Devasangeetham Nee Alle… Lyrics

ദേവ സംഗീതം നീ അല്ലേ ദേവി വരൂ വരൂ

ദേവ സംഗീതം നീ അല്ലേ ദേവി വരൂ വരൂ
തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലേ നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങൾ തീരുമോ ദാഹം ഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകനായ് (2)

തേങ്ങും ഈ കാറ്റ് നീ…

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോൾ
ഉതിരും ഈ മിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു.
എവിടെ നിൻ മധുര ശീലുകൾ മൊഴികളേ നോവല്ലേ.
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാൻ ഇല്ലേ.
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ…
തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാൻ ഞാൻ ആരോ…

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തേ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തേ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ…

തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലേ നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങൾ തീരുമോ ദാഹം ഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകനായ് (2)

തേങ്ങും ഈ കാറ്റ് നീ അല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലേ നുകരാൻ ഞാൻ ആരോ

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading