തിരുവോണപ്പുലരിതൻ…
ആ…ഓ..
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ
ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളീ ഓണക്കിളി
തിരുവോണ…
കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
കൈകൊട്ടി പാട്ടുകൾ പാടിടുന്നു
പാട്ടുകൾ പാടിടുന്നൂ
ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു.
തിരുവോണ…
Music: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: വാണി ജയറാം
Raaga: ആരഭി
Movie: തിരുവോണം.


Leave a Reply