Thamarakkannan Urangenam… Lyrics

താമരക്കണ്ണനുറങ്ങേണം…

ആരിരം രാരിരം രാരാരോ
ആരീ രാരിരം രാരാരോ

താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം

താമരക്കണ്ണനു…

വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം

താമരക്കണ്ണനു…

നീ മറന്നു പോകിലും ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം

താമരക്കണ്ണനു…

Music: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Movie: വാത്സല്യം
Year: 1993

Leave a Reply