Swararaga Ganga Pravahame… Lyrics

സ്വരരാഗഗംഗാപ്രവാഹമേ…

പ്രവാഹമേ… ഗംഗാപ്രവാഹമേ…
സ്വരരാഗഗംഗാപ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യസാരമേ
നിൻ സ്നേഹഭിക്ഷക്കായ്
നീറിനിൽക്കും തുളസീദളമാണു ഞാൻ,
കൃഷ്ണ- തുളസീദളമാണു ഞാൻ…

സ്വരരാഗഗംഗാ…

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിൻ ലോലതന്തു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു….

സ്വരരാഗഗംഗാ…

ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ….

സ്വരരാഗഗംഗാ…

Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Movie: സർഗം
Year: 1992

Leave a Reply