂഹികവും സാമ്പത്തികവുമായി വളരെയധികം പിന്നില്‍ നിന്നിരുന്ന ദരിദ്ര ജനങ്ങള്‍ക്കിടയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കാലം ലക്ഷക്കണക്കിന്‌ കുട്ടികളുടെ ജീവിത സാഹചര്യങ്ങളെ ഉയർത്തിയെടുക്കാന്‍ എനിക്ക് സാധിച്ചു. അവരാകട്ടെ ഇന്ന് വളര്‍ന്നു വലുതായി മെച്ചപ്പെട്ട സാമൂഹ്യ സാമ്പത്തികാവസ്ഥകളില്‍ ജീവിക്കുന്ന യുവതീ യുവാക്കളായി മാറിയിരിക്കുന്നു. എത്രയോ എത്രയോ തലമുറകളായി അനുഭവിച്ചു വന്ന ദാരിദ്ര്യത്തിന്റെയും കഷ്ടതകളുടെയും ദുരവസ്ഥകളില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു.

ഒരുപക്ഷെ അതായിരുന്നിരിക്കാം എന്റെ പാപ പരിഹാരം. എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്തതിനുള്ള പ്രായശ്ചിത്തം. പക്ഷെ എന്റെ കുഞ്ഞിന്റെ വെട്ടി മുറിച്ച ശരീരം കണ്ടപ്പോൾ തുടങ്ങിയ ആ പേടിസ്വപ്നം എന്നെ ഇന്നുവരെ വിട്ടു മാറിയിട്ടില്ല. എന്റെ മരണം വരെ അവ എന്നെ അനുഗമിക്കും.

അന്നു മുതൽ, ആരും തന്നെ തങ്ങളുടെ കുട്ടികളുടെ ഗര്‍ഭഛിദ്രത്തിലൂടെ കടന്നു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അമ്മയുടെ ജീവനാപത്തു വരുമ്പോള്‍ അല്ലാതെ ജനനം കാത്തു കിടക്കുന്ന ഒരു കുഞ്ഞിനെ കൊന്നു കളയുന്നതില്‍ ഒരു ധാർമികതയും ഇല്ല. അതു കൊലപാതകം തന്നെയല്ലേ?

പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ അബോര്‍ട്ട് ചെയ്തിരുന്നെങ്കിലോ……?

ഞാനും അവരുടെ മൂന്നാമത്തെ കുട്ടി ആയിരുന്നുവല്ലോ.

സാറയുടെ മാതാപിതാക്കള്‍ സാറയെ അങ്ങനെ കൊന്നിരുന്നെങ്കിലോ?

എം പി ജോസഫ് മേനാച്ചേരി

Advertisements

Every Life Matters

Every Life Matters!

▪️ സാറാ’സ്‌ സിനിമയെ കുറിച്ചൊരു analysis ആണ്.
▪️ Spoilers ഉണ്ട്.
▪️ എഴുത്ത് long ആണ്.

2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും തന്ന സപ്പോർട്ടിനെ നന്ദിയോടെ ഓർത്തുകൊണ്ടുള്ള വാക്കുകളായിരുന്നവ. മലയാള സിനിമ ഇത്രയും established ആയ മറ്റൊരു സംവിധായികയെ കണ്ടിട്ടില്ല. അവരുടെ മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയങ്ങളുമായിരുന്നു.

ഇപ്പൊ ഇതോർക്കാൻ കാരണം സിനിമാ സംവിധാനം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോൾ ഒരു unwanted pregnancy സംഭവിക്കുമ്പോൾ സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു അമ്മയുടെ കരളലിയിപ്പിക്കുന്ന സാറാ’സ് എന്ന ചിത്രം ഇന്നലെ കണ്ടതുകൊണ്ടാണ്. ചിത്രം സംസാരിക്കുന്നത് ഇന്നുവരെ ആരും സംസാരിക്കാൻ ധൈര്യം കാണിക്കാത്ത വിഷയമാണത്രേ – An attempt to normalise the pro-choice culture. എങ്കിൽപ്പിന്നെ അതിനെ സ്ത്രീ ശാക്തീകരണം എന്ന് വിളിക്കാതെ നിർവാഹമില്ലല്ലോ!

ചിത്രത്തിലേക്ക്:
സാറാ എന്ന പെൺകുട്ടിയുടെ കഥയാണ് സാറാ’സ്. കൗമാരപ്രായം മുതൽ പല boyfriends ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം ഓരോ വഴിക്ക് പോയതുകൊണ്ട് ഇരുപത്തിയഞ്ചാം വയസ്സിൽ നമ്മൾ കാണുന്ന സാറാ സിംഗിൾ ആണ്. Career oriented ആണ്. ഒരു സംവിധായികയാകുക എന്ന ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്നവളാണ്. ഇതിനിടയിൽ കണ്ടുമുട്ടുന്ന ജീവൻ എന്ന ചെറുപ്പക്കാരനുമായി അവൾ ഇഷ്ടത്തിലാവുകയും അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ഒരുമിച്ച് കഴിയാനും സദാചാരമനോഭാവമുള്ള വീട്ടുകാരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം തമ്മിൽ വിവാഹിതരാവുകയും ചെയ്യുകയാണ്. തനിക്കൊരു അമ്മയാകാൻ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരിക്കുന്ന നായിക തൻ്റെ ആദ്യ സിനിമയുടെ work തുടങ്ങുന്ന വേളയിൽ pregnant ആണെന്നറിയുകയാണ്. അതുവരെ കുട്ടികൾ വേണ്ടെന്ന് പറഞ്ഞ ജീവൻ സാറയുടെ അബോർഷൻ എന്ന ആവിശ്യം അംഗീകരിക്കാൻ മടിക്കുന്നു. എന്നാൽ അവസാനം doctor counselling നടത്തി നല്ല മാതാപിതാക്കളാകാൻ ഒരുപാട് preparations വേണമെന്നും അതില്ലെങ്കിൽ അബോർഷൻ തന്നെയാണ് നല്ലതെന്നും എല്ലാത്തിനുമുപരി ഇതൊക്കെ സ്ത്രീയുടെ മാത്രം തീരുമാനമാണെന്നും പറഞ്ഞ് കൊടുക്കുന്നതോടെ ഇരുവരും അബോർഷൻ എന്ന ഓപ്ഷൻ പരസ്പരസമ്മതത്തോടെ തിരഞ്ഞെടുക്കുകയാണ്. ശേഷം സാറയുടെ സിനിമ സൂപ്പർഹിറ്റ് ആകുന്നിടത്ത് വർണക്കടലാസിൽ പൊതിഞ്ഞ് വെച്ചുനീട്ടിയ സ്ത്രീ ശാക്തീകരണവും എടുത്തോണ്ട് പ്രേക്ഷകന് പോകാം.

സാറാ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് ബൈബിളിലെ അബ്രഹാമിൻ്റെ ഭാര്യയായ സാറായെയാണ്. ജനതകളുടെ മാതാവായ സാറയുടെ പേര് തന്നെ നായികക്ക് നൽകിയത് symbolic ആയിട്ട് തന്നെയാണ്. ജൂഡ് എന്ന സംവിധായകൻ ഒരു പുതിയ സാറയെ നമുക്ക് തരികയാണ്; തൊണ്ണൂറാം വയസിലും ഒരു കുഞ്ഞില്ലാതെ ദുഃഖിച്ചിരിക്കുന്ന ബൈബിളിലെ സാറയെപോലെയാകാതെ തൻ്റെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അതിന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വന്നാൽ അതും ചെയുന്ന സാറാ. ഈ ഐഡിയ emphasise ചെയാൻ pregnant ആണെന്നറിയുമ്പോൾ സാറയുടെ അടുത്തിരുന്ന് അമ്മായിയമ്മ സാറയെ കുറിച്ചുള്ള ബൈബിൾ വാചകങ്ങൾ വായിക്കുന്ന സീൻ മനഃപൂർവം കുത്തി കയറ്റിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം:
ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണ്. ഈ സിനിമയിലെ സാറാ എന്ന കഥാപാത്രം ഒരുപാട് പ്രിവിലേജുകൾക്കിടയിലാണ് ജീവിക്കുന്നത്.

1) എന്തിനും ഏതിനും സപ്പോർട്ട് ചെയുന്ന മാതാപിതാക്കൾ. സിനിമ തുടങ്ങുമ്പോൾ തന്നെ തൻ്റെ കൗമാരക്കാരനായ കാമുകനോട് തനിക്ക് ഒരിക്കലും പ്രസവിക്കണ്ടാ എന്ന് വെട്ടി തുറന്ന് പറയാൻ സാറക്ക് പറ്റുന്നുണ്ട്. ആ കാരണത്താൽ കാമുകൻ ആ ബന്ധം അവസാനിപ്പിക്കുന്നത് വളരെ ലാഘവത്തോടെയെടുക്കാൻ കഴിയുന്നുണ്ട്. അവളുടെ അഭിപ്രായങ്ങൾ തുറന്ന് പറയാനും ഇഷ്ടങ്ങൾ സ്വയം തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയാണ് അവളെ വളർത്തിയിരിക്കുന്നത്. ജീവിതപങ്കാളിയെ സ്വയം കണ്ട് പിടിക്കാനും, ഫ്രണ്ട്സിൻ്റെയൊപ്പം ട്രിപ്പ് പോകാനുമെല്ലാം അവൾക്ക് ആരുടേയും സമ്മതം വേണ്ടാ.

2) Patriarchy അടുത്തുകൂടെ പോകാത്തൊരു കാമുകനും ഭർത്താവുമാണ് ജീവൻ. അവളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ അവളെ ഫ്രീ ആയി വിടുന്നു. കുട്ടികൾ വേണ്ടാ എന്ന തീരുമാനം ഒരുമിച്ചെടുക്കുന്നു. വീട്ടുജോലികൾ share ചെയുന്നു. അങ്ങനെ ഒരു ideal and rare piece.

3) പ്രത്യക്ഷത്തിൽ ഒരു മെരുക്കില്ലാത്ത അമ്മായിയമ്മയാണെന്ന് തോന്നുമെങ്കിലും കൂടുതൽ പ്രശ്‌നമൊന്നും ഉണ്ടാക്കാത്ത കാര്യം പറഞ്ഞാൽ മനസിലാകുന്ന അമ്മായിയമ്മ. കൂടെ സാറയുടെ ഒരു well-wisher ആയ നാത്തൂനും.

4) സാറാ ഒരു economically secure ആയ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ജീവൻ അബോർഷന് സമ്മതിച്ചില്ലായിരുന്നെങ്കിൽകൂടി ദാമ്പത്യം അവസാനിപ്പിച്ച് സാറക്ക് തൻ്റെ കരിയർ ഗോൾസുമായിട്ട് മുൻപോട്ട് പോകാം.

(ഇനിയും ഒരുപാട് പ്രിവിലേജുകൾ ഉണ്ടെങ്കിലും ഏറ്റവും important ആയി തോന്നിയത് ഇവയാണ്.)

തനിക്ക് കുഞ്ഞിങ്ങളെ നോക്കി വളർത്താനുള്ള കഴിവില്ല എന്ന ന്യായീകരണമാണ് കുഞ്ഞിങ്ങൾ വേണ്ടാ എന്ന തീരുമാനത്തിലേക്ക് സാറാ എത്താൻ കാരണമെന്ന് ആദ്യ പകുതിയിൽ പറഞ്ഞ് വെക്കുമ്പോൾ രണ്ടാം പകുതിയിൽ ഈ accidental pregnancy അവളുടെ കരിയർ തന്നെ ഇല്ലാതാക്കുന്ന ഒരു obstacle ആയി മാറുന്നതായാണ് present ചെയുന്നത്. കരിയറിന് വേണ്ടിയല്ല അബോർഷൻ വേണമെന്ന് പറയുന്നതെന്ന് സാറാ അപ്പനോട് പറയുന്നുണ്ടെങ്കിലും സിനിമ അവതരിപ്പിക്കപ്പെടുന്നത് അങ്ങനെ തന്നെയാണ്. ഇവിടെയാണ് pregnancy കരിയർ ഗോൾസിനെ stunt ചെയുന്ന ഒരു അവസ്ഥയാണെന്ന് സ്ത്രീകളോട് convey ചെയ്‌ത്‌ ശാക്തീകരണം നടത്തുന്നത്.

മികച്ച cinematographer- നുള്ള ഓസ്‌കാർ നോമിനേഷൻ നേടുന്ന ആദ്യ വനിതയാണ് Rachel Morrison. Against All Enemies എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുമ്പോൾ അവര് 8 1/2 മാസം pregnant ആണ്. Kate Winslet, Angelina Jolie, Scarlett Johannson, Courteney Cox, Drew Barrymore, Sarah Jessica Parker, Lena Headey, Blake Lively തുടങ്ങി നിരവധി ഹോളിവുഡ് നടിമാർ pregnancy period-ൽ big-budget ചലച്ചിത്രങ്ങൾ വരെ അഭിനയിച്ചിട്ടുണ്ട്. Pregnancy is not a disability!

സിനിമയിൽ പ്രതീക്ഷ നൽകിയ ഒരു സീൻ ആയിരുന്നു ഒരു സ്ത്രീക്ക് സംവിധാനം challenging ആയിരിക്കുമെന്നും അതുകൊണ്ട് experienced ആയ മറ്റൊരു പുരുഷസംവിധായകനെക്കൊണ്ട് ഈ സിനിമ ചെയ്യിപ്പിക്കാം എന്ന് പ്രൊഡ്യൂസർ സാറയോട് പറയുന്നത്. മറുപടിയായി അവളുടെ work experience പറയുകയും ഇതിനേക്കാൾ experience കുറഞ്ഞവർക്ക് അവസരം കൊടുത്ത producer അല്ലെ താൻ എന്നും ചോദിക്കുകയും ചെയുന്നുണ്ട്. ഇനി എന്നാണ് നമ്മൾ workplace-ലെ gender discrimination ഒരു ചർച്ചാവിഷയമാക്കുക? ഒരു സ്ത്രീ ആയതിൻ്റെ പേരിൽ ജോലി, opportunities, promotion, equal salary… അങ്ങനെ പലതും ഇപ്പോഴും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. Maternity leave-ന് പോകുമല്ലോ എന്നോർത്ത് eligible ആയ candidate-ന് ജോലി നൽകാതെ മറ്റൊരാളെ select ചെയുന്ന ഒരു സാഹചര്യം നിലനിൽക്കേ ഇതിനൊന്നും വേണ്ടി fight ചെയാതെ അബോർഷൻ എന്നൊരു easy solution മുൻപോട്ടുവെച്ചാൽ സ്ത്രീകൾ തീർച്ചയായും ശാക്തീകരിക്കപ്പെടും.

വിവാഹമെന്നത് വീട്ടുകാരെയും നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി നടത്തിയതാണെന്ന് തുറന്ന് സമ്മതിക്കുന്ന നായികയും നായകനും. ഒരു നല്ല parent ആകാൻ ഒരുപാട് preparations വേണം എന്ന് പ്രേക്ഷകനെ ഓർമിപ്പിക്കുന്ന സംവിധായകൻ ഒരു നല്ല husband ആകാൻ അല്ലെങ്കിൽ ഒരു നല്ല wife ആകാൻ പ്രത്യേകിച്ച് preparations-ൻ്റെ ആവിശ്യം ഇല്ല എന്ന് പറഞ്ഞ് വെക്കുന്നു. അതിനെ balance ചെയാൻ partriarchy mindset ഒട്ടും ഇല്ലാത്ത ഒരു character ആയി ജീവനെ present ചെയുന്നു. പരസ്‌പരം ജോലികൾ share ചെയുന്ന മറ്റേയാളുടെ career goals-നെ സപ്പോർട്ട് ചെയുന്ന ദമ്പതികളായി അവതരിപ്പിച്ചുകൊണ്ട് ഇതാണ് ഒരു ideal husband and wife relationship എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടാനും ഒരുമിച്ച് ചുറ്റി കറങ്ങാനും ഒരു ലൈസൻസ് എന്നതിലുപരി സാറക്കും ജീവനും വിവാഹം significant അല്ല. നാളെ ഇത് വേണ്ടാ എന്ന് തോന്നിയാൽ ഒരു mutually agreed divorce petition-ൽ തീർന്നേക്കാവുന്ന ബന്ധം. ‘Sex is not a promise’ എന്ന് മാത്തനോട് അപ്പു പറഞ്ഞെങ്കിൽ marriage is just a dismissable contract എന്ന് സാറയും ജീവനും നമ്മളോട് പറഞ്ഞ് വെക്കുന്നുണ്ട്.

കുട്ടികളെ നോക്കാൻ താല്പര്യമില്ലാത്തവർ bad parenting നടത്തി അവരുടെ childhood miserable ആക്കുന്നതിലും നല്ലത് കുട്ടികൾ ജനിക്കാതിരിക്കുന്നതല്ലേ എന്ന innocent ആയ question ആണ് സിനിമ ചോദിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടേക്കാം. കുട്ടികൾ വേണ്ടാ എന്നുള്ളത് ഉറച്ച തീരുമാനം ആണെങ്കിൽ pregnancy occur ചെയാതെ നോക്കണം. എന്നിട്ടും accidentally pregnant ആയാൽ അബോർഷൻ ആണ് solution എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് ethically incorrect ആണ്. വാ തുറന്ന് കരയുന്ന കുഞ്ഞിനെയല്ലലോ ഒരു ഭ്രൂണത്തെയല്ലേ നശിപ്പിക്കുന്നത് എന്ന് പറയുന്നവരോട് – Human life begins at fertilization എന്ന് തന്നെയാണ് medical science പഠിപ്പിക്കുന്നത്. ഉദരത്തിനുള്ളിൽ വെച്ചായാലും പുറത്തായാലും രണ്ടും കൊലപാതകം തന്നെയാണ്.

1968-ൽ പുറത്തിറങ്ങിയ ശാരദ, ഷീല, പ്രേം നസീർ, മധു തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് തുലാഭാരം. മക്കളെ നോക്കാൻ മറ്റ് വഴികളൊന്നും ഇല്ലാതാകുമ്പോൾ അവർക്കും വിഷം കൊടുത്ത് സ്വയം ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു ദരിദ്രയായ വിധവയുടെ കഥയാണ് ചിത്രം. മക്കൾ മരിക്കുകയും ശാരദ അവതരിപ്പിച്ച അമ്മയുടെ കഥാപാത്രം രക്ഷപെടുകയും തുടർന്ന് കൊലപാതകത്തിന് വധശിക്ഷ ലഭിക്കുകയും ചെയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അമ്മയുടെ emotional trauma-യിൽകൂടെ സഞ്ചരിച്ച് കഥ അവതരിപ്പിക്കപ്പെടുമ്പോൾ അവര് ചെയ്‌ത കൊലപാതകങ്ങൾ justify ചെയ്‌തതായി പ്രേക്ഷകന് അനുഭവപ്പെടും. വർഷങ്ങൾക്കിപ്പുറം 1993-ൽ സിബി മലയിൽ സംവിധാനം ചെയ്‌ത ആകാശദൂത് എന്ന സിനിമയും കാണിക്കുന്നത് സമാനമായ സാഹചര്യത്തിൽ നിൽക്കുന്ന മറ്റൊരു വിധവയെയാണ്. തുലാഭാരത്തിലെ അമ്മക്ക് എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ച് മക്കളെ വളർത്തികൂടെ എന്ന് ചോദിക്കാമെങ്കിൽ ആകാശദൂതിലെ ആനി എന്ന അമ്മക്ക് ലുക്കീമിയ അവളുടെ നാളുകളെ എണ്ണിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിങ്ങളുടെ ഭാവി ഇനി എന്ത് എന്ന് ആലോചിക്കുന്നിടത്താണ് adoption എന്ന socially relevant ആയ ഒരു തീം പ്രേക്ഷകനെ പരിചയപ്പെടുത്തുന്നത്. ഏകദേശം 3 പതിറ്റാണ്ട് കഴിയുമ്പോൾ മലയാള സിനിമയും ഇന്നത്തെ സമൂഹവും സഞ്ചരിക്കുന്നത് തുലാഭാരത്തിലെ അമ്മയുടെ വഴിയേ തന്നെയാണ് – മറ്റുള്ളവരുടെ ജീവൻ എടുക്കുന്നത് justify ചെയാം എന്നാണ് പിന്നെയും നമ്മൾ പറയുന്നത്.

അബോർഷൻ എന്ന തിന്മയിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരോട് ഇനിയുമുണ്ട് പറയാൻ. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അബോർഷൻ ആകാം എന്ന് പറഞ്ഞ ഡയറക്ടർ ജീവിക്കുന്ന ഇന്ത്യയിൽ തന്നെയാണ് female foeticides ഒരുപാട് നടക്കുന്നത്. തൻ്റെ ശരീരം ഒരു പെൺകുഞ്ഞിന് ജന്മം നൽകേണ്ടതില്ല എന്ന് ഒരു സ്ത്രീ തീരുമാനിക്കുന്നതും ഒരു സിനിമയായി അവതരിപ്പിക്കപ്പെട്ടാലും അതിനെയും glorify ചെയേണ്ടി വരും ഈ ലോജിക് അനുസരിച്ച്. കാരണം സ്വന്തം ശരീരത്തിൽ എന്ത് സംഭവിക്കണം എന്നുള്ളത് സ്വന്തം choice ആണെന്നാണല്ലോ പറയുന്നത്.

Foils:
ഒരു കഥയിലെ കഥാപാത്രത്തിൻ്റെ സവിശേഷതകളെ highlight ചെയാൻ place ചെയുന്ന opposite ഗുണങ്ങളും ദോഷങ്ങളും സാഹചര്യങ്ങളുമുള്ള മറ്റ് കഥാപാത്രങ്ങളെയാണ് foil എന്ന് പറയുക. ഈ സിനിമയിലെ foils എല്ലാം അമ്മമാരായ സ്ത്രീകളാണ്.

1) ജീവൻ്റെ അമ്മ: 2 മക്കളെ നോക്കി വളർത്തി എന്നല്ലാതെ ജീവിതത്തിൽ അവരൊന്നും നേടിയില്ല എന്ന് നായിക മുഖത്തടിച്ചതുപോലെ പറയുന്നുണ്ട് അവരോട്. വാർധ്യക്യത്തിൽ ഒറ്റപെട്ടല്ലേ കഴിയുന്നത് എന്ന സാറയുടെ ചോദ്യം പുരോഗമനം പറയാൻ വേണ്ടി നിർമിച്ച നായികക്ക് ചേരുന്നതല്ല. വാർധ്യക്യത്തിൽ ഒറ്റക്കാകാതിരിക്കാൻ വേണ്ടിയാണ് മക്കൾ എന്നാണോ സാറാ ഉദ്ദേശിച്ചത്? അതോ മക്കൾ ഉണ്ടായാലും ഇല്ലെങ്കിലും ഒറ്റക്കായിരിക്കും, പിന്നെ അവർക്ക് വേണ്ടി സ്വന്തം life എന്തിന് sacrifice ചെയ്യണം എന്ന ചോദ്യമാണോ? എന്തായാലും മക്കളെ നോക്കാൻ sacrifices എടുത്തിട്ടുള്ള അമ്മമാരെയൊക്കെ വൃത്തിയായി അപമാനിച്ചിട്ടുണ്ട്.

2) ജീവൻ്റെ സഹോദരി: കുഞ്ഞിങ്ങളെ സ്വയം നോക്കാൻ കഴിയാത്ത ഒരു അമ്മ. പലപ്പോഴും അനിയൻ്റെയും അമ്മയുടെയും ആയയുടെയും സഹായമില്ലാതെ അവരെ നോക്കാൻ അവർക്ക് കഴിയുന്നില്ല. അമ്മയുടെ parenting മോശമായതുകൊണ്ട് കുട്ടികൾ വികൃതി കാണിക്കുന്നവരായി വളരുകയാണ് എന്ന് സംവിധായകൻ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയില്ല. എന്നാലും ആ 2 കുട്ടികൾ ജീവനെയും സാറയെയും മക്കൾ വേണ്ടാ എന്ന തീരുമാനത്തിലെത്തിക്കാൻ സഹായിക്കുന്നുണ്ട്.

3) സാറയുടെ സിനിമയിലെ ടൈറ്റിൽ റോൾ ചെയുന്ന നടി: വിവാഹവും പ്രസവവും കാരണം അഭിനയ ജീവിതത്തോട് വിട പറയേണ്ടി വന്ന ഒരു നടിയായിട്ടാണ് അവരെ കാണിക്കുന്നത്. കുഞ്ഞ് ഉണ്ടായശേഷം തനിക്ക് വന്ന ഒരു കഥാപാത്രം ചെയാൻ കഴിയാതെ വരുകയും എന്നാൽ അത് ചെയ്‌ത നടിക്ക് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്‌തതൊക്കെ എടുത്ത് പറയുന്നത് കുഞ്ഞിങ്ങൾ സിനിമാ ജീവിതത്തിന് ഒരു തടസമാണെന്ന് തന്നെയാണ്. മുകളിൽ കൊടുത്ത ഹോളിവുഡ് നടിമാരെ ഇവിടെ ഒന്നുകൂടി ഓർക്കുന്നു. ഇന്ത്യയിലോട്ട് വന്നാലും വിവാഹശേഷം അഭിനയിക്കുന്ന നടിമാർ എത്രയാണ്.

4) ഒരു foil character ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ സൃന്ദയുടെ കഥാപാത്രം: നാലാമത്തെ കുഞ്ഞിനെ നാല്‌പത്തിരണ്ടാം വയസിൽ conceive ചെയ്‌തിട്ടിരിക്കുന്ന ഈ കഥാപാത്രത്തിന് മുകളിൽ സാറക്ക് ഉണ്ടെന്ന് പറഞ്ഞ യാതൊരു പ്രിവിലേജസും ഇല്ല. കുറെ കുഞ്ഞിങ്ങളെയും പ്രസവിച്ച് അവരുടെയും ഭർത്താവിൻ്റെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന കഥാപാത്രം തന്നെ വേണം സാറയെ പ്രേക്ഷകന് മുൻപിൽ justify ചെയാൻ. ഇവിടെയും തരം താഴ്ന്ന dialoguesum jokesum കൊണ്ട് മാതൃത്വത്തെ അപമാനിക്കാൻ സംവിധായകൻ മറന്നിട്ടില്ല.

ഇതൊരു സിനിമ റിവ്യൂ അല്ലാത്തത്കൊണ്ട് ചിത്രത്തിൻ്റെ മറ്റ് മേഖലകളെ കുറിച്ച് പറയുന്നില്ല. മേക്കിങ് നോക്കിയാൽ പോസിറ്റീവ്സ് ആൻഡ് നെഗറ്റീവ്സ് ഉണ്ട്. പക്ഷെ സിനിമ പറയാൻ ഉദ്ദേശിച്ച ആശയം socially relevant ആയതുകൊണ്ട് എഴുതണം എന്ന് തോന്നി. അബോർഷൻ എന്ന സാമൂഹിക തിന്മയെ glorify ചെയ്‌ത്‌ കാണിക്കുകയും അതിനെ സ്ത്രീ ശാക്തീകരണം എന്ന മധുരത്തിൽ പൊതിയുകയും ചെയുന്ന സമൂഹത്തോട് – ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്? ഒരു സമൂഹത്തിന് അതിന് കഴിയാതെ വരുമ്പോൾ ഒരു easy escape ആയി അബോർഷൻ present ചെയുന്ന ഒരു convenient society ആകുന്നത് ഒരു അധഃപതനമല്ലേ?

✍️ Sibil Rose