മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്

നല്ല പേര് മരിച്ചാലും ജീവിക്കും

മരണം കാത്തുകിടക്കുന്ന തന്റെ അപ്പനോട് മകൾ സാറ പറഞ്ഞു:

“ഡാഡി, നിങ്ങളുടെ ബാങ്കിൽ ഒരു പൈസ പോലും ഇല്ലാതെ നിങ്ങൾ മരിക്കുന്നത് നിർഭാഗ്യകരമാണ്. ഞങ്ങൾ താമസിക്കുന്ന ഈ വീട് പോലും ഒരു വാടക അപ്പാർട്ട്മെന്റാണ്. ഞങ്ങൾക്കായി ഒന്നും കരുതിവെച്ചില്ലല്ലോ!

ഡാഡി അഴിമതിക്കാരാണെന്ന് പറയുന്ന മറ്റു പിതാക്കന്മാർ അവരുടെ മക്കൾക്കുവേണ്ടി എന്തെങ്കിലും ഒക്കെ കരുതിവെക്കും. എന്നാൽ ഡാഡിയോ? എനിക്ക് ഡാഡിയെ അനുകരിക്കാൻ പ്രയാസമുണ്ട്.”

ഇത്രയും പറഞ്ഞ് അല്പസമയം കഴിഞ്ഞപ്പോഴേക്കും അവളുടെ ഡാഡി ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു.

മൂന്ന് വർഷങ്ങൾക്കുശേഷം സാറ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിക്കായി ഒരു ഇന്റർവ്യൂവിന് പോയി. കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നാൽ ആദ്യം അവളെ ഇന്റർവ്യൂ ചെയ്തത് അവിടുത്തെ കമ്മിറ്റി ചെയർമാനായിരുന്നു.

കമ്മിറ്റി ചെയർമാൻ ചോദിച്ചു:

“ഏത് സ്മിത്താണ് നിങ്ങൾ?”

സാറ മറുപടി പറഞ്ഞു:

“ഞാൻ സാറാ സ്മിത്താണ്. എന്റെ ഡാഡി പരേതനായ ടോം സ്മിത്താണ്.”

“ഓ മൈ ഗോഡ്! നീ ടോം സ്മിത്തിന്റെ മകളാണോ?”

എന്നിട്ട് അദ്ദേഹം കൂടെയുണ്ടായിരുന്ന മറ്റ് അംഗങ്ങളിലേക്ക് തിരിഞ്ഞ് പറഞ്ഞു:

“ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിലെ എന്റെ അംഗത്വ ഫോമിൽ ഒപ്പിട്ടയാളാണ് ഈ ടോം സ്മിത്ത്. അദ്ദേഹത്തിന്റെ ശുപാർശ കൊണ്ടാണ് ഞാനിന്നിവിടെ ഇരിക്കുന്നത്. അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഒരിക്കൽപോലും എന്നെ കണ്ടിട്ടുമില്ലായിരുന്നു. എങ്കിലും എനിക്കുവേണ്ടി അദ്ദേഹം എല്ലാം സൗജന്യമായി ചെയ്തുതന്നു. അത്രയ്ക്കും നല്ല മനുഷ്യനായിരുന്നു അദ്ദേഹം.”

ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം സാറയോടായി പറഞ്ഞു:

“എനിക്ക് നിങ്ങളോട് ഇനി ചോദ്യങ്ങളൊന്നുമില്ല. ഈ ജോലി നിങ്ങൾ നേടിയെന്ന് സ്വയം കരുതുക. നാളെ വരൂ. നിങ്ങളെ കാത്ത് ഈ ജോലി നിങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.”

പിറ്റേദിവസം സാറ എത്തിയപ്പോൾ സാറാ സ്മിത്തിനെ കമ്പനിയുടെ കോർപ്പറേറ്റ് അഫയേഴ്സ് മാനേജരായി അവർ തിരഞ്ഞെടുത്തു. അലവൻസുകളും മറ്റ് ചെലവുകളും കൂടാതെ പ്രതിമാസം 1,00,000 ഡോളർ ശമ്പളവും, താമസിക്കുവാൻ മനോഹരമായ ഒരു ബംഗ്ലാവും, രണ്ട് കാറുകളും, അവ ഓടിക്കുവാനുള്ള ഡ്രൈവർമാരെയും കമ്പനി അവൾക്കായി നൽകി.

അവൾ ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷങ്ങൾക്കുശേഷം, കമ്പനിയുടെ എം.ഡി. അമേരിക്കയിൽനിന്ന് രാജിവയ്ക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. തുടർന്ന് ഉയർന്ന സമഗ്രതയും സത്യസന്ധതയും ഉള്ള ഒരു വ്യക്തിത്വത്തെ തേടിയ കമ്പനി കൺസൾട്ടന്റ്, ആ എം.ഡി. സ്ഥാനത്തേക്ക് സാറാ സ്മിത്തിനെ നാമനിർദേശം ചെയ്തു.

അങ്ങനെ, കമ്പനിയുടെ എം.ഡി. എന്ന നിലയിൽ ഒരു അഭിമുഖത്തിൽ അവൾക്ക് പങ്കെടുക്കേണ്ടിവന്നു.

അവരോട് ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു:

“നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ്?”

കണ്ണീരോടെ അവൾ മറുപടി പറഞ്ഞു:

“എന്റെ ഡാഡി എനിക്ക് ഈ വഴികൾ ഒരുക്കിയതാണ്. അദ്ദേഹം മരിച്ചതിനുശേഷമാണ് അദ്ദേഹം സാമ്പത്തികമായി ദരിദ്രനായിരുന്നെങ്കിലും അച്ചടക്കത്തിലും സത്യസന്ധതയിലും സമ്പന്നനായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്.”

അഭിമുഖത്തിൽ അവർ വീണ്ടും അവളോട് ചോദിച്ചു:

“നിന്റെ ഡാഡി മരിച്ചിട്ട് വർഷങ്ങൾ ആയല്ലോ. പിന്നെ എന്തിനാണ് നീ ഇപ്പോഴും ഒരു ചെറിയ കുട്ടിയെപ്പോലെ കരയുന്നത്?”

അവൾ മറുപടി പറഞ്ഞു:

“സത്യസന്ധനായ എന്റെ ഡാഡിയെ മരണസമയത്ത് ഞാൻ വേദനിപ്പിച്ചു. ഇപ്പോൾ ഞാൻ കരുതുന്നു, മരണസമയത്ത് എന്റെ വാക്കുകൾ കേട്ട് വേദനിച്ചെങ്കിലും അദ്ദേഹം എന്നോട് ക്ഷമിച്ചിട്ടുണ്ടാകുമെന്ന്.

ഞാൻ ഈ നിലയിൽ എത്താൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാൽ എന്റെ ഡാഡിയാണ് എനിക്കുവേണ്ടി ഇതെല്ലാം മുൻകൂട്ടി ചെയ്തുവെച്ചതെന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു.”

വീണ്ടും അവർ അവളോട് ചോദിച്ചു:

“നിങ്ങൾ നിങ്ങളുടെ പിതാവിന്റെ കാൽപ്പാടുകൾ പിന്തുടരുമോ?”

അതിന് അവളുടെ ലളിതമായ ഉത്തരം:

“ഞാൻ ഇപ്പോൾ ആ മനുഷ്യനെ ആരാധിക്കുന്നു. എന്റെ സ്വീകരണമുറിയിലും എന്റെ വീടിന്റെ പ്രവേശനകവാടത്തിലും അദ്ദേഹത്തിന്റെ വലിയ ചിത്രം ഉണ്ട്. ദൈവത്തിനു ശേഷം എനിക്കുള്ളതെല്ലാം എന്റെ ഡാഡി അർഹിക്കുന്നതാണ്.”

അവസാനമായി അവർ അവളോടായി ചോദിച്ചു:

“നിങ്ങൾ ടോം സ്മിത്തിനെപ്പോലെയാണോ?”

അവൾ പറഞ്ഞു:

“ഒരു നല്ല പേര് നിലനിർത്താൻ എത്ര പണം കൊടുത്താലും സാധിക്കില്ല. നമ്മൾ എത്ര നല്ല പ്രവൃത്തികൾ ചെയ്താലും അതിന്റെ പ്രതിഫലം വേഗത്തിൽ ലഭിക്കണമെന്നില്ല. പക്ഷേ സത്യസന്ധതയോടെ പ്രവർത്തിച്ചാൽ, സമൂഹത്തിൽ നന്മകൾ ചെയ്താൽ, നാം മരിച്ചാലും ജീവിക്കും.”

നമ്മുടെ മക്കൾക്ക് നാം നൽകേണ്ട യഥാർത്ഥ സമ്പത്ത്

സഹോദരങ്ങളേ, കുറെ ബാങ്ക് ബാലൻസുകളോ വലിയ ബംഗ്ലാവുകളോ ഒന്നും നമ്മളെ എവിടെയും കൊണ്ടെത്തിക്കില്ല. ഈ ലോകത്തിലെ പണം ഇവിടെത്തന്നെ ഉപേക്ഷിച്ച് ഒരു നാൾ നാം പോയേ പറ്റൂ.

സമഗ്രത, അച്ചടക്കം, ആത്മനിയന്ത്രണം, ദൈവഭയം എന്നിവ മാത്രമേ ഒരു മനുഷ്യനെ യഥാർത്ഥത്തിൽ സമ്പന്നനാക്കുകയുള്ളൂ.

ഇന്നത്തെ കുട്ടികൾ മാതാപിതാക്കൾ ഓടുന്നത് കണ്ട് അവരുടെ പിന്നാലെ ഓടുന്നു. പല കുട്ടികൾക്കും സ്നേഹം എന്തെന്ന് അറിയില്ല. സമൂഹത്തിൽ നന്മകൾ ചെയ്യേണ്ടതെങ്ങനെയെന്നും അവർ പഠിക്കുന്നില്ല. നമ്മുടെ തലമുറ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായി നശിച്ചുകൊണ്ടിരിക്കുന്നു.

ഇവർക്ക് ഒരു നല്ല മാതൃകയാകാൻ നമുക്ക് കഴിയില്ലേ?

നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ ഒരു നല്ല മാതൃക കാണിച്ചുകൊടുക്കുക.

മക്കളെ സ്നേഹിക്കാതെ പണത്തിനായി എന്തും ചെയ്ത് നെട്ടോട്ടമോടുന്ന മാതാപിതാക്കളെ കണ്ടല്ല, സ്നേഹത്തോടെയും സന്തോഷത്തോടെയും ദൈവഭയത്തോടെയും ജീവിക്കുന്ന ഒരു ജീവിതം കണ്ടാണ് നമ്മുടെ പുതിയ തലമുറ വളർന്നുവരേണ്ടത്.

നാം മക്കൾക്കായി സ്വത്തുക്കൾ മാത്രം സമ്പാദിച്ചുവെക്കേണ്ടതില്ല; നല്ലൊരു ജീവിതത്തിന്റെ മാതൃകയാണ് അവർക്കായി കൈമാറേണ്ടത്.

അത് തന്നെയായിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തും അനുഗ്രഹവും.

നാം മരിച്ചാലും നമ്മുടെ നന്മകൾ നമ്മെ ജീവിപ്പിക്കട്ടെ. ❤️

Author: Unknown

Source: WhatsApp

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading