യേശുവിന്റെ കല്ലറ ജപ്പാനിലോ? ഷിംഗോ ഗ്രാമത്തിലെ വിചിത്രമായ സത്യങ്ങൾ!

The Tomb of Jesus Christ in Japan

ആമുഖം: യേശുക്രിസ്തുവിന്റെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ്? മിക്കവരും പറയും, അത് യെറുസലേമിലാണെന്ന്. എന്നാൽ ജപ്പാനിലെ അയോമോരി പ്രവിശ്യയിലെ ‘ഷിംഗോ’ എന്ന ഗ്രാമവാസികൾ പറയുന്നത് മറ്റൊന്നാണ്. യേശു മരിച്ചില്ലെന്നും, ജപ്പാനിൽ എത്തി ഒരു കർഷകനായി ജീവിതകാലം മുഴുവൻ കഴിഞ്ഞ് അവിടെത്തന്നെ അന്തരിച്ചു എന്നുമാണ് ഇവിടുത്തെ വിശ്വസിക്കപ്പെടുന്ന കഥ. ചരിത്രത്തിന് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ വിചിത്രമായ കഥയുടെ പിന്നിലെ യാഥാർത്ഥ്യമെന്തെന്ന് നോക്കാം.

ജപ്പാനിലെ അയോമോരി പ്രവിശ്യയിലെ ഷിംഗോ (Shingo) എന്ന ചെറിയ ഗ്രാമത്തിലാണ് യേശുക്രിസ്തുവിന്റേതെന്ന് അവകാശപ്പെടുന്ന കല്ലറ സ്ഥിതി ചെയ്യുന്നത്. ജാപ്പനീസ് ഭാഷയിൽ ഇത് ‘കിരിസുതോ നോ ഹക’ (Kirisuto no Haka) എന്നാണ് അറിയപ്പെടുന്നത്.

യേശുവിനെ യെറുസലേമിൽ കുരിശിലേറ്റിയെന്നത് വ്യാജമാണെന്നും, യേശു ആ കുരിശുമരണത്തിൽ നിന്നും രക്ഷപ്പെട്ട് സൈബീരിയ വഴി ജപ്പാനിൽ എത്തിച്ചേർന്നു എന്നുമാണ് ഇവിടുത്തെ പ്രാദേശിക ഐതിഹ്യം പറയുന്നത്.

ജപ്പാനിൽ എത്തിയ യേശു ഒരു സാധാരണ കർഷകനായി ജീവിക്കുകയും, ഒരു ജാപ്പനീസ് സ്ത്രീയെ വിവാഹം കഴിച്ച് കുട്ടികളോടൊപ്പം ഇവിടെ ജീവിച്ചു തീർക്കുകയും ചെയ്തു.

തന്റെ 106-ാമത്തെ വയസ്സിൽ വാർദ്ധ്യകസഹജമായ അസുഖത്താൽ അദ്ദേഹം അന്തരിക്കുകയും ഈ ഗ്രാമത്തിൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചരിത്രപരമായി ഇതിന് യാതൊരുവിധ തെളിവുകളുമില്ലെങ്കിലും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കൗതുകകരമായ ടൂറിസ്റ്റ് കേന്ദ്രമായി ഇന്ന് ഈ ഗ്രാമം മാറിക്കഴിഞ്ഞിരിക്കുന്നു.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading