മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന? ഈ
കാറ്റിലാകെ ലില്ലി പൂത്ത വാസന
കാര്യമില്ലാതെന്റെയുള്ളിൽ
മഞ്ഞുതുള്ളി വീണതെന്തിനാ? എന്തിനാ?
കണ്ണുകൾ കൊള്ളിമീൻ പോലവേ
കൊള്ളവേ
പുഞ്ചിരിച്ചു വേദന
തനിമ ചോരാത്ത സംഗീതമേ
അതിരേകാത്തൊരാകാശമേ
പാടി ബാക്കി വെച്ച പാട്ടിതോ?
പാത കണ്ണടച്ച പോക്കിതോ?
പാതി പങ്കു വെച്ച നോക്കിലോ?
പാടെ ഞാൻ മറന്ന രാഗമോ?
വേറെയേതോ ദിവ്യമാകും
കള്ളഭാവമെന്റെ നെഞ്ചിലാ
മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന? ഈ
കാറ്റിലാകെ ലില്ലി പൂത്ത വാസന
ആ… ആ …
ദൂരെ വിൺയാത്ര നടത്തുവാൻ
എനിക്കെന്തിനൊരുക്കം?
മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന? ഈ
കാറ്റിലാകെ ലില്ലി പൂത്ത വാസന
Music: വിഷ്ണു വിജയ്
Lyricist: വിനായക് ശശികുമാർ
Singer: എം ജി ശ്രീകുമാർ
Movie: ബെത്ലഹേം കുടുംബ യൂണിറ്റ്
Year: 2026


Leave a Reply