Sangeethame Amara Sallapame… Lyrics

സംഗീതമേ അമര സല്ലാപമേ…

സംഗീതമേ അമരസല്ലാപമേ
സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ.

സംഗീതമേ…

ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
അ അ അ….. അ….. അ….
അ അ അ….. അ അ അ അ…..
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ… അമര സല്ലാപമേ…

ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ… സനിധ പധനി സംഗീതമേ
അമരസല്ലാപമേ സംഗീതമേ…
സനിധ പധനി സംഗീതമേ…
ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
ഗരിമഗരി സരിധ ഗമപധനി സംഗീതമേ… അമരസല്ലാപമേ…
രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
പധ മപ സനി, ഗരിഗസനിസാ
ധപനിധ സനി,രിസ
ഗരിസസനിസാ..
മഗരിസരിഗാ..
രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ…
സംഗീതമേ അമര സല്ലാപമേ……….

Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: നഠഭൈരവി
Movie: സർഗം
Year: 1992

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading