മുത്തുമണിത്തൂവൽ തരാം…
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ… എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ.
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്.
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ… ചേക്കേറുമോ.
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ…
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ… കളിയാടി വാ…
മുത്തുമണിത്തൂവൽ…
Music: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: കൗരവർ
Year: 1992


Leave a Reply