Koothambalathil Vecho… Lyrics

കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ

കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ

കുപ്പിവള ചിരിച്ചുടഞ്ഞൂ

നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതന നംതന തനതനനം തനതനനം
നംതന നംതന നംതനനം
നംതന നംതന നംതനനം 

പൂമാലക്കാവിലെ പൂരവിളക്കുകൾ നിൻ
തൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്തൻ ചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു

തെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടും
തെന്നലെന്റെ നെഞ്ചം തകർത്തു

കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ

നംതന നംതന തനതനനം തനനം തനനം തനതനനം
നംതന നംതന തനതനനം തനനം തനനം തനതനനം
നംതന നംതന
നംതന നംതന  

ചേലൊത്ത കൈകളാൽ ഓട്ടുകൈവട്ടകയിൽ
പായസം കൊണ്ടുവന്നപ്പോൾ
നിന്റെ കളി ചുംബനത്താൽ ഹൃദയത്തിൽ സ്മൃതി പെയ്ത

പാൽമധുരം ചുണ്ടിൽ കിനിഞ്ഞു
ശൃംഗാരപ്പാൽമധുരം ചുണ്ടിൽ കിനിഞ്ഞു

കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ

കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ.

Music: ടി സുന്ദരരാജൻ

Lyricist: ശ്രീകുമാരൻ തമ്പി

Singer: എം ജി ശ്രീകുമാർ

Year: 1990

Film: അപ്പു

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading