Puthen Puthukkalam… Lyrics

പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ

പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ

കാണാത്ത ചിറകുള്ള തേരിൽ
കാലത്തിൽ കളിത്തോണി
മേളത്തിൽ തപ്പും കൊട്ടി പാടി
താളത്തിൽ ചാഞ്ചാടീ

പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ

നാടൻ ചുവയുള്ള ശീലിൽ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടിൽ ചോരുന്ന മധുരം താ
കണ്ണൂം കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരം
ഇളനീരുതിരും മനവും കുതിരും

തമ്മിലറിഞ്ഞു പുണർന്നു തളർന്നു
മയങ്ങിയുറങ്ങിയുണർന്ന കിനാവിൽ  

പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ…

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: എം ജി ശ്രീകുമാർ, കെ എസ് ചിത്ര

Film: കാബൂളിവാല

Leave a Reply