ചരിത്രത്തിലെ വിസ്മയമായ യെമൻ രാജ്ഞി: സുൽത്താന അൽ-അഹ്‌വൽ (Arwa al-Sulayhi)
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രമുഖരും ശക്തരുമായ വനിതാ ഭരണാധികാരികളിൽ ഒരാളാണ് യെമനിലെ സുലൈഹിദ് വംശത്തിലെ പ്രശസ്തയായ അർവ രാജ്ഞി (സുൽത്താന അൽ-അഹ്‌വൽ). ഏകാധിപത്യ പ്രവണതകൾക്കിടയിലും നീതിപൂർവ്വമായ ഭരണം കൊണ്ടും അസാധാരണമായ രാഷ്ട്രീയ പാടവം കൊണ്ടും അവർ ചരിത്രത്തിൽ തന്റേതായ ഇടം നേടി. ഭരണാധികാരി എന്നതിലുപരി മതപരമായി പരമോന്നത പദവി (ഹുജ്ജ) അലങ്കരിച്ച ഏക വനിത കൂടിയായ അർവ രാജ്ഞിയുടെ ജീവിതവും ഭരണനേട്ടങ്ങളും ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളാണ്.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ വനിതാ ഭരണാധികാരികളിൽ ഒരാളും, യെമനിലെ സുലൈഹിദ് വംശത്തിലെ (Sulayhid Dynasty) പ്രശസ്തയായ രാജ്ഞിയുമാണ് അൽ-ഹുർറ അൽ-മലിക അർവ ബിന്ത് അഹമ്മദ് അൽ-സുലൈഹി അഥവാ സുൽത്താന അൽ-അഹ്‌വൽ (Queen Arwa al-Sulayhi) (ക്രി.വ. 1048–1138). യെമനിൽ ഏകദേശം ആറര പതിറ്റാണ്ടോളം (ഏകദേശം 1067 മുതൽ 1138 വരെ) അവർ ഭരണം നടത്തി.
ഇസ്ലാമിക ചരിത്രത്തിൽ ഭരണാധികാരിയും ഒപ്പം പരമോന്നത മതനേതാവും (ഹുജ്ജ – Hujja) ആയ ഏക വനിതയാണ് അർവ രാജ്ഞി. ഈജിപ്തിലെ ഫാത്വിമ ഖിലാഫത്തുമായി അവർ അടുത്ത ബന്ധം പുലർത്തുകയും യെമനിൽ ഫാത്വിമി ദഅ്‌വത്തിന്റെ ചുമതല നിർവഹിക്കുകയും ചെയ്തു.
യെമനിലെ രാഷ്ട്രീയ സ്ഥിരതയ്ക്കായി തലസ്ഥാനം സനായിൽ നിന്ന് തന്ത്രപ്രധാനമായ ധു ജിബ്‌ലയിലേക് (Dhu Jibla) മാറ്റിയത് അർവ രാജ്ഞിയാണ്. ഇന്നും ഈ നഗരം അവരുമായി ബന്ധപ്പെട്ട് ചരിത്രപ്രസിദ്ധമാണ്
ഇസ്ലാമിക ചരിത്രത്തിൽ വെള്ളിയാഴ്ച ജുമുഅ ഖുത്ബയിൽ (പ്രഭാഷണത്തിൽ) ഭരണാധികാരിയുടെ പേരിനൊപ്പം പേര് പരാമർശിക്കപ്പെട്ട ആദ്യത്തെ വനിതയാണ് അവർ.
റോഡുകളുടെ നിർമ്മാണം, ജലസേചന പദ്ധതികൾ, അണക്കെട്ടുകൾ, കൃഷിയുടെ ഉന്നമനം എന്നിവയ്ക്കായി രാജ്ഞി നിരവധി കാര്യങ്ങൾ ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും അവർ വലിയ പ്രാധാന്യം നൽകി.
യെമനിലെ ജനങ്ങൾ സ്നേഹത്തോടെ അവരെ ‘അൽ-ഹുർറ’ (സ്വതന്ത്രയായ/മാന്യയായ വനിത) എന്നും ‘ബിൽക്കീസു സാഗിര’ (ചെറിയ രാജ്ഞി/രണ്ടാമത്തെ സേബ രാജ്ഞി) എന്നും വിശേഷിപ്പിച്ചിരുന്നു.
അവരുടെ അസാധാരണമായ ഭരണപാടവം, രാഷ്ട്രീയ പക്വത, ബുദ്ധിശക്തി എന്നിവ കാരണം ചരിത്രകാരന്മാർ അവരെ എക്കാലത്തെയും മികച്ച ഭരണാധികാരികളിൽ ഒരാളായി വാഴ്ത്തുന്നു. 90-ാമത്തെ വയസ്സിൽ അന്തരിച്ച അവർ നിർമ്മിച്ച ധു ജിബ്‌ലയിലെ പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.


Leave a Reply