Padakali Chandi Chankari… Lyrics

പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി

പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..
പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിട തക താ…
ചുവടിതിലിനി ഒരു ഞൊടി പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെരിപൊരി കരലുകളുഴുതു
കുന്നിത്തൈ വച്ചാരെടോ…
ആ കുന്നിത്തൈ മേലേയെന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ
ചേന്തപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലി തൊലിയടിയോരിടിക്കുഴവി
വയ് വയ്… അമ്മാ ഹൊയ് ഹൊയ്…
കുഴവിയിലേഴുപത് കിഴവികളഴകൊട്
ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
കറിക്കു നുറുക്കും ചെറുക്കാ…
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും…

താനാനാ തന്നാനാനാ താനാനാനാ തന്നന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ..
ആനത്തടിയനും ആനയ്ക്കൊടയനും
ആനത്തുടിയാണു നെലയില്ലാ
അമ്പാടിക്കൊരു തവളകുകുഞ്ഞിനത്
അരയറ്റം വരെ അയ്യയ്യാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലേടാ
ഡേയ്…
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലേടാ
ഡേയ്…
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടെതിരെ എതിരെയിടയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ

പടകാളി…

ഭൂമി തൊരന്നു നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം…
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തെന്തും വീമ്പിളക്കാം…
കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാലീ
നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ…
ചൊട്ടച്ചാണിൽ ദൂരം ചാടും ഹൊ ഹൊ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
കണസാ കൊണസാ പറയാതടിമെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ…
മോറ പറയാൻ നൊണപറയാൻ
അടിയനുമുണ്ടേ പൊങ്ങച്ചം…
അടിപറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊക
മനസിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലണ വരവിനു
ചെറു ചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ

പടകാളി…

Music: എ ആർ റഹ്‌മാൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ
Movie: യോദ്ധാ
Year: 1992

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading