Palnilavinum Oru Nombaram… Lyrics

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.

മാനം നീളെ താരങ്ങൾ
ചിമ്മി ചിമ്മിക്കത്തുമ്പോൾ
ഇരുട്ടിലെത്തെമ്മാടിക്കൂട്ടിൽ
തുടിക്കുമീ തപ്പും താളങ്ങൾ

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

വിണ്ണിൻ കണ്ണീർ മേഘങ്ങൾ
മണ്ണിൻ തണ്ണീർ ദാഹങ്ങൾ
ഒരിക്കലും ചെയ്യാമോഹങ്ങൾ
നനക്കുമോ നെഞ്ചിൻ തീരങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്

Film: കാബൂളിവാല

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading