ഭൂകമ്പങ്ങളെ തോൽപ്പിച്ച എഞ്ചിനീയറിംഗ് വിസ്മയം

ഭൂകമ്പങ്ങളെ തോൽപ്പിച്ച 2500 വർഷത്തെ പഴക്കം! ലോകത്തിലെ ഏറ്റവും പഴയ എഞ്ചിനീയറിംഗ് വിസ്മയം അറിയാമോ?

‎

‎ആധുനിക സാങ്കേതികവിദ്യകളോ ആധുനിക യന്ത്രങ്ങളോ ഇല്ലാത്ത കാലത്ത്, ഭൂകമ്പങ്ങളെ വരെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു കെട്ടിടം നിർമ്മിക്കാൻ കഴിയുമെന്ന് നിങ്ങൾ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, 2500 വർഷങ്ങൾക്ക് മുമ്പ് പേർഷ്യൻ എഞ്ചിനീയർമാർ അത് സാധ്യമാക്കിയിട്ടുണ്ട്!

‎

‎​ഇറാനിലെ പാസാർഗഡെയിൽ സ്ഥിതി ചെയ്യുന്ന മഹാനായ സൈറസിന്റെ ശവകുടീരം (Tomb of Cyrus), ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൂകമ്പ പ്രതിരോധ നിർമ്മിതിയായാണ് (Earthquake Resistant Structure) കണക്കാക്കപ്പെടുന്നത്. ആധുനിക എഞ്ചിനീയറിംഗിലെ ‘ബേസ് ഐസൊലേഷൻ’ (Base Isolation) സാങ്കേതികവിദ്യയുടെ ആദിരൂപം ഈ പുരാതന സ്മാരകത്തിൽ കാണാൻ സാധിക്കും. നൂറ്റാണ്ടുകളായി എത്രയോ ഭൂകമ്പങ്ങളെ അതിജീവിച്ചും യാതൊരു തകർച്ചയും കൂടാതെ തലയുയർത്തിനിൽക്കുന്ന ഈ വിസ്മയത്തെക്കുറിച്ച് കൂടുതൽ അറിയാം… 👇‎

‎

‎ആധുനിക എഞ്ചിനീയറിംഗിൽ ഭൂകമ്പത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ‘ബേസ് ഐസൊലേഷൻ’ (Base Isolation) രീതിയുടെ ഏറ്റവും പഴയ മാതൃകയാണിത്. ഇതിന്റെ അടിസ്ഥാനവും (Foundation) പ്രധാന കെട്ടിടവും സ്വതന്ത്രമായി ചലിക്കാൻതക്ക വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഭൂകമ്പ സമയത്തുണ്ടാകുന്ന കുലുക്കങ്ങളെ ഈ ഘടനയ്ക്ക് കാര്യമായി ബാധിക്കില്ല.

‎

‎ചുണ്ണാമ്പ് കല്ലുകൾ (Limestone) ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരത്തിന് ആറ് പടവുകളുള്ള അടിത്തറയും അതിനുമുകളിൽ ചെറിയൊരു അറയുമുണ്ട്. നൂറ്റാണ്ടുകളായി പല പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ച് 2500-ലധികം വർഷങ്ങളായി ഈ സ്മാരകം യാതൊരു തകർച്ചയും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നു

‎

‎പേർഷ്യൻ രാജാക്കന്മാരുടെ കൊട്ടാരങ്ങളെ അപേക്ഷിച്ച് അതിയാഡമ്പരങ്ങളില്ലാത്ത, ലളിതമായ വാസ്തുവിദ്യയാണ് ഇതിന്റേത്. എങ്കിലും പണ്ടത്തെ പേർഷ്യൻ ശില്പികളുടെയും എഞ്ചിനീയർമാരുടെയും അസാധാരണ ബുദ്ധിശക്തിയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ ചരിത്ര സ്മാരകം.

‎✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading