റൈറ്റ് സഹോദരന്മാർ വിമാനം പറത്തുന്നതിനും എട്ട് വർഷങ്ങൾക്ക് മുമ്പ്, 1895-ൽ മുംബൈയിലെ ചൗപാട്ടി കടപ്പുറത്ത് വച്ച് ഒരു വിമാനം ഉയർന്നു പൊങ്ങിയ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു ഭാരതീയന്റെ തലച്ചോറിൽ വിരിഞ്ഞ ആ മഹാത്ഭുതത്തിന് പിന്നിൽ വേദങ്ങളിലെ സാങ്കേതികവിദ്യയായിരുന്നു! ചരിത്രത്തിന്റെ താളുകളിൽ മറഞ്ഞുപോയ ‘ശിവ്കർ ബാപ്പുജി തൽപാഡെ’ എന്ന ആ വിപ്ലവകാരിയെക്കുറിച്ച് അറിയാം… ![]()
1864-ൽ മുംബൈയിലെ ചിരാബസാറിലാണ് തൽപാഡെ ജനിച്ചത്. സംസ്കൃത പണ്ഡിതനും ബോംബെയിലെ സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്സിലെ അദ്ധ്യാപകനുമായിരുന്ന അദ്ദേഹം ഭാരതീയ വേദങ്ങളിൽ അതീവ താല്പര്യമുള്ള ആളായിരുന്നു.
പണ്ഡിറ്റ് സുബ്ബരായ ശാസ്ത്രി നിർമ്മിച്ചുവെന്ന് കരുതപ്പെടുന്ന ‘വൈമാനിക ശാസ്ത്രം’ എന്ന ഗ്രന്ഥത്തിൽ നിന്നും, തന്റെ ഗുരുവായ സ്വാമി ദയാനന്ദ സരസ്വതിയുടെ വേദ ഭാഷ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം വിമാന നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.
മഹർഷി ഭരദ്വാജന്റെ ‘വൈമാനിക ശാസ്ത്ര’ത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം നിർമ്മിച്ച വിമാനമായിരുന്നു ‘മരുത്സഖാ’ (കാറ്റിന്റെ സുഹൃത്ത്).
മുള, ലഘുവായ തടികൾ, തുണി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച, സിഗരറ്റ്/ഡിംഗി (Small boat) ആകൃതിയിലുള്ള ഒരു നിർമ്മിതിയായിരുന്നു ഇത്. വേദങ്ങളിൽ പരാമർശിക്കുന്ന ‘രസ വിദ്യ’ (Mercury Vortex Engine) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. സൂര്യപ്രകാശവും മെർക്കുറിയും (രസം) തപീകരിച്ച് ഉൽപ്പാദിപ്പിക്കുന്ന വോൾട്ടെയ്ക് ഊർജ്ജവും ഹൈഡ്രജൻ വാതകവും ഉപയോഗിച്ചാണ് വിമാനത്തിന് മുകളിലേക്ക് ഉയരാനുള്ള ലിഫ്റ്റ് (Lift) ലഭിച്ചതെന്ന് പറയപ്പെടുന്നു.
1895-ൽ നൂറുകണക്കിന് ആളുകളെ സാക്ഷി നിർത്തി ഈ യന്ത്രം ഗിർഗാവ് ചൗപാട്ടിയിൽ വച്ച് 150 അടിയോളം ഉയരത്തിൽ പറന്നുയർന്നതായി രേഖപ്പെടുത്തുന്നു. അന്നത്തെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ അംഗവുമായിരുന്ന മാധവറാവു ലാൽജി, വറോഡ രാജാവായിരുന്ന സയാജിറാവു ഗെയ്ക്വാദ് (III) എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചതായി പറയപ്പെടുന്നു.
വിമാനം ആളില്ലാതെ (Unmanned) സ്വയം നിയന്ത്രിതമായി ഏകദേശം 150 അടി (45 മീറ്ററോളം) ഉയരത്തിലേക്ക് പറന്നുയരുകയും ഏതാനും മിനിറ്റുകൾക്ക് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീഴുകയും ചെയ്തു.
വിമാനം തകർന്നതിന് ശേഷം അടുത്ത മാതൃക നിർമ്മിക്കാൻ തൽപാഡെയുടെ കൈവശം പണമില്ലായിരുന്നു. മഹാരാജ സയാജിറാവു നൽകിയ സഹായങ്ങൾ ഘട്ടങ്ങൾ പൂർത്തിയാക്കാൻ തികയുമായിരുന്നില്ല.
അക്കാലത്തെ കൊളോണിയൽ ഭരണകൂടം ഇത്തരമൊരു തദ്ദേശീയ പരീക്ഷണത്തിന് തുടർാനുമതിയോ പേറ്റന്റോ നൽകാൻ വിസമ്മതിച്ചു.ഭാര്യയുടെ വേർപാടും സാമ്പത്തിക പ്രയാസങ്ങളും കാരണം അദ്ദേഹം പരീക്ഷണങ്ങളിൽ നിന്നും പിൻവാങ്ങി. 1916-ൽ അദ്ദേഹം അന്തരിച്ചു.
2015-ൽ ആയുഷ്മാൻ ഖുറാന നായകനായി പുറത്തിറങ്ങിയ ‘ഹവായിസാദ’ (Hawaizaada) എന്ന ബോളിവുഡ് ചിത്രം ശിവ്കർ ബാപ്പുജി തൽപാഡെയുടെ ജീവിതത്തെയും ‘മരുത്സഖാ’യുടെ നിർമ്മാണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.


Leave a Reply