Devankanangal Kayyozhinja Tharakam… Lyrics

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ്

ദേവാങ്കണങ്ങൾ…

സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ

ദേവാങ്കണങ്ങൾ…

ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
സ്നേഹസാന്ദ്രമാകുമീ വേദിയിൽ…

ദേവാങ്കണങ്ങൾ…

Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ. ജെ. യേശുദാസ്
Raaga: കല്യാണി
Movie: ഞാൻ ഗന്ധർവ്വൻ

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading