പീരങ്കി മുഴങ്ങിയ ഗ്രാമം: ലോകമഹായുദ്ധങ്ങളിൽ ചരിത്രമെഴുതിയ പാകിസ്താനിലെ ആ അപൂർവ്വ ഗ്രാമം!
ഒരു ഗ്രാമത്തിൽ നിന്ന് നൂറുകണക്കിന് സൈനികർ ലോകമഹായുദ്ധങ്ങളിലേക്ക്… ബ്രിട്ടീഷ് ഭരണാധികാരികൾ ആദരവായി സമ്മാനിച്ച കൂറ്റൻ പീരങ്കി ഇന്നും തലയുയർത്തി നിൽക്കുന്ന ‘ദൂത്മിയാൽ’ (Dulmial) അല്ലെങ്കിൽ ‘തോക്കുകളുടെ ഗ്രാമം ‘ എന്നറിയപ്പെടുന്ന പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്വാൽ ജില്ലയിലാണ് ഈ “ഗ്രാമത്തിന്റെ കഥ അറിയാമോ?
ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിനായി പോരാടാൻ സ്വന്തം നാടുവിട്ടുപോയ ധീരന്മാരുടെ കഥയാണിത്. ദക്ഷിണേഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ സൈനികരെ നൽകിയതിലൂടെ ചരിത്രത്തിൽ ഇടംനേടിയ പാകിസ്താനിലെ ചക്വാൽ ജില്ലയിലുള്ള ദൂത്മി യാൽ ഗ്രാമത്തിന്റെ അവിശ്വസനീയമായ വിശേഷങ്ങളിലേക്ക്…
ഒന്നാം ലോകമഹായുദ്ധകാലത്ത് ആകെ 879 പുരുഷന്മാരുണ്ടായിരുന്ന ഈ ഗ്രാമത്തിൽ നിന്ന് 460 പേരാണ് ബ്രിട്ടീഷ് സൈന്യത്തിനായി പോരാടാൻ പോയത്. ഏഷ്യയിലെ മറ്റൊരു ഗ്രാമത്തിൽ നിന്നും ഇത്രയധികം ആളുകൾ ഒറ്റയടിക്ക് യുദ്ധത്തിൽ പങ്കെടുത്തിട്ടില്ല
ഗ്രാമവാസികളുടെ ധീരതയ്ക്കുള്ള ഉപഹാരമായി ബ്രിട്ടീഷ് സർക്കാർ 1925-ൽ സമ്മാനിച്ച 1.7 ടൺ ഭാരമുള്ള പീരങ്കി ഇന്നും ഗ്രാമത്തിന്റെ മധ്യത്തിൽ അഭിമാനപൂർവ്വം പ്രദർശിപ്പിച്ചിരിക്കുന്നു. കാളവണ്ടിയിലും തീവണ്ടിലുമായി കഷ്ടപ്പെട്ട് ഗ്രാമത്തിൽ എത്തിച്ച ഈ ചരിത്രസ്മാരകം കാണാൻ ഒട്ടനവധി പ്രമുഖരാണ് അക്കാലത്ത് എത്തിച്ചേർന്നത്.
ലോകമഹായുദ്ധത്തിന് പുറമെ രണ്ടാം ലോകമഹായുദ്ധത്തിലും ഈ ഗ്രാമം സ്വന്തം സാന്നിധ്യമറിയിച്ചു. 732 പേരാണ് അന്ന് സേവനം അനുഷ്ഠിച്ചത്.
സ്വാതന്ത്ര്യാനന്തരവും ഈ പാരമ്പര്യം കാത്തുസൂക്ഷിച്ച ദൂത്മി യാൽ ഗ്രാമം പാകിസ്താൻ സൈന്യത്തിന് നിരവധി ലെഫ്റ്റനന്റ് ജനറൽമാരെയും ബ്രിഗേഡിയർമാരെയും സമ്മാനിച്ചിട്ടുണ്ട്.
യുദ്ധഭൂമിയിൽ ജീവൻ വെടിഞ്ഞ ധീര സൈനികരുടെയും, അവരുടെ ഓർമ്മകൾപേറുന്ന ആ ചരിത്ര പീരങ്കിയുടെയും കഥ പറയുന്ന ഈ കുറിപ്പ് ചരിത്രാന്വേഷികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്!.


Leave a Reply