ഏതോ വാർമുകിലിൻ…
ഏതോ വാർമുകിലിൻ
കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ… ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ്
നിലാവിൻ മുത്തേ നീ വന്നു.
ഏതോ വാർമുകിലിൻ…
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ.
ഏതോ വാർമുകിലിൻ…
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ.
ഏതോ വാർമുകിലിൻ…
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: ജി. വേണുഗോപാൽ
Raaga: ശ്രീ
Movie: പൂക്കാലം വരവായി


Leave a Reply