Unnam Marannu Thennipparanna… Lyrics

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ… ഉശിരില്ലെന്നതു നേരെടാ…
എലിതുമ്മിയാല്‍ മലവീഴുമോ…. എരിതീയില്‍ ചിരി വേവുമോ…
കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ 
പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ…

ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ…
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്നൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ …
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ…
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ…

Music: എസ് ബാലകൃഷ്ണൻ

Lyricist: ബിച്ചു തിരുമല

Singer: എം ജി ശ്രീകുമാർ

Year: 1990

Film: ഇൻ ഹരിഹർ നഗർ

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading