Towers of Silence
“ലോകത്തിലെ ആദ്യത്തെ പാരിസ്ഥിതിക മതം” എന്നറിയപ്പെടുന്നത് സോറാസ്ട്രിയനിസം ആണ്. 4,000 വർഷങ്ങൾക്കുമുമ്പ് ഉത്ഭവിച്ച ഒരു പുരാതന പേർഷ്യൻ മതമാണ് സൊറാസ്ട്രിയനിസം. ലോകത്തിലെ ആദ്യത്തെ ഏകദൈവ വിശ്വാസം, (അഹുറ മസ്ദ) ഇപ്പോഴും നിലനിൽക്കുന്ന ഏറ്റവും പഴയ മതങ്ങളിൽ ഒന്നാണ്. ഏഴാം നൂറ്റാണ്ടിൽ പേർഷ്യയെ മുസ്ലീം പിടിച്ചടക്കുന്നതുവരെ മൂന്ന് പേർഷ്യൻ രാജവംശങ്ങളുടെ സ്റ്റേറ്റ് മതമായിരുന്നു സ സൊറാസ്ട്രിയൻ. ഇറാനിലെ മുസ്ലീം പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കുടിയേറിയവരാണ്
പാർസി എന്ന് വിളിക്കപ്പെടുന്ന സൊറാസ്ട്രിയൻ അഭയാർഥികൾ . ലോകമെമ്പാടും 100,000 മുതൽ 200,000 വരെ ആരാധകരാണ് സൊറാസ്ട്രിയനിസത്തിൽ ഉള്ളത്, ഇറാന്റെയും ഇന്ത്യയുടെയും ചില ഭാഗങ്ങളിൽ ഇന്ന് ന്യൂനപക്ഷ മതമായി ആചരിക്കുന്നു.
മരിച്ചവരെ അട്ക്കുന്നതിന് സോറാസ്ട്രിയക്കാർക്ക് വിചിത്രമായ ഒരു മാർഗമുണ്ട്. അവരെ കുഴിച്ചിടുകയോ സംസ്കരിക്കുകയോ ചെയ്യുന്നില്ല. പകരം, മൃതദേഹങ്ങൾ ഡഖ്മ, (dakhma) അല്ലെങ്കിൽ ടവേഴ്സ് ഓഫ് സൈലൻസ് എന്നറിയപ്പെടുന്ന ഉയർന്ന ഗോപുരങ്ങളിൽ നിക്ഷേപിക്കുന്നു. അവിടെ കഴുകന്മാർ, പരുന്ത്, കാക്കകൾ എന്നിവ പോലുള്ള ശവംതീനി പക്ഷികൾ കഴിക്കുകയും ബാക്കി അന്തരീക്ഷത്തിലെ മൂലകങ്ങളുമായി ചേർന്നു നശിക്കുന്നു. ആത്മാവ് വിട്ടയുടനെ ശരീരത്തിലേക്ക് ഓടിയെത്തുന്ന ദുരാത്മാക്കളാൽ മലിനമായതിനാൽ മരിച്ചവർ അശുദ്ധരാണെന്ന വിശ്വാസത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ശവസംസ്കാരം നടത്തുന്നത്. ശവസംസ്കാരവും പ്രകൃതിയെയും തീയെയും മലിനമാക്കുന്നതായി വിശ്വസിക്കുന്നു.
ഈ സമ്പ്രദായത്തെ ഡോക്മെനാഷിനി എന്നറിയപ്പെടുന്നു, ഇത് BCE. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹെറോഡൊട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഗോപുരങ്ങളുടെ ഉപയോഗം ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്.
പരന്ന മേൽക്കൂരയുള്ള ഡഖ്മ ഗോപുരത്തെ മൂന്ന് വളയങ്ങളായി തിരിച്ചിരിക്കുന്നു, ആദ്യത്തെ വളയത്തിൽ പുരുഷന്മാർക്കും നടുക്ക് സ്ത്രീകൾക്കും, താഴെ കുട്ടികളുടെയും നഗ്നശരീരങ്ങൾ ഇടുന്നു. പക്ഷികൾ മാംസം ഭക്ഷിക്കുകയും വെയിലും കാറ്റും കൊണ്ട് അസ്ഥികൾ ദ്രവിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഗോപുരത്തിന്റെ മധ്യഭാഗത്തുള്ള ഒരു കുഴിയിൽ ശേഖരിക്കപ്പെടുന്നു, അവിടെ എല്ലുകൾ ക്രമേണ വിഘടിക്കാൻ കുമ്മായം ചേർക്കുന്നു. മുഴുവൻ പ്രക്രിയയും ഏകദേശം ഒരു വർഷമെടുക്കും. ഡഖ്മയിൽ നിന്ന് നാലു കനാലുകൾ വഴി ബാക്കിയാകുന്ന അവശിഷ്ടങ്ങൾ മഴവെള്ളത്താൽ ഒഴുകി കൽക്കരി മണൽ കൊണ്ട് നിർമ്മിച്ച അരിപ്പ വഴി ഭൂമിയിൽ അലിഞ്ഞു ചേരുന്നു.
ഇറാനിലെ യാഥാസ്ഥിതിക സൊറാസ്ട്രിയക്കാർക്കിടയിൽ 1970 വരെ ഈ പുരാതന സമ്പ്രദായം നിലനിന്നിരുന്നു, 1970 കളിൽ ഡഖ്മകൾ ആരോഗ്യപ്രശ്നമായി പ്രഖ്യാപിക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സൊറാസ്ട്രിയൻ ജനസംഖ്യയുള്ള പാർസി ജനതയാണ് ഇത് ഇപ്പോഴും ഇന്ത്യയിൽ പ്രയോഗിക്കുന്നത്. എന്നിരുന്നാലും, ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിൽ ശവംതീനി പക്ഷികളുടെ അഭാവം പാർസികളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്,
ഇന്ത്യയിലെ നഗരങ്ങളുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ചില ടവേഴ്സ് ഓഫ് സൈലൻസിൽ ശരീരത്തെ വേഗത്തിൽ നിർജ്ജലീകരണം ചെയ്യുന്നതിന് ശക്തമായ സൗരോർജ്ജ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ഇതിന്റെ ചൂട് മൂലം പക്ഷികളെ അകറ്റി നിർത്തുന്നതും മഴ സമയം യന്ത്രങ്ങൾ പ്രവർത്തിക്കാത്തതും ദുർഗന്ധം ഉണ്ടാകുന്നതിനാൽ അടയ്ക്കേണ്ടി വന്നു. ചില പാർസികൾ ഇപ്പോൾ ശവസംസ്കാരത്തിന് മുൻഗണന നൽകുന്നുണ്ട്.


Leave a Reply