ഒരു മിഗ് 25 വിമാന മോഷണത്തിന്റെ കഥ

സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 (മിഖായ്യൻ ഗുരേവിച്ച് -25) ആണ് പോർവിമാനമാണ് അന്നുവരെ നിർമ്മിച്ച പോർവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത്. ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല.

ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു . ക്രമേണ US ഉം നാറ്റോ സഖ്യവും മിഗ് -25 നെ ഭയക്കാൻ തുടങ്ങി . എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി . അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല. സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 സുപ്രധാന വ്യോമ താവളങ്ങളായ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിന് ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു വിന്യസിച്ചിരുന്നത്.

ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയ്യിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു .ഇതിന്റെ സാങ്കേതികവിദ്യ ചോർത്താൻ അമേരിക്കൻ ചാരസംഘടനയായ CIA വർഷങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയൻ ഇത് അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു . അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ഇവനോവിച്ച് ബെലെങ്കോ. സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു ബെലെങ്കോ .

സോവിയറ്റ് വ്യോമസേനയിലെ ലഫ്റ്റനന്റ് ആയിരുന്ന വിക്ടർ ബെലെങ്കോ തന്റെ ജീവിതസാഹചര്യങ്ങളിലും സോവിയറ്റ് ഭരണകൂടത്തിലും അതൃപ്തനായിരുന്നു. അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ തീരുമാനിച്ചു.

ഒരു പരിശീലന പറക്കലിനിടെ ബെലെങ്കോ തന്റെ മിഗ്-25 വിമാനവുമായി റഡാറുകളുടെ കണ്ണുവെട്ടിച്ച് ജപ്പാൻ ലക്ഷ്യമാക്കി പറന്നു. സോവിയറ്റ് മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം സമുദ്രനിരപ്പിന് തൊട്ടുമുകളിലൂടെ അതീവ അപകടകരമായ രീതിയിലാണ് വിമാനം പറത്തിയത്.

ജപ്പാനിലെ ഹൊക്കൈഡോയിലുള്ള ഹക്കോഡേറ്റ് വിമാനത്താവളത്തിൽ ഇന്ധനം തീരാറായ അവസ്ഥയിൽ ബെലെങ്കോ വിമാനം ഇറക്കി. റൺവേയുടെ നീളം കുറവായതിനാൽ വിമാനം കുറച്ചുദൂരം മണ്ണിലേക്ക് തെന്നിമാറിയാണ് നിന്നത്. വിമാനത്തിൽ നിന്നിറങ്ങിയ അദ്ദേഹം ഒരു തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയും തനിക്ക് രാഷ്ട്രീയ അഭയം വേണമെന്ന് ജാപ്പനീസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

തങ്ങളുടെ അഭിമാനമായ വിമാനം ശത്രുക്കളുടെ കയ്യിലകപ്പെട്ടത് സോവിയറ്റ് യൂണിയനെ വല്ലാതെ പ്രകോപിപ്പിച്ചു. വിമാനം ഉടൻ തിരിച്ചുനൽകണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ അമേരിക്കൻ വിദഗ്ധർ ജപ്പാനിലെത്തി വിമാനം പൂർണ്ണമായും അഴിച്ചുപരിശോധിച്ചു.

വിമാനം സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചതെന്നും അമേരിക്ക ഭയപ്പെട്ടതുപോലെ അത്ര നൂതനമായ കമ്പ്യൂട്ടറുകളല്ല അതിലുള്ളതെന്നും അവർക്ക് മനസ്സിലായി. ഇത് അമേരിക്കയുടെ ആശങ്കകൾ കുറയ്ക്കാൻ സഹായിച്ചു.

ആഴ്ചകൾക്ക് ശേഷം സോവിയറ്റ് യൂണിയന് വിമാനം തിരിച്ചുനൽകി. എന്നാൽ അത് 30 തടികളിലായി പൊളിച്ചടുക്കിയ നിലയിലായിരുന്നു! പല ഭാഗങ്ങളും അമേരിക്കൻ എഞ്ചിനീയർമാർ പഠനത്തിനായി മാറ്റിയിരുന്നു.

ഇതോടെ മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി . അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത്. ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം.

വിക്ടർ ബെലെങ്കോക്ക് അമേരിക്ക രാഷ്ട്രീയ അഭയം നൽകി. പിന്നീട് അദ്ദേഹം ഒരു ഏറോസ്പേസ് എഞ്ചിനീയറിംഗ് കൺസൾട്ടന്റായി അവിടെ ജീവിച്ചു.

ശീതയുദ്ധ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നാണക്കേടുകളിൽ ഒന്നായി ഈ ‘വിമാനം മോഷണം’ ഇന്നും കണക്കാക്കപ്പെടുന്നു.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading