40 തലമുറകൾ, 14 നൂറ്റാണ്ടുകൾ! ലോകത്തിലെ ഏറ്റവും പഴയ കമ്പനി

Kongo Gumi: The 1,400-Year-Old Company

ബിസിനസ്സുകൾ തകർന്നു വീഴുന്ന ഇന്നത്തെ കാലത്ത്, 1,400-ലധികം വർഷങ്ങളായി തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു കമ്പനിയുണ്ട് — ജപ്പാനിലെ കോംഗോ ഗുമി. പരമ്പരാഗത ബുദ്ധക്ഷേത്രങ്ങൾ നിർമ്മിച്ചുകൊണ്ട് തുടക്കമിട്ട ഇവർ ബിസിനസ് ലോകത്തിന് നൽകുന്ന പാഠങ്ങൾ വളരെ വലുതാണ്.നമ്മൾ ഇന്ന് കാണുന്ന രാജ്യങ്ങളും സാമ്രാജ്യങ്ങളും രൂപപ്പെടുന്നതിനും എത്രയോ മുൻപ്, അതായത് എ.ഡി 578-ൽ തുടങ്ങിയ ഒരു കമ്പനി ഇന്നും ജപ്പാനിൽ പ്രവർത്തിക്കുന്നുണ്ട്!തലമുറകളോളം തങ്ങളുടെ ബിസിനസ്സ് എങ്ങനെ ഇവർ നിലനിർത്തി?ഒരു തച്ചന്റെ കൈപ്പുണ്യത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയ നിർമ്മാണ കമ്പനിയായി മാറിയ ഇവരുടെ രസകരമായ വിശേഷങ്ങളിലേക്ക്… 👇

AD 578-ൽ ജപ്പാനിലെ ഷോടോകു രാജകുമാരൻ (Prince Shōtoku) കൊറിയയിൽ നിന്ന് ഷിഗെമിത്സു കോംഗോ എന്ന വിദഗ്ദ്ധനായ തച്ചനെയും (carpenter) കരകൗശല വിദഗ്ദ്ധരെയും ക്ഷണിച്ചുവരുത്തി. ജപ്പാനിലെ ആദ്യത്തെ ബുദ്ധക്ഷേത്രങ്ങളിലൊന്നായ ഷിത്തെന്നോ-ജി (Shitenno-ji) നിർമ്മിക്കാനായിരുന്നു ഇത്. ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഈ കുടുംബം ആ നിർമ്മാണം നിലനിർത്താനും മറ്റ് ക്ഷേത്രങ്ങൾ പണിയാനുമായി ‘കോംഗോ ഗുമി’ എന്ന നിർമ്മാണ കമ്പനിക്ക് തുടക്കമിട്ടു.

നൂറ്റാണ്ടുകളായി ജപ്പാൻ നേരിട്ട ഭൂകമ്പങ്ങൾ, യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെല്ലാം അതിജീവിച്ച് ഈ കമ്പനി മുന്നോട്ടുപോയതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ട്:

മക്കളിൽ ആർക്കാണോ ബിസിനസ്സ് കഴിവുള്ളത്, അവർക്കാണ് കമ്പനിയുടെ ചുമതല കൈമാറിയിരുന്നത്. മൂത്ത മകന് തന്നെ നൽകണമെന്ന നിർബന്ധമില്ലായിരുന്നു. ആവശ്യമെങ്കിൽ മരുമക്കളെ കുടുംബത്തിലേക്ക് ദത്തെടുത്ത് തലവനാക്കി മാറ്റുകയും ചെയ്തിരുന്നു.പരമ്പരാഗത തടി നിർമ്മാണ വിദ്യകളിൽ (Traditional Japanese Woodcraft) ഇവർ കാണിച്ച കൃത്യതയും ഗുണനിലവാരവും.

2006-ൽ കടുത്ത സാമ്പത്തിക ബാധ്യതകളും റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും കാരണം കമ്പനി സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അവസാനിപ്പിച്ചു. തുടർന്ന് ജാപ്പനീസ് നിർമ്മാണ ഭീമന്മാരായ തകാമത്സു കൺസ്ട്രക്ഷൻ ഗ്രൂപ്പ് (Takamatsu Construction Group) കോംഗോ ഗുമിയെ ഏറ്റെടുത്തു.

ഇന്ന് തകാമത്സു ഗ്രൂപ്പിന്റെ ഒരു ഉപകമ്പനിയായി (subsidiary) സ്വന്തം പേരിൽ തന്നെ കോംഗോ ഗുമി പ്രവർത്തിക്കുന്നു. ഇപ്പോഴും പരമ്പരാഗത ബുദ്ധക്ഷേത്രങ്ങളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും തന്നെയാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading