Mauna Sarovaram Aakeyunarnnu… Lyrics

മൗനസരോവരമാകെയുണർന്നു…

മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം…

കാതരമാം മൃദുപല്ലവിയെങ്ങോ
സാന്ത്വനഭാവം ചൊരിയുമ്പോൾ
ദ്വാപര മധുര സ്മൃതികളിലാരോ
മുരളികയൂതുമ്പോ‍ൾ
അകതാരിൽ അമൃതലയമലിയുമ്പോൾ
ആത്മാലാപം നുകരാൻ അണയുമോ
സുകൃതയാം ജനനീ…

മാനസമാം മണിവീണയിലാരോ
താരകമന്ത്രം തിരയുകയായ്
മംഗളഹൃദയധ്വനിയായ് ദൂരെ
ശാരിക പാടുകയായ്
പൂമൊഴിയിൽ പ്രണവമധു തൂവുകയായ്
മണ്ണിൻ മാറിൽ കേൾപ്പൂ
സഫലമാം കവിതതൻ താളം…

Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കാപി
Movie: സവിധം
Year: 1992

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading