ഭൂമിയിൽ ജീവന്റെ ഉത്പത്തിയും നിലനിൽപ്പും അതിശയിപ്പിക്കുന്ന ഒന്നാണ്. എന്നാൽ, ഒരു സൂക്ഷ്മജീവിക്കു പോലും ജീവിക്കാൻ സാധിക്കാത്ത ഒരു സ്ഥലം നമ്മുടെ ഈ ഭൂമിയിൽ തന്നെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?
ആഫ്രിക്കൻ രാജ്യമായ എത്യോപ്പിയയിലെ ഡാനാക്കിൾ ഡിപ്രഷനിൽ (Danakil Depression) സ്ഥിതി ചെയ്യുന്ന ‘ദല്ലോൽ’ (Dallol) എന്ന സ്ഥലമാണ് ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷി.
എന്തുകൊണ്ടാണ് ദല്ലോലിൽ ജീവൻ അസാധ്യമാകുന്നത്?
ഭൂമിയിലെ ഏറ്റവും ചൂടേറിയ ജനവാസരഹിത പ്രദേശങ്ങളിൽ ഒന്നാണിത്.
ഇവിടുത്തെ തിളച്ചുമറിയുന്ന കുളങ്ങളിലെ വെള്ളത്തിന് പൂജ്യത്തേക്കാൾ താഴെയാണ് (Negative pH) പി.എച്ച് മൂല്യം. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന വിഷവാതകങ്ങളും സൾഫറിന്റെ സാനിധ്യവും സാധാരണ ബാക്ടീരിയകൾക്കു പോലും അതിജീവനം അസാധ്യമാക്കുന്നു.
മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ഇവിടുത്തെ ലാൻഡ്‌സ്‌കേപ്പ് കണ്ടാൽ മറ്റ് ഏതെങ്കിലും അന്യഗ്രഹത്തിലാണോ എന്ന് തോന്നിപ്പോകും. പ്രകൃതിയുടെ വിസ്മയവും ഭയപ്പെടുത്തുന്ന പ്രതിഭാസവുമായ ദല്ലോൽ ശാസ്ത്രലോകത്തിന് എന്നും ഒരു വലിയ കൗതുകമാണ്!


Leave a Reply