Thalaritha Ravil Mayangiyo… Lyrics

തരളിത രാവിൽ മയങ്ങിയോ…

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെൻ തീരമില്ലയോ.

തരളിത രാവിൽ…

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ.

തരളിത രാവിൽ…

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ.

തരളിത രാവിൽ…

Music: കീരവാണി
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Movie: സൂര്യമാനസം
Year: 1992

Leave a Reply