Onappoove Poove Poove… Lyrics

ഓണപ്പൂവേ പൂവേ പൂവേ… ഓമല്‍ പൂവേ…

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

ഓണപ്പൂവേ…

അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൌരഭമായ് (2)
അനുഭൂതികള്‍ പൊന്നിതളിതളായ്
അഴകില്‍ വിരിയും തീരമിതാ

ഓണപ്പൂവേ…

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ്ജരികള്‍
കവി തന്‍ ശാരിക കളമൊഴിയാല്‍
നറുതേന്‍ ചൊരിയും തീരമിതാ..

ഓണപ്പൂവേ…

വില്ലും വീണ പൊന്‍ തുടിയും
പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ…

ഓണപ്പൂവേ…

Music: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Movie: ഈ ഗാനം മറക്കുമോ.

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading