Dhoore Dhoore Dhoore Padum Vanambadi… Lyrics

ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീ

ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീ
പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
അന്തിച്ചോപ്പിൽ പൊന്നും മിന്നും പോരാഞ്ഞോ
മേലേക്കാവിൻ കാറ്റിൻ താളം പോരാഞ്ഞോ
വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
കൊടിയേറീ കോവിൽ മുറ്റത്തെ
വാകപ്പൂം കൊമ്പിന്മേൽ

ദൂരേ ദൂരേ…

പാലരുവീ നിൻ പാദസരങ്ങൾ പാടുമ്പോൾ
പാൽനുര ചിന്നി പൂമണി ചിന്നിയാടുമ്പോൾ
പൂക്കളമിട്ടേ പൂക്കുല തുള്ളുന്നാരാരോ
ഈ കളിവട്ടത്തിത്തിരി നേരമിരുന്നോട്ടേ
ഒരു ഇളം പൂവിൻ കവിളിൽ മെല്ലെ തഴുകി പാടട്ടെ
മലയുടെ തിരുമുടിയഴകൊടു നിറകതിർ
മലരുകളണിയുകയായ്
ഇനിയീ നീലാകാശം നീളേ
നിറയട്ടെ നിൻ ഗാനം
താഴേ ചോളം പൂക്കും പാടം കോർത്തല്ലോ
ചോഴിപ്പെണ്ണിൻ മാറിൽ ചാർത്താൻ മുത്താരം

ദൂരേ ദൂരേ…

കാലിക്കുടമണിയേതൊരു ദുഃഖം മൂളുന്നു
കമ്പിളി വിൽക്കും കയ്യുകൾ മഞ്ഞിൽ ചൂളുന്നു
ഏതോ തേൻ കനി താനേ നുകരും താരുണ്യം
ഏദൻ തോപ്പായ് മാറ്റുകയാണീ താഴ്വാരം
അരുമപ്രാവിൻ നിര പോൽ തുള്ളുന്നഴകിൻ പൈതങ്ങൾ
അരുവിയിലൊരു കുളിരലയുടെ തഴുകലി
ലുലയും മലർ നിരകൾ
ഇനിയീ താഴ്വാരങ്ങൾ നീളേ
പാടൂ നീ രാപ്പാടീ
നാമീ മണ്ണിൻ മാറിൽ പൂക്കും സ്വപ്നങ്ങൾ
നാമീ മണ്ണിൽ കാലം തീർക്കും ശില്പങ്ങൾ

ദൂരേ ദൂരേ…

Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: എം ജി ശ്രീകുമാർ
Movie: നാടോടി
Year: 1992

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading