ഒരു ജാപ്പനീസ് മുള ലോകത്തെ പ്രകാശപൂരിതമാക്കിയ കഥ

തോമസ് ആൽവ എഡിസൺ ബൾബ് കണ്ടുപിടിച്ച കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ട്. എന്നാൽ ആ അത്ഭുത കണ്ടുപിടുത്തത്തിന് പിന്നിൽ ജപ്പാനിലെ ഒരു സാധാരണ മുളയ്ക്ക് വലിയൊരു പങ്കുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം? ആയിരക്കണക്കിന് പരീക്ഷണങ്ങൾക്കൊടുവിൽ എഡിസന്റെ പരീക്ഷണശാലയ്ക്ക് പ്രകാശം നൽകിയത് ജപ്പാനിൽ നിന്നുമെത്തിയ ആ പ്രത്യേക മുളയായിരുന്നു. ആ രസകരമായ ചരിത്രം വായിക്കാം… 👇

ബൾബിനുള്ളിൽ കണ്ട് പ്രകാശിക്കുന്ന നേർത്ത തന്തുവിനെയാണ് ഫിലമെൻ്റ് (Filament) എന്ന് വിളിക്കുന്നത്. വൈദ്യുതി കടത്തിവിടുമ്പോൾ ചൂടാക്കി പ്രകാശം പരത്താനും, അതേസമയം ഉയർന്ന ചൂടിനെ പ്രതിരോധിച്ചു കൂടുതൽ സമയം കേടുകൂടാതെ നിൽക്കാനും കഴിയുന്ന ഒരു വസ്തുവായിരുന്നു എഡിസന് വേണ്ടിയിരുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള 6,000-ത്തോളം സസ്യവർഗ്ഗങ്ങളും മറ്റ് വസ്തുക്കളും അദ്ദേഹം പരീക്ഷിച്ചു നോക്കി.

പരീക്ഷണങ്ങൾക്കൊടുവിൽ, 1880-ഓടെ എഡിസന്റെ സഹപ്രവർത്തകർ ജപ്പാനിലെ ക്യോട്ടോയിലുള്ള (Kyoto) യാവത (Yawata) പ്രദേശത്തെ ഇവാഷിമിസു ഹചിമാൻഗും ക്ഷേത്രത്തിന് (Iwashimizu Hachimangu Shrine) സമീപത്തുനിന്നും ശേഖരിച്ച മുളയുടെ സാമ്പിളുകൾ എഡിസന് അയച്ചുകൊടുത്തു.

ഈ ജാപ്പനീസ് മുള കാർബൺ രൂപത്തിലാക്കി (Carbonized Bamboo) ഫിലമെന്റായി ഉപയോഗിച്ചപ്പോൾ അത് അത്ഭുതകരമായ ഫലം നൽകി.

മറ്റ് വസ്തുക്കളെ അപേക്ഷിച്ച് ഈ മുള കൊണ്ടുണ്ടാക്കിയ ഫിലമെന്റുകൾക്ക് 1,200 മണിക്കൂറിലധികം തുടർച്ചയായി കത്താൻ സാധിച്ചു.

ടങ്സ്റ്റൺ ഫിലമെന്റുകൾ (Tungsten filaments) കണ്ടുപിടിക്കുന്നതുവരെ ലോകമെമ്പാടും വീടുകളും ഓഫീസുകളും പ്രകാശമാനമാക്കാൻ ഉപയോഗിച്ചിരുന്നത് ജാപ്പനീസ് മുള കൊണ്ടുണ്ടാക്കിയ ഈ ബൾബുകളായിരുന്നു.

ജപ്പാനും തോമസ് എഡിസനും തമ്മിലുള്ള ഈ ചരിത്രബന്ധത്തിന്റെ ഓർമ്മയ്ക്കായി ക്യോട്ടോയിലെ യാവത പ്രദേശത്ത് എഡിസന്റെ സ്മാരകം സ്ഥാപിച്ചിട്ടുണ്.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading